For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2023-ല്‍ കണ്ടകശനി , ഏഴരശനി സ്വാധീനത്തില്‍ കഷ്ടപ്പെടുന്ന രാശിക്കാര്‍: ദോഷപരിഹാരം ഇപ്രകാരം

|

പുതുവര്‍ഷത്തില്‍ കുംഭം രാശിയിലേക്കുള്ള ശനിയുടെ സംക്രമം പല രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചിലരില്‍ ഇത് അനുകൂല മാറ്റങ്ങളും ചിലരില്‍ ഇത് പ്രതികൂല മാറ്റങ്ങളും ആണ് ഉണ്ടാക്കുന്നത്. ഒരു ഗ്രഹം മറ്റ് രാശികളിലേക്ക് പ്രവേശിക്കുമ്പോള്‍ പലപ്പോഴും മറ്റ് ഗ്രഹങ്ങളുടെ സ്വാധീനം മൂലം ജാതകത്തില്‍ പല യോഗങ്ങളും രൂപപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.

Shani Transit 2023:

എല്ലാ ഗ്രഹങ്ങളിലും ശനിയുടെ സംക്രമണം വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന ഒന്നാണ്. ചില രാശിക്കാര്‍ക്ക് കണ്ടകശനിയും ഏഴരശനിയും ആരംഭിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് അതില്‍ നിന്നെല്ലാ മോചനം നല്‍കുന്ന ഒരു വര്‍ഷമാണ് 2023. എന്നാല്‍ ചില രാശിക്കാര്‍ക്ക് ശനിയുടെ സ്വാധീനം വിട്ടുമാറാത്ത സമയമുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഏഴരശനി കണ്ടകശനി ഫലം അനുഭവിക്കേണ്ടി വരുന്നത് എന്ന് നോക്കാം.

എന്താണ് കണ്ടകശനി?

എന്താണ് കണ്ടകശനി?

കണ്ടക ശനി എന്നത് ദോഷം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. ജ്യോതിഷ പ്രകാരം ഏതെങ്കിലും രാശിയുടെ നാലാമത്തേയോ എട്ടാമത്തേയോ ഭാവത്തില്‍ ശനി നില്‍ക്കുന്നതിനെയാണ് കണ്ടകശനി എന്ന് പറയുന്നത്. കണ്ടകശനി സാധാരണയായി രണ്ടര വര്‍ഷമാണ് അതിന്റെ ഫലം നല്‍കുന്നത്. ഒരാളുടെ ചന്ദ്രരാശിയില്‍ ശനി ഈ സ്ഥാനത്ത് സംക്രമിക്കുമ്പോള്‍ അവരില്‍ കണ്ടകശനി ആരംഭിച്ചതായി കണക്കാക്കാം. 2023 ജനുവരി 17-ന് വൃശ്ചികം രാശിയില്‍ ശനി അതിന്റ ദൈത്യ പ്രഭാവം ആരംഭിക്കും. ശനി കര്‍ക്കിടകം രാശിയില്‍ എട്ടാം സ്ഥാനത്തും വൃശ്ചികം രാശിയില്‍ നാലാം സ്ഥാനത്തും സംക്രമിക്കുന്നു. ഈ സമയം ചില മാറ്റങ്ങള്‍ ചില രാശിക്കാരില്‍ ഉണ്ടാവുന്നുണ്ട്.

ശനിയുടെ ദോഷഫലങ്ങള്‍

ശനിയുടെ ദോഷഫലങ്ങള്‍

വേദജ്യോതിഷ പ്രകാരം ഏറ്റവും മന്ദഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വര്‍ഷമാണ് ഒരു രാശിയില്‍ നിന്ന് സഞ്ചരിക്കാന്‍ ശനി എടുക്കുന്നസമയം. ശനി കര്‍മ്മത്തിന്റേയും ലാഭത്തിന്റേയും അധികാരമുള്ളവനാണ്. ശനിദേവവന്റെ അനുഗ്രഹത്താല്‍ മാത്രമേ ഒരാള്‍ക്ക് ഉന്നതസ്ഥാനത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. 2023 ജനുവരി 17 ന്, 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി അതിന്റെ സ്വന്തം രാശിയില്‍ തിരിച്ചെത്തുന്നു. ഈ സംക്രമത്തില്‍ നിന്ന് രാശിചിഹ്നങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

ഏഴര ശനി

ഏഴര ശനി

ശനിദശ പത്തൊന്‍പത് വര്‍ഷമാണ് നിലനില്‍ക്കുന്നത്. ഇതില്‍ ഏഴര ശനി ഏഴര വര്‍ഷക്കാലമാണ് ഉള്ളത്. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ പന്ത്രണ്ടിലും ഒന്നിലും രണ്ടിലും മൂന്ന് രാശികളുടെ ശനി സഞ്ചരിക്കുന്ന സമയമാണ് ഏഴരശനി എന്ന് അറിയപ്പെടുന്നത്. പൊതുവേ ബുദ്ധിമുട്ടേറിയ സമയമാണ് ഇത് ജാതകര്‍ക്ക് നല്‍കുന്നത്. എന്നാല്‍ അതേ സമയം ജാതകത്തില്‍ ശനി യോഗകാരകനെങ്കില്‍ ഇത് ആ വ്യക്തിയുടെ കഷ്ടപ്പാടിനെ കുറക്കുന്നു. നിങ്ങളുടെ മാനസിക സന്തോഷത്തെ ഇല്ലാതാക്കുന്നതിനും പലപ്പോഴും ശനിക്ക് സാധിക്കുന്നു.

രാശിപ്രകാരം ഇങ്ങനെ

രാശിപ്രകാരം ഇങ്ങനെ

ശനി നിലവില്‍ മകരം രാശിയിലാണ് സഞ്ചരിക്കുന്നത്. അതിന്റെ സ്വാധീനത്താല്‍ പലപ്പോഴും മിഥുനം, തുലാം രാശിയിലും ശനിദോഷം നില്‍ക്കുന്നു. എന്നാല്‍ ധനു, മകരം, കുംഭം രാശിക്കാര്‍ ഈ വര്‍ഷം ഏഴരശനിയുടെ സ്വാധീന വലയത്തില്‍ പെടുന്നു. എന്നാല്‍ ജനുവരി 17 ന് ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നതോടെ മിഥുനം, തുലാം രാശിക്കാരുടെ ഏഴര ശനി അവസാനിക്കുന്നു. ഇതോടൊപ്പം ധനു രാശിക്കാര്‍ ഏഴരശനിയില്‍ നിന്ന് മോചിതരാവുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാരില്‍ ഏഴരശനിയും കണ്ടകശനിയും ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

കുംഭം രാശി

കുംഭം രാശി

2023 ന്റെ തുടക്കത്തില്‍ ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നു. ഇത് ഈ രാശിക്കാരില്‍ ഏഴരശനിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നു. ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ ശനിരാശിക്കാരില്‍ ഉണ്ടാക്കുന്നു. ശനിദോഷത്തിന്റെ ഫലമായി ഇവരില്‍ ശാരീരികമായും മാനസികമായും കഷ്ടപ്പാടുകള്‍ ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കാം. ജീവിതത്തില്‍ താഴ്ചകള്‍ ഉണ്ടാവുകയും അതില്‍ നിന്ന് മോചിതരാവാന്‍ സാധിക്കുകയും ചെയ്യുന്നു. പണത്തിന്റെ കാര്യത്തില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികളിലൂടെ ഇവര്‍ കടന്ന് പോവേണ്ടി വരും.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഇവര്‍ ഏഴര ശനിയുടെ സ്വാധീനത്തില്‍ അകപ്പെടുന്ന വര്‍ഷമാണ 2023. 2030 ഏപ്രില്‍ വരെ ഏഴരശനി മീനം രാശിക്കാരില്‍ ഉണ്ടായിരിക്കുന്നു. എന്നാല്‍ ഇതിന്റെ ആദ്യ ഘട്ടത്തില്‍ ശനി അത്ര പ്രശ്‌നമുണ്ടാക്കുന്നില്ല. എന്നാല്‍ പിന്നീട് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത്തരം സാഹചര്യത്തില്‍ എല്ലാം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഒരു കാരണവശാലും ദോഷങ്ങള്‍ ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത്. ശനിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

മകരം രാശി

മകരം രാശി

മകരം രാശിക്കാരിലും ഈ വര്‍ഷം 2023-ല്‍ ഏഴരശനി ദോഷം ഉണ്ടാവുന്നു. ഇവരില്‍ 2025 മാര്‍ച്ച് 29 വരെയാണ് ശനിയുടെ സ്വാധീനം കാണപ്പെടുന്നത്. ഈ സമയം വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നതിനും ശനിയുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയും പരിഹാരങ്ങള്‍ എടുക്കേണ്ടതാണ്. ശനിദേവനെ പ്രീതിപ്പെടുത്താന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. ശനിദോഷത്തിനും പരിഹാരം കാണുന്നതിനും, ശനി മന്ത്രം ജപിക്കുന്നതിനും ശനി ചാലിസ പാരായണം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

 ശനിദോഷത്തെ മറികടക്കാന്‍

ശനിദോഷത്തെ മറികടക്കാന്‍

ശനിദോഷത്തെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശനിദോഷം ഉള്ളവര്‍ ശനിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഓം ഹന്‍ ഹനുമതേ നമ: എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഇത് കൂടാതെ പൂര്‍വ്വികരെ സ്മരിച്ച് ആല്‍മരത്തിന് ജലം സമര്‍പ്പിക്കാവുന്നതാണ്. എല്ലാ ശനിയാഴ്ചയും പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തേണ്ടതാണ്. ശനിക്ഷേത്രത്തില്‍ എണ്ണ സമര്‍പ്പിക്കേണ്ടതാണ്. ശനിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും ശനിയുടെ കഠിന ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും നമുക്ക് ശനിമന്ത്രം ജപിക്കാവുന്നതാണ്. 'ഓം പ്രാം പ്രേംപ്രായം സഃ ശനീശ്വരായ നമഃ 'എന്ന ശനി മന്ത്രം ഒരു ദിവസം ആയിരം തവണ ജപിക്കാവുന്നതാണ്.

കണ്ടകശനി ഈ നക്ഷത്രക്കാരെ കൊണ്ടേ പോവൂ, ആയുസ്സ് വരെ തുലാസില്‍കണ്ടകശനി ഈ നക്ഷത്രക്കാരെ കൊണ്ടേ പോവൂ, ആയുസ്സ് വരെ തുലാസില്‍

30 വര്‍ഷത്തിന് ശേഷം ശനി കുംഭത്തില്‍: ദോഷഫലം രണ്ട് രാശിക്കാര്‍ക്ക്30 വര്‍ഷത്തിന് ശേഷം ശനി കുംഭത്തില്‍: ദോഷഫലം രണ്ട് രാശിക്കാര്‍ക്ക്

English summary

Shani Transit 2023: These Zodiac Signs Will Affect Shani Sade Sati And Dhaiyaa In Malayalam

Shani transit to Aquarius 2023 the influence of Sadesati and Shani dhaiya will start these zodiac signs in malayalam. Take a look.
Story first published: Wednesday, November 23, 2022, 16:04 [IST]
X
Desktop Bottom Promotion