For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദ്യാരംഭത്തിന്റെ ശുഭമുഹൂര്‍ത്തവും പരിഗണിക്കേണ്ട രാശികളും ഇതാണ്

|

വിദ്യാരംഭം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം വിജയ ദശമി ദിനത്തിലാണ് പലരും പലകാര്യങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്. ഈ സമയം പലപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ ഐശ്വര്യത്തിലേക്കും ഉയരത്തിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. വിദ്യ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമായാണ് വിദ്യാരംഭത്തെ കുറിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. കാരണം ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്ന ദിവസമായാണ് വിദ്യാരംഭം കണക്കാക്കുന്നത്.

 Vidyarambh Ceremony On Vijayadashami

വിദ്യാഭ്യാസത്തിന് അത്രയേറെ പ്രാധാന്യമാണ് ഉള്ളത് എന്ന് നമുക്കറിയാം. എന്നാല്‍ ഈ സമയം നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഏത് പ്രായത്തിലാണ് വിദ്യാരംഭം ആരംഭിക്കേണ്ടത് എന്നതാണ്. വിദ്യാഭ്യാസം എന്നത് ഒരു മനുഷ്യന്റെ സംസ്‌കാരവും സ്വഭാവവും എല്ലാം തീരുമാനിക്കുന്ന ഒന്നാണ്. മസ്തിഷ്‌ക വികസനം ഒരു കുട്ടിയില്‍ ആരംഭിക്കുന്നത് എപ്പോഴും ആ കുട്ടിയുടെ അഞ്ചാം വയസ്സിലാണ്. അതുകൊണ്ട് തന്നെയാണ് ഒരു കുഞ്ഞിന് വിദ്യാരംഭം കുറിക്കുമ്പോള്‍ ഈ പ്രായത്തിലായിരിക്കണം എന്ന് പറയുന്നത്. വിജയ ദശമി ദിനത്തിലാണ് വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്ന വിദ്യാരംഭത്തിന് ആരംഭം കുറിക്കുന്നത്. ഇതിനെക്കുറിച്ചും ഈ ചടങ്ങുകളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

സരസ്വതി ദേവിയുടെ സാന്നിധ്യം

സരസ്വതി ദേവിയുടെ സാന്നിധ്യം

സരസ്വതി ദേവിയുടെ സാന്നിധ്യം ജീവിതത്തില്‍ വളരെയധികം അത്യാവശ്യമായ ഒന്നാണ്. ഏത് കാര്യത്തിനും അറിവിന്റെ ദേവതയായ സരസ്വതി ദേവിയുടെ അനുഗ്രഹം നമ്മുടെ കൂടെ വേണം. ദൈവാനുഗ്രഹമില്ലാതെ വിദ്യാഭ്യാസം എങ്ങുമെത്തില്ല എന്നി വിചാരിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ ഉണ്ട്. അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവതയായ സരസ്വതി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടിയാണ് വിജയ ദശനി ദിനത്തില്‍ സരസ്വതി ദേവിയുടെ നടയില്‍ കുഞ്ഞിനെ എഴുത്തിനിരുത്തുന്നത്. പണ്ട് കാലം മുതല്‍ തന്നെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഉണ്ട്. തിന്മയുടെ പാതയില്‍ നിന്ന് നന്മയയിലേക്ക് കുഞ്ഞിനെ എത്തിക്കുന്നു എന്ന വിശ്വാസമാണ് എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തുന്നതിന് പിന്നില്‍.

വിദ്യാരംഭത്തില്‍ അറിഞ്ഞിരിക്കാന്‍

വിദ്യാരംഭത്തില്‍ അറിഞ്ഞിരിക്കാന്‍

വിദ്യാരംഭത്തിന് വേണ്ടി തുടക്കം കുറിക്കുമ്പോള്‍ അതില്‍ ചില രാശിചിഹ്നങ്ങളെ പരിഗണിക്കാവുന്നതാണ്. അതില്‍ ചിലതാണ് ധനു, കന്നി, ചിങ്ങം, മിഥുനം, ഇടവം എന്നിവ. ഈ രാശികള്‍ 2022-ല്‍ വിദ്യാരംഭ ചടങ്ങിന് അനുകൂലമായി കണക്കാക്കുന്ന രാശിചിഹ്നങ്ങളാണ്. വിജയ ദശമി ദിവസത്തില്‍ വിദ്യാരംഭം നടത്താന്‍ സാധിക്കാതിരിക്കുന്നവര്‍ക്ക് ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ വിദ്യാരംഭം നടത്താവുന്നതാണ്. ഇത്രയും കാര്യങ്ങള്‍ വിദ്യാരംഭത്തിന് ശുഭഫലങ്ങള്‍ സമ്മാനിക്കുന്നതാണ്.

 വിദ്യാരംഭത്തില്‍ അറിഞ്ഞിരിക്കാന്‍

വിദ്യാരംഭത്തില്‍ അറിഞ്ഞിരിക്കാന്‍

വിദ്യാരംഭത്തിന് തുടക്കം കുറിക്കുമ്പോള്‍ ചില ശുഭനക്ഷത്രങ്ങളും ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം. പുണര്‍തം, ഉത്രട്ടാതി, ഉത്രം, ചിത്തുര, ചോതി, തൃക്കേട്ട, തിരുവോണം, അശ്വതി, മകയിരം, മൂലം, രേവതി എന്നീ നക്ഷത്രക്കാര്‍ക്ക് വളരെ മികച്ച സമയമാണ് വിദ്യാരംഭത്തിന്. വിദ്യാരംഭത്തിന് തുടക്കം കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തങ്ങളും ഉണ്ട്. വിജയ ദശമി ദിനം തന്നെയാണ് ഇതിന് ഏറ്റവും അനുയോജ്യമായ സമയവും. മൂന്ന് വയസ്സ് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ളവരെയാണ് ഈ ദിനത്തില്‍ എഴുത്തിനിരുത്തേണ്ടത്.

ആചാരാനുഷ്ഠാനങ്ങള്‍

ആചാരാനുഷ്ഠാനങ്ങള്‍

വിദ്യാരംഭത്തിന് വേണ്ടി ചില ആചാരാനുഷ്ഠാനങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ തന്നെ വിദ്യാരംഭത്തിന് വേണ്ടി തയ്യാറെടുക്കുന്നവര്‍ കുടുംബ സമേതം രാവിലെ എഴുന്നേറ്റ് കുളിച്ച് ശരീര ശുദ്ധിയും മനശുദ്ധിയും വരുത്തേണ്ടതാണ്. ഗണപതി പാരായണത്തോടെയാണ് ഈ ദിനം ആരംഭിക്കേണ്ടത്. ശേഷം ശുഭകരമായ വെള്ള വസ്ത്രം ധരിച്ച് വേണം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോവുന്നതിന്. ക്ഷേത്രങ്ങളും ഗണേശനെ ആദരിച്ച ശേഷമായിരിക്കും വിദ്യാരംഭത്തിന് തുടക്കം കുറിക്കുന്നത്. എന്ത് വിഘ്‌നങ്ങളേയും ഇല്ലാതാക്കി ജീവിതത്തില്‍ സന്തോഷവും അറിവും നിറക്കുന്നതിന് വേണ്ടിയാണ് ഗണപതി ഭഗവാനെ ആരാധിക്കുന്നത്.

ആചാരാനുഷ്ഠാനങ്ങള്‍

ആചാരാനുഷ്ഠാനങ്ങള്‍

ഗണേശന്റെ സാന്നിധ്യം ഉള്ളിടത്ത് സരസ്വതി ദേവിയുടെ സാന്നിധ്യവും ഉണ്ടാവും എന്നാണ് വിശ്വാസം. ഗണേശന്‍ അറിവിനേയും സരസ്വതി ദേവി ഞ്ജാനത്തേയും പ്രതിനിധീകരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ഇരുവരുടെയും വിഗ്രഹങ്ങളോ ചിത്രങ്ങളോ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ചെറിയ കുട്ടികളെ മുതിര്‍ന്നവരുടെ മടിയില്‍ ഇരുത്തി ഹരിശ്രീ ഗണപതയേ നമ: എന്ന് എഴുതിക്കുന്നു. ശേഷം മുതിര്‍ന്നവരാണെങ്കില്‍ ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് വേണം ചടങ്ങുകള്‍ തുടങ്ങുന്നതിന്.

കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍

കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍

കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എല്ലാ ദിവസവും ചെയ്യുന്നത് പോലെ രാവിലെ എഴുന്നേറ്റ് കുഞ്ഞിനെ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കണം. പിന്നീട് മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ ഗുരുസ്ഥാനത്ത് കണക്കാക്കി വേണം എഴുത്തിനിരുത്തേണ്ടത്. അച്ഛനും അമ്മക്കും എഴുത്തിനിരുത്താവുന്നതാണ്. വിദ്യാരംഭത്തിലും മുന്നോട്ടും തടസ്സങ്ങള്‍ ഇല്ലാതിരിക്കുന്നതിനും ജീവിതത്തില്‍ പ്രതിസന്ധികള് ഇല്ലാതെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും ഗണപതിയുടേയും സരസ്വതിയുടേയും അനുഗ്രഹം ഉണ്ടായേ തീരൂ. ശേഷം കിഴക്കോട്ട് തിരിഞ്ഞിരുന്ന് വേണം ചടങ്ങ് ആരംഭിക്കുന്നതിന്.

October 2022 Monthly Horoscope: മേടം മുതല്‍ മീനം വരെ 12 രാശിക്കും ഒക്ടോബറില്‍ സമ്പൂര്‍ണഫലംOctober 2022 Monthly Horoscope: മേടം മുതല്‍ മീനം വരെ 12 രാശിക്കും ഒക്ടോബറില്‍ സമ്പൂര്‍ണഫലം

നവരാത്രിയില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക യോഗം രൂപപ്പെടും: ഭാഗ്യം കൈക്കുള്ളില്‍നവരാത്രിയില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക യോഗം രൂപപ്പെടും: ഭാഗ്യം കൈക്കുള്ളില്‍

English summary

Rituals To Follow During Vidyarambh Ceremony On Vijayadashami Day In Malayalam

Here in this article we are discussing about the rituals to follow during Vidyarambh ceremony on vijayadashami day in malayalam.
Story first published: Wednesday, September 28, 2022, 17:28 [IST]
X
Desktop Bottom Promotion