For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷ്ണുഭഗവാന്‍ അനുഗ്രഹം ചൊരിയും സഫല ഏകാദശി; ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം എല്ലാ മാസവും കൃഷ്ണ പക്ഷത്തിലും ശുക്ല പക്ഷത്തിലുമായി രണ്ട് ഏകാദശികള്‍ വരുന്നുണ്ട്. ഈ രീതിയില്‍ വര്‍ഷം മുഴുവനും ആകെ 24 ഏകാദശി തിഥികളും അധികമാസം വരുന്ന അവസരങ്ങളില്‍ 26 ഏകാദശി തിഥികളും ഉണ്ട്. ഏകാദശി വ്രതവും ആരാധനയും ഭഗവാന്‍ ശ്രീഹരി വിഷ്ണുവിനായി സമര്‍പ്പിക്കുന്നു. എല്ലാ ഏകാദശി വ്രതങ്ങളിലും വച്ച് സഫല ഏകാദശിയെ വളരെ പ്രധാനമുള്ള ഒന്നായി കണക്കാക്കപ്പെടുന്നു. ഒരു വര്‍ഷത്തിലെ അവസാന ഏകാദശിയാണ് ഇത്. ഇത്തവണ സഫല ഏകാദശി വ്രതം ഡിസംബര്‍ 19 ന് ആഘോഷിക്കും.

Also read: വീടിന്റെ ഈ ദിശയില്‍ ഈ വസ്തുക്കള്‍ വച്ചാല്‍ സമ്പത്തും ഐശ്വര്യവും എക്കാലവും കൂടെAlso read: വീടിന്റെ ഈ ദിശയില്‍ ഈ വസ്തുക്കള്‍ വച്ചാല്‍ സമ്പത്തും ഐശ്വര്യവും എക്കാലവും കൂടെ

സഫല ഏകാദശി നാളില്‍ വ്രതമനുഷ്ഠിക്കുകയും മഹാവിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് ജീവിതത്തിലെ എല്ലാ മേഘലയിലും വിജയം ലഭിക്കുമെന്നാണ് വിശ്വാസം. സഫല ഏകാദശി വ്രതത്തിന്റെ പ്രാധാന്യം ഹിന്ദുഗ്രന്ഥങ്ങളില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഇതോടൊപ്പം ചില പ്രത്യേക നിയമങ്ങളും പറഞ്ഞിട്ടുണ്ട്. അത് പാലിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കും. സഫല ഏകാദശിയില്‍ ഒരു വ്യക്തി ചെയ്യാന്‍ പാടില്ലാത്തതും ചെയ്യേണ്ടതുമായി ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സഫല ഏകാദശി 2022

സഫല ഏകാദശി 2022

പഞ്ചാംഗ പ്രകാരം പൗഷ കൃഷ്ണ പക്ഷത്തിന്റെ ഏകാദശി തിഥി ഡിസംബര്‍ 19ന് പുലര്‍ച്ചെ 03.32 ന് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 02.32 ന് അവസാനിക്കും. ഉദയ തിഥി പ്രകാരം ഡിസംബര്‍ 19ന് വ്രതം ആചരിക്കും.

സഫല ഏകാദശിയുടെ പ്രത്യേകത

സഫല ഏകാദശിയുടെ പ്രത്യേകത

പൗഷ കൃഷ്ണ ഏകാദശിയിലാണ് സഫല ഏകാദശി വ്രതം ആചരിക്കുന്നത്. ഈ വ്രതം എടുക്കുന്ന വ്യക്തിക്ക് ആവരുടെ ആരോഗ്യം സംരക്ഷിക്കാനാകുന്നു. ഒരു വ്യക്തി തന്റെ പ്രവൃത്തികളില്‍ വിജയം നേടുന്നു. ശ്രീഹരി വിഷ്ണുവിന്റെ കൃപയാല്‍ ഒരു വ്യക്തിക്ക് ശാരീരിക സന്തോഷവും ഐശ്വര്യവും ലഭിക്കുന്നു. ഈ ദിവസത്തെ വ്രതാനുഷ്ഠാനത്താല്‍ ഒരു വ്യക്തിക്ക് സാമ്പത്തികമായി ഉയര്‍ച്ച കൈവരുന്നു.

Most read:ചാണക്യനീതി; മുജ്ജന്‍മ പുണ്യഫലത്താല്‍ ഈ ജന്‍മത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുഖങ്ങള്‍Most read:ചാണക്യനീതി; മുജ്ജന്‍മ പുണ്യഫലത്താല്‍ ഈ ജന്‍മത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുഖങ്ങള്‍

വ്രതത്തിന്റെ നേട്ടങ്ങള്‍

വ്രതത്തിന്റെ നേട്ടങ്ങള്‍

സഫല എന്നാല്‍ വിജയം എന്നാണ് അര്‍ത്ഥം. സഫല ഏകാദശി ഉപവാസവും ആരാധനയും ഒരു വ്യക്തിക്ക് എല്ലാ പ്രവൃത്തികളിലും പുരോഗതിയും വിജയവും നല്‍കുന്നു. ഈ വ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്ന വ്യക്തിക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കുന്നു. സഫല ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ അശ്വമേധ യാഗത്തിലെ അതേ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഈ വ്രതം എടുത്താല്‍ ഭഗവാന്‍ വിഷ്ണു പ്രസാദിക്കുകയും എല്ലാ പ്രവൃത്തികളിലും നിങ്ങള്‍ക്ക് വിജയം സമ്മാനിക്കുകയും ചെയ്യുന്നു. സഫല ഏകാദശി വ്രതം എടുക്കുന്നത് മഹാവിഷ്ണുവിനെ മാത്രമല്ല, ലക്ഷ്മി ദേവിയെയും സന്തോഷിപ്പിക്കുന്നു.

ഇക്കാര്യങ്ങള്‍ ചെയ്യരുത്

ഇക്കാര്യങ്ങള്‍ ചെയ്യരുത്

സഫല ഏകാദശി ദിനത്തില്‍ തമസ്സ് ഭക്ഷണം കഴിക്കരുതെന്ന് പറയുന്നു. ഈ ദിവസം ഉള്ളിയും വെളുത്തുള്ളിയും കഴിക്കുന്നത് പൂജാവിധികള്‍ക്ക് ശരിയായ ഫലം നല്‍കില്ലെന്നും മഹാവിഷ്ണു അത്തരം ആളുകളോട് ദേഷ്യപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു. ഏകാദശി വ്രതാനുഷ്ഠാന ദിനത്തില്‍ ആരുമായും തര്‍ക്കിക്കരുത്. ഇങ്ങനെ ചെയ്താല്‍ മഹാവിഷ്ണു കോപിക്കുകയും ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഏകാദശി ദിനത്തില്‍ മുടിയും നഖവും മുറിക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ധനനഷ്ടം ഉണ്ടാകുമെന്നും ഗ്രഹദോഷത്തിന് സാധ്യതയുണ്ടെന്നുമാണ് വിശ്വാസം. ഏകാദശി നാളില്‍ അരിയാഹാരം കഴിക്കുന്നത് നിഷിധമാണ്. അതിന്റെ ഫലം അടുത്ത ജന്മത്തില്‍ ആ വ്യക്തി അനുഭവിക്കണമെന്ന് പറയുന്നു. കൂടാതെ ഈ ദിവസം വീട്ടില്‍ ചൂല്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഈ ദിവസത്തെ ചൂലിന്റെ ഉപയോഗം ചെറുജീവികളെ കൊല്ലുമെന്നതിനാലാണ് ഇത്.

Also read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താംAlso read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താം

സഫല ഏകാദശിയില്‍ വിഷ്ണുവിനെ ആരാധിക്കുന്ന വിധം

സഫല ഏകാദശിയില്‍ വിഷ്ണുവിനെ ആരാധിക്കുന്ന വിധം

ഏകാദശി ദിനത്തില്‍ രാവിലെയോ വൈകുന്നേരമോ ശ്രീ ഹരിയെ ആരാധിക്കുക. നെറ്റിയില്‍ വെളുത്ത ചന്ദനമോ ഗോപി ചന്ദനമോ പുരട്ടി ശ്രീ ഹരിയെ ആരാധിക്കുക. ശ്രീ ഹരി വിഷ്ണുവിന് പഞ്ചാമൃതം, പുഷ്പങ്ങള്‍, പഴങ്ങള്‍ എന്നിവ സമര്‍പ്പിക്കുക. വ്രതം അനുഷ്ഠിക്കുകയാണെങ്കില്‍ വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വിളക്ക് ദാനം ചെയ്യുക. ഈ ദിവസം കമ്പിളി വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യുന്നതും ശ്രേഷ്ഠമാണ്.

ജോലിയിലെ വിജയത്തിന്

ജോലിയിലെ വിജയത്തിന്

വലതു കൈയില്‍ വെള്ളവും മഞ്ഞ പൂക്കളും എടുത്ത് നിങ്ങളുടെ ജോലിയില്‍ വിജയിക്കാനുള്ള വരം വിഷ്ണുവിനോട് ചോദിക്കുക. പശുവിന്റെ നെയ്യ് ഒഴിച്ച് വിളക്ക് കത്തിച്ച് നാരായണ കവചം ചൊല്ലുക. സഫല ഏകാദശി ദിവസം മുതല്‍ 11 ദിവസം തുടര്‍ച്ചയായി നാരായണ കവചം പാരായണം ചെയ്യുക. ഇതോടെ നിങ്ങളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ജോലികളില്‍ വിജയം ലഭിക്കുകയും ചെയ്യും.

Also read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Also read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

സാമ്പത്തിക പ്രശ്‌നം നീങ്ങാന്‍

സാമ്പത്തിക പ്രശ്‌നം നീങ്ങാന്‍

പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തികള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ വെള്ളത്തില്‍ ചുവന്ന പൂക്കള്‍ ഇട്ട് സൂര്യഭഗവാന് സമര്‍പ്പിക്കുക. എല്ലാ വൈകുന്നേരവും പൂജാമുറിയില്‍ നെയ്യ്‌വിളക്ക് കത്തിക്കുക. നിങ്ങളുടെ ജോലി വളരെ വേഗം പൂര്‍ത്തിയാകും.

സന്താനലബ്ദിക്ക്

സന്താനലബ്ദിക്ക്

വെള്ളി പാത്രത്തില്‍ പഞ്ചാമൃതം എടിത്ത് ശ്രീഹരിക്ക് സമര്‍പ്പിക്കുക. 'ഓം നമോ നാരായണായ' മന്ത്രം 108 തവണ ജപിക്കുക. പഞ്ചാമൃതം പ്രസാദമായി സ്വീകരിച്ച് സന്താനലബ്ധിക്കായി പ്രാര്‍ത്ഥിക്കുക.

English summary

Saphala Ekadashi 2022: Never Do This Things On Ekadashi Vrat For Lord Vishnu Blessing

The last Ekadashi fast of the year 2022 is Saphala Ekadashi. Let us know about the things which should not be done on the day of Ekadashi fast.
Story first published: Monday, December 19, 2022, 10:46 [IST]
X
Desktop Bottom Promotion