Just In
Don't Miss
- News
'പോലീസുകാരെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല', സുരക്ഷ പാളിയെന്ന് രാഹുൽ, മറുപടിയുമായി ബിജെപി
- Movies
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
Rohini Nakshatra 2023: 27 നക്ഷത്രക്കാരില്‍ പൂര്‍ണമായും ശുഭഫലങ്ങള്‍ മാത്രമുള്ള നക്ഷത്രം
ഇരുപത്തി ഏഴ് നക്ഷത്രങ്ങളില്‍ നാലാമത്തെ നക്ഷത്രമാണ് രോഹിണി. 2023-ല്‍ നക്ഷത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഓരോ നക്ഷത്രക്കാര്‍ക്കും ഉയര്‍ച്ച താഴ്ചകള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. നിങ്ങളുടെത് രോഹിണി നക്ഷത്രമാണോ എങ്കില്‍ അറിഞ്ഞിരിക്കേണ്ട ഈ വര്‍ഷത്തെ സമ്പൂര്‍ണ വര്‍ഷഫലം ഇതാണ്.
ജനന സമയത്ത് നാഴിക വിനാഴിക നോക്കി സ്വഭാവത്തിലും ഫലത്തിലും മാറ്റം വരുന്നു. ജീവിതത്തില്‍ സന്തോഷമുണ്ടാക്കുന്ന മാറ്റങ്ങള്‍ പോലെ തന്നെ പ്രശ്നങ്ങളുണ്ടാക്കുന്ന മാറ്റങ്ങളും ഉണ്ട്. ഇവരുടെ ശരീരപ്രകൃതി പറയുന്നത് തടിച്ച ശരീരപ്രകൃതിയാണ്. 2023-ലെ സമ്പൂര്‍ണഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പൊതുഫലങ്ങള്‍
രോഹിണി നക്ഷത്രം ഭരിക്കുന്നത് ബ്രഹ്മാവാണ്. ചന്ദ്രന്റെ സ്വാധീനവും ഇവരിലുണ്ട്. രോഹിണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഊഷ്മളതയും ശക്തിയും ഉണ്ടായിരിക്കും. ഈ ജന്മനക്ഷത്രത്തില് ജനിച്ചവരെങ്കില്‍ ഇവര്‍ ശാന്തസ്വരൂപമുള്ളവരായിരിക്കും. സമചിത്തതയോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഇവര്‍ക്ക് എല്ലാവരേയും ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. അവരുടെ ആകര്‍ഷകമായ ശാരീരിക സവിശേഷതകളും ചാരുതയും ഇവര്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. വാക്കുകളേക്കാള്‍ ഇവരുടെ ശരീരഭാഷയില്‍ നിന്ന് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രകൃതി സ്നേഹികളായിരിക്കും ഈ നക്ഷത്രക്കാര്‍. ഭാവനാത്മകമായി ഏത് കാര്യത്തേയും ചിന്തിച്ചെടുക്കുന്നതിനും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. രോഹിണി നക്ഷത്രത്തിന്റെ സമ്പൂര്‍ണ ഫലത്തെക്കുറിച്ച് നമുക്ക് നോക്കാം.
പൊതുസവിശേഷതകള്‍
നിങ്ങള്‍ രോഹിണി നക്ഷത്രക്കാരാണെങ്കില്‍ ഈ നക്ഷത്രക്കാരായ പുരുഷന്മാര് വളരെയധികം ദേഷ്യം ഉള്ളവരായിരിക്കും. ഇവരുടെ ശാഠ്യവും ദേഷ്യവും കുറക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. തന്റേതല്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതിനോ അതിന് വേണ്ടി സമയം കളയുന്നതിനോ ഇവര്‍ക്ക് താല്‍പ്പര്യമില്ല. പലപ്പോഴും സ്വാര്‍ത്ഥരായിരിക്കും ഈ നക്ഷത്രക്കാര്‍. എന്നാല്‍ ഈ നക്ഷത്രക്കാരായ സ്ത്രീകളെങ്കില്‍ ഇവര്‍ നല്ലതുപോലെ ഒരുങ്ങി ഇരിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും. ഇടപഴകുന്ന എല്ലാവരുമായും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ മാനസികമായി ഇവര്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പുറമേ ഇവരെക്കുറിച്ച് സന്തോഷവതികളായായിരിക്കും കാണപ്പെടുന്നത്. വളരെ ശക്തയായ സ്ത്രീകളായിരിക്കും രോഹിണി നക്ഷത്രക്കാര്‍.
കുടുംബ ഫലം
രോഹിണി നക്ഷത്രക്കാരുടെ കുടുംബ ഫലം എന്താണെന്ന് നമുക്ക് നോക്കാം. 2023-ല്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കുടുംബത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു. കുടുംബത്തോടൊപ്പം ഏറ്റവും അടുപ്പമുള്ളതായ ഒരു ബന്ധം സൂക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ 2023-ന്റെ തുടക്കത്തില്‍ ബന്ധങ്ങളില്‍ അത്ര നല്ല സമയം ആയിരിക്കില്ല. എന്നാല്‍ പിന്നീട് ഓരോ മാസവും മുന്നോട്ട് പോവുമ്പോള്‍ നിങ്ങള്‍ക്ക് ഉത്സാഹവും ആവേശവും നിറയുന്ന ഒരു കുടുംബം ലഭിക്കുന്നു. ഏപ്രില്‍ മുതല്‍ അങ്ങോട്ട് ഉള്ള മാസങ്ങളില്‍ നല്ലഫലം ലഭിക്കുന്നു. ഗ്രഹനിലകള്‍ നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും കുടുംബത്തിനും അനുയോജ്യമായ സമയമായിരിക്കും ഉണ്ടാവുന്നത്. കുടുംബത്തോടൊപ്പം ആവേശകരമായ പല നിമിഷങ്ങളും ചിലവഴിക്കുന്നതിന് സാധിക്കുന്നു.
ആരോഗ്യ ഫലം
ആരോഗ്യഫലത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച ഘട്ടമായിരിക്കും 2023 നല്‍കുന്നത്. കൂടുതല്‍ ക്രിയേറ്റീവ് ആയി സമ്മര്‍ദ്ദങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന വര്‍ഷമായിരിക്കും. ആദ്യ മാസങ്ങളില്‍ ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും പിന്നീട് അങ്ങോട്ട് വലിയ പ്രശ്നങ്ങള്‍ ഇല്ലാത്ത സമയമായിരിക്കും. നിങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ എന്ന് പറയുന്നത് സാധാരണയായി തലവേദനയും സമ്മര്‍ദ്ദവും ഉണ്ടാകാം. ഇത് നിങ്ങളെ അല്പം ക്ഷീണിപ്പിക്കും. ഇത് കൂടാതെ ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ട്. ഇത് അല്പം ശ്രദ്ധിക്കണം. എന്നാല്‍ 2023-ന്റെ അവസാന കുറച്ച് മാസങ്ങളില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരിക്കുകയില്ല.
ബിസിനസ് ഫലം
നിങ്ങള്‍ രോഹിണി നക്ഷത്രക്കാരാണെങ്കില്‍ നിങ്ങളുടെ ബിസിനസ് ഫലം എന്താണെന്ന് നമുക്ക് നോക്കാം. ഇവര്‍ക്ക് ഈ മാസം വളരെയധികം മാറ്റങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും കുറച്ച് മാസങ്ങള്‍ക്ക് ശേഷം മാത്രമേ ബിസിനസില്‍ ലാഭം ഉണ്ടാവുകയുള്ളൂ. ചിലരിലാവട്ടെ ചെറിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആദ്യ മാസങ്ങളില്‍ ഉണ്ടായേക്കാം. എന്നാല്‍ 2023 മാര്‍ച്ച് പകുതിയോടെ, ഗ്രഹങ്ങളുടെ വിന്യാസം അനുകൂലമായ രീതിയിലാവുന്നു. ഇത് നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ജോലി അന്വേഷിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ ഒരു സമയമായിരിക്കും എന്നതാണ് സത്യം. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
സാമ്പത്തികഫലം
പലരും ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് സാമ്പത്തിക സ്ഥിരത. അതിനെ നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പലരും ആലോചിക്കുന്നത്. 2023-ല്‍ രോഹിണി നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്ന സാമ്പത്തിക മാറ്റങ്ങള്‍ വളരെ പോസിറ്റീവ് ആയതായിരിക്കും. നക്ഷത്രപ്രകാരം നിങ്ങള്ക്ക്ക 2023-ല്‍ ധാരാളം സമ്പാദിക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടടാവുന്നു. ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏപ്രില്‍ മുതല്‍ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും ഇത് നിങ്ങളുടെ ഗ്രഹങ്ങളുടെ അനുകൂലഫലം മൂലം നമുക്ക് സാമ്പത്തിക നില മികച്ചതായി മാറുകയാണ് ചെയ്യുന്നത്. പൊതുവേ സാമ്പത്തികമായി അനുകൂല സമയമാണ് രോഹിണി നക്ഷത്രക്കാര്‍ക്ക്.
രോഹിണി
നക്ഷത്രക്കാര്‍
അറിയേണ്ടതെല്ലാം
ഇതാണ്
കാര്‍ത്തിക
നക്ഷത്രത്തിന്
അലസത
കൂടുതല്‍
ഇതാണ്
ഫലം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.