For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shiv Chalisa in Malayalam : ആപത്തില്‍ നിന്ന് രക്ഷ, ഫലസിദ്ധി; ഐശ്വര്യം കൈവരാന്‍ ശിവ ചാലിസ മന്ത്രം

|

ഹിന്ദു വിശ്വാസം പ്രകാരം പ്രധാനപ്പെട്ടൊരു ആഘോഷമാണ് മഹാശിവരാത്രി. ഭഗവാന്‍ പരമേശ്വരനായി സമര്‍പ്പിച്ചിരിക്കുന്നതാണ് ഈ ദിവസം. പരമശിവനെ പ്രപഞ്ച സംഹാരകനായി കണക്കാക്കുന്നു. ഭഗവാന്റെ അനുഗ്രഹം നേടുക, പ്രസാദിക്കുക എന്നത് മാത്രമാണ് ശിവരാത്രി നാളില്‍ ഭക്തരുടെ ലക്ഷ്യം. ശിവനെ പ്രീതിപ്പെടുത്താന്‍ വേദഗ്രന്ഥങ്ങളില്‍ ശിവ ചാലിസ പരാമര്‍ശിച്ചിട്ടുണ്ട്. ശിവപുരാണത്തില്‍ നിന്നാണ് ശിവ ചാലിസ എടുത്തിരിക്കുന്നത്.

Most read: മകരം രാശിയില്‍ ചൊവ്വയുടെ സംക്രമണം; 12 രാശിക്കും ഫലം ഇപ്രകാരംMost read: മകരം രാശിയില്‍ ചൊവ്വയുടെ സംക്രമണം; 12 രാശിക്കും ഫലം ഇപ്രകാരം

ശിവനെ പ്രീതിപ്പെടുത്താന്‍ ശിവ ചാലിസ വളരെ ഫലപ്രദമായ മാര്‍ഗമാണെന്ന് വേദങ്ങളില്‍ പറയുന്നു. പൂര്‍ണ്ണ ഭക്തിയോടെ ശിവ ചാലിസ പാരായണം ചെയ്യുന്നവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് മാത്രമല്ല, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒരാള്‍ക്ക് മുക്തിയും ലഭിക്കുന്നു. ശിവ ചാലിസ ചൊല്ലുന്നതിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നും അത് ചൊല്ലുന്നതിനായുള്ള ചില പ്രത്യേക നിയമങ്ങള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

എന്താണ് ചാലിസ

എന്താണ് ചാലിസ

ഹിന്ദു മതത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും മന്ത്രങ്ങള്‍ക്കുംഒരു പ്രത്യേക സ്ഥാനമുണ്ട്. വാസ്തവത്തില്‍, ദേവന്മാരുടെയും ദേവതകളുടെയും അനുഗ്രഹം ലഭിക്കുന്നതിനുള്ള പുരാതന ഹൈന്ദവ രീതിയാണ് 'ചാലിസ' പാരായണം ചെയ്യുന്നത്. ഒരു പ്രത്യേക ഹിന്ദു ദൈവത്തിനോ ദേവിക്കോ വേണ്ടി സമര്‍പ്പിക്കപ്പെട്ട നാല്‍പ്പത് വാക്യങ്ങളുള്ള പ്രാര്‍ത്ഥനയാണ് ചാലിസ. ഒരു ചാലിസയിലെ വാക്യങ്ങള്‍ ദേവന്മാരുടെ പ്രവൃത്തികളെ മഹത്വപ്പെടുത്തുന്നു. ജീവിതത്തിലെ ദുഃഖം അവസാനിപ്പിച്ച് സമാധാനവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന വാക്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പതിവായി ചാലിസ ജപിക്കുന്നത് ഭക്തരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവ ചാലിസ ചൊല്ലാനുള്ള നിയമങ്ങള്‍

ശിവ ചാലിസ ചൊല്ലാനുള്ള നിയമങ്ങള്‍

ശിവ ചാലിസയില്‍ പരമശിവനെ സ്തുതിച്ചിട്ടുണ്ട്. ശിവ ചാലിസ ഏതു ദിവസവും ചെയ്യാമെങ്കിലും. പുരാണങ്ങള്‍ പ്രകാരം തിങ്കളാഴ്ച ദിവസം ശങ്കരന്റെ ദിവസമായി കണക്കാക്കുന്നു. അതിനാല്‍ തിങ്കളാഴ്ച ഇത് പാരായണം ചെയ്യുന്നത് പ്രത്യേകിച്ചും ഫലപ്രദമാണ്.

Most read:ശിവരാത്രിയില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ സന്തോഷവും സമ്പത്തും കൂടെMost read:ശിവരാത്രിയില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ സന്തോഷവും സമ്പത്തും കൂടെ

ശിവ ചാലിസ ചൊല്ലുന്നതിന്റെ ഗുണങ്ങള്‍

ശിവ ചാലിസ ചൊല്ലുന്നതിന്റെ ഗുണങ്ങള്‍

ശിവ ചാലിസയില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുവെന്ന് വേദങ്ങളില്‍ പറയുന്നു. ഗര്‍ഭിണികള്‍ക്ക് ശിവ ചാലിസയില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നു. ശിവ ചാലിസ ചൊല്ലുന്നതിലൂടെ ഗര്‍ഭിണികളുടെ കുഞ്ഞ് സംരക്ഷിക്കപ്പെടുന്നു. ഇത് മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളുള്ള ഒരാള്‍ ശിവ ചാലിസ പാരായണം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്താല്‍ രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ശിവ ചാലിസ പാരായണം ചെയ്യുന്നത് ആസക്തിയില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും മുക്തി നേടിത്തരുന്നു.

പ്രശ്‌നങ്ങള്‍ നീക്കുന്നു

പ്രശ്‌നങ്ങള്‍ നീക്കുന്നു

ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ ശിവ ചാലിസ പാരായണം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്യണം. മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടിയുടെ പേരില്‍ ചാലിസ ചൊല്ലാം. എന്നിരുന്നാലും, ശിവ ചാലിസയ്ക്ക് മുമ്പ് കുട്ടിയുടെ മുഴുവന്‍ പേര്, ചന്ദ്ര രാശി, നക്ഷത്രം എന്നിവ ഉച്ചരിക്കണം. ദൗര്‍ഭാഗ്യം, കണ്ണേറ്, ശാപം, മന്ത്രവാദം, ദുസ്വപ്നം, ഭൂതകാല കര്‍മ്മം, ദുരാത്മാക്കളില്‍ നിന്നുള്ള അസ്വസ്ഥതകള്‍ തുടങ്ങിയവയാല്‍ ബുദ്ധിമുട്ടുന്നവര്‍ ദിവസവും ശിവ ചാലിസ ജപിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ശിവ ചാലിസ പതിവായി ജപിക്കുന്നത് ദാമ്പത്യ പ്രശ്നങ്ങളും ബന്ധങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായിക്കുന്നു.

ആരാധനാ രീതി

ആരാധനാ രീതി

നിങ്ങളുടെ വീട്ടില്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലത്ത് ശിവന്റെ ഒരു ചിത്രം വെക്കുക. വിളക്ക് തെളിയിക്കുക. പരമശിവനു കൂവള ഇലകളും സുഗന്ധമുള്ള പൂക്കളും സമര്‍പ്പിക്കുക. തുടര്‍ന്ന് പൂര്‍ണ്ണ ഭക്തിയോടെ ശിവ ചാലിസ പാരായണം ആരംഭിക്കുക. കിഴക്കോട്ട് അഭിമുഖമായി ശിവ ചാലിസ ജപിക്കുന്നതാണ് നല്ലത്. ശിവ ചാലിസ ജപിക്കാന്‍ വിപുലമായ തയ്യാറെടുപ്പുകള്‍ ആവശ്യമില്ല. ശിവ ചാലിസ പാരായണം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണ്, ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ (പുലര്‍ച്ചെ 4:00 - 5:00 വരെ). എന്നിരുന്നാലും, ശിവ ചാലിസ ജപിക്കുന്നത് വൈകുന്നേരമോ രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പായോ ചെയ്യാം.

Most read:മഹാശിവരാത്രിയില്‍ രൂപപ്പെടും പഞ്ചഗ്രഹയോഗം; ശിവാരാധന നടത്തിയാല്‍ ഇരട്ടി പുണ്യംMost read:മഹാശിവരാത്രിയില്‍ രൂപപ്പെടും പഞ്ചഗ്രഹയോഗം; ശിവാരാധന നടത്തിയാല്‍ ഇരട്ടി പുണ്യം

 എത്ര തവണ ചൊല്ലണം

എത്ര തവണ ചൊല്ലണം

ശിവ ചാലിസ നിങ്ങള്‍ക്ക് ഒരു തവണയും, ലളിതമായ പ്രശ്‌നങ്ങള്‍ക്ക് 3 തവണയും, കഠിനമായ പ്രശ്‌നങ്ങള്‍ക്ക് 9 തവണയും ജപിക്കാം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ പ്രധാനപ്പെട്ട ജോലികള്‍ ഏറ്റെടുക്കുന്നതിനോ മുമ്പായി ശിവ ചാലിസ 108 തവണ ജപിക്കണമെന്നാണ് പറയുന്നത്. ദ്വാദശി ദിവസമോ പ്രദോഷ ദിവസങ്ങളിലോ ത്രയോദശി ദിവസങ്ങളിലോ പ്രതിമാസ ശിവരാത്രി ദിവസങ്ങളിലോ ശിവ ചാലിസ ചൊല്ലുന്നത് ആരംഭിക്കണം.

ഈ ദിവസങ്ങള്‍ ഉത്തമം

ഈ ദിവസങ്ങള്‍ ഉത്തമം

ശിവ ചാലിസ ദിവസവും ജപിക്കുന്നതാണ് ഉത്തമം. എന്നിരുന്നാലും, ഒരാള്‍ക്ക് ദിവസവും ജപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, തിങ്കള്‍, പ്രദോഷ ദിനങ്ങള്‍, ദ്വാദശി ദിവസം, ത്രയോദശി ദിവസം, പ്രതിമാസ ശിവരാത്രി ദിവസങ്ങള്‍ എന്നിവയാണ് ശിവ ചാലിസ ജപിക്കാന്‍ ഏറ്റവും നല്ല ദിവസങ്ങള്‍.

ശിവ ചാലിസ മലയാളം

ശിവ ചാലിസ മലയാളം

|| ദോഹാ ||

ജയ ഗണേശ ഗിരിജാസുവന മംഗല മൂല സുജാന

കഹത അയോധ്യാദാസ തുമ ദേഉ അഭയ വരദാന

|| ചൗപായി ||

ജയ ഗിരിജാപതി ദീനദയാലാ

സദാ കരത സന്തന പ്രതിപാലാ

ഭാല ചന്ദ്രമാ സോഹത നീകേ

കാനന കുണ്ഡല നാഗ ഫനീ കേ

അംഗ ഗൌര ശിര ഗംഗ ബഹായേ

മുണ്ഡമാല തന ക്ഷാര ലഗായേ

വസ്ത്ര ഖാല ബാഘംബര സോഹേ

ഛവി കോ ദേഖി നാഗ മന മോഹേ

മൈനാ മാതു കി ഹവേ ദുലാരീ

വാമ അംഗ സോഹത ഛവി ന്യാരീ

കര ത്രിശൂല സോഹത ഛവി ഭാരീ

കരത സദാ ശത്രുന ക്ഷയകാരീ

നംദീ ഗണേശ സോഹൈം തഹം കൈസേ

സാഗര മധ്യ കമല ഹൈം ജൈസേ

കാര്‍തിക ശ്യാമ ഔര ഗണരാഊ

യാ ഛവി കൌ കഹി ജാത ന കാഊ

ദേവന ജബഹീം ജായ പുകാരാ ?

തബഹിം ദുഖ പ്രഭു ആപ നിവാരാ

കിയാ ഉപദ്രവ താരക ഭാരീ

ദേവന സബ മിലി തുമഹിം ജുഹാരീ

തുരത ഷഡാനന ആപ പഠായൌ

ലവ നിമേഷ മഹം മാരി ഗിരായൌ

ആപ ജലംധര അസുര സംഹാരാ

സുയശ തുംഹാര വിദിത സംസാരാ

ത്രിപുരാസുര സന യുദ്ധ മചായീ

തബഹിം കൃപാ കര ലീന ബചായീ

കിയാ തപഹിം ഭാഗീരഥ ഭാരീ

പുരബ പ്രതിജ്ഞാ താസു പുരാരീ

ദാനിന മഹം തുമ സമ കോഉ നാഹീം

സേവക സ്തുതി കരത സദാഹീം

വേദ മാഹി മഹിമാ തുമ ഗായീ

അകഥ അനാദി ഭേദ നഹീം പായീ

പ്രകടേ ഉദധി മംഥന മേം ജ്വാലാ

ജരത സുരാസുര ഭഏ വിഹാലാ

കീന്‍ഹ ദയാ തഹം കരീ സഹായീ

നീലകംഠ തബ നാമ കഹാഈ

പൂജന രാമചംദ്ര ജബ കീന്‍ഹാം

ജീത കേ ലംക വിഭീഷണ ദീന്‍ഹാ

സഹസ കമല മേം ഹോ രഹേ ധാരീ

കീന്‍ഹ പരീക്ഷാ തബഹിം ത്രിപുരാരീ

ഏക കമല പ്രഭു രാഖേഉ ജോഈ

കമല നയന പൂജന ചഹം സോഈ

കഠിന ഭക്തി ദേഖീ പ്രഭു ശംകര

ഭയേ പ്രസന്ന ദിഏ ഇച്ഛിത വര

ജയ ജയ ജയ അനംത അവിനാശീ

കരത കൃപാ സബകേ ഘട വാസീ

ദുഷ്ട സകല നിത മോഹി സതാവൈം ?

ഭ്രമത രഹൌം മോഹേ ചൈന ന ആവൈം ?

ത്രാഹി ത്രാഹി മൈം നാഥ പുകാരോ ?

യഹ അവസര മോഹി ആന ഉബാരോ ?

ലേ ത്രിശൂല ശത്രുന കോ മാരോ

സംകട സേ മോഹിം ആന ഉബാരോ

മാത പിതാ ഭ്രാതാ സബ കോയീ

സംകട മേം പൂഛത നഹിം കോയീ

സ്വാമീ ഏക ഹൈ ആസ തുംഹാരീ

ആയ ഹരഹു മമ സംകട ഭാരീ

ധന നിര്‍ധന കോ ദേത സദാ ഹീ

ജോ കോഈ ജാംചേ സോ ഫല പാഹീം

അസ്തുതി കേഹി വിധി കരോം തുംഹാരീ

ക്ഷമഹു നാഥ അബ ചൂക ഹമാരീ

ശംകര ഹോ സംകട കേ നാശന

മംഗല കാരണ വിഘ്‌ന വിനാശന

യോഗീ യതി മുനി ധ്യാന ലഗാവൈം

ശാരദ നാരദ ശീശ നവാവൈം

നമോ നമോ ജയ നമഃ ശിവായ

സുര ബ്രഹ്‌മാദിക പാര ന പായ

ജോ യഹ പാഠ കരേ മന ലായീ

താ പര ഹോത ഹൈം ശംഭു സഹായീ

രനിയാം ജോ കോഈ ഹോ അധികാരീ

പാഠ കരേ സോ പാവന ഹാരീ ?

പുത്ര ഹോന കീ ഇച്ഛാ ജോഈ

നിശ്ചയ ശിവ പ്രസാദ തേഹി ഹോയീ

പണ്ഡിത ത്രയോദശീ കോ ലാവേ

ധ്യാന പൂര്‍വക ഹോമ കരാവേ

ത്രയോദശീ വ്രത കരൈ ഹമേശാ

തന നഹിം താകേ രഹൈ കലേശാ

ധൂപ ദീപ നൈവേദ്യ ചഢാവേ

ശംകര സമ്മുഖ പാഠ സുനാവേ

ജന്‍മ ജന്‍മ കേ പാപ നസാവേ

അന്ത ധാമ ശിവപുര മേം പാവേ

കഹൈം അയോധ്യാദാസ ആസ തുംഹാരീ

ജാനി സകല ദുഖ ഹരഹു ഹമാരീ

|| ദോഹാ ||

നിത നേമ ഉഠി പ്രാതഃഹീ പാഠ കരോ ചാലീസ

തുമ മേരീ മനകാമനാ പൂര്‍ണ കരോ ജഗദീശ

English summary

Shiv Chalisa in Malayalam: Lyrics, Meaning, Chanting, Benefits and Importance

Shiv Chalisa in Malayalam: Know slokas, mantras, lyrics, meaning, chanting importance and benefits of Shiv Chalisa in Malayalam.
Story first published: Monday, February 21, 2022, 14:15 [IST]
X
Desktop Bottom Promotion