For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Saturn transit 2023 Effects : ശനിയുടെ രാശിമാറ്റം; 2023ല്‍ ഭാഗ്യം ആരുടെകൂടെ, ദോഷം ആര്‍ക്കൊപ്പം; സമ്പൂര്‍ണ്ണ ഫലം

|

ജ്യോതിഷത്തില്‍ ശനിയെ കര്‍മ്മദാതാവായി കണക്കാക്കപ്പെടുന്നു. അത് നിങ്ങളുടെ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ നല്‍കുന്നു. ജ്യോതിഷപ്രകാരം ഏറ്റവും മന്ദഗതിയില്‍ നീങ്ങുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിദേവന്റെ കൃപയില്ലാതെ ആര്‍ക്കും ഉന്നതസ്ഥാനം വഹിക്കാനാവില്ല. 3 പതിറ്റാണ്ടുകള്‍ക്ക് ശേഷം 2023 ജനുവരി 17ന് ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയിലേക്ക് പ്രവേശിക്കുന്നു.

Most read: മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍Most read: മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

ശനി മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് സംക്രമിക്കുകയും വര്‍ഷം മുഴുവന്‍ ഈ രാശിയില്‍ തുടരുകയും ചെയ്യും. ജൂണ്‍ 17 ന് ശനി വക്രഗതിയില്‍ നീങ്ങുകയും നവംബര്‍ 4ന് വീണ്ടും നേര്‍രേഖയില്‍ വരികയും ചെയ്യും. 2023 ല്‍ ശനിമാറ്റം കാരണം 12 രാശിക്കും കൈവരുന്ന ഗുണദോഷ ഫലങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

പതിനൊന്നാം ഭാവത്തിലെ ശനി മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ലഗ്‌നമായ അഞ്ചാം ഭാവത്തിലും എട്ടാം ഭാവത്തിലും ശനിയുടെ ദര്‍ശനം നടക്കുന്നു. ശനിദേവന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമായി ജോലി ആരംഭിക്കാന്‍ കഴിയും. നിങ്ങളുടെ പിതാവില്‍ നിന്ന് സഹായം ലഭിക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഈ സമയത്ത് നിങ്ങളില്‍ പുതിയ ഊര്‍ജ്ജം നിറയും. നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ഉണ്ടാകും. നിങ്ങള്‍ക്ക് ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ തുറക്കും. ഈ സമയത്ത് സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സന്താനങ്ങളുടെ നേട്ടത്തില്‍ നിങ്ങള്‍ അഭിമാനിക്കും. ശനിദേവന്റെ കൃപയാല്‍ നിഗൂഢ ശാസ്ത്രത്തില്‍ നിങ്ങള്‍ക്ക് താല്‍പര്യം വര്‍ദ്ധിക്കും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഭാഗ്യാധിപനും പത്താം ഭാവാധിപനുമായ ശനി ഇപ്പോള്‍ പത്താം ഭാവത്തില്‍ സഞ്ചരിക്കും. ഈ സംക്രമണത്തോടെ ഇടവം രാശിക്കാരുടെ ജീവിതം മാറാന്‍ പോകുന്നു. ശനിയുടെ ദര്‍ശനം പന്ത്രണ്ട്, നാല്, ഏഴ് എന്നീ ഭാവങ്ങളിലാണ് നടക്കുന്നത്. ശനിയുടെ അനുഗ്രഹത്താല്‍, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍, ഇടവം രാശിക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് ഉയര്‍ന്ന സ്ഥാനം ലഭിക്കും. സ്വന്തമായി വീട് സ്വപ്നം കാണുന്നവരുടെ സ്വപ്‌നവും സഫലമാകും. എണ്ണ, ഖനനം, രാഷ്ട്രീയം, തത്ത്വചിന്ത, മതം, ജ്യോതിഷം എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ പുരോഗതി ലഭിക്കും. പങ്കാളിത്ത ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കും.

Most read:വൃശ്ചികം രാശിയില്‍ സൂര്യന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് അശുഭസമയംMost read:വൃശ്ചികം രാശിയില്‍ സൂര്യന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് അശുഭസമയം

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് എട്ടാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനാണ് ശനി. ഇനി നിങ്ങളുടെ ഭാഗ്യ സ്ഥലത്ത് മാത്രമേ ശനി ദേവന്റെ സംക്രമണം നടക്കൂ. മിഥുനം രാശിക്കാര്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ശനിയുടെ നിഴലിലായിരുന്നു. ഇതില്‍ നിന്ന് ഇപ്പോള്‍ നിങ്ങള്‍ സ്വതന്ത്രരാകും. ശനിയുടെ ഭാവം നിങ്ങളുടെ ലാഭഭവനത്തിലും മൂന്നാം ഭാവത്തിലും ആറാം ഭാവത്തിലും നീങ്ങും. ശനിയുടെ സംക്രമണത്തിന്റെ ഫലമായി ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ബിസിനസ്സുകാര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ നീങ്ങും. പഴയ രോഗങ്ങളില്‍ നിന്ന് മുക്തി നേടും. സുഹൃത്തുക്കളുടെ സഹായത്തോടെ സമൂഹത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപനാണ് ശനി. ഇപ്പോള്‍ ശനിയുടെ സംക്രമണം നിങ്ങളുടെ എട്ടാം ഭാവത്തില്‍ നിന്ന് മാത്രമായിരിക്കും. ശനിയുടെ ഈ സ്ഥാനം ധയ്യ എന്നും അറിയപ്പെടുന്നു. ശനിയുടെ ദര്‍ശനം നിങ്ങളുടെ പത്താം ഭാവത്തിലും രണ്ടാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ആയിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ചില പ്രശ്‌നങ്ങള്‍ സംഭവിച്ചേക്കാം. ശനി കാരണം, ജോലിസ്ഥലത്ത് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബാംഗങ്ങളുമായി കലഹമുണ്ടാകാം. ആര്‍ക്കെങ്കിലും കടം കൊടുത്തിട്ടുണ്ടെങ്കില്‍ പണം തിരികെ ലഭിക്കാതെവരാം. ഈ സമയത്ത് നിങ്ങളുടെ സംസാരം നിയന്ത്രിക്കണം. പുതിയ ജോലികള്‍ തുടങ്ങാന്‍ സമയം അനുകൂലമല്ല.

Most read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 6 രാശിക്കാര്‍ക്ക് ഭാഗ്യവും ജീവിത പുരോഗതിയുംMost read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 6 രാശിക്കാര്‍ക്ക് ഭാഗ്യവും ജീവിത പുരോഗതിയും

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ആറാം ഭാവത്തിന്റെയും ഏഴാം ഭാവത്തിന്റെയും അധിപനാണ് ശനി. ശനിയുടെ ഭാവം നിങ്ങളുടെ ഭാഗ്യഗൃഹത്തിലും ലഗ്‌നഗൃഹത്തിലും നാലാം ഭാവത്തിലും ആയിരിക്കും. ശനിയുടെ സംക്രമണം കാരണം നിങ്ങള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഈ സമയത്ത് ഭാര്യയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ശനിയുടെ സംക്രമണത്തിന്റെ സ്വാധീനത്താല്‍ നിങ്ങളുടെ പിതാവുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ബിസിനസ് നടത്തുന്നവര്‍ അലസത ഉപേക്ഷിച്ച് ലക്ഷ്യം കൈവരിക്കുന്നതില്‍ ശ്രദ്ധിക്കണം. ഈ സമയത്ത്, ശനി നിങ്ങള്‍ക്ക് ചെറിയ മാനസിക സമ്മര്‍ദ്ദവും സമ്മാനിച്ചേക്കാം.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് അഞ്ചാമത്തെയും ആറാമത്തെയും ഭാവാധിപനാണ് ശനി. നിങ്ങളുടെ ആറാം ഭാവത്തില്‍ മാത്രമേ ശനിയുടെ സംക്രമണം നടക്കൂ. ആറാം ഭാവത്തിലെ ശനി വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുമെന്ന് പറയപ്പെടുന്നു. ശനിയുടെ ദൃഷ്ടി എട്ട്, പന്ത്രണ്ട്, മൂന്നാം ഭാവങ്ങളിലായിരിക്കും. ശനിദേവന്റെ അനുഗ്രഹത്താല്‍, ഈ സമയം കന്നി രാശിക്കാര്‍ ജോലിയില്‍ പുരോഗതിയുണ്ടാകും. പുതിയ ജോലി വാഗ്ദാനം ലഭിക്കും. നിങ്ങളുടെ ശത്രുക്കളെ ജയിക്കാനാകും. രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. വിദേശ രാജ്യങ്ങളുമായി ബിസിനസ് ബന്ധം ആരംഭിക്കും. ഈ സമയത്ത്, രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടമുണ്ടാകും.

Most read:ഗരുഡപുരാണം പറയുന്നു; ജീവന്‍ അപകടത്തിലായേക്കാം, ഈ 4 കാര്യങ്ങളെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുത്Most read:ഗരുഡപുരാണം പറയുന്നു; ജീവന്‍ അപകടത്തിലായേക്കാം, ഈ 4 കാര്യങ്ങളെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുത്

തുലാം

തുലാം

തുലാം രാശിക്കാരുടെ രാജയോഗ ഘടകമായി ശനിയെ കണക്കാക്കുന്നു. ശനി മകരത്തില്‍ കേന്ദ്രത്തിലും കുംഭത്തില്‍ ത്രികോണത്തിലും നില്‍ക്കുന്നതിനാല്‍ ശനി തുലാം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ നല്‍കും. ലഗ്‌നാധിപനായ ശുക്രന്റെ സുഹൃത്ത് കൂടിയാണ് ശനി. ഇപ്പോള്‍ അഞ്ചാം ഭാവത്തില്‍ ശനി സംക്രമിക്കാന്‍ പോകുന്നു. ഈ മാറ്റം മൂലം തുലാം രാശിക്കാര്‍ ശനിയുടെ നിഴലില്‍ നിന്ന് മോചിതരാകും. ശനി ദേവന്റെ കൃപയാല്‍ നിങ്ങളുടെ കുടുംബത്തിലെ തര്‍ക്കങ്ങള്‍ അവസാനിക്കും. നിങ്ങളുടെ മാനസിക ശക്തി ശക്തമാകും. വിദ്യാര്‍ഥികള്‍ക്ക് ഏകാഗ്രതയോടെ പഠിക്കാനാകും. ബിസിനസുകാര്‍ക്ക് നേട്ടം ലഭിക്കും. പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ നല്ല സമയമാണ്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ശനി മൂന്നാം ഭാവത്തിന്റെയും നാലാം ഭാവത്തിന്റെയും അധിപനാണ്. ഇപ്പോള്‍ നിങ്ങളുടെ നാലാമത്തെ വീട്ടില്‍ നിന്ന് ശനിയുടെ സംക്രമണം നടക്കും. നിങ്ങളുടെ ആറാം ഭാവത്തിലും പത്താം ഭാവത്തിലും ലഗ്‌നത്തിലും ശനിയുടെ ദര്‍ശനം വരുന്നു. ഈ സമയത്ത്, ശനിയുടെ ഈ സംക്രമണം കാരണം കുടുംബത്തില്‍ കലഹമുണ്ടായേക്കാം. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിയേക്കാം. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ചില വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയേക്കാം. ഈ സമയത്ത് നിങ്ങളുടെ ശത്രുക്കള്‍ സജീവമാകും.

Most read:സൂര്യനും ശുക്രനും വൃശ്ചികം രാശിയില്‍ വരുത്തും യുതിയോഗം; ഈ 3 രാശിക്കാര്‍ കരുതിയിരിക്കണംMost read:സൂര്യനും ശുക്രനും വൃശ്ചികം രാശിയില്‍ വരുത്തും യുതിയോഗം; ഈ 3 രാശിക്കാര്‍ കരുതിയിരിക്കണം

ധനു

ധനു

ഈ രാശിക്കാര്‍ക്ക് ശനി സമ്പത്തിന്റെയും ശക്തിയുടെയും അധിപനാണ്. മൂന്നാം ഭാവത്തില്‍ ശനിദേവന്‍ ബലവാനായി നില്‍ക്കുന്നത് ധനു രാശിക്കാര്‍ക്ക് ശുഭഫലം നല്‍കും. നിങ്ങളുടെ അഞ്ചാം ഭാവത്തിലും ഭാഗ്യത്തിലും പന്ത്രണ്ടാം ഭാവത്തിലും ശനിയുടെ ദര്‍ശനം നടക്കുന്നു. ധനു രാശിക്കാര്‍ കഴിഞ്ഞ ഏഴര വര്‍ഷമായി ഏഴരശനി കാലത്തിലായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കും. ഈ സംക്രമത്തിന്റെ ഫലമായി, നിങ്ങള്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിക്കും. സര്‍ക്കാര്‍ ജോലിയില്‍ വിജയം കൈവരിക്കും. നിങ്ങളുടെ കുടുംബവുമായും സഹോദരങ്ങളുമായും നല്ല ബന്ധം ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ വിജയിക്കും. ശനിദേവന്റെ കൃപയാല്‍ സന്താനഭാഗ്യം, പുതിയ ജോലി, ഷെയര്‍ മാര്‍ക്കറ്റ് എന്നിവയില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ലഗ്‌നാധിപനാണ് ശനി. നിങ്ങളുടെ സമ്പത്തിന്റെ വീട്ടില്‍ ശനി ഇപ്പോള്‍ സഞ്ചരിക്കും. ഈ രാശിയിലുള്ളവര്‍ക്ക് ഇപ്പോള്‍ ശുഭഫലം ലഭിക്കും. ശനിയുടെ ഏഴരശനിയുടെ അവസാന കാലഘട്ടം ആരംഭിച്ചു. നിങ്ങളുടെ നാല്, എട്ട്, പതിനൊന്ന് ഭാവങ്ങളിലാണ് ശനിയുടെ ദര്‍ശനം നടക്കുന്നത്. സമ്പത്തിന്റെ ഭവനത്തില്‍ ശനിയുടെ സംക്രമണം ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ കൊണ്ടുവരും. ഈ സമയത്ത് ഒരു പുതിയ ജോലി ആരംഭിക്കുന്നതിന് നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണയും ലഭിക്കും. മന്ത്രവാദവും ജ്യോതിഷവും പഠിക്കുന്ന ആളുകള്‍ക്ക് ഇപ്പോള്‍ ശനിയുടെ അനുഗ്രഹത്താല്‍ വിജയം ലഭിക്കും. ശനിയുടെ ഈ സംക്രമം നിങ്ങള്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകളും നല്‍കും. ജോലികളില്‍ അല്‍പ്പം കാലതാമസം വരാം. കോപത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ സമയം ശനിയുടെ അനുഗ്രഹത്താല്‍ ബിസിനസ്സുകാര്‍ക്ക് നേട്ടം ലഭിക്കും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ശനി പന്ത്രണ്ടാം ഭാവാധിപനും ലഗ്‌നാധിപനുമാണ്. ശനി ഇപ്പോള്‍ നിങ്ങളുടെ ലഗ്‌നത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. കുംഭം രാശിക്കാര്‍ നിലവില്‍ ഏഴരശനിയുടെ മധ്യത്തിലാണ്. ശനിയുടെ ദര്‍ശനം നിങ്ങളുടെ മൂന്ന്, ഏഴ്, പത്ത് ഭാവങ്ങളിലാണ് നടക്കുന്നത്. ശനിയുടെ ഈ സംക്രമണം കാരണം നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതായിവരും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ഈ സമയത്ത്, അവിവാഹിതര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. സഹോദരീസഹോദരന്മാരുമായുള്ള അകല്‍ച്ച അവസാനിക്കും. ജോലിസ്ഥലത്ത് വിജയത്തിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

Most read:വീടിന്റെ താക്കോല്‍ വയ്ക്കുന്നത് ഇവിടെയാണോ? വാസ്തുപ്രകാരം ഈ സ്ഥാനം ഐശ്വര്യക്കേട്Most read:വീടിന്റെ താക്കോല്‍ വയ്ക്കുന്നത് ഇവിടെയാണോ? വാസ്തുപ്രകാരം ഈ സ്ഥാനം ഐശ്വര്യക്കേട്

മീനം

മീനം

മീനം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ് ശനി. ജനുവരി 17ന് ശനിയുടെ സംക്രമണത്തോടെ മീനരാശിക്കാര്‍ ഏഴരശനിയുടെ ആദ്യഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ശനി നിങ്ങളുടെ രണ്ടാമത്തെയും ആറാമത്തെയും ഒമ്പതാമത്തെയും ഭാവത്തില്‍ നില്‍ക്കുന്നു. ശനിയുടെ ഈ സംക്രമണം നിങ്ങള്‍ക്ക് പണച്ചെലവുകള്‍ വരുത്തും. കോടതി കേസുകള്‍ അലട്ടും. അമിതമായ പണച്ചെലവ് മൂലം സാമ്പത്തികഞെരുക്കം ഉണ്ടാകും. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. പഴയ ചില രോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്ന ആളുകള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടിവരും.

English summary

Shani Transit 2023 Effects And Remedies For 12 Zodiac Signs In Malayalam

Saturn transit 2023 will take place from Capricorn to Aquarius on 17th January 2023. Here are the effects of shani transit in 2023 for all 12 zodiac signs. Read on.
X
Desktop Bottom Promotion