For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവപ്രീതിക്ക് അത്യുത്തമം പ്രദോഷം: സന്താനസൗഭാഗ്യം, ദാരിദ്ര്യദു:ഖശമനം

|

ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ വ്രതമാണ് പ്രദോഷ വ്രതം. ഈ വര്‍ഷത്തെ പ്രദോഷം ഡിസംബര്‍ 5-നാണ് വരുന്നത്. ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദു:ഖങ്ങളും ദുരിതങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യും എന്നാണ് വിശ്വാസം. സോമപ്രദോഷ വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഇതില്‍ തന്നെ ഏറ്റവും ലളിതമായി ആചരിക്കാവുന്ന ഒരു വ്രതമാണ് പ്രദോഷ വ്രതം. ഈ ദിവസം ശിവനെ ആത്മാര്‍ത്ഥമായി ആരാധിക്കുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ക്ഷിപ്രകോപിയാണ് എന്നത് പോലെ തന്നെ ക്ഷിപ്രപ്രസാദി കൂടിയാണ് ഭഗവാന്‍ ശിവന്‍. അതുകൊണ്ട് തന്നെ നാം എടുക്കുന്ന വ്രതത്തിന്റെ ഫലം നല്‍കി ഭഗവാന്‍ അനുഗ്രഹിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിത്തതില്‍ സന്തോഷവും ഐശ്വര്യവും നല്‍കുന്നതിന് വേണ്ടി ഭഗവാനെ പ്രിതീപ്പെടുത്തുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സോമപ്രദോഷം അനുഷ്ഠിക്കാവുന്നതാണ്.

Pradosh Vrat December 2022

തിങ്കളാഴ്ച വരുന്ന പ്രദോഷ വ്രതത്തെ സോമ പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. എന്നാല്‍ ഇത് കൂടാതെ വ്യത്യസ്ത ദിവസങ്ങളില്‍ പ്രദോഷം വരുന്നുണ്ട്. ഇതിന് വ്യത്യസ്ത പ്രാധാന്യവും ഉണ്ട് എന്നതാണ് സത്യം. തിങ്കളാഴ്ച ദിനം ഭഗവാന്‍ ശിവന് ഏറെ പ്രധാനപ്പെട്ടത് തന്നെയാണ്. ഈ ദിവസം പരമശിവനെ ആരാധിക്കുന്നതിന്റെ പ്രാധാന്യവും കൂടുതലാണ്. എല്ലാ മാസവും രണ്ട് തവണയാണ് പ്രദോഷ വ്രതം വരുന്നത്. പ്രദോഷ വ്രതത്തെക്കുറിച്ചും തിഥിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കൂടുതല്‍ വായിക്കാം.

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

പഞ്ചാംഗം അനുസരിച്ച് ഡിസംബര്‍ 5 ന് രാവിലെ 5.57 ന് ആരംഭിക്കുന്ന ത്രയോദശി തിഥി പിറ്റേന്ന് ഡിസംബര്‍ 6 ന് രാവിലെ 6.47 നാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തിലാണ് പ്രദോഷ വ്രതം അനുഷ്ഠിക്കേണ്ടത്. ഈ ദിനത്തില്‍ പ്രദോഷ വ്രതം അനുഷ്ഠിച്ച് ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദോഷഫലങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കകയും ചെയ്യും എന്നാണ് വിശ്വാസം. എല്ലാ കഷ്ടപ്പാടുകളും നീങ്ങി മോക്ഷം ലഭിക്കും എന്നാണ് ഈ വ്രതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ദശാദോഷം, ജാതകദോഷം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിനും ജീവിത്തതില്‍ ഉയര്‍ച്ചയിലെക്ക് എത്തുന്നതിനും പ്രദോഷം അനുഷ്ഠിക്കാവുന്നതാണ്.

പ്രദോഷവ്രത പ്രാധാന്യം

പ്രദോഷവ്രത പ്രാധാന്യം

ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാല്‍ സന്താനസൗഭാഗ്യം, ആയുരാരോഗ്യം, പാപങ്ങളില്‍ നിന്ന് മുക്തി, ഐശ്വര്യം, സത്കീര്‍ത്തി, സന്താനസൗഭാഗ്യം എന്നിവയെല്ലാം ഉണ്ടാവുന്നു എന്നാണ് വിശ്വാസം. ഏറ്റവും എളുപ്പത്തില്‍ വളരെ ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് പ്രദോഷം. ദോഷത്തെ ഇല്ലാതാക്കുന്നത് എന്നാണ് പ്രദോഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സന്ധ്യാനേരം ത്രയോദശി തിഥി വരുന്ന കണക്കിലാണ് പ്രദോഷ ദിനം അനുഷ്ഠിക്കുന്നത്.

പ്രദോഷവ്രത പ്രാധാന്യം

പ്രദോഷവ്രത പ്രാധാന്യം

മഹാദേവന് വളരെ പ്രാധാന്യമുള്ള ദിനമായത് കൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ ഭക്തിയോടെ വേണം ഈ ദിനം അനുഷ്ഠിക്കുന്നതിന്. ഈ ദിനത്തില്‍ പാര്‍വ്വതി ദേവിയോടൊപ്പം ഭഗവാന്‍ നടരാജ രൂപത്തില്‍ നൃത്തം ചെയ്യുന്നു എന്നും ഈ സമയം ഭഗവാന്റെ നൃത്തം ദര്‍ശിക്കുന്നതിന് വേണ്ടി എല്ലാ ദേവീദേവന്‍മാരും എത്തുന്നു എന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ നിങ്ങള്‍ക്ക് എല്ലാ ദേവിദേവന്‍മാരുടേയും അനുഗ്രഹം ഉണ്ടാവുന്നു.

ശിവനെ ആരാധിക്കേണ്ടത്

ശിവനെ ആരാധിക്കേണ്ടത്

പ്രദോഷ വ്രതം എടുക്കുന്നവര്‍ ശിവനെ ആരാധിക്കുന്ന കാര്യത്തിലും ശ്രദ്ധാലുക്കളായിരിക്കണം. ശിവന്റെ ആരാധനയില്‍ കൂവളത്തിലയും വന്നി ഇലകളും ഉണ്ടായിരിക്കണം. ഇത് ശിവന് വളരെയധികം പ്രിയപ്പെട്ടവയാണ്. ജ്യോതിഷപ്രകാരം ശിവന്റെ ആരാധന ഇവയില്ലാതെ അപൂര്‍ണമാണ് എന്നാണ് കണക്കാക്കുന്നത്. ഇവ സമര്‍പ്പിക്കുന്നതിലൂടെ ശിവന്‍ നിങ്ങളെ അനുഗ്രഹിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യും എന്നാണ് വിശ്വാസം.

വ്രതദിനത്തിലെ പൂജ

വ്രതദിനത്തിലെ പൂജ

പ്രദോഷ വ്രത ദിനത്തിലെ പൂജക്കും വളരെയധികം പ്രാധാന്യം ഉണ്ട്. വിശ്വാസപ്രകാരം പ്രദോഷ വ്രതം അനുഷ്ഠിക്കുന്ന ദിനത്തില്‍ ശിവനം ഗംഗാജലത്താല്‍ അഭിഷേകം ചെയ്യണം. അല്ലെങ്കില്‍ പാലഭിഷേകവും നടത്താവുന്നതാണ്. ശേഷം വന്നി ഇലകള്‍ കൊണ്ട് ശുദ്ധീകരിക്കണം. ശേഷം വീട്ടില്‍ എല്ലായിടത്തും ഗംഗാജലം തളിക്കേണ്ടതാണ്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്. പിന്നീട് പൂജാവേളയില്‍ മൂന്ന് കൂവളത്തിലകള്‍ ശിവലിംഗത്തില്‍ സമര്‍പ്പിച്ച് ആരാധിക്കുക. ശേഷം പഞ്ചാക്ഷരീ മന്ത്രവും ശിവാഷ്ടകവും ശിവസഹസ്രനാമവും ജപിച്ച് കൊണ്ട് പ്രദോഷദിനം മുഴുവന്‍ ഭഗവാനെ ഭജിക്കണം.

വ്രതാനുഷ്ഠാനം ഇപ്രകാരം

വ്രതാനുഷ്ഠാനം ഇപ്രകാരം

പ്രദോഷ വ്രതത്തിന്റെ പൂജയെക്കുറിച്ചാണ് നാം വായിച്ചത്. ഇനി വ്രതാനുഷ്ഠാനം എപ്രകാരം വേണം എന്ന് നോക്കാം. അതിന് വേണ്ടി പ്രദോഷത്തിന് തലേ ദിവസം തന്നെ വ്രതം ആരംഭിക്കണം. അതായത് ഡിസംബര്‍ 4-ന് തന്നെ വ്രതം ആരംഭിക്കുന്നതിന് ശ്രദ്ധിക്കണം. തലേദിവസം ഒരിക്കലൂണ് നടത്തി പ്രദോഷ ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കണം. ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടില്‍ പൂജ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേത്രത്തില്‍ വഴിപാട് നടത്താവുന്നതാണ്.

വ്രതാനുഷ്ഠാനം ഇപ്രകാരം

വ്രതാനുഷ്ഠാനം ഇപ്രകാരം

കൂവളത്തില മാല കൊണ്ട് അര്‍ച്ചനയും കൂവളമാലയും പിന്‍വിളക്ക് ധാര, എന്നിവയും വഴിപാടായി ഭഗവാന് സമര്‍പ്പിക്കണം. പകല്‍ മുഴുവന്‍ ഉപവസിച്ച് വൈകുന്നേരവും ക്ഷേത്രദര്‍ശനം നടത്തേണ്ടതാണ്. ഈ ദിനത്തില്‍ എണ്ണ തേച്ച് കുളിക്കാന്‍ പാടില്ല. കൂടാതെ പഞ്ചാക്ഷരി സ്‌തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ജപിക്കണം. ഭഗവാന് വൈകുന്നേരം നേദിക്കുന്ന കരിക്ക് കഴിച്ച് അവിലോ മലരോ പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാവുന്നതാണ്. പിന്നീട് അത്താഴപൂജക്ക് ശേഷം നേദ്യച്ചോറ് കഴിച്ച് വ്രതം അവസാനിപ്പിക്കണം.

ഗുരുവായൂര്‍ ഏകാദശി വ്രതം: പൂര്‍ണഫലത്തിനും വ്യാഴദോഷകാഠിന്യം കുറക്കാനുംഗുരുവായൂര്‍ ഏകാദശി വ്രതം: പൂര്‍ണഫലത്തിനും വ്യാഴദോഷകാഠിന്യം കുറക്കാനും

2022-ലെ അവസാന ഗ്രഹമാറ്റം: കരുതിയിരിക്കേണ്ടവരും സര്‍വ്വസൗഭാഗ്യമുള്ളവരും2022-ലെ അവസാന ഗ്രഹമാറ്റം: കരുതിയിരിക്കേണ്ടവരും സര്‍വ്വസൗഭാഗ്യമുള്ളവരും

English summary

Pradosh Vrat December 2022 : Date, Tithi, Rituals, Significance In Malayalam

Here in this article we are sharing the date, tithi, rituals, significance of Pradosh Vrath in malayalam. Take a look.
X
Desktop Bottom Promotion