For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരം രാശിയില്‍ ശനി-ശുക്ര സംയോഗം; ജനുവരിയില്‍ ഈ രാശിക്കാര്‍ കഷ്ടപ്പാടും പ്രശ്‌നങ്ങളും

|

പുതുവര്‍ഷത്തില്‍ നിരവധി ഗ്രഹസംക്രമണങ്ങള്‍ സംഭവിക്കുന്നുണ്ട്. അതിന്റെ ഫലം മനുഷ്യജീവിതത്തിലും പ്രതിഫലിക്കും. വര്‍ഷാവസാനത്തില്‍ ഡിസംബര്‍ 29ന് ശുക്രന്‍ മകരം രാശിയില്‍ സംക്രമിക്കും. ശുക്രന്‍ മകരം രാശിയില്‍ പ്രവേശിക്കുമ്പോള്‍, ശനി ഈ സമയം മകരം രാശിയില്‍ തുടരുന്നുണ്ട്. ശുക്രന്റെയും ശനിയുടെയും സംയോഗം ജ്യോതിഷപരമായി പ്രതികൂല ഫലം സൃഷ്ടിക്കുന്നതാണെന്ന് കണക്കാക്കുന്നു.

Also read: വ്യാഴത്തിന്റെ ശക്തിയാല്‍ വരും ഗജലക്ഷ്മി രാജയോഗം; ഭാഗ്യം പൂത്തുലയും ഈ രാശിക്കാര്‍ക്ക്Also read: വ്യാഴത്തിന്റെ ശക്തിയാല്‍ വരും ഗജലക്ഷ്മി രാജയോഗം; ഭാഗ്യം പൂത്തുലയും ഈ രാശിക്കാര്‍ക്ക്

ശാരീരിക സന്തോഷത്തിനും സ്നേഹത്തിനും കാരണമായ ശുക്രന്‍ അനുകൂലമല്ലാത്തതിനാല്‍ ജനുവരി മാസം ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. മിഥുനം ഉള്‍പ്പെടെ 4 രാശിക്കാര്‍ക്ക് ജീവിതത്തില്‍ കഷ്ടപ്പാട് നേരിടേണ്ടിവരും. മകരം രാശിയില്‍ ശുക്രന്റെ സംക്രമണം മൂലം ഏതൊക്കെ രാശിക്കാര്‍ക്കാണ് ജനുവരി മാസത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയെന്ന് നമുക്ക് നോക്കാം.

മിഥുനം

മിഥുനം

മകരം രാശിയില്‍ ശുക്രന്റെ സംക്രമണം മൂലം മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ സമയം വഷളായേക്കാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകളില്‍ വര്‍ദ്ധനവുണ്ടാകും. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ആരോഗ്യത്തിന്റെ കാര്യത്തിലും ഈ സംക്രമണം നിങ്ങളെ ബുദ്ധിമുട്ടിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പല്ലുവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കടകം

കര്‍ക്കടകം

മകരം രാശിയിലെ ശുക്രന്റെ സംക്രമണം കര്‍ക്കടകം രാശിയില്‍ ഏഴാം ഭാവത്തിലാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ഈ സമയം നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ യാത്രകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കരിയറില്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ കുടുംബജീവിതത്തെയും ഈ സമക്രമണം വലിയ തോതില്‍ ബാധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. നിങ്ങളുടെ ആരോഗ്യവും ഈ സമയം വഷളായേക്കാം.

Also read:മകര സംക്രാന്തി, വസന്ത പഞ്ചമി; 2023 ജനുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളുംAlso read:മകര സംക്രാന്തി, വസന്ത പഞ്ചമി; 2023 ജനുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

വൃശ്ചികം

വൃശ്ചികം

മകരം രാശിയിലെ ശുക്രന്റെ സംക്രമണം കാരണം, വൃശ്ചിക രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ഈ സമയം അതൃപ്തി തോന്നിയേക്കം. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ജോലി മാറ്റാനായി പരിശ്രമിക്കും. ഈ സംക്രമണം നിങ്ങളുടെ സാമ്പത്തിക അവസ്ഥയെയും ബാധിക്കും. സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കുടുംബജീവിതത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ വരും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം വഷളായേക്കാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു

ധനു

മകരം രാശിയില്‍ ശുക്രന്റെ സംക്രമണം മൂലം ധനു രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ള സഹകരണം ലഭിച്ചേക്കില്ല. ബിസിനസുകാര്‍ക്ക് പ്രതീക്ഷിക്കുന്നതിലും കുറവായിരിക്കും നേട്ടങ്ങള്‍. ഈ സമയത്ത് നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകും.

Also read:ചാണക്യന്‍ പറയുന്നു; ഈ 5 കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ പലമടങ്ങ് മുന്നില്‍Also read:ചാണക്യന്‍ പറയുന്നു; ഈ 5 കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ പലമടങ്ങ് മുന്നില്‍

ശുക്രഗ്രഹത്തെ ശക്തിപ്പെടുത്താന്‍ പ്രതിവിധികള്‍

ശുക്രഗ്രഹത്തെ ശക്തിപ്പെടുത്താന്‍ പ്രതിവിധികള്‍

* ചന്ദനം, അരി, വസ്ത്രം, പൂക്കള്‍, വെള്ളി, നെയ്യ്, തൈര്, പഞ്ചസാര മുതലായ വെളുത്ത വസ്തുക്കള്‍ പെണ്‍കുട്ടികള്‍ക്ക് ദാനം ചെയ്യുക

* ജാതകത്തില്‍ ശുക്രനെ ബലപ്പെടുത്താന്‍, വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുക

* ശുക്രനെ ബലപ്പെടുത്താന്‍ വജ്രം, ടോപസ് രത്‌നങ്ങള്‍ ധരിക്കാം

* വെള്ള നിറം ശുക്രന്‍ ഗ്രഹത്തിന് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

* വെള്ളത്തില്‍ ഏലയ്ക്ക ചേര്‍ത്ത് കുളിക്കുക

ശനിയെ ശക്തിപ്പെടുത്താന്‍

ശനിയെ ശക്തിപ്പെടുത്താന്‍

* 51 ശനിയാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുക, സൂര്യാസ്തമയത്തിന് ശേഷം ഖിച്ഡി കഴിക്കുക.

* ശനിയാഴ്ചകളില്‍ ശനി ഗ്രഹത്തെ പ്രതിനിധീകരിക്കുന്ന കാര്യങ്ങള്‍ ദാനം ചെയ്യുക. നീലയോ കറുപ്പോ ആയ വസ്ത്രങ്ങള്‍, ഉഴുന്ന്, എള്ള്, ഇരുമ്പ് സാധനങ്ങള്‍, കളിമണ്ണ് അല്ലെങ്കില്‍ തുകല്‍ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍, കറുത്ത പശു അല്ലെങ്കില്‍ എരുമ തുടങ്ങിയവയാണ് അവയില്‍ ചിലത്. പാവപ്പെട്ടവര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും ഇവ നല്‍കണം.

* ശനി, ചൊവ്വ ദിവസങ്ങളില്‍ ഹനുമാനെ ആരാധിക്കുക, ഹനുമാന്‍ ചാലിസ ജപിക്കുക. ശിവനെ ആരാധിക്കുന്നതും വളരെയധികം സഹായിക്കും. ശനിയാഴ്ചകളില്‍ ആല്‍ മരത്തിനു സമീപം എള്ളെണ്ണ വിളക്ക് കൊളുത്തുന്നതും ആല്‍ മരത്തിന് വെള്ളമൊഴിക്കുന്നതും സഹായിക്കും.

* ശനി മന്ത്രം, മഹാമൃത്യുഞ്ജയ മന്ത്രം മുതലായവ ജപിക്കുക

English summary

Shukra Gochar: Venus Transit In Capricorn On 29 December; 4 Zodiac Signs Will Face Difficulty

Shukra Rashi Parivartan 2022 In Makara Rashi; Venus Transit in Capricorn Effects on Zodiac Signs : The Venus Transit in Capricorn will take place on 29 December 2022. These zodiac signs will face problems.
Story first published: Friday, December 23, 2022, 16:59 [IST]
X
Desktop Bottom Promotion