ഒരു നുളളു സിന്ദൂരം അവളെക്കുറിച്ചു പറയും

By: Jibi Deen
Subscribe to Boldsky

നെറ്റിയില്‍ സിന്ദൂരം തൊടുന്നത്‌ ഇന്ത്യന്‍ സ്‌ത്രീകളുടെ നിത്യേനയുള്ള ആചാരങ്ങളുടെ ഭാഗം മാത്രമല്ല മറിച്ച്‌ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്‌ .സിന്ദൂരം ഒഴിവാക്കുന്നത്‌ ദുഖത്തിന്റെയും വൈധവ്യത്തിന്റെയും ദുസൂചനയാണ്‌ നല്‍കുന്നത്‌.ഇന്ത്യയില്‍ ഓരോ പ്രദേശത്തും സിന്ദൂരവും അത്‌ തൊടുന്ന രീതിയും വ്യത്യസ്‌തമാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ നിരവധി ഐതീഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്‌.

കുങ്കുമം എന്നും അറിയപ്പെടുന്ന സിന്ദൂരം യഥാര്‍ത്ഥത്തില്‍ കുങ്കുമപ്പൂമരത്തില്‍ നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്‌. മഞ്ഞള്‍, നാരങ്ങ എന്നിവ ഉപയോഗിച്ച്‌ വ്യാണിജ്യപരമായും ഇത്‌ നിര്‍മ്മിക്കുന്നുണ്ട്‌. ഇന്ത്യന്‍ സ്‌ത്രീകളുടെ ജീവിതത്തിലെ പ്രധാന ഭാഗമായി സിന്ദൂരം മാറാനുള്ള ചില കാരണങ്ങള്‍ ആണ്‌ ഇവിടെ പറയുന്നത്‌.

ഗര്‍ഭധാരണശേഷിയുടെ അടയാളം

ഗര്‍ഭധാരണശേഷിയുടെ അടയാളം

ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തറ എന്നത്‌ കുടുംബമാണന്നിരിക്കെ സ്‌ത്രീകളുടെ ഗര്‍ഭധാരണ ശേഷിയ്‌ക്ക്‌ ഇവിടെ ഏറെ പ്രാധാന്യമുണ്ട്‌. കുട്ടിയെ ഗര്‍ഭം ധരിക്കാനുള്ള സ്‌ത്രീകളുടെ ശേഷിയെ സൂചിപ്പിക്കുന്നത്‌ ആര്‍ത്തവ രക്തത്തിന്റെ നിറമായ ചുവപ്പിലൂടെയാണ്‌. സ്‌ത്രീക്ക്‌ അവളുടെ ഉള്ളില്‍ സൃഷ്ടാവുമായി രക്തബന്ധമുള്ള ഒരു ജീവന്‌ രൂപം നല്‍കാനുള്ള ശേഷി ഉണ്ട്‌. സൃഷ്ടാവ്‌ എന്ന പദവിയോടുള്ള നന്ദിയുടേയും അത്‌ ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങളുടേയും സൂചകമായിട്ടാണ്‌ സ്‌ത്രീകള്‍ സിന്ദൂരം അണിയുന്നത്‌.

ആജ്ഞാ ചക്ര സംരക്ഷിക്കാന്‍

ആജ്ഞാ ചക്ര സംരക്ഷിക്കാന്‍

നമ്മുടെ ശരീരത്തില്‍ ഏഴ്‌ ഊര്‍ജകേന്ദ്രങ്ങള്‍ അഥവ ചക്രങ്ങള്‍ ഉണ്ടെന്നാണ്‌ യോഗശാസ്‌ത്രത്തില്‍ പറയുന്നത്‌. ഊര്‍ജ കേന്ദ്രങ്ങള്‍ എന്ന്‌ പറയപ്പെടുന്ന ഈ സ്ഥാനങ്ങളിലാണ്‌ സുപ്രധാന അന്ധസ്രാവി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നതെന്നാണ്‌ പലരുടെയും വിശ്വാസം. നെറ്റിയില്‍ സ്ഥിതി ചെയ്യുന്ന ആജ്ഞ ചക്രയുടെ സംരക്ഷണത്തിനായാണ്‌ സിന്ദൂരം അണിയാന്‍ നിര്‍ദ്ദേശിക്കുന്നത്‌. സ്‌ത്രീകള്‍ക്ക്‌ മാത്രമല്ല പുരുഷന്‍മാര്‍ക്കും ഇത്‌ ഗുണകരമാണ്‌.

ആയുര്‍വേദത്തിലും പ്രധാനം

ആയുര്‍വേദത്തിലും പ്രധാനം

ആയുര്‍വേദത്തിലും സിന്ദൂരത്തിന്‌ പ്രാധാന്യമുണ്ട്‌. പണ്ട്‌ കാലം മുതല്‍ ആയുര്‍വേദ ചികിത്സാ രംഗത്ത്‌ മഞ്ഞള്‍, നാരങ്ങ, മെര്‍ക്കുറി എന്നിവയുടെ മിശ്രിതം രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും സ്‌ത്രീകളിലെ ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിക്കാനും ഉപയോഗിച്ചിരുന്നു. സിന്ദൂരം അഥവ കുങ്കുമം എന്നറിയപ്പെടുന്ന ഈ മിശ്രിതം സ്‌ത്രീകളുടെ ശ്ലേഷ്‌മ ഗ്രന്ധി വരെ തൊടണം എന്നാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. ഇതുകൊണ്ടാണ്‌ ഉത്തരേന്ത്യന്‍ സ്‌ത്രീകള്‍ പ്രധാനമായും ഉത്തര്‍പ്രദേശ്‌ , ബീഹാര്‍ എന്നിവിടങ്ങളിലെ സ്‌ത്രീകള്‍ സിന്ദൂരം സഹസ്രാര ചക്ര സ്ഥിതി ചെയ്യുന്നുവെന്ന സങ്കല്‍പിക്കുന്ന ഇടം വരെ നീട്ടി തൊടുന്നത്‌.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായാണ്‌ സിന്ദൂരം കണക്കാക്കുന്നത്‌. രാജ്യത്തിന്റെ പലയിടങ്ങളിലും സിന്ദൂരം തൊടുന്നതിന്റെ വലുപ്പത്തിലും നീളത്തിലും വ്യത്യാസം ഉണ്ടാകുമെങ്കിലും വിവാഹിതരായ സ്‌ത്രീകളുടെ നിത്യജീവിതത്തിലെ ആചാരങ്ങളുടെ ഭാഗമാണിത്‌. വിവാഹിതയായ മറ്റൊരു സ്‌ത്രീക്ക്‌ കുങ്കുമം നല്‍കുന്നത്‌ പരസ്‌പര ബന്ധവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ്‌ കണക്കാക്കുന്നത്‌.

വിവാഹിതരായ സ്‌ത്രീകള്‍

വിവാഹിതരായ സ്‌ത്രീകള്‍

എല്ലാ ആഘോഷങ്ങളിലും പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യയില്‍ വിവാഹിതരായ സ്‌ത്രീകള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ച്‌ മറ്റ്‌ വിവാഹിതരായ സ്‌ത്രീകള്‍ക്ക്‌ മഞ്ഞളും സിന്ദൂരവും നല്‍കാറുണ്ട്‌.

ദേവിക്കുള്ള കാഴ്‌ചദ്രവ്യം

ദേവിക്കുള്ള കാഴ്‌ചദ്രവ്യം

എപ്പോഴും വധുവായി ചിത്രീകരിക്കുന്ന ദുര്‍ഗ്ഗ ദേവി, ആദിശക്തിയുടെ മറ്റൊരു അവതാരവും എപ്പോഴും മാതാവും ഭാര്യയുമായി വര്‍ണ്ണിക്കപ്പെടുന്ന ദേവി ഗൗരി, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്‌മി ദേവി എന്നിവരെ ആരാധിക്കുമ്പോള്‍ സിന്ദൂരമാണ്‌ കാഴ്‌ചദ്രവ്യമായി ഉപയോഗിക്കുന്നത്‌. സിന്ദൂരമാണ്‌ ദേവിയുടെ പ്രസാദമായി സ്‌ത്രീകള്‍ക്ക്‌ നല്‍കുന്നത്‌ . ദുര്‍ഗ, ലക്ഷ്‌മി, വിഷ്‌ണു എന്നിവരെ ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ സിന്ദൂരം പ്രധാന കാഴ്‌ചദ്രവ്യമാണ്‌.

Read more about: spirituality
English summary

Reasons Why Indian Women Still Love Sindoor

Reasons Why Indian Women Still Love Sindoor, read more to know about
Subscribe Newsletter