സീതയുടെ അഗ്നി പരീക്ഷയുടെ രഹസ്യം

Posted By: Lekhaka
Subscribe to Boldsky

ജീവിതത്തില്‍ എപ്പോഴെങ്കിലും ഹിന്ദു പുരാണമായ രാമയണത്തെ കുറച്ച് കേട്ടിട്ടുള്ളവരായിരിക്കും ഇന്ത്യയിലെ 95 ശതമാനം ആളുകളും. രാമന്റെ ജനനം, രാമ-ലക്ഷ്ണ -സീതമാരുടെ വനവാസം, സീതാപഹരണം, രാമ-രാവണ യുദ്ധം തുടങ്ങി രാമായണത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ചെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

വാല്‍മീകി രാമായണം

വാല്‍മീകി രാമായണം ശ്ലോകങ്ങളായാണ് എഴുതപ്പെട്ടിട്ടുള്ളത് അയോധ്യരാജാവായ രാമന്റെ ജീവിത കഥയാണ് ഇതില്‍ വിവരിക്കുന്നത്. അയോധ്യയില്‍ നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ട രാമ പത്‌നിയായ സീത നല്‍കിയ വിവിരങ്ങള്‍ അടിസ്ഥാനമാക്കിയാണ് രാമായണം രചിക്കപ്പെട്ടതെന്നാണ് വിശ്വാസം.

രാമന്റെ ജീവിത സന്ദര്‍ഭങ്ങള്‍

ത്രേതായുഗത്തിലെ മാനവരാശിയുടെ മൂല്യങ്ങളും സദ്ഗുണങ്ങളും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌കൃതത്തില്‍ എഴുതപ്പെട്ട രാമായണം പിന്നീട് ഹിന്ദിയിലേക്കും മറ്റ് ഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്തിട്ടുണ്ട്.

ഭഗവാന്‍ രാമന്റെ ജീവിതകഥ പരാമര്‍ശിക്കുന്ന പുരാണം രാമായണം മാത്രമല്ല, രാമന്റെ ജീവിതത്തെയും അയോധ്യയെയും സംബന്ധിച്ചുള്ള കഥകള്‍ പറയുന്ന മറ്റ് നിരവധി പുണ്യ ഗ്രന്ഥങ്ങള്‍ ഉണ്ട്.

പത്മപുരാണം

അത്തരത്തില്‍ ഒന്നായ പത്മ പുരാണത്തില്‍ 55,000 കാവ്യങ്ങളാണ് ഉള്ളത്. ഇതില്‍ ചിലതെല്ലാം സീതാപഹരണത്തിന് ശേഷമുള്ള സീതയുടെ അസാന്നിദ്ധ്യം പോലുള്ള രാമായണത്തിലെ സുപ്രധാന സംഭവങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നവയാണ്. ഇതുവരെയുള്ള നമ്മളുടെ വിശ്വാസങ്ങള്‍ക്ക് പരസ്പരവിരുദ്ധമായിട്ടുള്ള ചില കാര്യങ്ങള്‍ ഇതില്‍ കാണാന്‍ കഴിയും.

സീതയുടെ അഗ്നി പരീക്ഷ

സീതയുടെ അഗ്നി പരീക്ഷ

പത്മ പുരാണത്തില്‍ സീതയുടെ അഗ്നി പരീക്ഷ സംബന്ധിച്ചുള്ള പരാമര്‍ശം ഉണ്ട്. പുറത്തു വരുന്ന കഥകള്‍ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ സീതയുടെ അഗ്നിപരീക്ഷയെ സംബന്ധിച്ച് ഇതില്‍ എടുത്തു പറയുന്നുണ്ട്. ഇതില്‍ പറയുന്നത് രണ്ട് സീതമാരുണ്ട് എന്നാണ് , ഒന്ന് യഥാര്‍ത്ഥ സീതയും മറ്റൊന്ന് മായ സീതയും.

സീതാപപഹരണം

സീതാപപഹരണം

ലങ്കേശനായ രാവണന്‍ സന്യാസി വേഷത്തില്‍ വന്ന് സീതയെ തന്ത്രത്തില്‍ അപഹരിച്ചു കൊണ്ടു പോയി അശോകവനിയില്‍ പാര്‍പ്പിക്കുകയും , യുദ്ധത്തില്‍ രാവണനെ പരാജയപ്പെടുത്തി സീതയെ രാമന്‍ രക്ഷപെടുത്തുകയും ചെയ്ത കഥ നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്.

രാമന്‍ സീതയോട് പരിശുദ്ധി തെളിയിക്കാന്‍ ആവശ്യപ്പെടുന്നു

രാമന്‍ സീതയോട് പരിശുദ്ധി തെളിയിക്കാന്‍ ആവശ്യപ്പെടുന്നു

രാമന്‍ പരിശുദ്ധി തെളിയിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സീത അഗ്നി പരീക്ഷയ്ക്ക് തയ്യാറാകുന്നു, ജനങ്ങള്‍ക്ക് മുമ്പില്‍ തന്റെ പിരിശുദ്ധി തെളിയിച്ച സീത അയോദ്ധ്യയില്‍ നിന്നും രാമന്റെ ജീവിതത്തിന്‍ നിന്നും നിഷ്‌കാസിത ആകുന്നു, അതിന് ശേഷമുള്ള കാര്യങ്ങള്‍ ഇതുവരെ എവിടെയും വിശദീകരിക്കപ്പെട്ടിട്ടില്ല.

 സീതയുടെ അഗ്നി പരീക്ഷയും ഉപേക്ഷിക്കപ്പെടലും തമ്മില്‍ ബന്ധമില്ല

സീതയുടെ അഗ്നി പരീക്ഷയും ഉപേക്ഷിക്കപ്പെടലും തമ്മില്‍ ബന്ധമില്ല

പത്മ പുരാണത്തിലെ കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണെങ്കില്‍ , സീതയുടെ അഗ്നി പരീക്ഷയും , രാമന്‍ സീതയെ ഉപേക്ഷിച്ചതും തമ്മില്‍ ബന്ധമില്ലെന്നു വേണം മനസ്സിലാക്കാന്‍, മായാ സീതയെ കുറിച്ച് രാമന് അറിയാമെന്ന് ഇതില്‍ പറയുന്നുണ്ട്.

അഗ്നിദേവനോടുള്ള സീതയുടെ പ്രാത്ഥന

അഗ്നിദേവനോടുള്ള സീതയുടെ പ്രാത്ഥന

സന്യാസിയുടെ വേഷം ധരിച്ച രാവണന്‍ സീതയെ അപഹരിക്കാനായി എത്തുന്നു. ലക്ഷ്മിദേവിയുടെ അവതാരമാണ് സീതയെന്ന് രാവണന് അറിയില്ല. രാവണന്റെ ഉദ്ദേശം സീതാദേവിയ്ക്ക് നേരത്തെ തന്നെ മനസിലായി. ഭര്‍ത്താവും ഭര്‍തൃ സഹോദരനും ആ സമയത്ത് തന്റെ രക്ഷയ്ക്ക് എത്തില്ലെന്ന് മനസിലാക്കിയ സീത അഗ്നി ദേവനെ വിളിച്ച് പ്രാത്ഥിക്കുന്നു. അഗ്നിദേവന്‍ എത്തി യഥാര്‍ത്ഥ സീതയെ മറയ്ക്കുന്നു.

അഗ്നിദേവന്‍ യഥാര്‍ത്ഥ സീതയെ മറച്ച് വയ്ക്കുന്നു

അഗ്നിദേവന്‍ യഥാര്‍ത്ഥ സീതയെ മറച്ച് വയ്ക്കുന്നു

സീതയുടെ ദൃഢഭക്തിയിലും വിശ്വാസത്തിലും സംപ്രീതനായ അഗ്നി ദേവന്‍ മായ സീതയെ സൃഷ്ടിക്കുകയും യഥാര്‍ത്ഥ സീതയെ തീനാളങ്ങളില്‍ ഒളിപ്പിച്ച് വയ്ക്കുകയും ചെയ്യുന്നു. ഇതറിയാതെ രാവണന്‍ മായാ സീതയെ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടു പോകുന്നു.

 രാമന്റെ നീതിയുക്തമായ തീരുമാനം

രാമന്റെ നീതിയുക്തമായ തീരുമാനം

വിഷ്ണുവിന്റെ അവതാരമായ രാമന് ഇക്കാര്യം അറിയാം എങ്കിലും തന്റെ കര്‍മ്മം പൂര്‍ത്തീകരിച്ച് ധര്‍മ്മത്തെ പരിപാലിക്കുന്നതിനായി രാവണനുമായി യുദ്ധം ചെയ്യുകയും രാവണന് മുജ്ജമ്മ പാപങ്ങളില്‍ നിന്നും മുക്തി നല്‍കുകയും ചയ്യുന്നു.

അഗ്നി പരീക്ഷ

അഗ്നി പരീക്ഷ

സീത സുരക്ഷിതയായി തീരിച്ചെത്തിയതിന് ശേഷം രാമന്‍ മായാ സീതയോട് അഗ്നിയിലേക്ക് മടങ്ങി പോകാനും യഥാര്‍ത്ഥ സീതയെ മടക്കി നല്‍കാനും ആവശ്യപ്പെടുന്നു . അഗ്നി പരീക്ഷയുടെ സമയത്ത് രാവണന്റെ സ്പര്‍ശമേക്കാത്ത യഥാര്‍ത്ഥ സീതയാണ് അഗ്നിയില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

 മായാ സീതയെ കുറിച്ചുള്ള മറ്റ് സൂചനകള്‍

മായാ സീതയെ കുറിച്ചുള്ള മറ്റ് സൂചനകള്‍

മായ സീതയെ കുറിച്ച് പരാമര്‍ശിക്കുന്ന നിരവധി കഥകള്‍ ബ്രഹ്മവൈവത്ര പുരാണം പോലുള്ള നിരവധി പുരാണ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.

Read more about: spirituality
English summary

Reasons Why Lord Rama Asked Sita To Go Through Agni Pariksha

Reasons Why Lord Rama Asked Sita To Go Through Agni Pariksha
Story first published: Sunday, June 18, 2017, 18:10 [IST]