For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാഭാരതത്തിലെ അറിയപ്പെടാത്ത പ്രണയങ്ങള്‍

By Super
|

മഹാഭാരതത്തില്‍ നിരവധി പ്രണയകഥകളുണ്ട്. അവയില്‍ ചിലത് ഏറെ പ്രസിദ്ധവും എല്ലാവര്‍ക്കും തന്നെ അറിയാവുന്നതുമാണ്.

നിങ്ങളുടെ ഓറയുടെ നിറമെന്ത്?

എന്നാല്‍ ചിലത് അധികമാര്‍ക്കും അറിയാത്തവയാണ്. മഹാഭാരതത്തിലെ ചില കഥാപാത്രങ്ങളുടെ അധികം അറിയപ്പെടാത്ത പ്രണയകഥകളാണ് ഇവിടെ പറയുന്നത്.

1. ശ്രീകൃഷ്ണനും 16108 ഭാര്യമാരും

1. ശ്രീകൃഷ്ണനും 16108 ഭാര്യമാരും

16108 ല്‍ 16000 പേര്‍‌ക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. അവര്‍ ശ്രീകൃഷ്ണനെ വിവാഹം ചെയ്യുന്നതിനായി പുനരവതാരം ചെയ്തു. സര്‍വ്വാധിപനായ ഭഗവാന് ആരെയും സന്തുഷ്ടരാക്കാനാവും. കാരണം തങ്ങള്‍ സ്നേഹിക്കപ്പെടാനാഗ്രഹിക്കുന്ന രീതിയില്‍ എല്ലാവരെയും സ്നേഹിക്കാനുള്ള ശക്തിയുള്ളവനാണ് ഭഗവാന്‍.

2. ദ്രൗപതിയും പാണ്ഡവന്‍മാരും

2. ദ്രൗപതിയും പാണ്ഡവന്‍മാരും

ദ്രൗപതി അഞ്ച് പാണ്ഡവരെയുമാണ് വിവാഹം ചെയ്തത്. അവള്‍ക്ക് തന്‍റെ എല്ലാ ഭര്‍ത്താക്കന്മാരോടും ചുമതലകള്‍ നിറവേറ്റതുണ്ടായിരുന്നു. അതുമാത്രമല്ല അവള്‍ നീതി പുലര്‍ത്തുമെന്ന് അഞ്ച് പേരും വിശ്വസിക്കുകയും ചെയ്തിരുന്നു.

3. ഗാന്ധാരിയും ധൃതരാഷ്ട്രരും

3. ഗാന്ധാരിയും ധൃതരാഷ്ട്രരും

വിചിത്രവീര്യന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ ഭാര്യ സത്യവതി ആദ്യ പുത്രനായ വേദ വ്യാസനടുത്തേക്ക് പോയി. അമ്മയുടെ ആഗ്രഹപ്രകാരം അദ്ദേഹം വിചിത്രവീര്യന്‍റെ ഭാര്യമാരെ രണ്ട് പേരെയും സന്ദര്‍ശിക്കുകയും യോഗശക്തിയാല്‍ അവര്‍ക്ക് സന്താനഭാഗ്യം നല്കി അനുഗ്രഹിക്കുകയും ചെയ്തു. വ്യാസന്‍ അംബികയെ സന്ദര്‍ശിച്ചപ്പോള്‍(അംബയുടെ സഹോദരി) അവള്‍ അദ്ദേഹത്തിന്‍റെ ഭയാനകവും വെറുപ്പുനിറഞ്ഞതുമായ ദൃഷ്ടികള്‍ കണ്ടു. ഭയന്ന് പോയ അംബിക കണ്ണുകളടച്ചു. വേദവ്യാസനാണ് മഹാഭാരതം രചിച്ചത്.

ഗാന്ധാരിയും ധൃതരാഷ്ട്രരും തമ്മിലുള്ള പ്രണയം ആരംഭിച്ചത് അവരുടെ വിവാഹത്തിന് ശേഷമാണ്. ധൃതരാഷ്ട്രരെ കണ്ടപ്പോള്‍ അദ്ദേഹം അന്ധനാണെന്ന് മനസിലാക്കിയ ഗാന്ധാരി ഭര്‍ത്താവിനില്ലാത്ത കാഴ്ചയുടെ സൗഭാഗ്യം തനിക്കും വേണ്ട എന്ന് തീരുമാനിച്ചു. തന്‍റെ വിവാഹ ജീവിതത്തിലുടനീളം അവള്‍ കണ്ണുമൂടിക്കെട്ടി ജീവിച്ചു.

4. ആര്‍ജ്ജുനനും ഉലൂപിയും

4. ആര്‍ജ്ജുനനും ഉലൂപിയും

ഉലൂപി ഒരു നാഗ രാജകുമാരിയായിരുന്നു. അര്‍ജ്ജുനനോട് പ്രണയം തോന്നിയ ഉലൂപി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. അര്‍ജ്ജുനന്‍ ദ്രൗപതിയുമായല്ലാതെ മറ്റാരുമായും ബന്ധത്തിലേര്‍പ്പെടില്ല എന്ന ബ്രഹ്മചര്യവ്രതം അവര്‍ തമ്മില്‍ സ്ഥാപിച്ചു. അര്‍ജ്ജുനന് വെള്ളത്തില്‍ ആപത്തുണ്ടാവില്ല എന്ന വരവും പിന്നീട് ഉലൂപി നല്കി.

5. രുക്മിണിയും ശ്രീകൃഷ്ണനും

5. രുക്മിണിയും ശ്രീകൃഷ്ണനും

രുക്മിണിയുടെ കുടംബം എതിര്‍ത്തതിനാല്‍ ശ്രീകൃഷ്ണന്‍ രുക്മിണിയെ തട്ടിക്കൊണ്ടു പോയി. അവള്‍ കൃഷ്ണനുമായി പ്രണയത്തിലായിരുന്നു.

6. അര്‍ജ്ജുനനും ചിത്രാംഗദയും

6. അര്‍ജ്ജുനനും ചിത്രാംഗദയും

മണിപ്പൂരിലെ രാജകുമാരിയായിരുന്നു ചിത്രാംഗദ. കാവേരി നദിയുടെ തീരത്തെ ഈ രാജ്യത്തെ രാജാവ് ചിത്രവാഹനനായിരുന്നു. അര്‍ജ്ജുനന്‍ ഈ രാജ്യം സന്ദര്‍ശിച്ചു. ചിത്രാംഗദ വളരെ സുന്ദരിയായിരുന്നു. പ്രഥമ ദൃഷ്ടിയില്‍ തന്നെ അര്‍ജ്ജുനന്‍ അവളുമായി പ്രണയത്തിലായി. അര്‍ജ്ജുനന്‍ ചിത്രാംഗദയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കുണ്ടാകുന്ന കുട്ടിയെ ആ രാജ്യത്തെ ഭാവി അവകാശിയായി അവിടെത്തന്നെ വളരാന്‍ അനുവദിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടു. അര്‍ജ്ജുനന്‍ ഇത് അംഗീകരിച്ചു. അവരുടെ സന്താനമായ ബാബ്രുവാഹന ജനിച്ചപ്പോള്‍ തന്‍റെ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അര്‍ജ്ജുനന്‍ തന്‍റെ സഹോദരന്മാരുടെ അടുക്കലേക്ക്, ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയി. ചിത്രവാഹനന്‍ മരിച്ചപ്പോള്‍ ബാബ്രുവാഹനന്‍ മണിപ്പൂരിലെ രാജാവായി. പിന്നീട്, മഹാഭാരത യുദ്ധത്തിന് ശേഷം അര്‍ജ്ജുനന്‍ തന്‍റെ മകനാല്‍ പരാജയപ്പെടുത്തപ്പെട്ടു.

7. അര്‍ജ്ജുനനും സുഭദ്രയും

7. അര്‍ജ്ജുനനും സുഭദ്രയും

അര്‍ജ്ജുനനും സുഭദ്രയുടെ സഹോദരനായ ഗഡയും ദ്രോണര്‍ക്ക് കീഴില്‍ പഠനം നടത്തിയവരായിരുന്നു. ഒരു വര്‍ഷത്തേക്ക് നാടുകടത്തപ്പെട്ടപ്പോള്‍ അര്‍ജ്ജുനന്‍ ദ്വാരകയിലെത്തുകയും സുഭദ്രയുമായി പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് അര്‍ജ്ജുനന്‍ സുഭദ്രയെ വിവാഹം ചെയ്തു. ശ്രീകൃഷ്ണന്‍റെ അര്‍ദ്ധ സഹോദരിയായിരുന്നു സുഭദ്ര. സുഭദ്രയെ അപഹരിച്ചുകൊണ്ടുപോകാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ആവശ്യപ്പെട്ടു. ദ്രൗപതിയുമായി കണ്ടുമുട്ടിയപ്പോള്‍ ഉടന്‍ തന്നെ അര്‍ജ്ജുനനെ വിവാഹം ചെയ്ത കാര്യം അവള്‍ പറഞ്ഞില്ല. ഒരു മണിക്കൂറിന് ശേഷം, അവര്‍ സുഹൃത്തുക്കളായി കഴിഞ്ഞ ശേഷം ഇക്കാര്യം അവള്‍ ഏറ്റു പറയുകയും ദ്രൗപതി അവളെ സ്വീകരിക്കുകയും ചെയ്തു.

8. ഹിഡുംബിയും ഭീമനും

8. ഹിഡുംബിയും ഭീമനും

ഭീമന്‍ കുന്തിയുടെ മകനായിരുന്നു. ഹിഡുംബി നരഭോജിയായ ഒരു രാക്ഷസിയായിരുന്നു. അവള്‍ ഭീമനുമായി പ്രണയത്തിലാവുകയും സ്വഭാവത്തില്‍ മാറ്റം വരുകയും ചെയ്തു. വിവാഹത്തിന് ശേഷം കുറഞ്ഞ കാലം മാത്രമാണ് അവരൊരുമിച്ച് താമസിച്ചത്. തുടര്‍ന്ന് ഭീമന്‍ അവിടമുപേക്ഷിച്ച് പോയി. ഹിഡുംബി ഘടോത്കചന് ജന്മം നല്കുകയും സംഭവിച്ചവയോര്‍ത്ത് ദുഖിച്ചിരിക്കാതെ അവനെ വളര്‍ത്തുകയും ചെയ്തു.

9. സത്യവതിയും പരാശര മഹര്‍ഷിയും

9. സത്യവതിയും പരാശര മഹര്‍ഷിയും

പ്രശസ്തനും ദിവ്യനുമായ, ഏറെ അത്ഭുത സിദ്ധികളുള്ള മഹര്‍ഷിയായിരുന്നു പരാശരന്‍. സത്യവതി മുക്കുവനായ ദശരാജന്‍റെ മകളായിരുന്നു. യമുനാനദിയില്‍ ആളുകളെ തന്‍റെ തോണിയില്‍ അക്കരെ കടത്തുകയായിരുന്നു അവളുടെ ജോലി. ഒരു ദിവസം പരാശരന്‍ അവളുടെ തോണിയില്‍ കയറി. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍ഷി അവളോട് തന്‍റെ ഇംഗിതം വെളിപ്പെടുത്തി. തനിക്ക് ഒരു മഹാനായ ഒരു വ്യക്തിയെ ഗര്‍ഭം ധരിക്കാനാകണമെന്ന് സത്യവതി പറയുന്നു. സത്യവതി ചില നിബന്ധനകള്‍ പരാശര മഹര്‍ഷിക്ക് മുന്നില്‍ വെച്ചു 1) തങ്ങള്‍ ചെയ്യുന്നത് മറ്റാരും കാണരുത്. ഇതിന് വേണ്ടി മന്ത്രശക്തിയാല്‍ പരാശരമഹര്‍ഷി തങ്ങള്‍ക്ക് ചുറ്റും മഞ്ഞ് സൃഷ്ടിച്ചു. 2)തന്‍റെ കന്യകാത്വം നഷ്ടപ്പെടരുത്. കുഞ്ഞിനെ പ്രസവിക്കുന്നതോടെ സത്യവതി വീണ്ടും കന്യകയായി മാറുമെന്ന് മഹര്‍ഷി വരം നല്കി 3)തന്‍റെ ശരീരത്തിലെ മത്സ്യഗന്ധം മാറ്റണമെന്നും സുഗന്ധം നല്കണമെന്നും സത്യവതി ആവശ്യപ്പെട്ടു. പരാശരന്‍ സമ്മതിക്കുകയും അവള്‍ക്ക് ദിവ്യമായ ഗന്ധം നല്കുകയും ചെയ്തു. ആ ഗന്ധം ഏഴ് മൈല്‍ അകലെ വരെ എത്തുമായിരുന്നു. സത്യവതി പിന്നീട് വേദ വ്യാസന് ജന്മം നല്കി.

10. സത്യവതിയും ശന്തനുവും

10. സത്യവതിയും ശന്തനുവും

സത്യവതിയുടെ ഗന്ധം ശന്തനുവിനെ ആകര്‍ഷിച്ചു. അദ്ദേഹം ഈ ഗന്ധം പിന്തുടരുകയും തോണിയിലിരിക്കുന്ന സത്യവതിയെ കണ്ടെത്തുകയും ചെയ്തു. തന്നെ അക്കരെ കടത്താന്‍ ശന്തനു ആവശ്യപ്പെട്ടു. കരയിലെത്തിയപ്പോള്‍ തന്നെ തിരികെ കൊണ്ടുപോകാന്‍ ശന്തനു ആവശ്യപ്പെട്ടു. ഇത് അസ്തമയം വരെ തുടര്‍ന്നു. ഏതാനും ദിവസങ്ങള്‍ ഇത് ആവര്‍ത്തിച്ചു. അവസാനം തന്നെ വിവാഹം ചെയ്യാന്‍ ശന്തനു സത്യവതിയോട് ആവശ്യപ്പെട്ടു. തനിക്ക് സമ്മതമാണെന്നും എന്നാല്‍ തന്‍റെ പിതാവിന്‍റെ സമ്മതം വേണമെന്നും ആവശ്യപ്പെട്ടു. സത്യവതിയുടെ പിതാവിന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ആദ്യം ശന്തനുവിന് സാധിച്ചില്ല. തുടര്‍ന്ന് ഗംഗാ പുത്രനും ശന്തനവും ചേര്‍ന്ന് ഇത് സാധ്യമാക്കി.

English summary

Love Stories From Mahabharat That No One Knows

There have many love stories in Mahabharat. While some of them are famous and known to most people, there are some, which no one is aware about. In this story, we will tell you about some unheard love stories of various charcaters of Mahabharat.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more