For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാണ്

|

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ്. രോഹിണി നക്ഷത്രക്കാരെക്കുറിച്ചാണ് ഇന്നത്തെ ദിവസം പറയുന്നത്. ഓരോ തരത്തിലുള്ള സ്വഭാവക്കാരാണ് ഓരോരുത്തരും. ജനിച്ച സമയം നാഴിക വിനാഴിക എന്നിവയെല്ലാം മാറുന്നതിന് അനുസരിച്ച് സ്വഭാവത്തിലും മാറ്റം വരുന്നുണ്ട്. എങ്കിലും പൊതുവായ സ്വഭാവങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടത് അത്യാവശ്യമാണ്.

Most read: കാര്‍ത്തിക നക്ഷത്രത്തിന് അലസത കൂടുതല്‍ ഇതാണ് ഫലംMost read: കാര്‍ത്തിക നക്ഷത്രത്തിന് അലസത കൂടുതല്‍ ഇതാണ് ഫലം

നിങ്ങളുടെ നക്ഷത്രം രോഹിണിയാണോ എങ്കില്‍ അറിയേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇവരുടെ ശരീര പ്രകൃതിയെക്കുറിച്ചും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. പൊക്കം കുറഞ്ഞ അല്‍പം തടിച്ച ശരീര പ്രകൃതിക്കാരാണ് ഇവര്‍. എന്നാല്‍ ചില ഗ്രഹനിലയെ അനുസരിച്ച് അല്‍പം മെലിഞ്ഞവരും ആയിരിക്കും. ഇത് കൂടാതെ ഇവരെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

പെരുമാറ്റത്തില്‍ എല്ലാവരോടും ആകര്‍ഷകത്വമുള്ളവരായിരിക്കും. ഇത് കൂടാതെ ശരീര പുഷ്ടിയും ഭംഗിയുള്ളവരും ആയിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. ഒരിക്കല്‍ ഒരു തീരുമാനം എടുത്താല്‍ അതില്‍ മാറ്റം വരുത്തുന്നതിന് അല്‍പം പ്രയാസമായിരിക്കും. പറയുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുന്നതിന് ഇവര്‍ മിടുക്കരായിരിക്കും. പക്ഷേ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് തുറന്ന് പറയുന്നതിനും ഇവര്‍ക്ക് യാതൊരു മടിയും കാണില്ല.

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

നാളയെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട്‌പോവുന്നവരായിരിക്കും. ഇന്നത്തെ ദിവസം സന്തോഷം കണ്ടെത്തുക എന്നുള്ളതാണ് ഇവരുടെ ആദ്യത്തെ ലക്ഷ്യം. സാമൂഹ്യ ജീവിതത്തില്‍ അങ്ങേയറ്റം ശോഭിക്കുന്നവരായിരിക്കും ഇവര്‍. സ്വയം പല കാര്യങ്ങളിലും തീരുമാനം എടുക്കുന്ന കാര്യത്തില്‍ ഇവര്‍ പലപ്പോഴും പരാജയപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. സത്യസന്ധയതയോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പലപ്പോഴും ആളുകളെ നോക്കാതെ മറ്റുള്ളവരോട് അതിര് കടന്ന സ്വാതന്ത്ര്യം ഇവര്‍ എടുക്കുന്നത് ഇവരെ തന്നെ അപകടത്തിലേക്കാക്കും.

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

ആഢംബരത്തതിന് വളരെയധികം പണം ചിലവാക്കുന്നവരായിരിക്കും. അടുത്ത് ഇടപഴകുന്നവരോട് മാത്രമേ എപ്പോഴും സ്‌നേഹത്തോടെ പെരുമാറുകയുള്ളൂ. പലപ്പോഴും ദേഷ്യം പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുമെങ്കിലും അത് വളരെയധികം പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഈശ്വരാനുഗ്രഹം ഇവരുടെ കൂടെ ഉണ്ടാവും. അതുകൊണ്ട് തന്നെ തോല്‍വിയില്‍ പോലും വിജയവും നന്‍മയും കണ്ടെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അപകടങ്ങളില്‍ ആത്മധൈര്യത്തോടെ ഇവര്‍ പെരുമാറും. ഒരിക്കലും കൂടെ നില്‍ക്കുന്നവരെ കൈവിടുന്നവ സ്വഭാവക്കാരായിരിക്കില്ല ഇവര്‍.

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

ആത്മവിശ്വാസത്തോടെ എന്തിനേയും നേരിടുന്നുണ്ട്. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യുന്നതിന് ഇവര്‍ താല്‍പ്പര്യപ്പെടില്ല. 18-36 വയസ്സ് വരെ ഇവര്‍ പല വിധത്തിലുള്ള ക്ലേശങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ശരീരസുഖത്തിന് വേണ്ടി പലപ്പോഴും സമയവും പണവും ചിലവഴിക്കുന്നവരായിരിക്കും ഇവര്‍. സ്ഥാനമാനത്തിനും പ്രശസ്തിക്കും ഇവര്‍ വളരെയധികം സമയം ചിലവഴിക്കുന്നവരാണ്. എഴുത്തുകാരാവുന്നതിനുള്ള സാധ്യതയും വാസനയും ഇവരില്‍ ഉണ്ടാവുന്നുണ്ട്. പ്രവര്‍ത്തനവ വിജയം ഇവരെ തേടിയെത്തുന്നത് വളരെയധികം കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ്. കലാരംഗത്ത് കഴിവ് ഇവര്‍ നല്ലതുപോലെ പ്രകടിപ്പിക്കുന്നവരായിരിക്കും.

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

കുടുംബ ജീവിതം വളരെയധികം സന്തുഷ്ടപ്രദമായിരിക്കും. കുടുംബത്തില്‍ ഇവര്‍ കാരണം ധാരാളം സന്തോഷവും സ്‌നേഹവും സ്വസ്ഥതയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആദരിക്കപ്പെടുന്നവരായിരിക്കും ഇവര്‍. ഭര്‍ത്താക്കന്‍മാരോട് വളരെയധികം സനേഹവും ഭവ്യതയും ഇവര്‍ക്കുണ്ടാവും. എങ്കിലും തുല്യ പരിഗണന ഇവര്‍ക്ക് കിട്ടണമെന്ന് ഇവര്‍ ചിന്തിക്കുന്നു. ബുദ്ധിസാമര്‍ത്ഥ്യം അല്‍പം കൂടുതല്‍ ആയിരിക്കും ഈ നക്ഷത്രക്കാര്‍ക്ക്. സ്വതന്ത്രബുദ്ധി പലപ്പോഴും ഇവരുടെ അധ:പതനത്തിലേക്ക് എത്തുന്നുണ്ട്.

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

ഹോട്ടല്‍, ബേക്കറി, വസ്തു, ബ്രോക്കര്‍, കൃഷി, കലാപ്രവര്‍ത്തനം, അധ്യാപനം, ഗ്രന്ഥരചന, നിര്‍മ്മാണപ്രവര്‍ത്തനം, ആധാരമെഴുത്ത്, അ്ക്കൗണ്ടിംഗ് എന്നിവയെല്ലാമായിരിക്കും ഇവരുടെ ജീവിത മേഖലകളായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്‍പം പുറകിലേക്കായിരിക്കും. അതുകൊണ്ട് തന്നെ മാതാപിതാക്കളും അധ്യാപകരും തുടര്‍ച്ചയായി ഇവരെ പിന്തുണച്ച് കൊണ്ടേ ഇരിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. തൊണ്ടസംബന്ധമായ രോഗങ്ങള്‍, ജലദോഷം, ചുമ, ആമാശയ രോഗം, കരള്‍ രോഗം, ഗ്രന്ഥി രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍, പ്രമേഹം, വൃക്കരോഗം എന്നിവയെല്ലാം ഇവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ചിലതാണ്.

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവരായിരിക്കും. മാത്രമല്ല അടുക്കും ചിട്ടയുമില്ലാതെ ജീവിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. എങ്കിലും സത്യത്തിന് പ്രാധാന്യം നല്‍കുകയും അതിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. പൊതുവേ അടുക്കും ചിട്ടയും ഇല്ലാതെ മുന്നോട്ട് പോവുന്നവരായിരിക്കും.അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ പറയുന്നത് മുഖവിലക്ക് എടുക്കുന്നതിന് അല്‍പം ബുദ്ധിമുട്ടുണ്ടായിരിക്കും. സ്‌നേഹവും ദേഷ്യവും ഒരുപോലെ തന്നെ ഇവരിലുണ്ടാവും എന്നുള്ളതാണ് സത്യം.

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

രോഹിണി നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം

ഒരു കാര്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്ന സ്വഭാവക്കാരിയിരിക്കില്ല ഇവര്‍. ഒന്നിലും മനസ്സ് ഉറച്ച് നില്‍ക്കുന്നില്ല. കൂടുതല്‍ മനസാക്ഷിക്ക് പ്രാധാന്യം നല്‍കുന്നവര്‍ ആയതുകൊണ്ട് തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാവുന്നുണ്ട്. സ്ത്രീകളോട് അല്‍പം അടുത്ത് ഇടപഴകുന്ന സ്വഭാവക്കാരായിരിക്കും. സൗന്ദര്യവതികളായിരിക്കും ഇവര്‍. എങ്കിലും പെട്ടെന്ന് പൊട്ടിത്തെറിക്കുകയും അതിനെക്കുറിച്ച് പിന്നീട് ആലോചിച്ച് സങ്കടപ്പെടുന്നവരും ആയിരിക്കും ഇവര്‍. രഹസ്യം സൂക്ഷിക്കുന്നതിന് ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്.

English summary

Rohini Birth Star Prediction In Malayalam

Here in this article we are discussing about rohini birth star prediction in malayalam. Read on.
X
Desktop Bottom Promotion