For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്ര ദര്‍ശനം എന്തുകൊണ്ട് ചെരിപ്പിടാതെ വേണം

|

ഇന്ത്യ വൈവിധ്യമാര്‍ന്ന രാജ്യമാണ് എന്ന് നമുക്കറിയാം. വിവിധ ഭാഷകള്‍, മതങ്ങള്‍, ഉത്സവങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയുടെ സംയോജനമാണ് നമുക്ക് ചുറ്റും ഉള്ളത്. നമ്മുടെ മാതൃരാജ്യത്തിന്റെ പാരമ്പര്യങ്ങള്‍ പാശ്ചാത്യ ലോകത്തില്‍ നിന്ന് വ്യത്യസ്തമാണ്. നമ്മള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ പറ്റാത്തതാണ് എന്നുള്ളതും സത്യമാണ്. പലപ്പോഴും പല കോണില്‍ നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നതും ചില്ലറയല്ല.

 നവരാത്രി 8-ാം നാള്‍; മഹാഗൗരി സര്‍വ്വ ദു:ഖങ്ങളകലും നവരാത്രി 8-ാം നാള്‍; മഹാഗൗരി സര്‍വ്വ ദു:ഖങ്ങളകലും

വിമര്‍ശകര്‍ ഒരു വിദേശ രാജ്യത്ത് നിന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തുനിന്നും ധാരാളമുണ്ട്. പാശ്ചാത്യവല്‍ക്കരണത്തിന്റെ അലയൊലികള്‍ നമ്മുടെ സംസ്‌കാരത്തില്‍ വലിയ മാറ്റം വരുത്തുകയാണ്. ഇതിന്റെ ഫലമായി പുതുതലമുറ ഇന്ത്യന്‍ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങളും അവയുടെ ശാസ്ത്രീയ പ്രാധാന്യവും തിരിച്ചറിയണം എന്ന് നിര്‍ബന്ധമുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ക്ഷേത്രങ്ങളുടെ പ്രാധാന്യം

ക്ഷേത്രങ്ങളുടെ പ്രാധാന്യം

നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചോദിക്കുന്ന ചോദ്യങ്ങളാണ് എന്തിനാണ് ഇത്രയധികം ക്ഷേത്രങ്ങള്‍ നമുക്ക് ചുറ്റും എന്നുള്ളത്. പ്രത്യേകിച്ച് യുവതലമുറ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. ഈ ചര്‍ച്ചയിലെ ഏറ്റവും വ്യക്തമായ വാദം എല്ലായ്‌പ്പോഴും ക്ഷേത്രങ്ങളുടെ പ്രാധാന്യമായിരിക്കും. എല്ലായിടത്തും ദൈവം ഉള്ളപ്പോള്‍ ക്ഷേത്രങ്ങള്‍ ആവശ്യമാണോ എന്നുള്ളത് തന്നെയാണ് ചോദ്യം. എന്നാല്‍ ഇതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ക്ഷേത്രങ്ങളുടെ നിര്‍മ്മാണം സോണുകളിലാണ് നടക്കുന്നത്. ഭൂമിയുടെ ആഴത്തില്‍ താഴെ ധാരാളം വൈദ്യുത കാന്തിക വൈബ്രേഷനുകള്‍ ഉള്ള ഒരു സ്ഥലമാണ്.

ക്ഷേത്രങ്ങളുടെ പ്രാധാന്യം

ക്ഷേത്രങ്ങളുടെ പ്രാധാന്യം

നാം ക്ഷേത്രങ്ങളില്‍ പോവുമ്പോള്‍ ഈ സ്പന്ദനങ്ങള്‍ നമ്മുടെ കാല്‍വഴി ശരീരത്തിലേക്ക് കയറുന്നു. അതുകൊണ്ടാണ് ക്ഷേത്രത്തിന്റെ ചുറ്റുപാടില്‍ നഗ്‌നപാദത്തോടെ നടക്കേണ്ടത് എന്നും കൂടി പറയുന്നത്. അതുവഴി ഭൂമിയുടെ ആഴങ്ങളില്‍ നിന്ന് ഉണ്ടാകുന്ന പോസിറ്റീവ് വൈബ്രേഷനുകള്‍ നമ്മുടെ ശരീരത്തിന് ആഗിരണം ചെയ്യാന്‍ കഴിയും. പോസിറ്റീവ് വൈബുകളുടെ അത്തരം ആഗിരണം എല്ലായിടത്തും ഉണ്ടാകില്ല. ദൈവവിശ്വാസം ഉണ്ടോ ഇല്ലയോ എന്നതിലുപരി നാം ക്ഷേത്രം സന്ദര്‍ശിക്കേണ്ടതിന്റെ പ്രധാന കാരണം ഇതാണ്. ഇതിലൂടെ ശരീരത്തിലേക്ക് വളരെയധികം പോസിറ്റീവ് ഊര്‍ജ്ജം കൂടി ശരീരത്തില്‍ എത്തുന്നുണ്ട്.

ആല്‍ മരത്തിനെ വലം വെക്കുന്നത്

ആല്‍ മരത്തിനെ വലം വെക്കുന്നത്

അന്ധവിശ്വാസത്തിന്റെ പേരില്‍ നമ്മുടെ പുരാതന പാരമ്പര്യങ്ങളില്‍ പലതും നാം ഇന്ന് ഒഴിവാക്കി വിടുന്നുണ്ട്. എന്നാല്‍ നമ്മുടെ പൂര്‍വ്വികര്‍ നിര്‍മ്മിച്ച പുരാതന പാരമ്പര്യങ്ങളുടെ പ്രാധാന്യം ശരിക്കും മനസിലാക്കാതെ ആധുനിക തലമുറ ഇതിനെ പാടേ അവഗണിച്ച് പാശ്ചാത്യ സംസ്‌കാരത്തിലേക്ക് നീങ്ങുകയാണ്. പണ്ടുള്ളവര്‍ പറയുന്നത് പോലെ കുളിച്ചതിന് ശേഷം അതിരാവിലെ പീപ്പിള്‍ മരത്തിന് ചുറ്റും നടക്കുന്നത് സ്ത്രീകള്‍ക്ക് ശുഭസൂചനയാണെന്ന് സൂചിപ്പിക്കുന്നു. ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത സ്ത്രീകളുടെ ജീവിതത്തില്‍ ഈ പ്രക്രിയ ഒരു പ്രധാന പങ്ക് ഇതിലൂടെ ഉണ്ടാവുന്നു എന്നാണ് പറയുന്നത്.

ആല്‍ മരത്തിനെ വലം വെക്കുന്നത്

ആല്‍ മരത്തിനെ വലം വെക്കുന്നത്

എന്നാല്‍ ഇതിന്റെ ശാസ്ത്രീയ വശം എന്ന് പറയുന്നത് ദിവസം മുഴുവന്‍ കാര്‍ബണ്‍-ഡൈ-ഓക്‌സൈഡും ഭൂരിഭാഗം ഓക്‌സിജനും ഈ വൃക്ഷം നല്‍കുന്നു. കൂടാതെ, ഭൂരിഭാഗം ഓക്‌സിജനും നേടിയെടുക്കുന്നതിലൂടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നു. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ പ്രക്രിയ പരിഷ്‌കരിക്കുമ്പോള്‍ ഒരു സ്ത്രീക്ക് ഗര്‍ഭം ധരിക്കാനുള്ള മികച്ച അവസരങ്ങളുണ്ട്. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഇത്തരം അവസ്ഥയില്‍ സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുന്നു.

ശാസ്ത്രീയത തള്ളിക്കളയരുത്

ശാസ്ത്രീയത തള്ളിക്കളയരുത്

ഒരു കാരണവശാലും നമുക്ക് ചുറ്റും ഉള്ള കാര്യങ്ങള്‍ ഒറ്റയടിക്ക് തള്ളിക്കളയരുത്. കാരണം അതിന് പിന്നില്‍ ചില ശാസ്ത്രീയ വശങ്ങള്‍ കൂടിയുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. പാശ്ചാത്യവല്‍ക്കരണത്തിലേക്ക് നാം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍ നമ്മുടെ പൂര്‍വ്വികര്‍ രൂപീകരിച്ച പാരമ്പര്യം ഇല്ലാതാകുകയാണ് ചെയ്യുന്നത്. പുതിയത് സ്വീകരിക്കുന്നത് തെറ്റല്ല പക്ഷേ അവ ശരിയാണെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കില്‍ മാത്രം അത് സ്വീകരിക്കാന്‍ ശ്രദ്ധിക്കണം.

English summary

Scientific Reasons Behind Popular Hindu Traditions

Here in this article we are discussing about the scientific significance of indian tradition. Take a look.
X
Desktop Bottom Promotion