For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജാമുറിയില്‍ ഈ വിഗ്രഹം ദോഷം

പൂജാമുറിയില്‍ ഈ വിഗ്രഹം ദോഷം

|

പൂജാമുറി നമ്മുടെ വീട്ടില്‍ ഏറ്റവും വിശുദ്ധമായി സൂക്ഷിയ്ക്കുന്ന ഒന്നാണ്. അങ്ങേയറ്റം ശ്രദ്ധയോടെ ഉള്ള ഈ മുറി ഐശ്വര്യം നല്‍കുന്ന പ്രധാന ഘടകമാണ്. വീട്ടിലെ നെഗറ്റീവ് എനര്‍ജി അകറ്റി പൊസറ്റീവ് എനര്‍ജി നിറയ്ക്കുന്ന ഒരിടം.

വീട്ടിലെ പൂജാമുറിയില്‍ പ്രധാനമായും ദൈവങ്ങളുടെ വിഗ്രഹങ്ങളും ഫോട്ടോകളുമാണ് വയ്ക്കാറ്. നമ്മുടെ ഇഷ്ടദൈവങ്ങളുടെ ചിത്രങ്ങള്‍ കൂടുതലുണ്ടാകും.

എന്നാല്‍ വിഗ്രഹങ്ങളും ഫോട്ടോകളും പൂജാമുറിയില്‍ വയ്ക്കുവാന്‍ പല നിയമങ്ങളുമുണ്ട്. വയ്ക്കാവുന്ന വിഗ്രഹങ്ങളും വയ്ക്കരുതാത്ത വിഗ്രഹങ്ങളുമുണ്ട്.

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍ പാലിയ്‌ക്കേണ്ട ചില നിയമങ്ങളെക്കുറിച്ചറിയൂ,

കൃഷ്ണനും രാധയും

കൃഷ്ണനും രാധയും

പൂജാമുറിയില്‍ കൃഷ്ണനും രാധയും രുക്മിണിയും

മീരയുമായുള്ള വിഗ്രങ്ങളോ ഫോട്ടോകളോ വേണ്ട. ഇതുപോലെ ഗണപതിയും രണ്ടു ഭാര്യമാരുമായുള്ള വിഗ്രഹങ്ങളും. ഇത് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും.

ലക്ഷ്മീദേവി

ലക്ഷ്മീദേവി

പണത്തിന്റെ ദേവതയാണ് ലക്ഷ്മീദേവി.

പക്ഷിയ്ക്കു മേലിരിയ്ക്കുന്ന ലക്ഷ്മിദേവിയേയും പൂജാമുറിയില്‍ വയ്ക്കരുത്. ഇത് പണം വന്നാലും നഷ്ടപ്പെടുമെന്നാണ് ഫലം കാണിയ്ക്കുന്നത്.

ഒരേ വിഗ്രഹമോ ഫോട്ടോയോ

ഒരേ വിഗ്രഹമോ ഫോട്ടോയോ

ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ വയ്ക്കുമ്പോഴും ശ്രദ്ധിയ്ക്കുക. ഒരു ദേവന്റെയോ ദേവതയുടേയോ ഒരേ വിഗ്രഹമോ ഫോട്ടോയോ മൂന്നായി വയ്ക്കരുത്. ഗണപതിയുടെയും ദുര്‍ഗയുടേയും പ്രത്യേകിച്ച്.

ഗണപതി

ഗണപതി

ഗണപതി വിഗ്രഹം പൂജാമുറിയില്‍ വയ്ക്കാം. നല്ലതാണ്. എന്നാല്‍ ഗണപതിയുടെ മൂന്നു വിഗ്രഹങ്ങളോ ഫോട്ടോകളോ ആയി പൂജാമുറിയില്‍ വയ്ക്കരുത്.

ശിവലിംഗം

ശിവലിംഗം

ശിവലിംഗം പൂജാമുറിയില്‍ വയ്ക്കരുത്. ക്ഷേത്രങ്ങളിലാണ് ഇത് ഉചിതം. വീട്ടില്‍ വച്ചാല്‍ കൃത്യമായ ശുദ്ധിയും പൂജയുമില്ലെങ്കില്‍ ശിവകോപം ഫലമാണ്.ഇതുപോലെ നടരാജ വിഗ്രഹം പാടില്ല. നടരാജന്‍ കോപിഷ്ഠനായ ശിവ രൂപമാണ്‌

പൊട്ടിയ വിഗ്രഹങ്ങളോ കീറിയോ ചിത്രങ്ങളോ

പൊട്ടിയ വിഗ്രഹങ്ങളോ കീറിയോ ചിത്രങ്ങളോ

പൊട്ടിയ വിഗ്രഹങ്ങളോ കീറിയോ ചിത്രങ്ങളോ പൂജാമുറിയില്‍ പാടില്ല. ഇത് പ്രാര്‍ത്ഥനയിലെ ഏകാഗ്രത നശിപ്പിയ്ക്കും.ദോഷമാണ് ഫലം

പൂജാമുറിയില്‍ ഈ വിഗ്രഹം ദോഷം

ലോഹം കൊണ്ടുളള വിഗ്രഹമെങ്കില്‍ ഇത് പോളിഷ് ചെയ്യണം. നിറം മങ്ങിയതു സൂക്ഷിയ്ക്കുന്നതു നല്ലതല്ല.

English summary

Rules For Placing Idols In Puja Room

Rules For Placing Idols In Puja Room, Read more to know about,
Story first published: Friday, June 22, 2018, 21:23 [IST]
X
Desktop Bottom Promotion