For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും ഐശ്വര്യവും കൂടെനിര്‍ത്താന്‍ വെള്ളിയാഴ്ച ചെയ്യേണ്ടത്

|

എല്ലാ ദിവസവും പ്രധാനമാണെങ്കിലും വെള്ളിയാഴ്ച ദിവസം ഹിന്ദുമതത്തില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. മാതൃദേവതകളുമായി ബന്ധപ്പെട്ടിരിക്കുന്ന ദിവസമാണ് എന്നതിനാല്‍ വെള്ളിയാഴ്ച ദിവസം ഒരു ശുഭദിനമായി കണക്കാക്കപ്പെടുന്നു. ദേവിയെ പ്രീതിപ്പെടുത്താനായി ഭക്തര്‍ ഈ ദിനം വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ദുര്‍ഗ, കാളി, ലക്ഷ്മി ദേവി, സരസ്വതി എന്നിവരെ ആരാധിക്കാനും പ്രീതിപ്പെടുത്താനുമുള്ള ഉത്തമ ദിനമായി വെള്ളിയാഴ്ചയെ കണക്കാക്കുന്നു.

Most read: ദുരിതമോചനത്തിന് നരസിംഹ ആരാധനMost read: ദുരിതമോചനത്തിന് നരസിംഹ ആരാധന

ശുക്രന്റെ ദിവസം

ശുക്രന്റെ ദിവസം

ഓരോ ദിനവും ഓരോ ഗ്രഹങ്ങളുടെ ചൈതന്യം നിറഞ്ഞതാകുന്നു. അത്തരത്തില്‍, ശുക്രന്റെ ഗുണങ്ങള്‍ പ്രകടമാക്കുന്ന ദിനമാണ് വെള്ളിയഴ്ച. ജ്യോതിഷത്തില്‍ ശുക്രന്റെ സ്ഥാനം ഒരാളുടെ ജാതകത്തില്‍ വളരെ ഉത്തമമായി കണക്കാക്കപ്പെടുന്നു. സൗന്ദര്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ശുക്രന്‍.

വെള്ളിയാഴ്ച വ്രതം

വെള്ളിയാഴ്ച വ്രതം

ശക്തിയുടെ അവതാരമായ ദേവിയെ പ്രീതിപ്പെടുത്താനായി ആളുകള്‍ വെള്ളിയാഴ്ച ദിവസം വ്രതം നോല്‍ക്കുന്നു. 16 വെള്ളിയാഴ്ചകളില്‍ ഇത്തരത്തില്‍ വ്രതം നോറ്റാല്‍ ഒരാള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. പതിനേഴാമത്തെ വെള്ളിയാഴ്ച, സ്ത്രീകള്‍ കന്യകമാരായ പെണ്‍കുട്ടികളെ വീട്ടിലേക്ക് ക്ഷണിച്ച് (സാധാരണയായി, പതിനാറു വയസ്സിന് താഴെയുള്ളവരെ) ഭക്ഷണം നല്‍കുന്നു. ഇതിലൂടെ 16 വെള്ളിയാഴ്ചകളിലും നടത്തിയ വ്രതം പൂര്‍ത്തിയാവുകയും ഫലം കാണുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെMost read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെ

ആചാരം

ആചാരം

വെള്ളിയാഴ്ചകളിലെ വ്രതം സൂര്യോദയത്തോടെ ആരംഭിച്ച് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നു. ഭക്തര്‍ ഈ ദിവസം വെളുത്ത വസ്ത്രം ധരിക്കണം. വൈകുന്നേരത്തെ ഭക്ഷണത്തില്‍ വെള്ള നിറത്തിലുള്ള ഭക്ഷണം കഴിക്കണം. തുടര്‍ച്ചയായി 16 വെള്ളിയാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഇതിലൂടെ ദേവി പ്രസാദിക്കുമെന്നും അനുഗ്രഹങ്ങള്‍ നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.

ദേവിയെ പ്രീതിപ്പെടുത്താന്‍

ദേവിയെ പ്രീതിപ്പെടുത്താന്‍

ഈ പതിനാറ് വെള്ളിയാഴ്ചകളിലും ഭക്ഷണത്തില്‍ പുളിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുകയും ദേവിക്ക് ബംഗാള്‍ ഗ്രാം, വെല്ലം എന്നിവ സമര്‍പ്പിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ദുര്‍ഗാദേവിയെയു കാളിദേവിയേയും സന്തോഷിക്കാന്‍ വെളുത്ത നിറമുള്ള പൂക്കളും അരിയും പഴങ്ങളും മധുരപലഹാരങ്ങളും അര്‍പ്പിക്കുക. വെള്ളിയാഴ്ച വ്രതത്തിലൂടെ ശുക്രന്‍ അനുഗ്രഹം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷവും സമ്പത്തും കൈവരികയും ചെയ്യുന്നു.

Most read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂMost read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ

നേട്ടങ്ങള്‍

നേട്ടങ്ങള്‍

* വെള്ളിയാഴ്ച വ്രതം നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയും ജീവിതത്തിലെ നിഷേധാത്മകത കുറയ്ക്കുകയും ചെയ്യുന്നു.

* രോഗം അല്ലെങ്കില്‍ രോഗവുമായി ബന്ധപ്പെട്ട അവസ്ഥയില്‍ നിന്ന് മോചനം നല്‍കുന്നു.

* ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും നല്‍കുന്നു.

* ഭൗതിക സമ്പത്ത് കൈവരുന്നു.

* കുടുംബത്തിനുള്ളിലെ സന്തോഷം നിലനിര്‍ത്തുകയും മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

* സന്താനലബ്ധി കൈവരുന്നു.

* ശുക്രന്റെ ദോഷഫലങ്ങള്‍ നീക്കുന്നു.

* വിവാഹസൗഭാഗ്യവും ദാമ്പത്യനേട്ടവും കൈവരുന്നു.

നിറവും രത്‌നവും

നിറവും രത്‌നവും

വെള്ളിയാഴ്ച ദിവസത്തെ ഭരണഗ്രഹം ശുക്രനാണ്. വെള്ള, ഇന്‍ഡിഗോ, ഓറഞ്ച്, വയലറ്റ്, പര്‍പ്പിള്‍ നിറങ്ങള്‍ വെള്ളിയാഴ്ച ശുഭനിറങ്ങളായി കണക്കാക്കപ്പെടുന്നു. ഡയമണ്ട് ആണ് ഭാഗ്യ രത്‌നം.

Most read:അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തുംMost read:അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തും

English summary

Significance of Fasting on Friday

Though all days are important, the Friday occupies more importance in Hinduism. Read on the significance of fasting on friday.
X
Desktop Bottom Promotion