തുളസി പറിക്കുന്നത് അസമയത്തെങ്കില്‍ അപകടം

Posted By:
Subscribe to Boldsky

ഹൈന്ദവ വിശ്വാസമനുസരിച്ച് വലരെ പവിത്രമായി ആരാധിച്ച് വരുന്ന ഒരു ചെടിയാണ് തുളസി. നമ്മുടെ സംസ്‌ക്കാരത്തില്‍ തുളസിചെടിക്ക് വളരെ പ്രധാന സ്ഥാനം ഉണ്ട്. തുളസി ചെടി വീട്ടില്‍ വയ്ക്കുന്നത് ഐശ്യരവും ആരോഗ്യവും നല്‍കും. ഹൈന്ദവ വിശ്വാസമനുസരിച്ച് തുളസി ചെടി ദൈവികമായ ഒന്നാണ്. എന്നാല്‍ തുളസി പറിക്കുന്നതിലെ അശ്രദ്ധ പലപ്പോഴും നമ്മളെ അപകടത്തിലേക്ക് എത്തിക്കുന്നു. കാരണം തുളസി പറിക്കുന്നതിന് ചില നേരവും സമയവും എല്ലാം ഉണ്ട്. പലപ്പോഴും ഇതറിയാതെ നമ്മള്‍ തുളസി പറിക്കുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് നമുക്ക് വരുത്തി വെക്കുന്നത്.

വാസ്തുപ്രകാരം ഈ മരങ്ങള്‍ വീട്ടില്‍ വേണ്ട അത് ദോഷം

ഏറ്റവും പവിത്രവും പുണ്യവുമായാണ് നമ്മള്‍ തുളസി കാണുന്നത്. ആരാധാനാവശ്യങ്ങള്‍ക്കല്ലാതെ ആരോഗ്യപരമായ കാര്യങ്ങള്‍ക്കും തുളസി ഉപയോഗിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും ഞൊടിയിട കൊണ്ട് മാറാന്‍ തുളസി വളരെ ഉത്തമമാണ്. തുളസിച്ചെടി വീട്ടു മുറ്റത്തില്ലെങ്കില്‍ ആ വീട്ടില്‍ ഐശ്വര്യം ഉണ്ടാവില്ലെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് പല മുത്തശ്ശിമാരും വീട്ടിലൊരു തുളസിത്തറയെങ്കിലും കാത്തു സൂക്ഷിക്കുന്നത്. തുളസിയെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

ദൈവീക പരിവേഷം

ദൈവീക പരിവേഷം

ഹൈന്ദവ വിശ്വാസ പ്രകാരം തുളസിചെടി പരിശുദ്ധവും വളരെയധികം പുണ്യം നിറഞ്ഞ ചെടിയായാണ് കണക്കാക്കുന്നത്. മാത്രമല്ല ദേവിയായാണ് പലപ്പോഴും നമ്മള്‍ തുളസിയെ ആരാധിച്ച് വരുന്നത്.

തുളസിയുടെ പ്രധാന്യം

തുളസിയുടെ പ്രധാന്യം

ഏകദേശം ഇന്ത്യയിലെ എല്ലാ അമ്പലങ്ങളിലും തുളസിചെടി ഉണ്ട്. ആത്മീയമായ എല്ലാ അനുഷ്ഠാനങ്ങള്‍ക്കും പൂജകള്‍ക്കും തുളസി ഇലകള്‍ ആവശ്യമാണ്. ശിവ ഭഗവാന്‍ ഒഴികേയുള്ള മറ്റെല്ലാ ദേവി ദേവന്‍മാര്‍ക്കും തുളസി ഇലകള്‍ ഉപയോഗിച്ചുള്ള പൂജകള്‍ നിര്‍ബന്ധമാണ്. പ്രധാനമായും വിഷ്ണു ഭഗവാനുള്ള പൂജകള്‍ക്കാണ് തുളസി ഇലകള്‍ ഉപയോഗിക്കുന്നത്

ആരോഗ്യത്തിന് തുളസി

ആരോഗ്യത്തിന് തുളസി

പണ്ടുമുതല്‍ക്കേ തന്നെ പറയുന്നത് തുളസി ഇലകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്നാണ്. നമ്മള്‍ പ്രതിസന്ധിയിലേക്കെത്തുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പെട്ടെന്ന് സഹായിക്കുന്ന ഒന്നാണ് തുളസിനീര്.

ചര്‍മ്മത്തിനും നല്ലത്

ചര്‍മ്മത്തിനും നല്ലത്

തുളസി ഇലകളില്‍ അടങ്ങിയിട്ടുള്ള ലനോലിക്ക് ആസിഡ് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇന്‍ഫക്ഷന്‍സ് ഉണ്ടാവുന്നത് തടയുകയും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയെയും ചര്‍മ്മത്തെയും ബാധിക്കുന്ന അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

പറിക്കുന്ന സമയം

പറിക്കുന്ന സമയം

ഹിന്ദു ആചാരപ്രകാരം പരുശുദ്ധമായ തുളസി ഇലകള്‍ പറിക്കുന്നത് മോശം ആവശ്യങ്ങള്‍ക്കോ അസമയത്തോ ആണെങ്കില്‍ തുളസിയുടെ എല്ലാഗുണങ്ങളും നേര്‍ വിപരീതം ആവുന്നതാണ്. മാത്രമല്ല ഇത് കുടുംബത്തില്‍ ദാരിദ്ര്യവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

 തുളസി വിവാഹം

തുളസി വിവാഹം

ഹൈന്ദവ വിശ്വാസപ്രകാരം തുളസി വിവാഹം അല്ലങ്കില്‍ ദേവ പ്രഭോധിനി ഏകാദശി എന്ന ആചാരമുണ്ട് , ഇത് വിഷ്ണു ദേവനുമായി ബന്ധപ്പെട്ട ആചാരമാണ്. ഇത് അടയാളപ്പെടുത്തുന്നത് ചതുര്‍മ്മാസിന്റെ അവസാനമാണ് , ഈ 4 മാസക്കാലവും വിഷ്ണു ദേവന്‍ ഉറങ്ങുന്നുവെന്നാണ് വിശ്വാസം.

ശുഭ മുഹൃത്തം

ശുഭ മുഹൃത്തം

വിശ്വാസപ്രകാരം ഈ ദിവസം വിഷ്ണു ദേവന്‍ തുളസി ദേവിയെ വിവാഹം ചെയ്തു എന്നാണ്. ഈ മുഹൂര്‍ത്തം വിവാഹം പോലുള്ള മംഗളകാര്യങ്ങള്‍ക്ക് വളരെ ഉത്തമമാണ്. അതുകൊണ്ട് തന്നെ ആ മുഹൂര്‍ത്തം മംഗളകാര്യങ്ങള്‍ക്കുള്ള ശുഭമുഹൂര്‍ത്തമായാണ് കണക്കാക്കുന്നത്.

മംഗളകരമായ ദിവസങ്ങള്‍

മംഗളകരമായ ദിവസങ്ങള്‍

മംഗളകരമായ എല്ലാ ആഘോഷങ്ങള്‍ക്കും തുളസി ഇലകളുടെ സാമിപ്യം ഉണ്ടാവുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

തുളസിച്ചെടിയുണ്ടെങ്കില്‍ ശ്രദ്ധിക്കാന്‍

തുളസിച്ചെടിയുണ്ടെങ്കില്‍ ശ്രദ്ധിക്കാന്‍

തുളസിചെടിയെകുറിച്ചുള്ള ഇത്തരം പരിശുദ്ധ നിയമങ്ങള്‍ അറിഞ്ഞാല്‍ അത് ഒരിക്കലും ലംഘിക്കാന്‍ പാടില്ല. കാരണം അത് ലംഘിക്കപ്പെട്ടാല്‍ ഫലങ്ങളെല്ലാം വിപരീതമായിരിക്കും.

ഇലപറിക്കേണ്ടതെപ്പോള്‍

ഇലപറിക്കേണ്ടതെപ്പോള്‍

ഏകാദശി നാളിലും, രാത്രിയിലും, ഞാറാഴ്ചകളിലും, സൂര്യഗ്രഹണത്തിനു ശേഷവും തുളസി ഇല പറിക്കാന്‍ പാടില്ല. ഇത് പറിക്കുന്നയാള്‍ക്കും കുടുംബത്തിനും ദോഷം നല്‍കുന്നു.

ദീപം തെളിയിക്കാന്‍

ദീപം തെളിയിക്കാന്‍

ദീപം തെളിയിക്കുമ്പോള്‍ വീട്ടില്‍ തുളസി ചെടി ഉണ്ടെങ്കില്‍ വൈകുന്നേരം അതിനടുത്ത് ദീപം കത്തിക്കേണ്ടതാണ്. ഇത് എല്ലാ വിധത്തിലുള്ള ഐശ്വര്യവും പ്രദാനം ചെയ്യുന്നു.

പറിക്കേണ്ടത് ഇങ്ങനെ

പറിക്കേണ്ടത് ഇങ്ങനെ

തുളസി ഇല പറിക്കുന്നത് വിശ്വാസപരമായ ആവശ്യങ്ങള്‍ക്കോ ആരോഗ്യ കാര്യങ്ങള്‍ക്കോ മാത്രമായിരിക്കേണം. അല്ലെങ്കില്‍ അത് നിങ്ങളില്‍ ദോഷഫലമാണ് ഉണ്ടാക്കുക.

English summary

Sacred rules to follow before plucking Tulsi leaf

Following these sacred rules before plucking Tulsi leaves read on.
Story first published: Tuesday, April 10, 2018, 18:45 [IST]