Just In
Don't Miss
- Sports
IND vs AUS: നാലു മാറ്റങ്ങളുമായി ഇന്ത്യ, നടരാജനും സുന്ദറിനും അരങ്ങേറ്റം- ഓസീസിന് ബാറ്റിങ്
- Finance
ആകാശ് എജ്യുക്കേഷണല് സര്വീസിനെ വാങ്ങി ബൈജൂസ്; ഇടപാട് 7300 കോടി രൂപയ്ക്ക്
- News
സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകാന് സാധ്യത, കാത്തിരിപ്പോടെ കേരളം
- Movies
സിനിമയില് അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല
- Automobiles
പുതുതലമുറ കോമ്പസിന്റെ വില ജനുവരി 27 -ന് പ്രഖ്യാപിക്കാനൊരുങ്ങി ജീപ്പ്
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 സമ്പൂര്ണ വര്ഷഫലം ; രോഹിണി നക്ഷത്രം
രോഹിണി നക്ഷത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച് നമുക്കെല്ലാം അറിയാം. മുന്പ് ഒരു ലേഖനത്തില് നക്ഷത്രത്തെക്കുറിച്ച് വിശദമായി നാം വായിച്ചിട്ടുണ്ട്. എന്നാല് ഈ വര്ഷത്തെ രോഹിണി നക്ഷത്രത്തിന്റെ ഫലങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള് അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും ജീവിതത്തിലെ നേട്ടങ്ങളേയും നഷ്ടങ്ങളേയം കുറിച്ചും അറിഞ്ഞിരിക്കുന്നതിന് സഹായിക്കുന്നുണ്ട്.
നിങ്ങളുടെ നക്ഷത്രം രോഹിണിയാണോ എങ്കില് അറിയേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇവരുടെ ശരീര പ്രകൃതിയെക്കുറിച്ചും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. പൊക്കം കുറഞ്ഞ അല്പം തടിച്ച ശരീര പ്രകൃതിക്കാരാണ് ഇവര്. എന്നാല് ചില ഗ്രഹനിലയെ അനുസരിച്ച് അല്പം മെലിഞ്ഞവരും ആയിരിക്കും. ഇത് കൂടാതെ ഇവരെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങള് ഉണ്ട്.
രോഹിണി നക്ഷത്രക്കാര് അറിയേണ്ടതെല്ലാം ഇതാണ്
എന്തൊക്കെയാണ് രോഹിണി നക്ഷത്രക്കാരില് ഉണ്ടാവുന്ന മാറ്റങ്ങള് ഈ വര്ഷം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിന് വേണ്ടി നമുക്ക് വായിക്കാം. വിദ്യാര്ത്ഥികള്ക്ക് പൊതുവേ നല്ല സമയമാണ് 2021. എന്നാല് ആര്ക്കൊക്കെയാണ് ദോഷം, ഗുണം നല്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല് അറിയാന് വായിക്കൂ
കാര്ത്തിക നക്ഷത്രം 2021-ലെ സമ്പൂര്ണഫലം ഇതാണ്

രോഹിണി നക്ഷത്രം
സാമ്പത്തികപരമായി വളരെയധികം നേട്ടങ്ങള് ഇവരെ തേടിയെത്തുന്നുണ്ട്. എല്ലാ വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും മാറുന്നു. തൊഴില് മേഖലയില് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള് ഉണ്ടാവുമെങ്കിലും അതിനെയെല്ലാം മറികടക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. ഏത് മാറ്റത്തേയും ഉള്ക്കൊള്ളുന്നതിന് ഇവര് പ്രാപ്തരാവുന്നു. തീര്ത്ഥയാത്രയും ഉല്ലാസയാത്രയും നടത്തുന്നതിനുള്ള യോഗം കാണുന്നുണ്ട്. ഏത് പ്രതികൂലാവസ്ഥയേയും അതിജീവിക്കുന്നതിനും ജീവിതത്തിലെ പ്രതിസന്ധികളെല്ലാം ഇല്ലാതാക്കുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു.

രോഹിണി നക്ഷത്രം
ദാമ്പത്യ ജീവിതത്തില് വളരെയധികം അസ്വാരസ്യങ്ങള് ഉണ്ടാവുന്നുണ്ട്. എങ്കിലും അതിനെ എടുക്കേണ്ട രീതിയില് കൈകാര്യം ചെയ്താല് കൂടുതല് പ്രശ്നങ്ങള് ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. വ്യാപാരമേഖലയില് നേട്ടങ്ങള്ക്കുള്ള സാധ്യതയുണ്ട്. ഡിസംബറോട് കൂടി സ്വന്തമായി വീട് വെക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അല്പം സാമ്പത്തിക പ്രയാസങ്ങള് നേരിടേണ്ടതായി വരുന്നുണ്ട്. എങ്കിലും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. മാതാപിതാക്കളെ ഒരുമിച്ച് താമസിപ്പിക്കുന്നതിന് വേണ്ടി പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്ക്കുള്ള സാധ്യതയുണ്ട്. തൊഴില് രംഗത്ത് അനൂകൂല നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്.

രോഹിണി നക്ഷത്രം
കുടുംബത്തില് സമാധാനപരമായ അന്തരീക്ഷം നിലനില്ക്കുന്നുണ്ട്. മിഥ്യാധാരണകള് എല്ലാം ഒഴിവാക്കി യാഥാര്ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുന്നതിന് സാധിക്കുന്നുണ്ട്. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്ക്കുന്നതിന് സാധിക്കുന്നുണ്ട്. പല മേഖലകളിലും അനൂകുല വിജയം തേടിയെത്തുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള അവസരങ്ങള് നിരവധി വന്നു ചേരും. മറ്റുള്ളവരില് അഭിമാനം കൊള്ളുന്നതിനുള്ള സാധ്യതയുണ്ട്. വ്യായാമം ചെയ്യുന്നത് പലപ്പോഴും അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണക്രമീകരണം നടത്തുന്നത് നല്ലതാണെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

രോഹിണി നക്ഷത്രം
സ്വയംപര്യപ്തതയോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. കരാര് ജോലികളുമായി മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില് അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കൂടുതല് അപകടം നിങ്ങളെ തേടിയെത്തുന്നുണ്ട്. ആരാധനാലയങ്ങള് സന്ദര്ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുകയും മുന്നോട്ട് പോവുന്നതിനും ഇവര് ശ്രമിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളില് നേട്ടത്തോടൊപ്പം വരുന്ന നഷ്ടവും സഹിക്കാന് മാനസികമായി തയ്യാറെടുക്കേണ്ടതാണ്.

രോഹിണി നക്ഷത്രം
ഇവര്ക്ക് അവരുടെ കഴിവുകള് കാണിക്കാനുള്ള അവസരം ലഭിക്കുകയും വിജയം നേടുകയും ചെയ്യും. 2021 ജനുവരി, മാര്ച്ച്, ജൂണ്, നവംബര് എന്നിവയാണ് നല്ല മാസങ്ങള്. ഫെബ്രുവരി, ഏപ്രില്, ജൂലൈ, ഡിസംബര് 2021 മോശം മാസങ്ങളാണ്. 2021 മെയ്, ഓഗസ്റ്റ്, സെപ്റ്റംബര്, ഒക്ടോബര് മാസങ്ങളില് നേട്ടങ്ങളോ വലിയ നഷ്ടങ്ങളോ ഇല്ലാതെ നിശ്ചലമായ ഒരു കാലഘട്ടമായിരിക്കും. ഈ വര്ഷം നിങ്ങളില് ചിലര് ജോലി മാറ്റാന് തീരുമാനിക്കും അല്ലെങ്കില് സ്വയം തൊഴില് നേടാന് തീരുമാനിക്കും.

രോഹിണി നക്ഷത്രം
സര്ക്കാര് അനുബന്ധ ജോലികള് ആഗ്രഹിക്കുന്നവര്ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങളില് ചിലര്ക്ക് ഹോബിയില് നിന്നോ അഭിനിവേശത്തില് നിന്നോ ഒരു കരിയര് ഉണ്ടാക്കാനുള്ള അവസരം ലഭിക്കും. പുതിയ തൊഴിലന്വേഷകര് അവര്ക്ക് ലഭിക്കുന്ന അവസരങ്ങളില് സന്തുഷ്ടരായിരിക്കില്ല. ജോലിയുമായി ബന്ധപ്പെട്ട ചില നിയമപരമായ പ്രശ്നങ്ങള് ഉണ്ടാകും. ജോലിസ്ഥലത്തെ ശത്രുക്കളെ നിങ്ങള് മറികടക്കും. സാമ്പത്തികമായി ഇത് വലിയ നേട്ടങ്ങളോ നഷ്ടങ്ങളോ ഇല്ലാത്ത ഒരു വര്ഷമായിരിക്കും.

രോഹിണി നക്ഷത്രം
നിങ്ങളുടെ വായ്പകള് അംഗീകാരം ലഭിക്കും. നിങ്ങള്ക്ക് ഒരു വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നുണ്ട്. സാമ്പത്തിക തര്ക്കങ്ങള് നിയമപരമായ വഴിക്ക് പോയേക്കാം. നിങ്ങള് കടം കൊടുത്ത പണം തിരികെ നല്കും. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക അല്ലെങ്കില് സ്വത്ത് ഇടപാടുകളില് നിങ്ങള് ഒരു ജാമ്യക്കാരനായി നില്ക്കരുത്. കുടുംബാംഗങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ അനാവശ്യ ചെലവുകള് നിങ്ങള് അവസാനിപ്പിക്കും. ഈ നക്ഷത്രത്തില് ജനിച്ച വിവാഹിതര്ക്ക് ചെറിയ ചില പ്രശ്നങ്ങള് ജീവിതത്തില് നേരിടേണ്ടിവരും. നിങ്ങളില് ഗുരുതരമായ പ്രശ്നങ്ങളുള്ളവര് പലപ്പോഴും വിവാഹമോചനം എന്ന അവസ്ഥയിലേക്ക് വരെ എത്താവുന്നതാണ്. പ്രണയബന്ധങ്ങള് ആഗ്രഹിക്കുന്നവര്ക്ക് നല്ല വര്ഷമായിരിക്കും 2021.

രോഹിണി നക്ഷത്രം
ഹൃദയം അല്ലെങ്കില് സിരകളുമായി ബന്ധപ്പെട്ട അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങള് ചിലരെ ഭയപ്പെടുത്തും. വിഷമുള്ള മൃഗങ്ങളില് നിന്നോ സസ്യങ്ങളില് നിന്നോ ഭക്ഷണത്തില് നിന്നുള്ള വിഷത്തില് നിന്നോ ബുദ്ധിമുട്ടുകള് ഉണ്ടാകും. യാത്രകള് മടുപ്പിക്കുന്നതും കൂടുതല് നേട്ടങ്ങളില്ലാത്തതുമായിരിക്കും. പ്ലാന് അനുസരിച്ച് ദീര്ഘദൂര യാത്രക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. മൊത്തത്തില് കുഴപ്പമില്ല എന്ന് തോന്നുന്ന ഒരു വര്ഷമായിരിക്കും രോഹിണി നക്ഷത്രക്കാര്ക്ക്. നഷ്ടങ്ങള്ക്ക് തത്തുല്യമായ നേട്ടങ്ങളും ഇവര്ക്കുണ്ടാവും.