For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമേശ്വരനെ പ്രീതിപ്പെടുത്തി സൗഭാഗ്യം നേടാന്‍ ശുക്രപ്രദോഷ വ്രതം

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഓരോ മാസത്തിന്റെയും ഇരുവശത്തുമുള്ള ത്രയോദശി ദിവസങ്ങളില്‍ പ്രദോഷ വ്രതം ആചരിക്കുന്നു. ഈ വ്രതം പരമശിവന് വളരെ പ്രിയപ്പെട്ടതാണെന്ന് ശിവപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്ന ഭക്തരില്‍ പരമേശ്വരന്‍ വളരെ വേഗം പ്രസാദിക്കുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

Most read: നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ പ്രത്യേക കൃപ; 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരംMost read: നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ പ്രത്യേക കൃപ; 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരം

അശ്വിനി മാസത്തിലെ പ്രദോഷ വ്രതം വെള്ളിയാഴ്ചയാണ്. അതിനാല്‍ ഇത് ശുക്ര പ്രദോഷ വ്രതമായി ആചരിക്കും. ശുക്ര പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തരുടെ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. ശുക്ര പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെയും പരമശിവനെ ആരാധിക്കുന്നതിലൂടെയും ഭക്തര്‍ക്ക് ധനം, സ്വത്ത്, ഐശ്വര്യം തുടങ്ങി എല്ലാവിധ ഭൗതിക സുഖങ്ങളും കൈവരുന്നു. ശുക്രപ്രദോഷ വ്രതം എടുക്കേണ്ടത് എങ്ങനെയെന്നും ശിവനെ ആരാധിക്കേണ്ടതെങ്ങനെയെന്നും നമുക്ക് നോക്കാം.

ശുക്ര പ്രദോഷ വ്രതം 2022 സെപ്റ്റംബര്‍

ശുക്ര പ്രദോഷ വ്രതം 2022 സെപ്റ്റംബര്‍

ജ്യോതിഷത്തില്‍ ശുക്രനെ ഭൗതിക സന്തോഷവും സൗകര്യവും സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഗ്രഹമായി കണക്കാക്കുന്നു. വിശ്വാസങ്ങളും ജ്യോതിഷവും അനുസരിച്ച്, ശുക്ര പ്രദോഷ വ്രതം സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശിവന്‍ പ്രസാദിക്കുകയും ഒരു വ്യക്തിക്ക് ശുക്രന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥി സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച പുലര്‍ച്ചെ 01.17 ന് ആരംഭിക്കുന്നു, ഈ തീയതി അടുത്ത ദിവസം, അതായത് സെപ്റ്റംബര്‍ 24 ശനിയാഴ്ച പുലര്‍ച്ചെ 02:30 ന് അവസാനിക്കും. ഉദയതിഥിയുടെയും പ്രദോഷപൂജ മുഹൂര്‍ത്തത്തിന്റെയും അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 23ന് ശുക്രപ്രദോഷ വ്രതം ആചരിക്കും.

ശുക്രപ്രദോഷം പൂജാ മുഹൂര്‍ത്തം

ശുക്രപ്രദോഷം പൂജാ മുഹൂര്‍ത്തം

സെപ്തംബര്‍ 23ന് ശുക്രപ്രദോഷ പൂജ ചെയ്യാനുള്ള അനുകൂല സമയം വൈകുന്നേരം 06.17 മുതല്‍ വൈകുന്നേരം 08.39 വരെയാണ്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ശിവാരാധനയ്ക്ക് 02 മണിക്കൂറിലധികം സമയം ലഭിക്കും. പ്രദോഷ വ്രതം പ്രദോഷ മുഹൂര്‍ത്തത്തില്‍ മാത്രം ആരാധിക്കുന്നത് പ്രധാനമാണ്.

Most read:കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ രാശിക്കാരുടെ ചെലവുകള്‍ ഉയരുംMost read:കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ രാശിക്കാരുടെ ചെലവുകള്‍ ഉയരും

ശുക്ര പ്രദോഷ വ്രതത്തിലെ ശുഭയോഗം

ശുക്ര പ്രദോഷ വ്രതത്തിലെ ശുഭയോഗം

ശുക്രപ്രദോഷ വ്രതം നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും നിങ്ങളുടെ ജോലികളില്‍ വിജയം നല്‍കാനും പോകുന്നു. കാരണം ഈ ദിവസം സിദ്ധ, സാധ്യ യോഗങ്ങള്‍ രൂപപ്പെടുന്നു. ഈ ദിവസം രാവിലെ മുതല്‍ 09:56 വരെയാണ് സിദ്ധയോഗം. ഇത് അടുത്ത ദിവസം രാവിലെ 09:43 വരെ നിലനില്‍ക്കും. ഈ രണ്ട് യോഗങ്ങളും ശുഭകരമാണ്. നിങ്ങള്‍ വെള്ളിയാഴ്ച പ്രദോഷ വ്രതം അനുഷ്ഠിക്കുകയും ശുഭമുഹൂര്‍ത്തത്തില്‍ ശിവനെ ആരാധിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിയും ഉണ്ടാകും.

ശുക്രപ്രദോഷ വ്രതം ആരാധന

ശുക്രപ്രദോഷ വ്രതം ആരാധന

വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം ശിവനെ ആരാധിക്കുന്നു. പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ രാവിലെ കുളിച്ചശേഷം ശങ്കരനെയും പാര്‍വതിയെയും നന്ദിയെയും പഞ്ചാമൃതവും ഗംഗാജലവും കൊണ്ട് അഭിഷേകം ചെയ്യുക. അതിനുശേഷം സുഗന്ധം, അരി, പൂക്കള്‍, ധൂപം, വിളക്ക്, നൈവേദ്യ പഴങ്ങള്‍, വെറ്റില, ഗ്രാമ്പൂ, ഏലം എന്നിവ സമര്‍പ്പിക്കുക. ദിവസം മുഴുവന്‍ നിങ്ങള്‍ വ്രതം നോല്‍ക്കുക. അത് സാധ്യമല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു നേരം പഴങ്ങള്‍ കഴിക്കാം. വൈകുന്നേരം വീണ്ടും ഇതേ രീതിയില്‍ ശിവനെ ആരാധിക്കുക. നെയ്യും പഞ്ചസാരയും ചേര്‍ത്ത ബാര്‍ലി സത്ത് ശിവന് സമര്‍പ്പിക്കുക. എട്ട് ദിശകളില്‍ എട്ട് വിളക്കുകള്‍ കത്തിക്കുക. ശിവന് ആരതി നടത്തുക. ശേഷം പ്രസാദം അര്‍പ്പിക്കുകയും വ്രതം തുറക്കുകയും ചെയ്യുക. ഈ ദിവസം നിങ്ങള്‍ ബ്രഹ്‌മചര്യം പിന്തുടരാനും ശ്രദ്ധിക്കുക.

Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യംMost read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

പ്രദോഷ ഉപവാസ പ്രതിവിധി

പ്രദോഷ ഉപവാസ പ്രതിവിധി

ശുക്രപ്രദോഷ വ്രതനാളില്‍ അതിരാവിലെ എഴുന്നേറ്റു കുളിയും മറ്റും കഴിഞ്ഞ് ഒരു ചെമ്പുപാത്രത്തില്‍ വെള്ളമെടുത്ത് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. ഈ വെള്ളത്തില്‍ എരിക്കിന്‍ പൂക്കള്‍ കലര്‍ത്തുക. എരിക്കിന്‍ പൂക്കള്‍ ശിവന് വളരെ പ്രിയപ്പെട്ടതാണ്. ഈ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ സൂര്യദേവനോടൊപ്പം ശിവന്റെ കൃപയും നിങ്ങളില്‍ നിലനില്‍ക്കും. ഒപ്പം ഭാഗ്യവും കൈവരുന്നു.

English summary

Shukra Pradosh vrat 2022 Significance, Shubh Muhurt And Puja Vidhi in Malayalam

If Pradosh vrat falls on Friday, then it is called Shukra Pradosh Vrat. Read on the significance, shubh muhurt and puja vidhi of Shukra Pradosh Vrat.
Story first published: Friday, September 23, 2022, 12:08 [IST]
X
Desktop Bottom Promotion