For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്തുവിനെക്കുറിച്ച് ഇതെല്ലാം അറിയുമോ?

By Super
|

യേശുക്രിസ്തു വീണ്ടും വരുമെന്നാണ് വിശുദ്ധ ബൈബിള്‍ പറയുന്നത്. യേശുക്രിസ്തു ആശ്രയവും മോക്ഷവുമാണെന്നാണ് ക്രിസ്യാനികളുടെ വിശ്വാസം. യേശു എന്ന പേരിന് രക്ഷിക്കുന്നു അല്ലെങ്കില്‍ മോക്ഷം നല്കുന്നു എന്ന അര്‍ത്ഥമാണുള്ളത്.

ക്രിസ്തു മറ്റ് മതങ്ങളിലും അറിയപ്പെടുന്നു. വിശുദ്ധ ഖുര്‍ആനില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ക്രിസ്തുവിനെക്കുറിച്ച് പരമാര്‍ശിക്കുന്നുണ്ട്. ക്രിസ്തു ലോകത്തിലേക്ക് വീണ്ടും വരും എന്നാണ് ഖുര്‍ആനില്‍ പറയുന്നത്. ക്രിസ്തു ജനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സംസാരിക്കാന്‍ ആരംഭിച്ചു എന്ന് ഖുര്‍ആനില്‍ പറയുന്നു. അത് ഒരു അത്ഭുതമാണ്. ക്രിസ്തുവിന്‍റെ ജനനവും ജീവിതവും സംബന്ധിച്ച് ചില ആശ്ചര്യകരമായ ചില കാര്യങ്ങള്‍ അറിയുക.

1. ക്രിസ്തുവിന്‍റെ ഭക്ഷണം

1. ക്രിസ്തുവിന്‍റെ ഭക്ഷണം

പഴയ നിയമം പ്രകാരം ക്രിസ്തു വെണ്ണയും, തേനും, ചുട്ട മത്സ്യവും, തേനടയും കഴിച്ചിരുന്നതായി പറയുന്നു. അക്കാലത്തെ മുഖ്യ ഭക്ഷണമായിരുന്ന അപ്പവും ക്രിസ്തു ഭക്ഷിച്ചിരുന്നു.

2. ക്രിസ്തുവിന്‍റെ തൊഴില്‍

2. ക്രിസ്തുവിന്‍റെ തൊഴില്‍

ജനങ്ങള്‍ ക്രിസ്തുവിനെ ആശാരി എന്ന് വിളിച്ചിരുന്നു(മര്‍ക്കോസ് 6:3). ആശാരിയുടെ മകന്‍ എന്നും ക്രിസ്തു വിളിക്കപ്പെട്ടിരുന്നു(മത്തായി 13:55). ബൈബിളിലെ ഈ പരമാര്‍ശം ക്രിസ്തു ഒരു കഠിനാദ്ധ്വാനിയായിരുന്നു എന്ന് കാണിക്കുന്നു.

3. ക്രിസ്തുവിന്‍റെ ജന്മദിനം

3. ക്രിസ്തുവിന്‍റെ ജന്മദിനം

കാലങ്ങളായി നമ്മള്‍ ഡിസംബര്‍ 25 നാണ് ക്രിസ്തുവിന്‍റെ ജനനം ആഘോഷിക്കുന്നത്. ഈ ദിവസമാണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാല്‍ രസകരമായ വസ്തുത ക്രിസ്തു എന്നാണ് ജനിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ അറിവില്ലെന്നതാണ്. പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത് ക്രിസ്തു ജനിച്ചത് വസന്തകാലത്തിന്‍റെയോ ശൈത്യകാലത്തിന്‍റെയോ ആരംഭത്തിലാണ് എന്ന് മാത്രമാണ്.

4. ക്രിസ്തുവിന്‍റെ കുടുംബം

4. ക്രിസ്തുവിന്‍റെ കുടുംബം

ക്രിസ്തുവിന് ഒട്ടേറെ അര്‍ദ്ധ സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു. അവരില്‍ ചിലരെങ്കിലും ജെയിംസ്, ജോസ്, സൈമണ്‍, യൂദാസ് എന്നീ പേരുകളുള്ളവരാണ്. എന്നാല്‍ ക്രിസ്തുവിന്‍റെ സഹോദരിയുടെ പേര് ബൈബിളില്‍ പരമാര്‍ശിച്ചിട്ടില്ല.

5. ക്രിസ്തുവിനെ കുരിശുമരണം?

5. ക്രിസ്തുവിനെ കുരിശുമരണം?

കുരിശില്‍ തറച്ചപ്പോള്‍ "ഏല്‍, ഏല്‍ ലാമാ സബക്താനി അഥവാ എന്‍റെ ദൈവമേ എന്‍റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ കൈവെടിഞ്ഞു? എന്ന് ക്രിസ്തു പ്രാര്‍ത്ഥിച്ചു.

6. 12 ശിഷ്യന്മാര്‍

6. 12 ശിഷ്യന്മാര്‍

ക്രിസ്തു സ്നേഹിക്കുകയും കൂടെക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന ശിഷ്യന്മാര്‍ യൗവ്വനത്തില്‍ ഉള്ളവരായിരുന്നു. അവര്‍ ലോകമെങ്ങും പോയി ദൈവനാമവും ക്രിസ്തുവിനെക്കുറിച്ചും പ്രസംഗിച്ചു.

7. ക്രിസ്തുവിന്‍റെ സഹോദരങ്ങള്‍

7. ക്രിസ്തുവിന്‍റെ സഹോദരങ്ങള്‍

സ്നാപക യോഹന്നാന്‍ ക്രിസ്തുവിന്‍റെ രണ്ടാമത്തെ കസിനായിരുന്നു. ക്രിസ്തുവിന്‍റെ അമ്മയായ മേരിയും യോഹന്നാന്‍റെ അമ്മയായ എലിസബത്തും കസിന്‍മാരായിരുന്നു.

English summary

Interesting Facts About Jesus Christ You Probably Don't Know

As we are nearing towards Christmas, here are some of the shocking and Interesting Facts About Jesus Christ You Probably Didnt Know.
X
Desktop Bottom Promotion