For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുത്ര ലാഭത്തിനും സന്താനത്തിനും ഷഷ്ഠീ വ്രതം ഇങ്ങനെ

ഷഷ്ഠീ വ്രതം ഇങ്ങനെയെങ്കില്‍ സര്‍വ്വ സൗഭാഗ്യം....

|

വ്രതാനുഷ്ഠാനങ്ങള്‍ക്ക് എല്ലാ മതങ്ങളിലും പ്രാധാന്യമുണ്ട്. ഏതു വ്രതവും നിഷ്ഠയോടെ, വിശ്വാസത്തോടെ പാലിച്ചാല്‍ ഗുണം ലഭിയ്ക്കുമെന്നാണ് വിശ്വാസവും.

ഹൈന്ദവ ശാസ്ത്രമനുസരിച്ച് അനുവര്‍ത്തിയ്ക്കുന്ന വ്രതാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഷഷ്ഠീവ്രതം. സുബ്രഹ്മണ്യ സ്വാമിയ്ക്കായി എടുക്കുന്ന ഈ വ്രതം സന്താനങ്ങളുടെ നന്മയ്ക്കും ഏറെ നല്ലതാണെന്നാണ് വിശ്വാസം.

<strong>6 മാസം ലളിതാ സഹസ്ര നാമം ജപിച്ചാല്‍...</strong>6 മാസം ലളിതാ സഹസ്ര നാമം ജപിച്ചാല്‍...

പുത്രനായി പാര്‍വ്വതീ ദേവി ശിവ ഭഗവാന്റെ ഉപദേശ പ്രകാരം ഈ വ്രതം അനുഷ്ഠിച്ചു എന്നാണ് ഏറെ നല്ലതാണ്.സൂര്യോദയ ശേഷം ആറു നാഴികയെങ്കിലും ഷ്ഷ്ഠി വരുന്ന ദിവസമാണ് ഷ്ഷ്ഠീവ്രതമായി അനുഷ്ഠിയ്‌ക്കേണ്ടത്.

ഷഷ്ഠീവ്രതം ഫലം തരുവാന്‍ ചിട്ടകള്‍ എപ്രകാരം എന്നറിയൂ,

ഷഷ്ഠീവ്രതം ആചരിയ്ക്കുന്നതിലൂടെ

ഷഷ്ഠീവ്രതം ആചരിയ്ക്കുന്നതിലൂടെ

ഷഷ്ഠീവ്രതം ആചരിയ്ക്കുന്നതിലൂടെ കുടുംബത്തിന് ഐശ്വര്യവും കീര്‍ത്തിയുമെല്ലാം കൈവരും. കുട്ടികളുടെ സ്വഭാവം മോശമെങ്കില്‍ ഇതു നേരെയാകാനും ഈ വ്രതം സഹായിക്കുമെന്നാണ് വിശ്വാസം.അസുഖങ്ങള്‍ മാറാനും ശത്രുദോഷം നീങ്ങാനും വിഷദോഷം നീക്കാനുമെല്ലാം ഉത്തമമായ ഒന്നാണ് ഷഷ്ഠീ വ്രതം.

വൃശ്ചികത്തില്‍ ആരംഭിച്ച്

വൃശ്ചികത്തില്‍ ആരംഭിച്ച്

വൃശ്ചികത്തില്‍ ആരംഭിച്ച് തുലാ മാസത്തില്‍ അവസാനിയ്ക്കുന്ന വിധത്തില്‍ ഒരു വര്‍ഷക്കാലം എല്ലാ മാസത്തിലും ഷഷ്ഠി അനുഷ്ഠിയ്ക്കുന്നവരുണ്ട്. ഈ വര്‍ഷക്കാലം കൊണ്ട് 12 ഷഷ്ഠി എന്ന രീതിയിലും 9 വര്‍ഷം കൊണ്ട് 108 ഷഷ്ഠി എന്ന രീതിയിലും ഷഷ്ഠി ആചരിയ്ക്കുന്നവരുണ്ട്. ഇതിനു സാധിയ്ക്കാത്തവര്‍ തുലാ മാസത്തിലെ ഷഷ്ഠി എങ്കിലും ആചരിയ്ക്കുക എന്നത് ഏറെ പ്രധാനമാണ്.

വെളുത്ത പക്ഷത്തിലെ ഷഷ്ഠി

വെളുത്ത പക്ഷത്തിലെ ഷഷ്ഠി

വെളുത്ത പക്ഷത്തിലെ ഷഷ്ഠി നാളിലാണ് ഇത് ആചരിയ്‌ക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പ്രഥമ മുതല്‍ ഒരു നേരം മാത്രം ആഹാരം കഴിച്ച് ചെയ്യാം. പഞ്ചമി നാളില്‍ പൂര്‍ണമായ ഉപവാസവും വേണം. എന്നാലേ ഫലമുണ്ടാകൂ.

പഞ്ചമിയില്‍

പഞ്ചമിയില്‍

ഇതിനു സാധിയ്ക്കാത്തവര്‍ പഞ്ചമിയില്‍ പൂര്‍ണ ഉപവാസമോ ഒരു നേരം മാത്രം അരിയാഹാരം കഴിച്ചോ വ്രതമെടുക്കാം. പഞ്ചമിയില്‍ തുടങ്ങി ഷഷ്ഠീ നാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോയി ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു വ്രതം വീടാം. ഷഷ്ഠി തിഥി മുഴുവന്‍ ഉപവസിച്ച് രാത്രിയില്‍ പഴവും പാലും കഴിച്ചു വീടുന്ന രീതിയുമുണ്ട്.

മനശുദ്ധി, ശരീര ശുദ്ധി

മനശുദ്ധി, ശരീര ശുദ്ധി

മനശുദ്ധി, ശരീര ശുദ്ധി എന്നിവ പാലിച്ച് പൂര്‍ണ വിശ്വാസത്തോടെയും ഭക്തിയോടെയും വേണം. എല്ലാ വ്രതങ്ങളേയും പോലെ ഇതും നോല്‍ക്കാന്‍. അന്നേ ദിവസം മത്സ്യ മാംസാദികള്‍ കഴിയ്ക്കരുത്. രാവിലെയും വൈകീട്ടും വെളുത്ത വസ്ത്രം ധരിച്ചു സുബ്രഹ്മണ്യനെ വന്ദിയ്ക്കണം. ക്ഷേത്ര ദര്‍ശനം അത്യുത്തമവുമാണ്.

പുത്രന്മാരുണ്ടാകാന്‍

പുത്രന്മാരുണ്ടാകാന്‍

പുത്രന്മാരുണ്ടാകാന്‍ സഹായിക്കുന്ന വ്രതം കൂടിയാണിത്. തുലാ മാസത്തിലെ സ്‌കനന്ദ ഷഷ്ഠി എന്നറിയപ്പെടുന്ന ഷഷ്ഠീ വ്രതമാണ് കൂടുതല്‍ നല്ലത്. സത്‌സന്താനങ്ങള്‍ക്കും സന്താന സ്‌നേഹം ലഭിയ്ക്കുവാനും ഇവരുടെ ആയുരാരോഗ്യത്തിനും ഉയര്‍ച്ചയ്ക്കുമെല്ലാം ഇത് വിശേഷപ്പെട്ടതാണെന്നാണ് വിശ്വാസം.

English summary

Rituals To Follow While Taking Shasthi Vratam

Rituals To Follow While Taking Shasthi Vratam, Read more to know about,
X
Desktop Bottom Promotion