For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്തമപുത്രന് ജന്‍മം നല്‍കാം; സന്താനലബ്ദിക്കായി പുത്രദ ഏകാദശിയില്‍ ഈ പരിഹാരം

|

ഓരോ ഏകാദശിക്കും ഹിന്ദുവിശ്വാസികള്‍ക്കിടയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഏകാദശി നാളില്‍ ആളുകള്‍ മഹാവിഷ്ണുവിനെ ഭക്തിയോടെ ആരാധിക്കുന്നു. 2023ലെ ആദ്യ ഏകാദശിയാണ് പൗഷ പുത്രദ ഏകാദശി. ജനുവരി 02ന് ഭക്തര്‍ ഈ ഏകാദശി ആഘോഷിക്കും. ഒരു വര്‍ഷത്തില്‍ രണ്ട് പുത്രദ ഏകാദശികള്‍ വരുന്നു. ആദ്യത്തെ പുത്രദ ഏകാദശി പൗഷ മാസത്തിലും രണ്ടാമത്തെ പുത്രാദ ഏകാദശി ശ്രാവണ മാസത്തിലുമാണ് വരുന്നത്.

Also read: പാപമോചനപുണ്യം നല്‍കുന്ന വൈകുണ്ഠ ഏകാദശി; വിഷ്ണു ആരാധനയും വ്രതവും ഈവിധം ചെയ്യണംAlso read: പാപമോചനപുണ്യം നല്‍കുന്ന വൈകുണ്ഠ ഏകാദശി; വിഷ്ണു ആരാധനയും വ്രതവും ഈവിധം ചെയ്യണം

ഈ ഏകാദശി പ്രധാനമായും ആഘോഷിക്കുന്നത് പുത്രനുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികളാണ്. ഭക്തിയോടും സമര്‍പ്പണത്തോടും കൂടി വ്രതാനുഷ്ഠാനം നടത്തുന്ന ഭക്തര്‍ക്ക്, മഹാവിഷ്ണു സന്തോഷവും ഐശ്വര്യവും ആഗ്രഹ സാഫല്യവും നല്‍കി അനുഗ്രഹിക്കുന്നു. സന്താനലബ്ദിക്കായി പുത്രദ ഏകാദശി നാളില്‍ നിങ്ങള്‍ ചെയ്യേണ്ട ചില പ്രതിവിധികള്‍ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം. പൂര്‍ണ മനസോടെ ഈ പ്രതിവിധികള്‍ നിങ്ങള്‍ ചെയ്താല്‍ ഫലം സുനിശ്ചിതമായിരിക്കും.

ഈ കാരണങ്ങളാണ് സന്താനലബ്ധിക്ക് തടസ്സം

ഈ കാരണങ്ങളാണ് സന്താനലബ്ധിക്ക് തടസ്സം

മാതൃശാപം - കഴിഞ്ഞ ജന്മത്തിലോ ഈ ജന്മത്തിലോ നിങ്ങള്‍ മാതൃശാപം അനുഭവിക്കുകയാണെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ സന്താനങ്ങളുമായി ബന്ധപ്പെട്ട വേദന അനുഭവിക്കേണ്ടിവരും.

സഹോദര ശാപം - മുന്‍ജന്‍മത്തിലോ ഈ ജന്മത്തിലോ സഹോദരനില്‍ നിന്ന് ശാപം ലഭിച്ചാല്‍ നിങ്ങള്‍ക്ക് സന്താനഭാഗ്യം കൈവരാതെ വരും.

ബ്രാഹ്‌മണശാപം - നിങ്ങളുടെ മുന്‍ ജന്മത്തിലോ ഈ ജന്മത്തിലോ ഒരു ബ്രാഹ്‌മണന്റെ ശാപം നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍, സന്താനലബ്ദിക്ക് തടസമുണ്ടാകും.

ഭാര്യാശാപം -മുന്‍ജന്‍മത്തിലോ ഈ ജന്മത്തിലോ നിങ്ങളുടെ ഭാര്യ നല്‍കിയ ശാപത്താല്‍ നിങ്ങള്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരം തടസ്സങ്ങളും നേരിടേണ്ടിവരും.

രാമേശ്വരത്ത് സ്‌നാനം ചെയ്യുക

രാമേശ്വരത്ത് സ്‌നാനം ചെയ്യുക

കഴിഞ്ഞ ജന്മത്തിലോ ഈ ജന്മത്തിലോ നിങ്ങള്‍ മാതൃശാപം അനുഭവിക്കുകയാണെങ്കില്‍, തീര്‍ച്ചയായും കുട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടിവരും. ശാപമോക്ഷത്തിനായി ഭര്‍ത്താവ് രാമേശ്വരത്ത് പോയി സ്‌നാനം ചെയ്യണം. ഇതോടൊപ്പം നിങ്ങളുടെ കഴിവിനനുസരിച്ച് ദാനം ചെയ്യണം. ഒരു വെള്ളി പാത്രത്തില്‍ പാല്‍ നിറച്ച് ദാനം ചെയ്യുക. ഈ പ്രതിവിധി ഭക്തിപൂര്‍വ്വം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മാതൃശാപത്തില്‍ നിന്ന് മോചനം ലഭിക്കുന്നു. ആരോഗ്യവാനും സുന്ദരനും സ്വഭാവഗുണവുമുള്ള ഒരു പുത്രനെ ലഭിക്കാനാകും.

Also read:Indian Festival Calendar 2023: വര്‍ഷത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും; സമ്പൂര്‍ണ്ണ ലിസ്റ്റ്‌Also read:Indian Festival Calendar 2023: വര്‍ഷത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും; സമ്പൂര്‍ണ്ണ ലിസ്റ്റ്‌

മഹാവിഷ്ണുവിനെ ആരാധിക്കുക

മഹാവിഷ്ണുവിനെ ആരാധിക്കുക

കഴിഞ്ഞ ജന്‍മത്തിലോ ഈ ജന്മത്തിലോ സഹോദരനില്‍ നിന്ന് ശാപം ലഭിച്ചാല്‍ നിങ്ങള്‍ക്ക് സന്താനഭാഗ്യം നഷ്ടപ്പെടും. ഇതില്‍ നിന്ന് മോചനം ലഭിക്കാന്‍ പൂര്‍ണ്ണ ഭക്തിയോടെ ശ്രീ ലക്ഷ്മി-നാരായണ കഥ കേള്‍ക്കുക. യമുനയിലോ കൃഷ്ണാ നദിയിലോ കുളിക്കുക. കൂടാതെ ഒരു ആല്‍മരം നടുകയും അത് വളരുന്നതുവരെ തുടര്‍ച്ചയായി പരിപാലിക്കുകയും ചെയ്യുക. ഭക്തിയോടെ ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് തീര്‍ച്ചയായും ശാപത്തില്‍ നിന്ന് മുക്തി ലഭിക്കുകയും സന്താനഭാഗ്യം കൈവരികയും ചെയ്യും.

ചന്ദ്രദോഷ പരിഹാരമായി വ്രതമെടുക്കുക

ചന്ദ്രദോഷ പരിഹാരമായി വ്രതമെടുക്കുക

നിങ്ങളുടെ മുന്‍ ജന്മത്തിലോ ഈ ജന്മത്തിലോ നിങ്ങള്‍ക്ക് ഏതെങ്കിലും ബ്രാഹ്‌മണ ശാപം ലഭിച്ചിട്ടുണ്ടെങ്കില്‍, ഈ ശാപത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ ചന്ദ്രയാന വ്രതം അനുഷ്ഠിക്കണം. കൂടാതെ, ഒരു ബ്രാഹ്‌മണന് പശുവിനെ ദാനം ചെയ്യുകയും വേണം. ഈ പരിഹാരം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശാപമോക്ഷം ലഭിക്കുകയും തീര്‍ച്ചയായും യോഗ്യനായ ഒരു പുത്രനെ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

Also read:ചാണക്യന്‍ പറയുന്ന ഈ സൂത്രങ്ങള്‍ പാലിച്ചാല്‍ കലഹങ്ങളില്ലാത്ത ദാമ്പത്യജീവിതം ഉറപ്പ്Also read:ചാണക്യന്‍ പറയുന്ന ഈ സൂത്രങ്ങള്‍ പാലിച്ചാല്‍ കലഹങ്ങളില്ലാത്ത ദാമ്പത്യജീവിതം ഉറപ്പ്

ഗോദാനം, കന്യാദാനം

ഗോദാനം, കന്യാദാനം

മുന്‍ജന്‍മത്തിലോ ഈ ജന്മത്തിലോ നിങ്ങള്‍ ഭാര്യാശാപത്താല്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് സന്താനതടസ്സം നേരിടേണ്ടിവരും. ഇതില്‍ നിന്ന് ശാപമോക്ഷം ലഭിക്കാന്‍ ശ്രീ ലക്ഷ്മീനാരായണ വിഗ്രഹത്തെ യഥാവിധി പൂജിക്കണം. ഇതുകൂടാതെ നിങ്ങള്‍ ഗോക്കളെ ദാനം ചെയ്യുകയും ചെയ്യുക.

ഹനുമാന്‍ സ്വാമിയെ ആരാധിക്കുക

ഹനുമാന്‍ സ്വാമിയെ ആരാധിക്കുക

സന്താനലബ്ദിക്കായി നിങ്ങള്‍ക്ക് ഹനുമാനെ ആരാധിക്കാവുന്നതാണ്. സന്താനതടത്തിന്റെ ലക്ഷണങ്ങള്‍ കാണുകയോ അനുഭവപ്പെടുകയോ ചെയ്താല്‍, അതില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ ഹനുമാനെ ആരാധിക്കണം. ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതിലൂടെ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പുത്രഭാഗ്യം സഫലമാകും.

Also read:ജീവിതത്തില്‍ പരാജയം എന്തെന്നറിയില്ല, ഉയര്‍ച്ച മാത്രം ഫലം; ഈ 7 കാര്യങ്ങള്‍ ദിനവും ചെയ്യൂAlso read:ജീവിതത്തില്‍ പരാജയം എന്തെന്നറിയില്ല, ഉയര്‍ച്ച മാത്രം ഫലം; ഈ 7 കാര്യങ്ങള്‍ ദിനവും ചെയ്യൂ

പുത്രദ ഏകാദശി പൂജാവിധി

പുത്രദ ഏകാദശി പൂജാവിധി

പൗഷപുത്രദ ഏകാദശിയില്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ സാത്വികഭക്ഷണം കഴിക്കണം. സംയമനം പാലിക്കുകയും ബ്രഹ്‌മചര്യം പാലിക്കുകയും വേണം. രാവിലെ കുളികഴിഞ്ഞ് മഹാവിഷ്ണുവിനെ ധ്യാനിക്കുക. അതിനുശേഷം ഗംഗാജലം, തുളസി ദളം, എള്ള്, പഞ്ചാമൃതം എന്നിവയാല്‍ നാരായണനെ പൂജിക്കണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ക്ക് വൈകുന്നേരം വിളക്ക് ദാനം ചെയ്ത ശേഷം പഴങ്ങള്‍ കഴിക്കാം. വ്രതാനുഷ്ഠാനത്തിന്റെ അടുത്ത ദിവസം ദ്വാദശി നാളില്‍, ഒരു നിര്‍ധന ബ്രാഹ്‌മണന് ഭക്ഷണവും ദക്ഷിണയും നല്‍കിണം.

ഇക്കാര്യങ്ങള്‍ ചെയ്യരുത്

ഇക്കാര്യങ്ങള്‍ ചെയ്യരുത്

* ഏകാദശി ദിനത്തില്‍ തുളസിയില പറിക്കരുത്. ഏകാദശിക്ക് ഒരു ദിവസം മുമ്പ് തുളസിയില പറിച്ചെടുത്ത് രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വച്ച് സൂക്ഷിക്കാം.

* മാംസഭക്ഷണം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കരുത്.

* ഈ ദിവസം മദ്യവും സിഗരറ്റും ഉപയോഗിക്കരുത്.

* മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കരുത്.

* ഏകാദശി ദിനത്തില്‍ അരിയാഹാരം കഴിക്കരുത്. കാരണം ഈ ദിവസം അരി കഴിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

English summary

Putrada Ekadashi 2023 Remedies To Overcome The Problems in Childbirth and Pregnancy

By doing these measures on Putrada Ekadashi, you can overcome the problems in childbirth and pregnancy. Take a look.
X
Desktop Bottom Promotion