For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴരശനി, കണ്ടകശനി ദോഷം 2023-ലും വിടാതെ പിന്തുടരും നക്ഷത്രക്കാര്‍: ദോഷപരിഹാരങ്ങള്‍ ഇതാ

|

ശനിദോഷങ്ങള്‍ ജാതകത്തില്‍ വളരെ വലിയ പ്രശ്‌നമുണ്ടാക്കുന്നു എന്ന് നമുക്കറിയാം. പലപ്പോഴും ശനിയുടെ ദോഷഫലങ്ങള്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ശനിദോഷമുണ്ടാക്കുന്ന ദുരിതങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ജീവിതത്തില്‍ മാനസികമായും ശാരീരികമായും പ്രതിസന്ധികള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ശനിദോഷം സമ്മാനിക്കുന്നത്. ശനിദോഷ കാലത്ത് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ദുരിതങ്ങള്‍ സമ്മാനിക്കുന്നു. ഈ വര്‍ഷം ശനി ജനുവരി 17-ന് അതിന്റെ രാശി മാറി കുംഭം രാശിയിലേക്ക് മാറുന്നു.

Bad Effects Of Shani Dosha

ആരോഗ്യവും കരിയറും സാമ്പത്തികവും ബന്ധങ്ങളും എല്ലാം പ്രശ്‌നത്തിലാവുന്ന ഒരു സമയമാണ് ശനി നല്‍കുന്നത്. ചില നക്ഷത്രക്കാരെ പുതുവര്‍ഷത്തില്‍ ശനി വിടാതെ പിന്തുടരുന്നു. അത്തരത്തിലുള്ള നക്ഷത്രക്കാര്‍ ആരൊക്കെയെന്നും ഏതൊക്കെ നക്ഷത്രക്കാരാണ് വളരെയധികം ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. അതിലുപരി ഇവര്‍ അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

കര്‍ക്കിടക്കൂറ് (പുണര്‍തം 1/4 , പൂയ്യം, ആയില്യം)

കര്‍ക്കിടക്കൂറ് (പുണര്‍തം 1/4 , പൂയ്യം, ആയില്യം)

കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരേയും ശനിദോഷം വളരെയധികം കഷ്ടപ്പെടുത്തുന്നു. ഇവരെ അഷ്ടമഷനിയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വേണം വെക്കുന്നതിന്. രാത്രിയാത്രകള്‍ ഇവര്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വാഹനം ഉപയോഗത്തില്‍ പലപ്പോഴും അപകടം പതുങ്ങിയിരിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു മുന്‍കരുതല്‍ എടുക്കണം എന്ന് പറയുന്നത്. സാമ്പത്തിക കാര്യങ്ങളിലും അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശനിദോഷം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ ജീവിതത്തില്‍ പൊതുവേ സമ്മര്‍ദ്ദം അല്‍പം കൂടുതലായിരിക്കും. അത് ഈ നക്ഷത്രക്കാരുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പ്രതിഫലിക്കുന്നു. ജോലിയില്‍ അനാവശ്യമായി ഉണ്ടാവുന്ന സമ്മര്‍ദ്ദം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഇവരും വാഹനം ഉപയോഗിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഏത് കാര്യം ചെയ്യുമ്പോഴും ആവശ്യമായ മുന്‍കരുതല്‍ എടുക്കണം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ ബാധിക്കുന്നത് അര്‍ദ്ധഷ്ടമശനിയാണ്. ഇത് പലപ്പോഴും നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ അതില്‍ നിങ്ങളുടെ അശ്രദ്ധ ഒരു പ്രധാന കാരണം തന്നെയാണ്. വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരെങ്കില്‍ ഇവര്‍ക്ക് മുന്നോട്ട് വെക്കുന്ന ഓരോ ചുവടിലും ശ്രദ്ധ വളരെ അത്യാവശ്യമാണ്. മറ്റുള്ളവരുമായുള്ള തര്‍ക്കം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് വലിയ വഴക്കിലേക്ക് എത്താം. ജോലി ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം.

മകരക്കൂറ് (ഉത്രാടം അവസാന 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം അവസാന 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് 2023 സമ്മാനിക്കുന്നത് ഏഴരശനിയാണ്. ഇവരില്‍ വളരെയധികം അപകടം നിരന്ന് നില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. ഇതിനെ ഒഴിവാക്കുന്നതിന് വേണ്ടി ഓരോ ചുവടും ശ്രദ്ധയോടെ വേണം. സ്വസ്ഥതക്കുറവ് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിസ്സാര കാര്യങ്ങള്‍ പോലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഓരോ കാര്യത്തിലും അശ്രദ്ധയില്ലാതെ മുന്നോട്ട് പോവുക എന്നതാണ് വലിയ വെല്ലുവിളി.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും ഈ വര്‍ഷം ശനിദോഷം അനുഭവിക്കേണ്ടവരാണ്. ഇവരെ കാത്തിരിക്കുന്നത് ജന്മശനിയാണ്. അതുകൊണ്ട് തന്നെ ഇവര്‍ ഒരിക്കലും ഒരു കാര്യത്തേയും നിസ്സാരമായി കണക്കാക്കരുത്. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം. അനാവശ്യമായുണ്ടാവുന്ന ഉത്കണ്ഠയെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം തന്നെയാണ് ഇവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

മീനക്കൂര്‍ (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനക്കൂര്‍ (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജനുവരി 17-ന് ശേഷമുള്ള ശനിയുടെ രാശിമാറ്റം അല്‍പം ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നു. ഇത് കൂടാതെ അശ്രദ്ധയോടെ ചെയ്യുന്ന കാര്യങ്ങളും നിങ്ങളെ കുരുക്കിലാക്കുന്നു. വാഹനം ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടി ഓരോ നിമിഷവും ശ്രദ്ധിക്കണം. ആരോഗ്യവും നിസ്സാരമാക്കരുത്.

ശനിദോഷ പരിഹാരങ്ങള്‍

ശനിദോഷ പരിഹാരങ്ങള്‍

മുകളില്‍ പറഞ്ഞ നക്ഷത്രക്കാരെയെല്ലാം ശനിദോഷം വിടാതെ പിന്തുടരുന്നത് കൊണ്ട് തന്നെ ശനിദോഷത്തിന്റെ പരിഹാരങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഇവര്‍ ശനിയാഴ്ച ദിനങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ വ്രതാനുഷ്ഠാനം ചിട്ടയോടെയെങ്കില്‍ അതിലൂടെ ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ശനിയുടെ ദശാപാഹാരമുള്ളവര്‍, രോഗബാധയുള്ളവര്‍, കാര്യതടസ്സമുള്ളവര്‍, വിവാഹം വൈകുന്നവര്‍ എല്ലാം ശനിദോഷ നിവാരണത്തിന് വേണ്ടി വ്രതം അനുഷ്ഠിക്കേണ്ടതാണ്. ശനിയാഴ്ച വ്രതം എങ്ങനെ കൃത്യമായി അനുഷ്ഠിക്കാം എന്ന് നോക്കാം.

ശനിയാഴ്ച വ്രതം

ശനിയാഴ്ച വ്രതം

വെള്ളിയാഴ്ച പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം ക്ഷേത്ര ദര്‍ശനം നടത്തുന്നതോടെയാണ് വ്രതം ആരംഭിക്കുന്നത്. ഈ ദിനത്തില്‍ മാത്രമല്ലല വെള്ളിയാഴ്ച ദിനം മുതല്‍ തന്നെ ഇവര്‍ ബ്രഹ്മചര്യം പാലിക്കണം. ഇത് കൂടാതെ സസ്യാഹാരം കഴിക്കുന്നതിനും ശ്രദ്ധിക്കണം. ശനിയാഴ്ച സൂര്യോദയത്തിന് മുന്‍പ് എഴുന്നേറ്റ് കുളിക്കണം. കുളിക്കുമ്പോള്‍ സോപ്പ് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പൂയ്യം, അനിഴം, ഉത്രട്ടാതി ദിവസങ്ങളും ശനിയാഴ്ച ദിവസങ്ങളും തിരഞ്ഞെടുക്കുക. ശേഷം കറുപ്പോ നീലയോ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ശേഷം ധര്‍മ്മശാസ്താവിന്റെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ധര്‍മ്മശാസ്താക്ഷേത്രം ഇല്ലാത്തവര്‍ക്ക് ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതും അനുയോജ്യമാണ്.

വ്രതാനുഷ്ഠാനങ്ങള്‍

വ്രതാനുഷ്ഠാനങ്ങള്‍

ക്ഷേത്ര ദര്‍ശനത്തില്‍ 21 തവണ ആല്‍ മരത്തെ പ്രദക്ഷിണം നടത്തി നീരാഞ്ജനം, എള്ള് തിരി, നെയ്പ്പായസം, നെയ് വിളക്ക് എന്നിവ വഴിപാടായി സമര്‍പ്പിക്കണം. പിന്നീട് ശനിദോഷ പരിഹാരത്തിന് വേണ്ടിയുള്ള ഭജനം ആരംഭിക്കാം. ശിവ ശാസ്താ ശനി മന്ത്രങ്ങള്‍ ഉരുവിടുന്നതിലൂടെ ദോഷത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കണം. ഉപവാസം ഒരു ദിവസം പൂര്‍ണമായും എടുക്കുന്നതാണ് ഉത്തമം. ആരോഗ്യ പ്രശ്‌നങ്ങളോ മറ്റ് പ്രശ്‌നങ്ങളോ മൂലം അതിന് സാധിക്കാത്തവര്‍ക്ക് അല്‍പം എള്ള് ചേര്‍ത്ത് പച്ചരി തയ്യാറാക്കി അത് കഴിക്കാവുന്നതാണ്. ബാക്കി വരുന്നത് കാക്കക് നല്‍കുന്നതിന് ശ്രദ്ധിക്കണം.

വ്രതാനുഷ്ഠാനങ്ങള്‍

വ്രതാനുഷ്ഠാനങ്ങള്‍

ഒരു നേരം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ, ഇതോടൊപ്പം തന്നെ രാത്രി ഉപവാസം എടുക്കുന്നത് അത്യുത്തമമാണ്. കിടക്കാന്‍ നേരം അല്‍പം കറുത്ത ഉഴുന്ന് എടുത്ത് ചുവന്ന പട്ടില്‍ പൊതിഞ്ഞ് അത് കിഴി കെട്ടി തലക്ക് കീഴില്‍ ഉറങ്ങാന്‍ നേരം സൂക്ഷിക്കുക. പിന്നീട് അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് കുഴിച്ച് ശുദ്ധിയായി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പുണ്യാഹം സേവിച്ച് വ്രതം അവസാനിപ്പിക്കുക. ഇത്തരത്തില്‍ 21 ശനിയാഴ്ചകളോളം തുടര്‍ച്ചയായി ചെയ്താല്‍ എല്ലാ ദോഷഫലങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ നിന്ന് ശനിദോഷത്തെ പാടേ ഇല്ലാതാക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. നമ്മള്‍ തലക്ക് കീഴില്‍ വെച്ചിരിക്കുന്ന ഉഴുന്ന് എടുത്ത് അത് 21 ആഴ്ചക്ക് ശേഷം മധുരം ചേര്‍ത്ത് വേവിച്ച് ശനിദേവന്റെ വാഹനമായ കാക്കക് നല്‍കാവുന്നതാണ്.

ശനിദോഷം കഠിനമാവുമ്പോള്‍ ഈ രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നുശനിദോഷം കഠിനമാവുമ്പോള്‍ ഈ രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നു

മരണഭയവും കഠിനദോഷങ്ങളും: സര്‍വ്വദുരിതകാരണമായ ഏഴരശനിയില്‍ നിന്ന് ജനുവരി 14-ന് മോചനംമരണഭയവും കഠിനദോഷങ്ങളും: സര്‍വ്വദുരിതകാരണമായ ഏഴരശനിയില്‍ നിന്ന് ജനുവരി 14-ന് മോചനം

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Remedies To Reduce The Bad Effects Of Shani Dosha For These Birth Stars

Here in this article we are sharing some remedies to remove the bad effects of Shani dosha for these janma nakshatra in malayalam. Take a look.
X
Desktop Bottom Promotion