Just In
- 4 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില് ശ്രദ്ധിക്കണം
- 6 hrs ago
ഗര്ഭധാരണം പ്രതീക്ഷിക്കുന്നവരില് വൈറ്റ് ഡിസ്ചാര്ജ് ആര്ത്തവമുന്നോടിയോ?
- 7 hrs ago
സ്വന്തം മുഖം തിരിച്ചറിയാന് പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 8 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കണ്ണൂര് വിമാനത്താവളത്തില് പ്രതിമാസ യാത്രക്കാര് 1 ലക്ഷം കഴിഞ്ഞു; ജൂണിലും വര്ധനവിന് സാധ്യത
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്; ബെയര് മാര്ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില് ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്? സാധ്യത ഇവര്ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്ഷിപ്പുകള് വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല് വിക്ടോറിയ മഹല് വരെ.. കൊല്ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
ധനലാഭം, പാപനാശം; ശിവപുരാണത്തിലെ ഈ പ്രതിവിധികളെങ്കില് ജീവിതം മാറും
പരമശിവന്റെ അവതാരങ്ങള്, ശിവ മഹിമ, ശിവഭക്തി, ശിവന്റെ മുഴുവന് ജീവിതം എന്നിവയെക്കുറിച്ച് പറയുന്ന പുരാണമാണ് ശിവപുരാണം. ഈ പുരാണത്തില്, മനുഷ്യരുടെ പ്രവര്ത്തന സ്വഭാവത്തെക്കുറിച്ചും സൃഷ്ടിയുമായി ബന്ധപ്പെട്ട നിഗൂഢമായ കാര്യങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങള് നല്കിയിട്ടുണ്ട്. ശിവപുരാണം അനുസരിച്ച്, ശിവനെ ആരാധിക്കുന്ന ഒരാള്ക്ക് ജീവിതത്തില് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. മഹാദേവന് തന്റെ ഭക്തര്ക്ക് എപ്പോഴും സൗഭാഗ്യങ്ങള് നല്കുന്നു.
Most
read:
അറിവും
ഓര്മ്മയും
വളര്ത്തി
ഐശ്വര്യത്തിന്;
ചൊല്ലാം
സരസ്വതി
മന്ത്രം
ശിവപുരാണത്തില്, ശിവനെ എങ്ങനെ പ്രസാദിപ്പിക്കാമെന്നും പ്രശ്നങ്ങളില് നിന്ന് മുക്തി നേടാമെന്നും ചില പ്രതിവിധികളും പറഞ്ഞിട്ടുണ്ട്. ഈ കര്മ്മങ്ങള് ചെയ്യുന്നതിലൂടെ, പണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള് നീങ്ങുകയും എല്ലാ പാപങ്ങളും നശിക്കുകയും ചെയ്യുന്നു. ഈ പ്രതിവിധികള് വളരെ ലളിതമാണ്, നിങ്ങള്ക്ക് അവ എളുപ്പത്തില് ചെയ്യാന് കഴിയും. ശിവപുരാണത്തിലെ ഈ പ്രതിവിധികളെക്കുറിച്ച് നമുക്ക് നോക്കാം.

കടങ്ങള് മറികടക്കാന്
ശിവപുരാണം അനുസരിച്ച്, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് നിന്ന് മുക്തി നേടുന്നതിന്, എല്ലാ ദിവസവും അരി എടുത്ത് വെള്ളത്തില് കലര്ത്തി ശിവലിംഗത്തില് സമര്പ്പിക്കുക. തിങ്കളാഴ്ച ദിവസം ശിവന് വസ്ത്രം സമര്പ്പിച്ച് അത് കേടുകൂടാതെ വെച്ചാല് ലക്ഷ്മി ദേവി പ്രസാദിക്കുകയും ധനം സംഭരിക്കുകയും ചെയ്യുന്നു. ഈ പ്രതിവിധി കടബാധ്യതയില് നിന്ന് മുക്തിയും നേടിത്തരുന്നു.

ജീവിതത്തിലെ തടസ്സങ്ങള് ഇല്ലാതാക്കാന്
ദിവസവും കറുത്ത എള്ള് വെള്ളത്തില് കലക്കി ശിവലിംഗത്തിന് അഭിഷേകം ചെയ്താല് എല്ലാ പാപങ്ങളും നശിക്കുകയും ജീവിത തടസ്സങ്ങള് നീങ്ങുകയും ചെയ്യും. ഈ പ്രതിവിധി അശുഭത്തെ കുറയ്ക്കുകയും നിങ്ങളെ ഐശ്വര്യത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. ഇത് ജീവിതത്തില് എല്ലാത്തരം സന്തോഷങ്ങളിലേക്കും നയിക്കുന്നു.
Most
read:വാസ്തുപ്രകാരം
വീട്ടില്
ഫര്ണിച്ചര്
വയ്ക്കേണ്ടത്
ഇങ്ങനെ

സുഖസൗകര്യങ്ങള് വര്ദ്ധിപ്പിക്കാന്
ശിവപുരാണത്തില് പറയുന്നത് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു വിഭവം കൊണ്ട് ഭഗവാന് ശങ്കരനെ അര്പ്പിക്കുന്നത് ഉത്തമമാണെന്നാണ്. ഇതോടൊപ്പം, ഗോതമ്പ് ദാനം ചെയ്യുന്നത് കുടുംബത്തില് സന്തോഷം വര്ദ്ധിപ്പിക്കുകയും കുടുംബാംഗങ്ങള്ക്കിടയില് പരസ്പര സ്നേഹം നിലനില്ക്കുകയും ചെയ്യും. വീട്ടിലെ നെഗറ്റീവ് അന്തരീക്ഷം പോസിറ്റീവായി മാറുകയും ചെയ്യും.

സമ്പത്തും സ്വത്തും സമ്പാദിക്കാന്
സന്തോഷത്തിനും ഐശ്വര്യത്തിനും ഐശ്വര്യത്തിനും വേണ്ടി എല്ലാ ദിവസവും രാത്രി 11 മുതല് 12 വരെ ശിവലിംഗത്തിന് മുന്നില് വിളക്ക് തെളിയിക്കുക. ഇങ്ങനെ ചെയ്താല് സമ്പത്തും ഐശ്വര്യവും ലഭിക്കും. ഈ പ്രതിവിധിക്ക് പിന്നില് ഒരു കഥയുണ്ട്. ഒരു വ്യക്തി രാത്രിയില് ശിവക്ഷേത്രത്തിലെ ഇരുട്ട് മാറ്റാന് തന്റെ വസ്ത്രം കത്തിച്ചു. അതില് പ്രസാദിച്ച പരമശിവന് അടുത്ത ജന്മത്തില് ആ വ്യക്തിക്ക് കുബേരദേവന്റെ സ്ഥാനം നല്കി.
Most
read:വാസ്തുപ്രകാരം
ഇവ
ചെയ്താല്
ആത്മവിശ്വാസം
വളരും
ജീവിത
വിജയവും

ആരോഗ്യം ലഭിക്കാന്
നെയ്യ് വെള്ളത്തില് കലര്ത്തി ശിവലിംഗത്തില് സമര്പ്പിച്ചാല് ശാരീരിക ബലഹീനതകള് നീങ്ങുകയും ആരോഗ്യം കൈവരിക്കുകയും ചെയ്യും. തേന് കൊണ്ട് ശിവലിംഗം പൂജിച്ചാല് ക്ഷയരോഗം നീങ്ങുന്നു. ശിവലിംഗത്തില് എരിക്ക് പുഷ്പങ്ങള് സമര്പ്പിച്ചാല് മോക്ഷം ലഭിക്കും.

ആഗ്രഹങ്ങള് സഫലമാകാന്
ശിവപുരാണം അനുസരിച്ച്, എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി അഞ്ച് തിങ്കളാഴ്ചകളില് വ്രതം അനുഷ്ഠിക്കണം. ഈ വ്രതം ശിവന് സമര്പ്പിച്ചിരിക്കുന്നതും പ്രദോഷ വ്രതം പോലെ തന്നെ ആചരിക്കുന്നതുമാണ്. പ്രഭാതത്തിലും പ്രദോഷകാലത്തും ഈ വ്രതത്തില് ശിവനെ ആരാധിക്കുന്നു. ഈ വ്രതാനുഷ്ഠാനം എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും പ്രശ്നങ്ങളില് നിന്ന് മോചനം നല്കുകയും ചെയ്യും.
Most
read:വാസ്തുവും
ഫെങ്
ഷൂയിയും
തമ്മിലുള്ള
വ്യത്യാസം
അറിയാമോ?

പൂര്വികരുടെ അനുഗ്രഹം നേടാന്
ബാര്ലി വെള്ളം ശിവലിംഗത്തില് അഭിഷേകം ചെയ്യുന്നത് സന്തോഷം വര്ദ്ധിപ്പിക്കുകയും പൂര്വ്വികരുടെ അനുഗ്രഹം നേടാന് സഹായിക്കുയും ചെയ്യുന്നു.

വിവാഹതടസ്സം നീങ്ങാന്
വിവാഹിതരാകാന് ആഗ്രഹിക്കുന്നവര്ക്കുള്ള പ്രതിവിധി ശിവപുരാണത്തില് പറയുന്നു. ശിവപുരാണം അനുസരിച്ച്, അവിവാഹിതനായ ഒരാള് എല്ലാ ദിവസവും ശിവനെ പൂജിച്ചാല്, അവന്റെ ആഗ്രഹം ഉടന് സഫലമാകും.
Most
read:ചാണക്യനീതി:
കഷ്ടതകള്
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്
ഒരിക്കലും
താമസിക്കരുത്

ജോലിസ്ഥലത്ത് വിജയം
വെളുത്ത വസ്ത്രം ശിവന് സമര്പ്പിക്കുന്നത് ദീര്ഘായുസ്സ് നല്കുകയും ആഗ്രഹങ്ങള് നിറവേറ്റുകയും ചെയ്യുന്നു. ഇതോടൊപ്പം, ജോലി രംഗത്ത് വിജയം കൈവരിക്കുകയും പുതിയ അവസരങ്ങളും ലഭ്യമാകുകയും ചെയ്യുന്നു.