For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൈബിളും ബുദ്ധ മതവും

|

zen
ഒരിക്കല്‍ ഒരു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സെന്‍ ഗുരുവായ ഗസനെ കാണാനെത്തി. എപ്പോഴെങ്കിലും ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ വായിച്ചിട്ടുണ്ടോയെന്ന് വിദ്യാര്‍ഥി ഗുരുവിനോട് ചോദിച്ചു.

ബൈബിള്‍ വായിച്ചിട്ടില്ലെന്ന് ഉത്തരം നല്‍കിയ ഗുരു തനിയ്ക്കുവേണ്ടി അത് വായിയ്ക്കാന്‍ വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു.

അതു കേട്ടതും വിദ്യാര്‍ഥി ബൈബിള്‍ തുറന്ന് വിശുദ്ധ മാത്യുവിന്റെ വചനങ്ങള്‍ വായിക്കാന്‍ തുടങ്ങി. 'വയലിലെ ലില്ലിപ്പൂക്കളെ നോക്കൂ, അവ എങ്ങനെയാണ് വളര്‍ന്നത്, അവ അധ്വാനിയ്ക്കുന്നില്ല, അവ നൂല്‍ നൂല്‍ക്കുന്നില്ല. അവര്‍ നാളെയെക്കുറിച്ച് ചിന്തിയ്ക്കുന്നില്ല, നാളേയ്ക്കായി ഒന്നും കരുതിവെയ്ക്കുന്നുമില്ല.'

ഇത്രയും കേട്ടപ്പോള്‍ ഗുരു പറഞ്ഞു - 'ആരാണോ ഈ വാക്കുകള്‍ പറഞ്ഞത്, അദ്ദേഹം ഒരു ബോധോദയം നേടിയ വ്യക്തിയാണെന്നാണ് എനിയ്ക്ക് തോന്നുന്നത്.'

വിദ്യാര്‍ഥി വായന തുടര്‍ന്നു - 'ചോദിയ്ക്കൂ അത് നിങ്ങള്‍ക്ക് ലഭിയ്ക്കും, അന്വേഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കായി വാതിലുകള്‍ തുറക്കപ്പെടും'

ഇതുകൂടി കേട്ടപ്പോള്‍ ഗുരു വീണ്ടും പറഞ്ഞു- 'ഇത്രയുംം പറഞ്ഞയാള്‍ ആരായാലും അദ്ദേഹം ബുദ്ധതത്വങ്ങളില്‍ നിന്നും ഒട്ടും അകലെയല്ല'

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Christianity, Bible, Religion, സെന്‍ കഥകള്‍, സെന്‍ ഗുരു, മതം, ആത്മീയത, ബൈബിള്‍, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍,

Once a university student on his visit to Gasan asked him : " Have you ever gone through the Christian Bible,
X
Desktop Bottom Promotion