For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിലെ ഏതാഗ്രഹവും സാധിക്കാന്‍ തിങ്കളാഴ്ച ചെയ്യേണ്ടത്

|

ഹിന്ദു വിശ്വാസങ്ങള്‍ അനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഒരു ഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. അങ്ങനെ, തിങ്കളാഴ്ച ദിവസം ചന്ദ്രനെ പ്രതിനിധീകരിക്കുന്നു; ചൊവ്വാഴ്ച, ചൊവ്വ ഗ്രഹം; ബുധനാഴ്ച, ബുധന്‍; വ്യാഴം, വ്യാഴം; വെള്ളിയാഴ്ച, ശുക്രന്‍; ശനി, ശനി; ഞായറാഴ്ച, സൂര്യന്‍.. എന്നിങ്ങനെ ഓരോ ദിവസവും ഭരിക്കുന്നത് ഓരോ ഗ്രഹങ്ങളാണ്. ആഴ്ചയിലെ ഓരോ ദിവസങ്ങളും ഓരോ ആരാധനാ മൂര്‍ത്തികള്‍ക്കായും സമര്‍പ്പിച്ചിരിക്കുന്നു.

Most read: സമ്പത്തും ഐശ്വര്യവും കൂടെനിര്‍ത്താന്‍ വെള്ളിയാഴ്ച ചെയ്യേണ്ടത്Most read: സമ്പത്തും ഐശ്വര്യവും കൂടെനിര്‍ത്താന്‍ വെള്ളിയാഴ്ച ചെയ്യേണ്ടത്

അങ്ങനെ ആ പ്രത്യേക ദിവസത്തില്‍ ഓരോ പ്രത്യേക ആരാധനാമൂര്‍ത്തിക്കും ഗ്രഹദേവതയ്ക്കും ആരാധന നടത്തുന്നത് അവരെ പ്രീതിപ്പെടുത്താനും ജീവിതത്തില്‍ അവരുടെ അനുഗ്രഹങ്ങള്‍ നേടാനും നിങ്ങളെ സഹായിക്കുകയും ചെയ്യും. ഈ രീതിയില്‍, തിങ്കളാഴ്ച ദിവസം നിങ്ങളുടെ ജീവിത ദുരിതങ്ങള്‍ അകറ്റാനും ഐശ്വര്യം കൈവരാനുമായി ചന്ദ്രനെയും പരമശിവനെയും ആരാധിക്കാവുന്നതാണ്. തിങ്കളാഴ്ച വ്രതം 'സോമവാര വ്രതം' എന്നും അറിയപ്പെടുന്നു. തിങ്കളാഴ്ച വ്രതത്തിന്റെ പ്രാധാന്യവും നേട്ടങ്ങളും ആരാധനാ രീതിയും അറിയാന്‍ ലേഖനം വായിക്കൂ.

വ്രതവും പ്രാധാന്യവും

വ്രതവും പ്രാധാന്യവും

'വ്രതം' എന്നത് ഭക്ഷണത്തില്‍ നിന്നോ ചില ചിട്ടകളില്‍ നിന്നോ വിട്ടുനിന്ന് ദൈവത്തോടുള്ള ബഹുമാനം, പ്രാര്‍ത്ഥന, ആരാധന എന്നിങ്ങനെ നടത്തുന്നതിനെ സൂചിപ്പിക്കുന്നു. വ്രതം നോല്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആത്മീയവും ശാരീരികവുമായ നേട്ടങ്ങള്‍ കൈവരികയും നിങ്ങളുടെ ജീവിതത്തില്‍ ആശ്വര്യവും സമൃദ്ധിയും നേടാനാവുകയും ചെയ്യുന്നു. വ്രതം നിങ്ങളുടെ സിസ്റ്റത്തെ ശുദ്ധീകരിക്കാനും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും.

തിങ്കളാഴ്ച വ്രതം

തിങ്കളാഴ്ച വ്രതം

തിങ്കളാഴ്ച ദിവസം പരമേശ്വരനെ ആരാധിക്കാനുള്ള ഉത്തമ ദിനമായി കണക്കാക്കപ്പെടുന്നു. പരമേശ്വരനെ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങള്‍ നേടാനും വളരെ ലളിതമാണെന്ന് പുരാണങ്ങള്‍ വെളിപ്പെടുത്തുന്നു. പലരും തങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ തിങ്കളഴ്ച വ്രതം നോല്‍ക്കുകയും പരമേശ്വരനെ ആരാധിക്കുകയും ചെയ്യുന്നു. ഒരു നല്ല ജീവിത പങ്കാളിയെ ലഭിക്കുന്നതിന് അവിവാഹിതരായ സ്ത്രീകള്‍ ഈ ദിനത്തില്‍ വ്രതം നോല്‍ക്കുന്നു. വ്രതം സൂര്യോദയത്തോടെ ആരംഭിച്ച് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നു. രാവിലെ, ഗംഗാജലം, പാല്‍ അല്ലെങ്കില്‍ തൈര് എന്നിവ ഉപയോഗിച്ച് 'ശിവലിംഗം' ശുചിയാക്കുക. ശിവലിംഗത്തില്‍ വെളുത്ത പൂക്കളും ഫലങ്ങളും അര്‍പ്പിക്കുക.

Most read:ദുരിതമോചനത്തിന് നരസിംഹ ആരാധനMost read:ദുരിതമോചനത്തിന് നരസിംഹ ആരാധന

തിങ്കളാഴ്ച വ്രതം നേട്ടങ്ങള്‍

തിങ്കളാഴ്ച വ്രതം നേട്ടങ്ങള്‍

* അറിവ് നേടാന്‍ സഹായിക്കുന്നു.

* ചന്ദ്രന്റെ ദുര്‍ദശ നീക്കുന്നു

* നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ സഹായിക്കുന്നു

* അവിവാഹിതരായ സ്ത്രീകള്‍ക്ക് ഉത്തമ ജീവിത പങ്കാളിയെ ലഭിക്കുന്നു

* രോഗങ്ങളില്‍ നിന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍

* ചന്ദ്രന്റെ അനുഗ്രഹങ്ങള്‍ കൈവരുത്തുന്നു

* ജാതകത്തില്‍ ചന്ദ്രന്റെ മോശം ഫലങ്ങള്‍ നീക്കുന്നു

* ജോലിയില്‍ വിജയത്തിന്

* മാനസിക സമാധാനവും ജോലിയില്‍ ഉയര്‍ച്ചയും

16 തിങ്കളാഴ്ച ഉപവസിച്ചാല്‍

16 തിങ്കളാഴ്ച ഉപവസിച്ചാല്‍

തിങ്കളാഴ്ച വ്രതത്തിന്റെ ഫലങ്ങള്‍ പൂര്‍ണമായി നേടാന്‍ ഒരു വ്യക്തിക്ക് 16 തിങ്കളാഴ്ച തുടര്‍ച്ചയായി വ്രതം നോല്‍ക്കാവുന്നതാണ്. ശ്രാവണ മാസത്തിലെ (ജൂലൈ - ഓഗസ്റ്റ്) ശുക്ലപക്ഷ നാളാണ് വ്രതം ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യം. ഒരു വര്‍ഷത്തിലെ ഏറ്റവും ശുഭകാലം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

Most read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെMost read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെ

മഹാമൃത്യുഞ്ജയ മന്ത്രം

മഹാമൃത്യുഞ്ജയ മന്ത്രം

രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കുക എന്നതാണ് തിങ്കളാഴ്ച വ്രതത്തിന്റെ മറ്റൊരു നേട്ടം. 'മഹാമൃത്യുഞ്ജയ മന്ത്രം' എന്ന മന്ത്രം ഈ ദിനത്തില്‍ ഏകദേശം 108 തവണ പാരായണം ചെയ്യുക. ത്രയംബകം മന്ത്രം അല്ലെങ്കില്‍ രുദ്ര മന്ത്രം എന്നും ഇത് അറിയപ്പെടുന്നു. ഋഗ്വേദത്തിലാണ് ഈ മന്ത്രം പ്രതിപാദിക്കുന്നത്.

മഹാമൃത്യുഞ്ജയ മന്ത്രം

മഹാമൃത്യുഞ്ജയ മന്ത്രം

ഓം ത്ര്യംബകം യജാമഹെ

സുഗന്ധിം പുഷ്ടി വര്‍ദ്ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

തിങ്കളാഴ്ച വ്രതം ചടങ്ങുകള്‍

തിങ്കളാഴ്ച വ്രതം ചടങ്ങുകള്‍

തിങ്കളാഴ്ച സൂര്യോദയത്തില്‍ നിന്നാണ് വ്രതം ആരംഭിക്കുന്നത്. വ്രതം നോല്‍ക്കുന്നയാള്‍ അതിരാവിലെ എഴുന്നേറ്റ് പരമശിവനെ ധ്യാനിക്കണം. അതിനുശേഷം സ്‌നാനം ചെയ്ത് വെളുത്ത വസ്ത്രം ധരിച്ച് കൃപാവരനായ ശിവനെയും പാര്‍വതി ദേവിയെയും പ്രാര്‍ത്ഥിക്കുക. ശിവലിംഗത്തെ പഞ്ചമൃതം ഉപയോഗിച്ച് അഭിഷേകം ചെയ്യുക. വെളുത്ത പൂക്കള്‍ അര്‍പ്പിക്കുക. പരമേശ്വരന് വിഭൂതി, കൂവള ഇലകള്‍ എന്നിവ സമര്‍പ്പിക്കുക. വൈകുന്നേരം സോമവാര വ്രത കഥ വായിക്കുക. ഭക്തര്‍ ദിവസം മുഴുവന്‍ 'ഓം നമ ശിവായ' മന്ത്രം ഉച്ഛരിച്ചുകൊണ്ടിരിക്കുക. വ്രതം നോല്‍ക്കുന്ന ആള്‍ക്ക് തിങ്കളാഴ്ച പൂര്‍ണ്ണമായും ഉപവസിക്കാം അല്ലെങ്കില്‍ ഉച്ചയ്ക്ക് ശേഷം ഒരു നേരം ഭക്ഷണം കഴിക്കാം. അല്ലെങ്കില്‍ ഫലവര്‍ഗങ്ങള്‍ കഴിച്ചുകൊണ്ട് ഭാഗികമായി വ്രതം അനുഷ്ഠിക്കാനും സാധിക്കും. പ്രഭാതത്തിലെ സാധാരണ ആചാരങ്ങളും പ്രാര്‍ത്ഥനകളും നടത്തി പിറ്റേന്ന് രാവിലെ നോമ്പ് അവസാനിപ്പിക്കാം. സാധാരണയായി സോമവാര വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ രാവിലെയും വൈകുന്നേരവും ഏതെങ്കിലും ശിവക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഇത് സാധ്യമല്ലെങ്കില്‍, വീട്ടിലിരുന്നും പ്രാര്‍ത്ഥന നടത്താം.

അനുയോജ്യ സമയം

അനുയോജ്യ സമയം

മേടം, ഇടവം, വൃശ്ചികം, ചിങ്ങം എന്നീ മലയാള മാസങ്ങളിലെ തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുന്നത് ഏറെ ഗുണകരമാണ്. അതുപോലെ തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസത്തെ വ്രതവും ആഗ്രഹസിദ്ധിക്ക് ഏറെ വിശിഷ്ടമാണ്. തിങ്കളാഴ്ച ദിവസങ്ങളില്‍ ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക്, ധാര, കൂവളമാല, സ്വയംവര പുഷ്പാഞ്ജലി, ഉമാമഹേശ്വര പൂജ എന്നിവ നടത്തുന്നതും ഏറെ ഗുണകരമാണ്.

Most read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂMost read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ

English summary

Significance Of Fasting On Mondays

Monday fast (Somvar vrat) is meant to praise the Divine Lord Shiva. Unmarried women are likely to fast during this phase to get a good life partner. Read on the significance of fasting on mondays
X
Desktop Bottom Promotion