For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയ്യനെ കാണാന്‍ മലകയറും മുന്‍പ് ഇരുമുടിക്കെട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

|

പുണ്യ വൃശ്ചികമാസത്തിന് തുടക്കം കുറിക്കാന്‍ ഇനി രണ്ട് നാള്‍ കൂടി. മാലയിട്ട് കറുപ്പുടുത്ത് വ്രതമെടുത്ത് പൊന്നമ്പലമേട്ടില്‍ സ്വാമിയെ കാണാന്‍ ഓരോ അയ്യപ്പന്‍മാരും കാത്തിരിക്കുന്ന പുണ്യ ദിനങ്ങള്‍. 41 ദിവസത്തെ വ്രതമെടുത്താണ് ശബരിമല കയറുന്നതിന് വേണ്ടി സ്വാമിമാര്‍ തയ്യാറെടുക്കുന്നത്. വ്രതശുദ്ധിയുടെ ഈ പുണ്യമാസത്തില്‍ ശബരിമലക്ക് പോവുന്നത് പതിനായിരക്കണക്കിന് അയ്യപ്പ ഭക്തരാണ്. ഇരുമുടിക്കെട്ടെടുത്ത് ശരണം വിളിച്ച് അയ്യപ്പനെ കാണാന്‍ കല്ലും മുള്ളും ചവിട്ടി ഭക്തരെത്തുന്ന പുണ്യ കാലം.

Significance And Importance Of Irumudikettu

നവംബര്‍ 17-നാണ് ശബരിമല നട തുക്കുന്നത്. ഇരുമുടിക്കെട്ടില്ലാതേയും ശബരിമലയിലെത്താം. എന്നാല്‍ പതിനെട്ടാം പടി കയറണമെങ്കില്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ്. വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം പുണ്യ പാപങ്ങളുടെ കെട്ട് നിറച്ച് സ്വാമിശരണം മനസ്സിലും വായിലും ഉരുവിട്ട് മല ചവിട്ടാന്‍ ഓരോ സ്വാമിയും തയ്യാറാവുന്നു. എന്നാല്‍ ഇരുമുടിക്കെട്ട് മുറുക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇരുമുടിക്കെട്ടിന്റെ പ്രത്യേകത

ഇരുമുടിക്കെട്ടിന്റെ പ്രത്യേകത

പുണ്യപാപങ്ങളുടെ ഭാണ്ഡക്കെട്ട് എന്നാണ് ഇരുമുടിക്കെട്ടിനെ പറയുന്നത്. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലാണ് കെട്ട് നിറക്കുന്നതും ഇരുമുടിക്കെട്ട് മുറുക്കുന്നതും എല്ലാം. ക്ഷേത്രങ്ങളിലും വീടുകളിലും കെട്ടുമുറുക്കാവുന്നതാണ്. വീട്ടിലാണെങ്കില്‍ വീട് വൃത്തിയായി ശുദ്ധിയാക്കി ചാണകം മെഴുകിയ തറയിലിരുന്ന് വേണം കെട്ട് മുറുക്കാന്‍ എന്നാണ് ഐതിഹ്യം. വീട്ടിലാണെങ്കിലും ക്ഷേത്രത്തിലാണെങ്കിലും ഗുരുസ്വാമിയുടെ സാന്നിധ്യം ഉണ്ടായിരിക്കണം. വീടിന്റെ കിഴക്ക് വശത്ത് ഇരുന്ന് വേണം കെട്ട് മുറുക്കുന്നതിന്.

ഇരുമുടിക്കെട്ടിനുള്ളില്‍

ഇരുമുടിക്കെട്ടിനുള്ളില്‍

ഇരുമുടിക്കെട്ടിനുള്ളില്‍ വേണ്ട ചില വസ്തുക്കള്‍ ഉണ്ട്. ഇതില്‍ പ്രധാനമാണ് നെയ്‌തേങ്ങ. നെയ്യ് ഉരുകുന്നത് പോലെ മനുഷ്യന്റെ ദു:സ്വഭാവങ്ങളും അസൂയ, കുശുമ്പ്, ദേഷ്യം, തുടങ്ങിയവയെല്ലാം ഉരുകണം എന്നാണ് നെയ്‌ത്തേങ്ങ നിറക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. നെയ്യ്‌ത്തേങ്ങക്ക് വേണ്ടി കണ്ടെത്തുന്ന നാളികേരത്തിന്റെ വെള്ളം കളഞ്ഞ് അതില്‍ നെയ്യ് ഉരുക്കി നിറക്കുന്നു. നെയ്‌തേങ്ങ നിറക്കുന്ന സമയം അന്തരീക്ഷമാകെ ശരണം വിളികളാല്‍ മുഖരിതമാവുന്നു. ഇരുമുടിക്കെട്ടിന് രണ്ട് കെട്ടാണ് ഉണ്ടാവുന്നത്. മുന്‍കെട്ടും പിന്‍കെട്ടും.

ഇരുമുടിക്കെട്ടിനുള്ളില്‍

ഇരുമുടിക്കെട്ടിനുള്ളില്‍

മുന്‍കെട്ടിലാണ് അയ്യപ്പസ്വാമിക്ക് നിവേദിക്കുന്നതിനുള്ള വഴിപാട് വസ്തുക്കളും നെയ്‌ത്തേങ്ങയും എല്ലാം ഉണ്ടാവുക. കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവില്‍, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, ഉണക്കമുന്തിരി, തേന്‍, പനിനീര്, ഉണക്കലരി, കുരുമുളക്, ഉടക്കാനുള്ള തേങ്ങ എന്നിവയെല്ലാം മുന്‍കെട്ടിലും പിന്‍കെട്ടില്‍ ഉണക്കല്ലരി, മഞ്ഞപ്പൊടി, യാത്രാവേളയില്‍ അയ്യപ്പന്‍മാര്‍ക്ക് കഴിക്കുന്നതിനുള്ള ഭക്ഷ്യവസ്തുക്കളും ആയിരിക്കും പിന്‍കെട്ടിലുണ്ടായിരിക്കുക. കാലിപ്പുകയില കറുപ്പ്‌സ്വാമിക്ക് നിവേദ്യമായി സമര്‍പ്പിക്കുന്നു. അയ്യപ്പന്റെ ഉറ്റ തോഴനായ വാവര്‍ സ്വാമിക്ക് കുരുമുളകാണ് വഴിപാടായി സമര്‍പ്പിക്കുന്നത്.

കെട്ടുമുറുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

കെട്ടുമുറുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ശബരിമലക്ക് പോവാന്‍ മാലയിടുമ്പോള്‍ തന്നെ ഓരോ വ്യക്തിയും അയ്യപ്പസ്വാമിയായി മാറുന്നു. കറുപ്പുടുത്ത സദാ ഭഗവാന്റെ മന്ത്രങ്ങള്‍ ഉരുവിട്ട് വ്രതാനുഷ്ഠാനത്തോടെ ഓരോ ദിവസവും മുന്നോട്ട് പോവുന്നു. കെട്ടു നിറക്കുന്ന ദിവസം അയ്യപ്പമന്ത്രങ്ങള്‍ ജപിച്ച് നിലവിളക്ക് കൊളുത്തി വേണം കെട്ട് നിറ ആരംഭിക്കുന്നതിന്. നിലവിളക്കിന് മുന്നില്‍ വെറ്റിലയും പാക്കും വെച്ച് പൂര്‍വ്വികരെ മനസ്സില്‍ ധ്യാനിച്ച് ദക്ഷിണ വെച്ചാണ് കെട്ടുനിറക്കാന്‍ ആരംഭിക്കുന്നത്.

കെട്ട് ശിരസിലെടുക്കുമ്പോള്‍

കെട്ട് ശിരസിലെടുക്കുമ്പോള്‍

അയ്യപ്പസ്വാമിയെ കാണാന്‍ കല്ലും മുള്ളും ചവിട്ടി പൊന്നമ്പലമേട്ടിലെത്തി കണ്ണും മനസ്സും നിറഞ്ഞാണ് തിരിച്ച് പോരുന്നത്. ഇരുമുടിക്കെട്ട് ശിരസ്സിലെടുക്കുമ്പോള്‍ കറുപ്പ് സ്വാമിയെ ശരണം വിളിച്ച് ഇരുമുടിക്കെട്ടില്‍ തൊഴുത് വണങ്ങി ഗുരുസ്വാമിക്ക് ദക്ഷിണ നല്‍കി മൂന്ന് തവണ ശരണം വിളിച്ച് കിഴക്ക് ദിക്ക് അഭിമുഖമായി നിന്ന് വേണം ഇരുമുടിക്കെട്ട് ശിരസിലെടുക്കാന്‍. പിന്നീട് തിരിഞ്ഞ് നോക്കാതെ കിഴക്ക് ദിക്കിലേക്ക് ഇറങ്ങി ക്ഷേത്രത്തിന് ചുറ്റും വലം വെച്ച് നാളികേരം ഉടച്ച് ശരണം വിളിച്ച് യാത്ര ആരംഭിക്കാം.

വ്രതശുദ്ധിയുടെ മണ്ഡല കാലത്ത് അറിയാന്‍വ്രതശുദ്ധിയുടെ മണ്ഡല കാലത്ത് അറിയാന്‍

ഇരുമുടിക്കെട്ടുമായ് കയറും പതിനെട്ട് പടികള്‍ സൂചിപ്പിക്കുന്നത്ഇരുമുടിക്കെട്ടുമായ് കയറും പതിനെട്ട് പടികള്‍ സൂചിപ്പിക്കുന്നത്

English summary

Significance And Importance Of Irumudikettu in Sabarimala In Malayalam

Here in this article we are sharing importance and significance of Lord Ayyapa's irumudikettu in malayalam. Take a look.
Story first published: Tuesday, November 15, 2022, 10:56 [IST]
X
Desktop Bottom Promotion