For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളത്തുള്ളിയില്‍ നിന്നു ബോധോദയം

|

Water
ഒരിക്കല്‍ സെന്‍ ഗുരുവായ ഗിസാന്‍ തന്റെ ശിഷ്യരില്‍ ഒരാളോട് തനിയ്ക്ക് കുളിയ്ക്കാനായി ഒരു പാത്രം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഗുരുപറഞ്ഞതുപോലെ ചെയ്ത ശിഷ്യന്‍ ഗുരുവിന്റെ ആവശ്യം കഴിഞ്ഞ് പാത്രത്തില്‍ ബാക്കിവന്ന വെള്ളം നിലത്തേയ്ക്ക് ഒഴിച്ചു.

ഇതുകണ്ടയുടന്‍ ഗിസാന്‍ അതൃപ്തിയോട് ശിഷ്യനോട് ചോദിച്ചു - 'മഠയാ എന്തുകൊണ്ട് നിലത്തൊഴിച്ചുകളഞ്ഞ വെള്ളം നീ ചെടികള്‍ക്ക് ഒഴിച്ചില്ല, ഈ ക്ഷേത്രത്തിലെ വെള്ളം പാഴാക്കാന്‍ നിനക്കെന്താണ് അവകാശം?'

ഇതുകേട്ട ശിഷ്യന് ഗുരുപറഞ്ഞതിന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാവുകയും അയാള്‍ക്ക് ബോധോദയമുണ്ടാവുകയും ചെയ്തു. പിന്നീട് ഈ ശിഷ്യന്‍ ടെകിസൂയി എന്ന് പേരുമാറ്റി, വെള്ളത്തുള്ളിയെന്നാണ് ഈ വാക്കിനര്‍ത്ഥം.

English summary

Zen Stories, Zen Master, soldiers, Enlightenment, Buddha, Buddhist Doctrine, സെന്‍ കഥകള്‍, സെന്‍ ഗുരു, ബോധോദയം, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍

Gisan, the Zen master once asked one of his students to fetch a pail of water in order to cool his bath,
X
Desktop Bottom Promotion