For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മിദേവി സര്‍വ്വസൗഭാഗ്യവും ഈ രാശിക്കാര്‍ക്ക് നല്‍കും ദിനം

|

പൗര്‍ണമി വളരെയധികം പ്രാധാന്യം ഉള്ള ഒരു ദിനമാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ശരത് പൂര്‍ണിമക്കുള്ള പ്രാധാന്യവും. ഈ ദിനത്തില്‍ പ്രകാശിക്കുന്ന ചന്ദ്രകിരണങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. കാരണം ഇവ അമൃത പോലെയാണ് എന്നാണ് പുരാണത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ മധുരം വിളമ്പുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. പൗര്‍ണമി രാത്രിയില്‍ ആളുകള്‍ പായസം വെക്കുകയും അത് ലക്ഷ്മി ദേവിക്ക് നിവേദിക്കുകയും ചെയ്യുന്നു. ഈ നിവേദ്യം കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ രോഗാരിഷ്ടതകളേയും ചെറുക്കും എന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ, ഈ ദിവസം ചന്ദ്രന്‍ 16 കലകള്‍ നിറഞ്ഞതാണെന്നും വിശ്വസിക്കപ്പെടുന്നു.

Sharad Purnima Upay:

എന്നാല്‍ ശരത്പൂര്‍ണിമക്ക് ജ്യോതിഷവുമായി വളരെയധികം ബന്ധമാണ് ഉള്ളത്. ഇതില്‍ ജ്യോതിഷപ്രകാരം ചില രാശിക്കാര്‍ക്ക് ദോഷപരിഹാരങ്ങള്‍ തീര്‍ക്കുന്നതിനുള്ള ഒരു ദിനമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ഇവരെ തേടി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും എന്നും പറയപ്പെടുന്നു. ശരത് പൂര്‍ണിമ അനുസരിച്ച് ഓരോ രാശിക്കാരും അനുഷ്ഠിക്കേണ്ട പ്രത്യേകതകളും നടപ്പിലാക്കേണ്ട ചടങ്ങുകളും എന്തൊക്കെയാണ് എന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

 മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ശരത് പൂര്‍ണിമ ദിനത്തില്‍ ഭാഗ്യം കൊണ്ട് വരുന്നതിന് വേണ്ടി അരിപ്പായസം തയ്യാറാക്കി ലക്ഷ്മി ദേവിക്ക് നിവേദിക്കണം. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മീദേവിയുടെ പ്രത്യേക കൃപ നിങ്ങളുടെ മേല്‍ ചൊരിയും എന്നാണ് വിശ്വാസം. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും ഐശ്വര്യവും ജീവിതത്തില്‍ നിറക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ ജ്യോതിഷ പ്രകാരം ശരത് പൂര്‍ണിമ നാളില്‍ പശുവിന്റെ നെയ്യും തൈരും ദാനം ചെയ്യുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. ഇത് ചെയ്യുന്നതിലൂടെ ഭൗതിക സുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ ഐശ്വര്യം നിലനില്‍ക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ജീവിത വിജയത്തിലേക്ക് എത്തിക്കുന്നതാണ് ഈ സമയം.

 മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ശരത് പൂര്‍ണിമ നാളില്‍ അരിപ്പൊടി കൊണ്ട് മധുര പലഹാരം ഉണ്ടാക്കി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ചെയ്താല്‍ ലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ശരത് പൂര്‍ണിമ ദിനത്തില്‍ കര്‍ക്കിടക രാശിക്കാര്‍ ക്ഷേത്രത്തില്‍ മധുരപലഹാരങ്ങള്‍ നേദിക്കുന്നതിന് ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. ബിസിനസും തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യും എന്നാണ് വിശ്വാസം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ ദിനം അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇവര്‍ ദേവിക്ക് പായസം നിവേദിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും പടികയറി വരും എന്നും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് സാധിക്കും എന്നുമാണ് വിശ്വാസം. എന്നാല്‍ പായസം സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് അത് തയ്യാറാക്കുന്നതിന് വേണ്ടിയുള്ള സാമഗ്രികള്‍ എല്ലാം തന്നെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ശരത് പൂര്‍ണിമ ദിനത്തില്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് പായസം ഉണ്ടാക്കി പ്രാര്‍ത്ഥിച്ച് നല്‍കാവുന്നതാണ്. ഇത് ലക്ഷ്മി ദേവിക്കും തുളസി ദേവിക്കും സമര്‍പ്പിച്ചതിന് തുല്യമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങള്‍ക്ക് സന്താനസൗഭാഗ്യം നല്‍കുകയും ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. ജോലിയിലും പുരോഗതി ഉണ്ടാവുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ശരത് പൂര്‍ണിമ ദിനത്തില്‍ പാലും നെയ്യും അരിയും ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയോ പാവപ്പെട്ടവര്‍ക്ക് നല്‍കുകയോ ചെയ്യാവുന്നതാണ്. ഈ ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്നു എന്നാണ് വിശ്വാസം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ശരത് പൂര്‍ണിമ നാളില്‍ വീട്ടില്‍ പായസം ഉണ്ടാക്കി ആദ്യം ലക്ഷ്മി ദേവിക്ക് സമര്‍പ്പിക്കുക. ഇതോടൊപ്പം ഈ ദിവസം പശുവിന് പുല്ല് നല്‍കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ജീവിതത്തിലെ ദൗര്‍ഭാഗ്യങ്ങള്‍ നീങ്ങുന്നതിനും കാരണമാകുന്നു.

 ധനു രാശി

ധനു രാശി

ധനു രാശിയില്‍ വരുന്നവരെങ്കില്‍ ഇവര്‍ ശരത് പൂര്‍ണിമ ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുകയും ദേവിക്ക് പായസം സമര്‍പ്പിക്കുകയും വേണം. കൂടാതെ ദേവിയുടെ നിവേദ്യം പാവപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും നിലനില്‍ക്കും എന്നാണ് വിശ്വാസം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ശരത് പൂര്‍ണിമയില്‍ 5 പെണ്‍കുട്ടികള്‍ക്ക് വസ്ത്രവും പായസവു നല്‍കണം. ഇത് നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ കൃപയോടൊപ്പം സന്താനസൗഭാഗ്യവും നല്‍കുന്നു. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം തന്നെ മാറ്റുന്നതിന് ഈ ദിനം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ഭക്ഷണവും വസ്ത്രവും ആണ് ദാനം ചെയ്യേണ്ടത്. കൂടാതെ പാലും മധുര പലഹാരങ്ങള്‍ കൂടി വിതരണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് ചെയ്യുന്നത് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാക്കുമെന്നാണ് വിശ്വാസം കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ശരത് പൂര്‍ണിമയില്‍ ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി കുങ്കുമപ്പൂവ് കൊണ്ടുള്ള പായസം തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുന്നതിനും ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താല്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. നിങ്ങളുടെ തൊഴിലിലും ബിസിനസിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു.

ചൊവ്വ മിഥുനം രാശി സംക്രമണം: ഈ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉടന്‍ചൊവ്വ മിഥുനം രാശി സംക്രമണം: ഈ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉടന്‍

ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം: ഈ മൂന്ന് രാശിക്കാരുടെ സമയം തെളിയുംഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം: ഈ മൂന്ന് രാശിക്കാരുടെ സമയം തെളിയും

English summary

Sharad Purnima Upay: These Zodiac Signs Will Get Luck According To Astrology In Malayalam

Here in this article we are discussing about these zodiac signs will get luck according to astrology on sharad purnima day in malayalam. Take a look.
Story first published: Saturday, October 8, 2022, 12:06 [IST]
X
Desktop Bottom Promotion