For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2023ലെ ആദ്യ ഏകാദശി; ഭഗവാന്റെ അനുഗ്രഹത്താല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം; ശുഭമുഹൂര്‍ത്തവും പൂജാവിധിയും

|

ഹിന്ദുമതത്തില്‍ എല്ലാ മാസങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. അതില്‍ ഒന്നാണ് പവിത്രമായി കണക്കാക്കപ്പെടുന്ന പൗഷ മാസം. ഈ മാസത്തില്‍ നടത്തുന്ന ആരാധനകള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ദൈവത്തെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. പൗഷ മാസം വളരെ പുണ്യമാസമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തില്‍ വരുന്ന ഏകാദശി വ്രതവും വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു.

Also read: 2023ല്‍ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ ദിനങ്ങളും ശുഭമുഹൂര്‍ത്തവുംAlso read: 2023ല്‍ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ ദിനങ്ങളും ശുഭമുഹൂര്‍ത്തവും

ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ മോക്ഷം പ്രാപിക്കുകയും എല്ലാ കഷ്ടപ്പാടുകളും പാപങ്ങളും നശിക്കുകയും ചെയ്യുമെന്ന് പറയുന്നു. പൗഷ മാസത്തിലെ അവസാനത്തെ ഏകാദശി വ്രതമായ പുത്രദ ഏകാദശി വ്രതം ജനുവരി 2ന് ആഘോഷിക്കും. പുത്രദ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ സന്താനങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നും ദീര്‍ഘായുസ്സ് കൈവരുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം സന്താനങ്ങള്‍ക്ക് വേണ്ടി അമ്മയോ അച്ഛനോ വ്രതം അനുഷ്ഠിക്കുന്നു. പുത്രദ ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാരീതിയും പ്രധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പുത്രദ ഏകാദശി ശുഭമുഹൂര്‍ത്തം

പുത്രദ ഏകാദശി ശുഭമുഹൂര്‍ത്തം

പൗഷ ശുക്ലപക്ഷ ഏകാദശി തിഥി ആരംഭം - ജനുവരി 1 ഞായര്‍, രാത്രി 7.12 ന്

ഏകാദശി തിഥി അവസാനിക്കുന്നത് - ജനുവരി 2 തിങ്കള്‍, രാത്രി 8.24 ന്

ഉദയ തിഥിയിലെ പുത്രദ ഏകാദശി ജനുവരി 2 തിങ്കളാഴ്ച ആയതിനാല്‍ ഈ ദിവസം പുത്രദ ഏകാദശി വ്രതം ആചരിക്കുന്നത് ഫലം ചെയ്യും. ജനുവരി 3ന് രാവിലെ 7.12നും 9.30നും ഇടയിലുള്ള സമയമാണ് പുത്രദ ഏകാദശി.

പുത്രദ ഏകാദശിയുടെ പ്രാധാന്യം

പുത്രദ ഏകാദശിയുടെ പ്രാധാന്യം

സന്താനങ്ങള്‍ക്കായി ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് പുത്രദ ഏകാദശി വ്രതം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ വ്രതം ചിട്ടയോടും ആത്മാര്‍ത്ഥമായ മനസ്സോടും കൂടി ആചരിച്ചാല്‍ ഉടന്‍ തന്നെ സന്താനഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഈ വ്രതം അനുഷ്ഠിക്കുന്നവരുടെ കുട്ടികളുടെ ആരോഗ്യം എപ്പോഴും മികച്ചതായിരിക്കും. ഇതുകൂടാതെ ഈ വ്രതാനുഷ്ഠാനം നടത്തുന്നവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും മുടങ്ങിക്കിടന്ന ജോലികളും പൂര്‍ത്തിയാകുകയും ചെയ്യുന്നു. പുത്രദ ഏകാദശി വ്രതം ആചരിച്ചാല്‍ നിങ്ങളുടെ ജോലിയിലെ തടസ്സങ്ങളും നീങ്ങുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ അനുയോജ്യമായ പങ്കാളിയെ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Also read:വര്‍ഷാവസാനം ശുക്രന്‍ മകരം രാശിയില്‍; ഫലങ്ങള്‍ മാറിമറിയും, 12 രാശിക്കും നേട്ടങ്ങളും കോട്ടങ്ങളുംAlso read:വര്‍ഷാവസാനം ശുക്രന്‍ മകരം രാശിയില്‍; ഫലങ്ങള്‍ മാറിമറിയും, 12 രാശിക്കും നേട്ടങ്ങളും കോട്ടങ്ങളും

പുത്രദ ഏകാദശി പൂജാരീതി

പുത്രദ ഏകാദശി പൂജാരീതി

പൗഷ പുത്രദ ഏകാദശിയില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മീദേവിയെയും ആരാധിക്കണമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചാണ് ഉപവസിക്കുന്നതെങ്കില്‍ ഈ വ്രതാനുഷ്ഠാനം എടുത്ത് രണ്ടുപേരും ഒരുമിച്ച് ആരാധന നടത്തുക. ദിവസം മുഴുവന്‍ വ്രതം അനുഷ്ഠിക്കുകയും പഴങ്ങള്‍ കഴിക്കുകയും ചെയ്യുക. ഈ ദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ഒരുമിച്ച് ആരാധിക്കുക. വിഷ്ണുവിന് ചന്ദന തിലകം പുരട്ടുക, ലക്ഷ്മി ദേവിക്ക് കുങ്കുമ തിലകം പുരട്ടുക. ഈ ദിവസം ഏകാദശി വ്രതത്തിന്റെ കഥ വായിക്കുന്നതും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുന്നതും ഫലദായകമായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ ചിത്രത്തിന് മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് മഞ്ഞപ്പൂക്കള്‍ സമര്‍പ്പിക്കുക. ആരാധനയ്ക്ക് ശേഷം ആരതി നടത്തുകയും നിവേദ്യം അര്‍പ്പിക്കുകയും ചെയ്യുക. വിഷ്ണുഭഗവാന് നിവേദ്യം അര്‍പ്പിക്കുമ്പോള്‍ അതില്‍ തുളസി ദളവും ഉണ്ടായിരിക്കണം. ആരാധനയ്ക്ക് ശേഷം കുടുംബാംഗങ്ങള്‍ക്കും നിവേദ്യം നല്‍കുക.

ഏകാദശി ദിനത്തില്‍ ഇവ ചെയ്യരുത്

ഏകാദശി ദിനത്തില്‍ ഇവ ചെയ്യരുത്

* വേദങ്ങള്‍ പ്രകാരം 24 ഏകാദശികളിലും അരിയാഹാരം കഴിക്കുന്നത് നിഷിധമായി കണക്കാക്കപ്പെടുന്നു. ഏകാദശി നാളില്‍ ചോറ് കഴിക്കുന്നതിലൂടെ നിങ്ങള്‍ അടുത്ത ജന്‍മം ഇഴജന്തുവായി ജനിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം അബദ്ധത്തില്‍ പോലും ചോറ് കഴിക്കരുത്.

* ഏകാദശി വ്രതം മഹാവിഷ്ണുവിനോടുള്ള ആരാധനയും ഭക്തിയും കാണിക്കുന്നു. ഏകാദശി നാളില്‍ ഭക്ഷണത്തിലും പെരുമാറ്റത്തിലും സംയമനവും സത്യസന്ധതയും പാലിക്കണം.

* ഏകാദശി നാളില്‍ ഭാര്യയും ഭര്‍ത്താവും സംയമനത്തോടെ ബ്രഹ്‌മചര്യം പാലിക്കണം. ഈ ദിവസം ശാരീരിക ബന്ധം പാടില്ല.

* എല്ലാ ദിവസങ്ങളിലും വച്ച് ഏകാദശി തിയ്യതി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ ഗുണം ലഭിക്കാന്‍ ഈ ദിവസം പരുഷമായ വാക്കുകള്‍ പറയരുത്. വഴക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കണം.

* ഏകാദശി ദിനം അതിരാവിലെ നേരത്തെ എഴുന്നേല്‍ക്കണം, വൈകുന്നേരം ഉറങ്ങരുത്. ഇതുകൂടാതെ ഈ ദിവസം നിങ്ങള്‍ ദേഷ്യപ്പെടുകയോ കള്ളം പറയുകയോ ചെയ്യരുത്.

Also read:ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍; ഈ 5 രാശിക്കാര്‍ക്ക് ജനുവരി 13 മുതല്‍ നല്ലകാലംAlso read:ഇടവം രാശിയില്‍ ചൊവ്വ നേര്‍രേഖയില്‍; ഈ 5 രാശിക്കാര്‍ക്ക് ജനുവരി 13 മുതല്‍ നല്ലകാലം

ഇവ ചെയ്യുക

ഇവ ചെയ്യുക

* ഏകാദശി നാളില്‍ നിങ്ങളുടെ കഴിവിന് അനുസരിച്ച് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യണം.

* കഴിയുമെങ്കില്‍ ഏകാദശി വ്രത നാളില്‍ ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് വളരെ ഐശ്വര്യമാണ്.

* വിവാഹ തടസം നീങ്ങാനായി ഏകാദശി ദിനത്തില്‍ കുങ്കുമമോ വാഴപ്പഴമോ മഞ്ഞളോ ദാനം ചെയ്യുക.

* ഏകാദശിയില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവും ലക്ഷ്മിദേവിയും പ്രസാദിക്കുകയും ഭക്തരുടെ ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നു.

* എല്ലാ ഏകാദശിയിലും വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് സമ്പത്ത്, ബഹുമാനം, നല്ല ആരോഗ്യം, അറിവ്, സന്താന സന്തോഷം, കുടുംബ സന്തോഷം, ആഗ്രഹിച്ച ഫലങ്ങള്‍ എന്നിവ ലഭിക്കും.

* ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ പൂര്‍വികര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കും.

English summary

Putrada Ekadashi 2023 Date, Shubha Muhurtham, Puja Vidhi And Importance

Putrada Ekadashi in the month of Pausha has special significance. Let us know about the date, shubha muhurtham, puja vidhi and importance of Putrada Ekadashi.
Story first published: Tuesday, December 27, 2022, 10:49 [IST]
X
Desktop Bottom Promotion