For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ഗലോകവാസം നേടിത്തരുന്ന ഷഡ്തില ഏകാദശി; ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഏകാദശിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. എല്ലാ മാസവും ഏകാദശി വരുന്നുണ്ട്. മാഘമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ് ഷഡ്തില ഏകാദശി. സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വരുന്ന ഈ ഏകാദശി ചിലര്‍ പൗഷ മാസത്തിലാണ് ആചരിക്കുന്നത്. ഈ വര്‍ഷം ഷട്ടില ഏകാദശി വ്രതം ജനുവരി 18ന് ആചരിക്കും. ഷഡ് എന്നാല്‍ ആറ് എന്നാണ് അര്‍ത്ഥം തിലം എന്നാല്‍ എള്ള്. ഷഡ്തില ഏകാദശി ദിവസം ആറ് വ്യത്യസ്ത രീതിയില്‍ എള്ള് ഉപയോഗിച്ച് വിഷ്ണു ഭഗവാനെ ആരാധിക്കണമെന്നാണ് നിയമം.

Also read: കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read: കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

ഈ ദിവസം ഭക്തര്‍ വിഷ്ണുവിനെ ആരാധിക്കുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ആരോഗ്യവും പാപമോചന പുണ്യവും കൈവരുന്നു. ഈ വ്രതാനുഷ്ഠാനത്തിന്റെ പുണ്യഫലത്താല്‍ ഒരു വ്യക്തിയുടെ ദുഃഖങ്ങള്‍ നശിക്കുകയും അവന്‍ സ്വര്‍ഗത്തില്‍ സ്ഥാനം നേടുമെന്നും പറയപ്പെടുന്നു. ഈ ദിവസം ചെയ്യുന്ന ദാനകര്‍മ്മങ്ങളിലൂടെയും ഭക്തര്‍ക്ക് അനേക മടങ്ങ് ഫലം ലഭിക്കുന്നതായിരിക്കും. ഷഡ്തില ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും ആരാധനാ രീതികളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഷഡ്തില ഏകാദശി 2023

ഷഡ്തില ഏകാദശി 2023

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ ഏകാദശി തീയതി 2023 ജനുവരി 17ന് വൈകുന്നേരം 6:50 ന് ആരംഭിക്കുന്നു. ഈ തീയതി അടുത്ത ദിവസം, ജനുവരി 18ന് വൈകുന്നേരം 4:30ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഉദയ തിഥി പരിഗണിച്ച് 2023 ജനുവരി 18ന് ഷഡ്തില ഏകാദശി വ്രതം ആചരിക്കും.

ഷഡ്തില ഏകാദശി ശുഭമുഹൂര്‍ത്തം

ഷഡ്തില ഏകാദശി ശുഭമുഹൂര്‍ത്തം

മാഘ മാസത്തിലെ കൃഷ്ണ പക്ഷ ഏകാദശി ആരംഭം - ജനുവരി 17 ചൊവ്വാഴ്ച വൈകുന്നേരം 6:50 ന്

ഏകാദശി തീയതി അവസാനം - ജനുവരി 18, ബുധനാഴ്ച വൈകുന്നേരം 4:30 ന്

ഉദയ തിഥി പ്രകാരം ഷഡ്തില ഏകാദശി വ്രതം 2023 ജനുവരി 18 ന് ആചരിക്കും.

വൃദ്ധിയോഗം - ജനുവരി 18 രാവിലെ 5.58 മുതല്‍ ജനുവരി 19 വരെ പുലര്‍ച്ചെ 2.47 വരെ.

Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍

ഷഡ്തില ഏകാദശിയുടെ പ്രാധാന്യം

ഷഡ്തില ഏകാദശിയുടെ പ്രാധാന്യം

ഷഡ്തില ഏകാദശി നാളില്‍ മഹാവിഷ്ണുവിന് എള്ള് അര്‍പ്പിക്കുന്നത് വളരെ ഐശ്വര്യമായി കരുതുന്നു. മകരസംക്രാന്തി പോലെതന്നെ ഷഡ്തില ഏകാദശി ദിനത്തില്‍ എള്ള് ദാനം ചെയ്യുന്നത് ഐശ്വര്യ പ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം എള്ള് ദാനം ചെയ്താല്‍ ഭക്തര്‍ക്ക് മരണാനന്തരം സ്വര്‍ഗം ലഭിക്കും. ഇതോടൊപ്പം, അവര്‍ക്ക് എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മുക്തി നേടാനുമാകുന്നു. ലക്ഷ്മി ദേവിയുടെ കൃപയാല്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. ഷഡ്തില ഏകാദശി നാളില്‍ 6 വിധത്തില്‍ എള്ള് ഉപയോഗിക്കാം. എള്ള് വെള്ളത്തില്‍ കുളിക്കുക, എള്ള് ദാനം ചെയ്യുക, എള്ള് കഴിക്കുക, പൂജയില്‍ എള്ള് സമര്‍പ്പിക്കുക.

ഷഡ്തില ഏകാദശി ആരാധനാ രീതി

ഷഡ്തില ഏകാദശി ആരാധനാ രീതി

ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എള്ള് കലക്കിയ വെള്ളത്തില്‍ കുളിച്ചശേഷം വിഷ്ണുവിനെ ധ്യാനിച്ച് വ്രതം ആരംഭിക്കുക. ഇതിനുശേഷം, ഒരു ചുവന്ന തുണി വിരിച്ച്, വിഷ്ണുവിന്റെ പ്രതിമയോ ചിത്രമോ സ്ഥാപിച്ച് ഗംഗാജലത്തില്‍ എള്ള് കലര്‍ത്തി ഇതിലേക്ക് തളിക്കുക. ഏകാദശി വ്രതം അനുഷ്ഠിച്ച്, എള്ള് ചേര്‍ത്ത പുഷ്പം, ധൂപം, വിളക്ക്, വെറ്റില മുതലായവ കൊണ്ട് വിഷ്ണുവിനെ ആരാധിക്കുക. പൂജിച്ച ശേഷം വിഷ്ണുസഹസ്രനാമം ചൊല്ലി നെയ്വിളക്ക് കൊണ്ട് ആരതി നടത്തുക.

Also read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യംAlso read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

ഏള്ളിന്റെ മഹത്വം

ഏള്ളിന്റെ മഹത്വം

ഷഡ്തില ഏകാദശി നാളില്‍ ഭഗവാന് എള്ള് സമര്‍പ്പിക്കുന്നു. ഈ ഏകാദശി ദിനത്തില്‍ എള്ള് ദാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മാഘമാസത്തില്‍ എള്ള് എത്ര ദാനം ചെയ്യുന്നുവോ അത്രയും വര്‍ഷങ്ങളോളം നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ ഇരിക്കാനുള്ള അവസരം ലഭിക്കുമെന്ന് പറയപ്പെടുന്നു. വൈകുന്നേരം വിഷ്ണുവിനെ വീണ്ടും പൂജിച്ച് ആരതി നടത്തി 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം 108 തവണ ജപിച്ച് ഹവനം നടത്തുക. രാത്രിയില്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും അടുത്ത ദിവസം ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം വ്രതമവസാനിപ്പിക്കുകയും ചെയ്യുക.

എള്ള് സമര്‍പ്പിക്കുക

എള്ള് സമര്‍പ്പിക്കുക

ഷഡ്തില ഏകാദശി നാളില്‍ മഹാവിഷ്ണുവിന് എള്ള് സമര്‍പ്പിക്കുന്നു. ഈ ദിവസം എള്ള് ദാനം ചെയ്താല്‍ സ്വര്‍ഗം ലഭിക്കുമെന്നാണ് മതവിശ്വാസം. ഈ ദിവസം എള്ളുകള്‍ ദാനം ചെയ്യുന്ന വ്യക്തിക്ക് ആയിരക്കണക്കിന് വര്‍ഷത്തേക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഈ ദിവസം എള്ള് ഉപയോഗിച്ചാല്‍ പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഷഡ്തില ഏകാദശി നാളില്‍ എള്ള് ഏതെങ്കിലും രൂപത്തില്‍ ഉപയോഗിക്കാം. എള്ള് കലക്കിയ വെള്ളത്തില്‍ കുളിക്കുക, എള്ള് ദാനം ചെയ്യുക, എള്ള് കഴിക്കുക, എള്ള് കൊണ്ട് തര്‍പ്പണം ചെയ്യുക, എള്ള് കൊണ്ട് ഹവനം നടത്തുക.

Also read:കുംഭത്തില്‍ ശനിയുടെ അസ്തമയം; മാര്‍ച്ച് 05 വരെ ഈ രാശിക്കാര്‍ക്ക് കഷ്ടപ്പാടും ദുരിതകാലവുംAlso read:കുംഭത്തില്‍ ശനിയുടെ അസ്തമയം; മാര്‍ച്ച് 05 വരെ ഈ രാശിക്കാര്‍ക്ക് കഷ്ടപ്പാടും ദുരിതകാലവും

ഇക്കാര്യങ്ങള്‍ ചെയ്യരുത്

ഇക്കാര്യങ്ങള്‍ ചെയ്യരുത്

* ഷഡ്തില ഏകാദശി നാളില്‍ വ്രതമെടുക്കുന്നവര്‍ ചോറും വഴുതനങ്ങയും കഴിക്കരുത്.

* ഈ ദിവസം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കരുത്, മദ്യവും ലഹരികളും പാടില്ല

* ഷഡ്തില ഏകാദശി നാളില്‍ തേനും പയറും കഴിക്കുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു.

* വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രഹ്‌മചര്യം പാലിക്കണം.

* ഏകാദശി വ്രത ദിനത്തില്‍ കട്ടിലില്‍ കിടന്ന് ഉറങ്ങരുത്, ഈ ദിവസം നിലത്ത് കിടന്ന് വേണം ഉറങ്ങാന്‍

English summary

Shattila Ekadashi 2023 Date, Time, Importance And Worship Rules in Malayalam

According to the Panchang, Shattila Ekadashi fast is observed on the Ekadashi date of Krishna Paksha of Magha month. Read on to know about Shattila Ekadashi date, time, importance and worship rules.
Story first published: Monday, January 16, 2023, 13:47 [IST]
X
Desktop Bottom Promotion