ജീവിതത്തില്‍ ശുഭകാര്യങ്ങള്‍ സംഭവിക്കുമോ, സൂചനകള്‍

Posted By:
Subscribe to Boldsky

ജീവിതത്തില്‍ അടുത്ത സെക്കന്റില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. കാരണം ഒരിക്കലും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത പല കാര്യങ്ങളുമാണ് ജീവിതത്തില്‍ നടക്കുന്നതും നടക്കാന്‍ പോകുന്നതും എല്ലാം. എന്നാല്‍ ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത് എന്നുണ്ടെങ്കില്‍ ചില സൂചനകള്‍ ലഭിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളരുത്....

പ്രപഞ്ചം തന്നെ ചില സിഗ്നലുകള്‍ നമുക്ക് നല്‍കും. അവയിലൂടെ സംഭവിക്കാന്‍ പോകുന്നത് ഗുണമാണോ ദോഷമാണോ എന്ന് മനസ്സിലാക്കാം. എന്തൊക്കെയാണ് നല്ലത് സംഭവിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന്

കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന്

ഏത് കാര്യമായാലും വളരെ പെട്ടെന്ന് തന്നെ ആരംഭിക്കും. എന്താണെങ്കിലുംതൊഴില്‍ അവസരങ്ങള്‍ വളരെ വേഗത്തില്‍ ലഭിക്കും, പ്രണയമാണെങ്കിലും വളരെ വേഗത്തില്‍ സംഭവിക്കും. സമാധാനപരമായി എല്ലാ കാര്യങ്ങള്‍ക്കും പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകും.

ശാരീരികമായി നല്ല അവസ്ഥ

ശാരീരികമായി നല്ല അവസ്ഥ

ശാരീരികമായി നല്ല അവസ്ഥയിലായിരിക്കും. പുതിയ ശീലങ്ങള്‍ ആരംഭിക്കുകയും മനസ്സിനും ശരീരത്തിനും വളരെ വലിയ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം ജീവിതത്തിലെ വരാന്‍ പോകുന്ന നല്ല മാറ്റങ്ങളുടെ തുടക്കമാണ്.

വര്‍ത്തമാന ജീവിതം

വര്‍ത്തമാന ജീവിതം

കൊഴിഞ്ഞ് പോയ കാലങ്ങളെക്കുറിച്ച് ചിന്തിക്കാതെയും വരാന്‍ പോകുന്ന ജീവിതത്തെക്കുറിച്ച് ആകുലപ്പെടാതെയും ജീവിക്കാന്‍ സാധിക്കും. ഇത് ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാണ്.

 അനുഗ്രഹം എല്ലാ കാര്യത്തിലും

അനുഗ്രഹം എല്ലാ കാര്യത്തിലും

എല്ലാ കാര്യത്തിലും പ്രത്യേക അനുഗ്രഹവും ദൈവാധീനവും ഉള്ളതായിരിക്കും. ഏത് കാര്യത്തിലും നെഗറ്റീവ് ചിന്തകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. മാത്രമല്ല ആത്മീയ ചൈതന്യം ഏത് കാര്യത്തിലും ഉണ്ടാവും.

പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു

പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു

പോസിറ്റീവ് ഊര്‍ജ്ജം ചുറ്റിനും നിറയുന്നു. നെഗറ്റീവിറ്റിയാണ് പലപ്പോഴും എല്ലാ കാര്യങ്ങള്‍ക്കും തടസ്സം നില്‍ക്കുന്നത്. നിങ്ങള്‍ തടസ്സം അനുഭവിക്കുന്ന പല കാര്യങ്ങളിലും പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു.

ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. വരാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് മുന്നോടിയായി ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഇതെല്ലാം ജീവിതം കാണിച്ച് തരുന്ന ലക്ഷണങ്ങളാണ്.

അദൃശ്യ കൈ

അദൃശ്യ കൈ

പലപ്പോഴും തടസ്സമായി നില്‍ക്കുന്ന പല കാര്യത്തിലും അവസാന ഘട്ടത്തിലാണെങ്കില്‍ പോലും കാര്യങ്ങളെല്ലാം ശരിയാവുന്ന നിലയിലേക്ക് എത്തുന്നു. ഏത് കാര്യത്തില്‍ തടസ്സം നേരിട്ടാലും പിന്നീട് തടസ്സമില്ലാതെ എല്ലാം നല്ല രീതിയില്‍ അവസാനിക്കുന്നു.

English summary

Signals from Universe of good news

Hints from Universe that something 'Good' is coming your way soon read on..
Story first published: Tuesday, June 27, 2017, 17:00 [IST]
Subscribe Newsletter