രണ്ട് ആത്മാക്കള്‍

Posted By:
Subscribe to Boldsky
Zen
ചോകന്‍ എന്നയാളുടെ സുന്ദരിയായ മകളായിരുന്നു സെയ്‌ജോ. അനന്തരവനായ ഒചുവിന്റെയും മകളുടെയും പേരുകള്‍ ചേര്‍ത്ത് അവരെ കളിയാക്കുക ചോകന്റെ പതിവ് പരിപാടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ മകളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കണമെന്നായിരുന്നു ചോകന്റെ മനസ്സിലെ പദ്ധതി.

പക്ഷേ ഇതിനിടെ അച്ഛന്റെ തമാശപറച്ചില്‍ കേട്ട് മകള്‍ സെയ്ജു ഒചുവുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. രണ്ടുപേരും പിരിയാനാകാത്തവിധത്തില്‍ പ്രണയിച്ചു. ഒരു ദിവസം മകളെ താന്‍ മറ്റൊരു യുവാവിന് വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചതായി ചോകന്‍ പറഞ്ഞു. പ്രണയിനിയെ നഷ്ടപ്പെടാന്‍ പോവുകയാണെന്ന വാര്‍ത്തയറിഞ്ഞ് തകര്‍ന്ന ഒചു നാടുവിട്ടു, ഒരു തോണിയിലാണ് ഒചു നാടുവിട്ടുപോയത്. യാത്രതുടങ്ങിയപ്പോഴാണ് സെയ്‌ജോയും ഇതേ ബോട്ടിലുണ്ടെന്നകാര്യം ഒചു തിരിച്ചറിഞ്ഞത്. അങ്ങനെ അകലെയൊരു നഗരത്തില്‍ രണ്ടുപേരും ഒരുമിച്ച് ജീവിതമാരംഭിച്ചു.

കാലക്രമത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിയ്ക്കുകയും ചെയ്തു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ അച്ഛനെ കാണണമെന്ന് സെയ്ജുവിന് തോന്നാന്‍ തുടങ്ങി. ഇതിനായി സ്വന്തം നാട്ടിലേയ്ക്കുപോകാന്‍ അവള്‍ തീരുമാനിച്ചു, ഭര്‍ത്താവ് ഒചുവും ഇവര്‍ക്കൊപ്പം നാട്ടിലേയ്ക്കുപോയി.

തോണിയിലാണ് ഇവര്‍ യാത്രതിരിച്ചത്, നാട്ടിലെത്തിയപ്പോള്‍ സെയ്‌ജോയെ ബോട്ടിലിരുത്തി ഒചു അവളുടെ പിതാവിനെ കാണാനായി പോയി. ചോകനെ കണ്ട ഒചു തങ്ങളുടെ ചെയ്തിയില്‍ മാപ്പു പറഞ്ഞു. എന്നാല്‍ ചൊകന്റെ വാക്കുകള്‍ ഒചുവിനെ അമ്പരപ്പിച്ചുകളഞ്ഞു.

ഒചു നാടുവിട്ടതിന് ശേഷവും തന്റെ മകള്‍ തന്നോടൊപ്പമുണ്ടായിരുന്നുവെന്നാണ് ചൊകന്‍ പറഞ്ഞത്. എന്നിട്ട് വീട്ടിനുള്ളില്‍ രോഗബാധിതയായി കിടക്കുന്ന സെയ്‌ജോയെ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് വിശ്വസിക്കാന്‍ കഴിയാതെ ഒചു തന്റെ തോണിയ്ക്കടുത്തെത്തി ഭാര്യ അവിടെത്തന്നെയുണ്ടായിരുന്നു.

തന്റെ ശിഷ്യന്മാര്‍ക്ക് ഈ അത്ഭുതകഥ പറഞ്ഞുകൊടുത്ത സെന്‍ഗുരുവായ ഗോസോ വിശദീകരിച്ചത് ഇങ്ങനെയാണ്, 'സെയ്‌ജോയ്ക്ക് രണ്ട് ആത്മാവുണ്ടായിരുന്നു, ഒന്ന് വീട്ടില്‍ അച്ഛനൊപ്പം കഴിയുകയും മറ്റൊന്ന് ഒചുവിനെ വിവാഹം ചെയ്ത് കുട്ടികളൊക്കെയായി ജീവിയ്ക്കുകയും ചെയ്തു'. ഒടുക്കം ഗുരു ശിഷ്യന്മാരോട് ചോദിച്ചു- 'അതില്‍ ഏതാണ് യഥാര്‍ത്ഥ ആത്മാവ്?'

English summary

Zen Stories, Zen Master, Enlightenment, Death, Spirituality, Buddha, Buddhist Doctrine, സെന്‍ കഥകള്‍, സെന്‍ ഗുരു, ആത്മാവ്, ആത്മീയത, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍

Seijo was the beautiful daughter of Chokan. Chokan always remarked jokingly that Seijo and Ochu, his young handsome cousin would make a nice pair,
Story first published: Wednesday, September 19, 2012, 10:45 [IST]
Please Wait while comments are loading...
Subscribe Newsletter