For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രാവണ മാസത്തിലെ തിങ്കഴാഴ്ച വ്രതം ശിവകുടുംബപ്രീതിക്ക് വര്‍ജ്ജിക്കേണ്ടതും കഴിക്കേണ്ടതും

|

ശ്രാവണ മാസത്തിന് തുടക്കമിടുന്നത് ഈ മാസത്തിലാണ്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് ശ്രാവണ മാസം. ഈ മാസത്തില്‍ നമ്മള്‍ വളരെയധികം പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. ഈ മാസത്തില്‍ ചെയ്യുന്ന പൂജകളിലൂടെ ഭഗവാന്‍ പരമശിവനെ ആരാധിക്കാവുന്നതാണ്. ഈ സമയം ആരാധിക്കപ്പെടുന്നതിലൂടെ പരമശിവന്‍ എളുപ്പത്തില്‍ പ്രീതിപാത്രമാവുന്നു. ശ്രാവണ മാസത്തില്‍ ഭഗവാന്‍ തന്റെ അനുഗ്രഹം ഭക്തര്‍ക്ക് മേല്‍ വര്‍ഷിക്കുന്നു. ഈ സമയത്ത് അനുഷ്ഠിക്കുന്ന തിങ്കളാഴ്ച വ്രതം അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ടതാണ്.

Shravan Somvar Vrat 2022

ഭഗവാനെ ആരാധിക്കുന്നതിനായി നാം എടുക്കുന്ന ഏറ്റവും മികച്ച മാസങ്ങളില്‍ ഒന്നാണ് ശ്രാവണ മാസം. ഈ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഈ ശുഭമാസത്തില്‍ മതപരമായ ആചാരങ്ങളും പാരമ്പര്യങ്ങളും വളരെയധികം ആരാധിക്കപ്പെടുന്നു. എന്ന് മാത്രമല്ല ജീവിതത്തില്‍ വളരെയധികം സന്തോഷവും നിലനില്‍ക്കുന്നു. തിങ്കളാഴ്ച വ്രതം എന്നത് പലരും എല്ലാ തിങ്കളാഴ്ചയും അനുഷ്ഠിക്കുന്നതാണ്. എന്നാല്‍ ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന് നമുക്ക് നോക്കാം.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

കഴിക്കേണ്ട ഭക്ഷണങ്ങള്‍

തിങ്കളാഴ്ച വ്രതം എടുക്കുന്നവരെങ്കില്‍ അവര്‍ പഴങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ വ്രതത്തിന് അനുയോജ്യമായതുമാണ്. ധാരാളം പൊട്ടാസ്യവും നാരുകളും അടങ്ങിയ പഴങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് കൂടാതെ ആപ്പിള്‍, മുന്തിരി, പീച്ച് മുതലായവ ധാരാളം കഴിക്കാം. സാത്വിക ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ വരുന്നതാണ് ഉപ്പ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നതിന് ശ്രദ്ധിക്കുക.

ചൗവ്വരി

ചൗവ്വരി

തിങ്കളാഴ്ച വ്രതമെടുക്കുന്നവര്‍ക്ക് ചൗവ്വരി ഉപയോഗിക്കുന്നത് നല്ലതാണ്. ഉപവാസ ഭക്ഷണമായി തന്നെയാണ് ഇത് കണക്കാക്കുന്നത്. ഇത് എപ്പോള്‍ വേണമെങ്കിലും കഴിക്കാവുന്നതാണ്. ഉപവാസത്തിന് തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ് ചൗവ്വരി. ഇത് വ്രതാനുഷ്ഠാനത്തിന് നിര്‍ബന്ധമായും ശീലമാക്കേണ്ടതാണ്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

തൈര്, പനീര്‍, തൈര്, പാല്‍, മോര്‍ എന്നിവ ശ്രാവണ മാസത്തില്‍ കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണ ശീലത്തിന് മികച്ചതാണ്. കാരണം ഈ ഭക്ഷണത്തില്‍ നിന്നെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിക്കുന്നുണ്ട്. ഇത് മാത്രമല്ല ഉപവാസസമയത്ത് നിങ്ങളുടെ ഭക്ഷണക്രമവും വിശപ്പും പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നു. ഇനി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വിവിധ തരത്തിലുള്ള മാവുകള്‍

വിവിധ തരത്തിലുള്ള മാവുകള്‍

പല പലഹാരങ്ങളും മറ്റും തയ്യാറാക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള മാവുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ശ്രാവണ്‍ മാസത്തില്‍ തിങ്കളാഴ്ച വ്രതം എടുക്കുന്നവര്‍ ഒരിക്കലും റവ, കടലമാവ്, മൈദ, ആട്ട എന്നിവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അരി ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ ഏറ്റവും പോഷകപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

 ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും വളരെയധികം നിഷിദ്ധമാണ് വ്രതമെടുക്കുന്നവര്‍ക്ക്. സാത്വിക ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നുണ്ടെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കണം. വ്രതമെടുക്കുന്നവര്‍ ഈ രണ്ട് പച്ചക്കറികളും കഴിക്കുന്നതിന് വിലക്കുണ്ട്.

സുഗന്ധവ്യഞ്ജനങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങള്‍

സുഗന്ധ വ്യഞ്ജനങ്ങള്‍ വ്രതമെടുക്കുന്നവര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതില്‍ വരുന്നതാണ് മല്ലി, മുളക്, മഞ്ഞള്‍, മസാലകള്‍ തുടങ്ങിയവ. ഇവയൊക്കെ ഒഴിവാക്കി വേണം ഭക്ഷണം വ്രതസമയത്ത് തിരഞ്ഞെടുക്കുന്നതിന്. വ്രതത്തിന് അനുയോജ്യമായ ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടതാണ്.

മാംസവും മുട്ടയും

മാംസവും മുട്ടയും

ശ്രാവണ്‍ മാസത്തില്‍ നിര്‍ബന്ധമായും വര്‍ജ്ജിക്കേണ്ടതാണ് മാംസവും മുട്ടയും അടങ്ങിയ ഭക്ഷണങ്ങള്‍. ഇത് നിങ്ങളുടെ വ്രതത്തെ മുറിക്കുന്നതിന് കാരണമാകുന്നു. ശ്രാവണ മാസം എപ്പോഴും വളരെയധികം പ്രത്യേകതകളുള്ള ഒരു മാസം തന്നെയാണ്. അതുകൊണ്ട് തന്നെ അതേ ചടങ്ങുകള്‍ അനുസരിച്ച് രീതികള്‍ അനുസരിച്ച് മുന്നോട്ട് പോവേണ്ടതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തോടെ ഇരിക്കുന്നതിന് തന്നെയാണ് ശ്രദ്ധിക്കേണ്ടത് എപ്പോഴും.

ശ്രാവണ മാസ ആരാധന ഇപ്രകാരം: വര്‍ഷം മുഴുവന്‍ ഐശ്വര്യം ഫലംശ്രാവണ മാസ ആരാധന ഇപ്രകാരം: വര്‍ഷം മുഴുവന്‍ ഐശ്വര്യം ഫലം

27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം

English summary

Shravan Somvar Vrat 2022 Food List: What to Eat and to Avoid In Malayalam

Here in this article we are discussing about some food items to eat and avoid while observing Shravan somvar vrat in malayalam. Take a look
Story first published: Monday, July 11, 2022, 21:05 [IST]
X
Desktop Bottom Promotion