For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shani Amavasya 2023 : ജനുവരി 21-ന് അപ്പുറം ശനി അലട്ടില്ല: അനുഗ്രഹഭാവത്തില്‍ ശനി നില്‍ക്കും ശ്രേഷ്ഠ ദിനം

|

ശനി അമാവാസി എന്നത് വളരെയധികം പ്രാധാന്യം ഉള്ള ഒരു ദിനമാണ്. ഈ വര്‍ഷത്തെ ശനി അമാവാസി വരുന്നത് ജനുവരി 21-നാണ്. ശനിദേവന്‍ തന്റെ ഭക്തര്‍ക്ക് എല്ലാ വിധത്തിലുള്ള അനുഗ്രഹവും ചൊരിയുന്ന ദിനമാണ് ശനി അമാവാസി ദിനം. അമാവാസി തിഥിയും ശനിയാഴ്ചയും ഒന്നിച്ച് വരുന്നത് കൊണ്ടാണ് ഈ ദിവസത്തെ ശനി അമാവാസി എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ശനീശ്വരനെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുന്നു. അതിനുള്ള ഒരു അസുലഭാവസരം കൂടിയാണ് ഓരോരുത്തര്‍ക്കും ശനി അമാവാസി.

Shani Amavasya 2023

ശനി അമാവാസി ദിനത്തില്‍ ശനിദോഷ മുക്തിക്ക് വേണ്ടി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. കാരണം മുപ്പത് വര്‍ഷത്തിന് ശേഷം ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിച്ചിരിക്കുകയാണ്. ഈ സമയം നമ്മുടെ ദോഷങ്ങളെ അകറ്റുന്നതിനും ശനിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില പൂജാ കര്‍മ്മങ്ങള്‍ ശനിദേവന് വേണ്ടി ചെയ്യാവുന്നതാണ്. ശനി പ്രീതികരമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് വേണ്ടി എന്തൊക്കെ നമുക്ക് ശ്രദ്ധിക്കാം എന്ന് നമുക്ക് നോക്കാം.

ശനി അമാവാസി തീയ്യതിയും പ്രത്യേകതകളും

ശനി അമാവാസി തീയ്യതിയും പ്രത്യേകതകളും

ഈ വര്‍ഷത്തെ ശനി അമാവാസി വരുന്നത് ജനുവരി 21 രാവിലെ 6.16 ന് ആരംഭിച്ച് 22-ന് പുലര്‍ച്ചെ 2.21 am വരെയാണ്. ഉദയ തിഥി പ്രകാരം ജനുവരി 21 ന് അമാവാസി ആഘോഷിക്കും. ഇതോടൊപ്പം ആരാധനയ്ക്ക് അനുയോജ്യമായ സമയം എന്ന് പറയുന്നത് വൈകിട്ട് 6 മുതല്‍ 7.30 വരെയായിരിക്കും. ഈ സമയം ശനിദേവനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് അപൂര്‍വ്വ സൗഭാഗ്യം നല്‍കുന്നു. ഈ ദിനത്തില്‍ നിരവധി യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. ചതുഗ്രഹിയോഗം, ഷഡഷ്ടക്യ യോഗം, സംസപ്തക്യ യോഗം എന്നിവയെല്ലാം ഈ ദിനത്തില്‍ രൂപപ്പെടുന്നു. ഈ സമയമത്രയും ശനിദേവന്‍ തന്റെ സ്വന്തം രാശിയായ കുംഭത്തില്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുക.

ശനിദോഷ കര്‍മ്മങ്ങളുടെ ഫലം

ശനിദോഷ കര്‍മ്മങ്ങളുടെ ഫലം

ശനിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളൈല്ലൊം തന്നെ പൂര്‍ണ ഫലം നല്‍കുന്നു. അപ്രതീക്ഷിതമായി ജീവിതത്തില്‍ സൗഭാഗ്യവും, ഐശ്വര്യവും സന്തോഷവും എല്ലാം നിറയുന്നതിന് ഈ ദിനം മികച്ചതാണ്. ശനിദോഷത്തെ കൂടാതെ പിതൃദോഷവും കാളസര്‍പ്പദോഷവും എല്ലാം ശനി അമാവാസിയില്‍ ഇല്ലാതാവുന്നു. ശനി അമാവാസി ദിനത്തില്‍ ശനീശ്വരനേയും ശാസ്താവിനേയും ആരാധിക്കുകയും എള്ളെണ്ണ കൊണ്ട് വിളക്ക് കത്തിക്കുകയും ചെയ്യുക. ശാസ്താ ക്ഷേത്രത്തില്‍ നീരാഞ്ജനം വഴിപാടായി സമര്‍പ്പിക്കുക. ഇത് കൂടാതെ എള്ള് പായസം വഴിപാടായി സമര്‍പ്പിക്കുന്നതും നിങ്ങളുടെ ശനിദോഷത്തെ പാടേ അകറ്റുന്നു. കൂടാതെ ശനീശ്വര മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കണം.

ശുഭകാര്യങ്ങള്‍ക്ക് ഉത്തമം

ശുഭകാര്യങ്ങള്‍ക്ക് ഉത്തമം

പൊതുവേ അമാവാസി ദിനത്തില്‍ ശുഭകാര്യങ്ങള്‍ നടത്താറില്ല. അതുകൊണ്ട് തന്നെ ഒരു ദോഷഫലമുള്ള ദിനമായാണ് അമാവാസി ദിനത്തെ കണക്കാക്കുന്നത്. എന്നാല്‍ പിതൃസംബന്ധമായ കര്‍മ്മങ്ങള്‍ക്ക് അത്യുത്തമമാണ് അമാവാസി ദിനം എന്നതാണ് സത്യം. ഈ ശനി അമാവാസി ദിനത്തില്‍ പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തിക്ക് വേണ്ടി പ്രത്യേകം പൂജകളും ചടങ്ങുകളും നമുക്ക് സംഘടിപ്പിക്കാവുന്നതാണ്. ഈ ദിനത്തിലെ ചടങ്ങുകള്‍ കൃത്യമായി നിര്‍വ്വഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നല്‍കുന്നത് അതിവേഗ ഫലപ്രാപ്തിയാണ് എന്നതാണ് സത്യം. ശിവന്‍, ഭദ്രകാളി, നരസിംഹം, ദുര്‍ഗ്ഗ തുടങ്ങിയ ദേവതകളെ ആരാധിക്കുന്നതിന് അനുയോജ്യമായ ദിനമാണ് ശനി അമാവാസി ദിനം.

ശനി അമാവാസി വ്രതം

ശനി അമാവാസി വ്രതം

ശനി അമാവാസി വ്രതം എപ്രകാരം എടുക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ വ്രതം എടുക്കുന്നവര്‍ക്ക് ഒരിക്കലൂണ് നിര്‍ബന്ധമാണ്. ഇവര്‍ രാവിലേയും രാത്രിയും ഫലമൂലാദികള്‍ വേണം ഭക്ഷിക്കുന്നതിന്. നിങ്ങള്‍ എടുക്കുന്ന വ്രതത്തിനുമുണ്ട് പ്രത്യേകത. 18 അമാവാസി വ്രതം എടുത്ത വ്യക്തിക്ക് അവരുടെ പൂര്‍വ്വികരുടെ എല്ലാ തലമുറയും മോക്ഷം പ്രാപിക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ ഈ ദിനത്തില്‍ എള്ളെ ണ്ണ, വസ്ത്രം, അന്നദാനം തുടങ്ങിയവ നടത്തേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ശനിദോഷത്തെ അകറ്റുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു.

കുംഭമാസത്തിലെ അമാവാസി

കുംഭമാസത്തിലെ അമാവാസി

നിങ്ങളെ ബാധിച്ചിരിക്കുന്ന ശനിദോഷം എത്ര കഠിനമെങ്കിലും അതിനെ അകറ്റുന്നതിന് കുംഭ മാസത്തിലെ ശനി അമാവാസി സഹായിക്കുന്നു. അതിവേഗം ദു:ഖദുരിത ദോഷങ്ങളെ അകറ്റുന്നതിന് നമുക്ക് സാധിക്കുന്നു. വ്രതശുദ്ധിയോടെ ശനിദേവനെ ഭജിച്ചാല്‍ എല്ലാ വിധത്തിലുള്ള ദു:ഖദുരിതങ്ങള്‍ക്കും ആശ്വാസം ലഭിക്കുന്നു. ഈ ദിനത്തില്‍ ശാസ്താ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും പിതൃക്കളെ സങ്കല്‍പ്പിച്ച് വെള്ളച്ചോറ്, പാല്‍പ്പായസം, പിതൃപൂജ എന്നിവ നടത്തണം. ഇതെല്ലാം നിങ്ങള്‍ക്ക് ദോഷങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നു.

മകരം രാശിയില്‍ ത്രിഗ്രഹിയോഗം: നാല്‌ രാശിക്കാരില്‍ ശുഭയോഗങ്ങള്‍ക്ക് തുടക്കംമകരം രാശിയില്‍ ത്രിഗ്രഹിയോഗം: നാല്‌ രാശിക്കാരില്‍ ശുഭയോഗങ്ങള്‍ക്ക് തുടക്കം

മകരമാസ സമ്പൂര്‍ണഫലം: 27 നാളിനും (അശ്വതി-രേവതി) ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെമകരമാസ സമ്പൂര്‍ണഫലം: 27 നാളിനും (അശ്വതി-രേവതി) ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെ

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Shani Amavasya 2023 : Date, Time, Significance, Pooja Vidhi, And Shubh Muhurat In Malayalam

Here in this article we are discussing about the date, time, significance, puja vidhi shubh muhurat of Shani amavasya in malayalam. Take a look.
X
Desktop Bottom Promotion