For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണ്ഡല കാലത്തിന് തുടക്കം കുറിക്കുന്ന ശുഭമുഹൂര്‍ത്തം: മാലയിടുന്നവര്‍ അറിയേണ്ടത്

|

മണ്ഡല കാലം എന്നത് വൃശ്ചിക മാസത്തിന് തുടക്കം കുറിക്കുന്ന ദിനമായാണ് കണക്കാക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന് വ്രതാനുഷ്ഠാനങ്ങളോടെ തുടക്കമിടുന്നതും ഈ ദിനത്തില്‍ തന്നെയാണ്. സര്‍വ്വചരാചരങ്ങളിലും ഈശ്വരന്‍ വസിക്കുന്നു എന്നുള്ളതാണ് മാലയിടുന്ന ഓരോ അയ്യപ്പ ഭക്തന്റേയും ചിന്ത. അതുകൊണ്ട് തന്നെ മാലയിട്ട ശേഷം ഓരോ അയ്യപ്പ ഭക്തനും സ്വാമി അയ്യപ്പനായി മാറുന്നു. കേരളത്തിലെ പ്രശസ്തമായ അയ്യപ്പക്ഷേത്രമാണ് ശബരിമല ക്ഷേത്രം. 41 ദിവസത്തെ കഠിനവ്രതത്തിന് ശേഷം മലചവിട്ടുന്ന ഓരോ വ്യക്തിയുടെ മനസ്സിലും ഉടലിലും എല്ലാം അയ്യപ്പസ്വാമി മാത്രമായിരിക്കും.

Sabarimala Mandala Kalam

ശബരിമല മണ്ഡലകാലം 2022 നവംബര്‍ 17 വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ മകര വിളക്ക് 2023 ജനുവരി 14 ശനിയാഴ്ചയാണ് വരുന്നത്. മണ്ഡല കാലത്ത് നിരവധി ആചാരാനുഷ്ഠാനങ്ങള്‍ നിലവിലുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തേണ്ട ഒരു കാലം കൂടിയാണ് മണ്ഡല കാലം. 41 ദിവസത്ത അതികഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ ആണ് ഇവരുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതും സ്വാമി അയ്യപ്പനായി ഇവരെ മാറ്റുന്നതും. മാലയിടുന്നതിനുള്ള ശുഭമുഹൂര്‍ത്തവും ചടങ്ങുകളും പ്രത്യേകതകളും എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മണ്ഡല കാലത്തിന് തുടക്കം കുറിക്കാന്‍

മണ്ഡല കാലത്തിന് തുടക്കം കുറിക്കാന്‍

മണ്ഡല കാലത്തിന് തുടക്കം കുറിക്കുമ്പോള്‍ 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ് നാം അറിയാന്‍ ആഗ്രഹിക്കുന്നത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പലരും വ്രതം ആചരിക്കുന്നു. വ്രതാനുഷ്ഠാനം എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഉപവാസം എടുക്കുമ്പോള്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ലൈംഗിക ബന്ധം ഒഴിവാക്കുകയും തുളസി മാല ധരിക്കുകയും കറുപ്പുടുത്ത് സദാസമയം അയ്യപ്പ ചിന്തകളില്‍ മുഴുകണം. ഇത്തരം കാര്യങ്ങള്‍ വ്രതാനുഷ്ഠാന സമയത്ത് കടുകിട വ്യത്യാസമില്ലാതെ ചെയ്യേണ്ടതാണ്.

മണ്ഡല കാലത്തിന് തുടക്കം കുറിക്കാന്‍

മണ്ഡല കാലത്തിന് തുടക്കം കുറിക്കാന്‍

ഈ ദിനങ്ങളില്‍ ശബരിമലക്ക് മാലയിടുന്നവരെങ്കില്‍ ഇവര്‍ കറുത്ത മുണ്ട് ധരിക്കേണ്ടതാണ്. ഈ ദിനങ്ങളില്‍ കുളിച്ചതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുകയും രണ്ട് നേരം കുളിക്കുകയും ചെയ്യുക. സൂര്യോദയത്തിന് മുന്‍പ് തന്നെ കുളിക്കുക. മുടി വെട്ടുകയോ ക്ഷൗരം ചെയ്യുകയോ ചെയ്യരുത്. പഴയതോ മോശമായതോ ആയ ഭക്ഷണം കഴിക്കരുത്. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ വ്രതത്തിന് ഭംഗം വരുത്തുന്നു. പന്തളത്ത് നിന്നുള്ള പ്രതിനിധി ഒഴികെ എല്ലാവരും പതിനെട്ടാം പടി കയറണമെങ്കില്‍ ഇരുമുടിക്കെട്ട് എടുത്ത് കയറേണ്ടതാണ്.

മണ്ഡല കാലത്തിന് തുടക്കം കുറിക്കാന്‍

മണ്ഡല കാലത്തിന് തുടക്കം കുറിക്കാന്‍

ഈ വ്രതകാലത്തെ മണ്ഡലവ്രതകാലം എന്നാണ് പറയുന്നത്. ഇത് 41 ദിവസമാണ് എന്നതാണ് ഈ ദിവസങ്ങളുടെ പ്രത്യേകത. 41 ദിവസത്തെ കഠിനവ്രതത്തിലൂടെ ഒരു വ്യക്തി പൂര്‍ണമായും അയ്യപ്പസ്വാമിയായി മാറുന്നു. ഇദ്ദേഹത്തിന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ മാറ്റത്തിലൂടെ ഓരോരുത്തരും സ്വാമിയായി മാറുന്നു. ഈ 41 ദിവസത്തെ വ്രതം ഇദ്ദേഹത്തെ പൂര്‍ണമായും അയ്യപ്പസ്വാമിയിലേക്ക് അടുപ്പിക്കുന്നു എന്നാണ് വിശ്വാസം. ഇരുമുടിക്കെട്ടെടുത്ത സര്‍വ്വ പാപങ്ങളും തീര്‍ക്കാന്‍ പമ്പയില്‍ മുങ്ങി അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ കല്ലും മുള്ളും ചവിട്ടി മലകയറുന്നു.

ശുഭമുഹൂര്‍ത്തം

ശുഭമുഹൂര്‍ത്തം

മണ്ഡല കാലത്തെ ശുഭമുഹൂര്‍ത്തം നോക്കാം. സൂര്യോദയം ഡിസംബര്‍ 27, 2022 7:10 AM, സൂര്യാസ്തമയം ഡിസംബര്‍ 27, 2022 5:45 PM എന്നിങ്ങനെയാണ്. മഹിഷി എന്ന അസുരനെ വധിച്ച ശേഷം ഭഗവാന്‍ കുടികൊള്ളുന്ന സ്ഥലമാണ് ശബരിമല എന്നാണ് വിശ്വാസം. ജാതി മത വിവേചനം ഇല്ലാത്തതിനാല്‍ ഏത് മതത്തില്‍ പെട്ടവര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താം. മകര വിളക്കോടെയാണ് ശബരിമലയിലെ മണ്ഡലകാലത്തിന് സമാപനമാവുന്നത്. ഈ ദിനത്തില്‍ മകരജ്യോതി കണ്ട് എല്ലാ ഭക്തരും അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താല്‍ സമ്പന്നരാവുന്നു.

അയ്യനെ കാണാന്‍ മലകയറും മുന്‍പ് ഇരുമുടിക്കെട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാംഅയ്യനെ കാണാന്‍ മലകയറും മുന്‍പ് ഇരുമുടിക്കെട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ശബരിമല ദര്‍ശനം; ഭക്തന്‍ മാത്രമല്ല ഭക്തയും അറിയണംശബരിമല ദര്‍ശനം; ഭക്തന്‍ മാത്രമല്ല ഭക്തയും അറിയണം

English summary

Sabarimala Mandala Kalam 2022 : Dates, Ritual And Significance In Malayalam

Sabarimala Mandala Kalam 2022 To Begin From November 17; Check Dates, Rituals and Significance in malayalam. Take a look.
Story first published: Tuesday, November 15, 2022, 19:19 [IST]
X
Desktop Bottom Promotion