Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
സങ്കടമോചനത്തിനും ആഗ്രഹസാഫല്യത്തിനും സഫല ഏകാദശി വ്രതം; ആരാധനാ രീതിയും ശുഭമുഹൂര്‍ത്തവും
എല്ലാ വര്‍ഷവും പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് സഫല ഏകാദശി ആഘോഷിക്കുന്നത്. ഹിന്ദുവിശ്വാസമനുസരിച്ച് ഈ ദിവസം അച്യുതന്, വിഷ്ണു എന്നിവരെ ആരാധിക്കുന്നു. ഇത്തവണത്തെ സഫല ഏകാദശി വരുന്നത് ഡിസംബര്‍ 19 തിങ്കളാഴ്ചയാണ്. ഈ വര്‍ഷത്തെ അവസാനത്തെ ഏകാദശിയാണിത്.
ജ്യോതിഷ പ്രകാരം ഈ ദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും എല്ലാ സങ്കടങ്ങളില്‍ നിന്നും മുക്തി ലഭിക്കുകയും ചെയ്യുന്നു. ഈ ദിവസം ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്ന ഭക്തര്‍ക്ക് ഭഗവാന് ശ്രീ ഹരിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. സഫല ഏകാദശി ആരാധനാ രീതിയും ശുഭമുഹൂര്‍ത്തവും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സഫല ഏകാദശി ശുഭ സമയം
പഞ്ചാംഗ പ്രകാരം പൗഷ കൃഷ്ണ പക്ഷത്തിന്റെ ഏകാദശി തിഥി ഡിസംബര്‍ 19ന് പുലര്‍ച്ചെ 03.32 ന് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 02.32 ന് അവസാനിക്കും. ഉദയ തിഥി പ്രകാരം ഡിസംബര്‍ 19ന് വ്രതം ആചരിക്കും.

സഫല ഏകാദശിയുടെ പ്രാധാന്യം
സഫല ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിക്കുകയും ലോകരക്ഷകനായ ശ്രീ ഹരിവിഷ്ണുവിനെ ആരാധിക്കുകയും ചെയ്താല്‍ ഭക്തര്‍ക്ക് ജീവിതത്തില്‍ ഭാഗ്യം ലഭിക്കും. പൂര്‍ണ്ണമായ ഭക്തിയോടും ഹൃദയത്തോടും കൂടി വിഷ്ണുവിനെ ആരാധിക്കുകയും ഈ ദിവസം ഉപവസിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് എല്ലാ പ്രവൃത്തികളിലും വിജയവും ലഭിക്കുന്നു.

സഫല ഏകാദശി പൂജാരീതി
സഫല ഏകാദശി നാളില്‍ രാവിലെ കുളിയും മറ്റും കഴിഞ്ഞ് മഹാവിഷ്ണുവിനെ ധ്യാനിച്ച് പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. ഇതിനുശേഷം ഗംഗാജലത്തില്‍ കുളിച്ചതിന് ശേഷം വിഷ്ണുവിന് കുങ്കുമം പുരട്ടുക. സഫല ഏകാദശിയുടെ കഥ കേള്‍ക്കുകയോ പാരായണം ചെയ്യുകയോ ചെയ്ത് ശ്രീഹരി വിഷ്ണുവിന് ദീപവും കര്‍പ്പൂരവും ഉപയോഗിച്ച് ആരതി നടത്തുകയും എല്ലാവര്ക്കും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുക. ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം തുളസിമാല കൊണ്ട് പരമാവധി ജപിക്കുക. ഇതിനുശേഷം വൈകുന്നേരം വിഷ്ണു ക്ഷേത്രത്തിലോ വിഷ്ണു വിഗ്രഹത്തിനോ മുന്നിലോ ഭജന കീര്‍ത്തനം നടത്തുക. സഫല ഏകാദശിയില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ഐശ്വര്യം കൈവരുത്തും.

സഫല ഏകാദശി വ്രതനിയമങ്ങള്‍
ഏകാദശി നാളില്‍ അരി ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. ഏകാദശി നാളില്‍ ചോറ് കഴിച്ചാല്‍ ഇഴയുന്ന ജീവിയുടെ രൂപത്തില്‍ അടുത്ത ജന്മത്തില് ജനിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം അബദ്ധത്തില്‍ പോലും അരിയാഹാരം കഴിക്കാന്‍ പാടില്ല. ഇതുകൂടാതെ ഈ ദിവസം ഉള്ളിയും വെളുത്തുള്ളിയും കഴിക്കരുത്. ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നതോടൊപ്പം ഭക്ഷണശീലങ്ങളും പെരുമാറ്റവും സാത്വികമായിരിക്കണം. ഏകാദശി നാളില്‍ നിങ്ങള്‍ ബ്രഹ്മചര്യം പാലിക്കണം. ഏകാദശിയുടെ ഗുണം ലഭിക്കാന്‍ ഈ ദിവസം പരുഷമായ വാക്കുകള്‍ ഉപയോഗിക്കരുത് എന്നാണ് വിശ്വാസം. ഇതോടൊപ്പം വഴക്കുകളും ഒഴിവാക്കണം. ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു, വൈകുന്നേരം ഉറങ്ങാന്‍ പാടില്ല.

സഫല ഏകാദശി വ്രതനിയമങ്ങള്‍
ഏകാദശി ദിനത്തില്‍ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് പുണ്യഫലങ്ങള്‍ നല്‍കും. കഴിയുമെങ്കില്‍ ഏകാദശി ദിവസം ഗംഗയില്‍ കുളിക്കണം. ഏകാദശി നാളില്‍ കുങ്കുമം, വാഴപ്പഴം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യണം. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് സമ്പത്ത്, ബഹുമാനം, സന്താനഭാഗ്യം, ആഗ്രഹസാഫല്യം എന്നിവ കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications