For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃപക്ഷത്തില്‍ ഇവ ദാനം ചെയ്യൂ സമ്പത്ത് കുമിഞ്ഞ് കൂടും

|

പിതൃപക്ഷ ദിനത്തില്‍ നമ്മുടെ പൂര്‍വ്വികരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിന് വേണ്ടി പല കര്‍മ്മങ്ങളും ചടങ്ങുകളും നമ്മള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ ഇവരുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഇത്തരം ആചാരങ്ങളും കര്‍മ്മങ്ങളും ഇന്നും നിലനില്‍ക്കുന്നത്. എന്നാല്‍ പൂര്‍വ്വികരുടെ സന്തോഷം നമ്മുടെ ജീവിതത്തില്‍ ഐശ്വര്യമായി വര്‍ത്തിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.

Pitru Paksha 2021:

പിതൃപക്ഷ ദിനത്തില്‍ ഇനി പറയുന്ന വസ്തുക്കള്‍ ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഐശ്വര്യത്തിനും സമ്പത്ത് വര്‍ദ്ധിക്കുന്നതിനും പിതൃപക്ഷ ദിനത്തില്‍ ഇനി പറയുന്ന വസ്തുക്കള്‍ ദാനം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തിലെ ഐശ്വര്യക്കേട് മാറി ജീവിതം മുഴുവന്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ദാനം എന്നും എപ്പോഴും മഹത്തായ ഒരു കര്‍മ്മം തന്നെയാണ്. ഇത് ജീവിതത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കറുത്ത എള്ള്

കറുത്ത എള്ള്

പിതൃപക്ഷ ദിനത്തില്‍ എന്ന് മാത്രമല്ല പൂര്‍വ്വികരുടെ ആത്മശാന്തിക്കായി ബലിയര്‍പ്പിക്കുമ്പോള്‍ കറുത്ത എള്ള് ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് തന്നെ കറുത്ത എള്ള് ദാനം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. കറുത്ത എള്ള് ശ്രാദ്ധകാലത്ത് ദാനം ചെയ്യണം. ഇക്കാരണത്താല്‍, ദാനധര്‍മ്മത്തിന്റെ ഫലം പൂര്‍വ്വികരും ദാതാക്കളും സ്വീകരിക്കുന്നു. മതവിശ്വാസമനുസരിച്ച്, പൂര്‍വ്വികര്‍ക്ക് തര്‍പ്പണം ചെയ്യുമ്പോള്‍ കറുത്ത എള്ള് സൂക്ഷിക്കേണ്ടതാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മറ്റ് വസ്തുക്കള്‍ സംഭാവന ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, തീര്‍ച്ചയായും കറുത്ത എള്ള് ദാനം ചെയ്യുക. കറുത്ത എള്ള് മഹാവിഷ്ണുവിന് പ്രിയപ്പെട്ടതാണ്. ഇത് ശനിയുടെ പ്രതീകമായും കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ശനിദോഷമകറ്റി മഹാവിഷ്ണുവിന്റെ പ്രീതിക്ക് കറുത്ത എള്ള് മികച്ചതാണ്.

വെള്ളി

വെള്ളി

വേദങ്ങള്‍ അനുസരിച്ച്, വെള്ളി ലോഹത്താല്‍ നിര്‍മ്മിച്ച ഏത് ഇനവും ശ്രദ്ധ ചടങ്ങില്‍ ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ, പൂര്‍വ്വികരുടെ ആത്മാക്കള്‍ക്ക് സമാധാനവും പൂര്‍വ്വികരുടെ അനുഗ്രഹവും ലഭിക്കുന്നു, അതിനാല്‍ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുന്നു എന്നാണ് വിശ്വാസം. പുരാണങ്ങളില്‍, പൂര്‍വ്വികരുടെ വാസസ്ഥലം ചന്ദ്രന്റെ മുകള്‍ ഭാഗത്ത് പരാമര്‍ശിക്കപ്പെടുന്നു, വെള്ളി ചന്ദ്രഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് പൂര്‍വ്വികര്‍ക്ക് ശ്രാദ്ധ ദിനത്തില്‍ പിണ്ഡം വെക്കുമ്പോള്‍ വെള്ളിയും അരിയും പാലും നല്‍കണം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പിതൃപക്ഷ ദിനത്തില്‍ കാക്കക്ക് ശ്രാദ്ധമൂട്ടണം; മോക്ഷപ്രാപ്തി പിതൃക്കള്‍ക്ക്പിതൃപക്ഷ ദിനത്തില്‍ കാക്കക്ക് ശ്രാദ്ധമൂട്ടണം; മോക്ഷപ്രാപ്തി പിതൃക്കള്‍ക്ക്

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍ ഈ ദിനത്തില്‍ ദാനം ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വിശ്വാസമനുസരിച്ച്, ശ്രാദ്ധസമയത്ത് പൂര്‍വ്വികര്‍ക്കായി വസ്ത്രങ്ങള്‍ ദാനം ചെയ്യുന്ന വ്യക്തി എപ്പോഴും പൂര്‍വ്വികരുടെ അനുഗ്രഹത്താല്‍ അനുഗ്രഹിക്കപ്പെടുമെന്ന് പറയപ്പെടുന്നു. ശ്രാദ്ധ ദിനത്തില്‍ വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഗരുഡ പുരാണമനുസരിച്ച്, നിങ്ങളെപ്പോലെ, നമ്മുടെ പൂര്‍വ്വികരുടെ ആത്മാവും ഇത്തരം മാറ്റങ്ങളെ പോസിറ്റീവ് ആയി സ്വീകരിക്കുന്നു. അവര്‍ക്ക് തണുപ്പും ചൂടും അനുഭവപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, അവരുടെ പിന്‍ഗാമികളില്‍ നിന്ന് വസ്ത്രങ്ങളും മറ്റും ആഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം നിറയുന്നു.

ശര്‍ക്കരയും ഉപ്പും

ശര്‍ക്കരയും ഉപ്പും

ശ്രാദ്ധസമയത്ത് ശര്‍ക്കരയും ഉപ്പും ദാനം ചെയ്യുന്നതും നല്ലതാണ്. ഇക്കാരണത്താല്‍, പൂര്‍വ്വികരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുകയും അവരുടെ അനുഗ്രഹത്താല്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം വീട്ടില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. തിരുവെഴുത്തുകള്‍ അനുസരിച്ച്, ഉപ്പ് ദാനം ചെയ്യുന്നതിലൂടെ യമേേനാടും മരണത്തോടുമുള്ള ഭയം ഇല്ലാതാകും. വീട്ടിലെ ദുരിതങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ശ്രാദ്ധകാലത്ത് ഈ കാര്യങ്ങള്‍ ദാനം ചെയ്യുക

പാദരക്ഷകള്‍

പാദരക്ഷകള്‍

ശ്രാദ്ധ കര്‍മ്മത്തിലെ പൂര്‍വ്വികരുടെ ആത്മാവിന്റെ സമാധാനത്തിന് പാദരക്ഷകള്‍ ദാനം ചെയ്യുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ശ്രാദ്ധ പക്ഷകാലത്ത് ചെരുപ്പുകള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യണം. ഇത് വീട്ടിലേക്ക് പടി കയറി ഐശ്വര്യം വരും എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജി മാറി പോസിറ്റീവ് എനര്‍ജി നിറയുന്നു എന്നാണ് വിശ്വാസം. പല വിധത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കുന്നതിന് ഈ ദാനം നിങ്ങളെ സഹായിക്കുന്നു.

കുട

കുട

വിശ്വാസമനുസരിച്ച്, ശ്രാദ്ധ സമയത്ത് ഒരു കുട ദാനം ചെയ്യുന്നത് ശുഭകരമാണ്. ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ട്, പൂര്‍വ്വികരുടെ ആത്മാക്കള്‍ക്ക് മോക്ഷപ്രാപ്തിയും ലഭിക്കും എന്നാണ് വിശ്വാസം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമ്മുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. എല്ലാ വിധത്തിലും ഐശ്വര്യവും നേട്ടവും സാമ്പത്തിക ഉയര്‍ച്ചയും എല്ലാം ഉണ്ടാവുന്നു എന്നാണ് കുട ദാനം ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ കുട ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നുണ്ട്.

കന്നി മാസത്തില്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഫലംകന്നി മാസത്തില്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഫലം

ഭൂമി

ഭൂമി

ഇന്നത്തെ കാലത്ത് വലിയ അളവില്‍ ഭൂമി ദാനം ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ ശ്രാദ്ധസമയത്ത് പൂര്‍വ്വികരുടെ ആത്മാക്കളുടെ മോക്ഷത്തിനായി ഭൂമി ദാനം ചെയ്യണമെന്ന് പറയപ്പെടുന്നു. വേദങ്ങളില്‍ ഏറ്റവും മികച്ച ദാനധര്‍മ്മമായി ഭൂമിദാനം കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ഭൂമി ദാനം ചെയ്യുക എന്നുള്ളത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ സങ്കല്‍പ്പത്തില്‍ ഭൂമി ദാനം ചെയ്യുന്നത് നിങ്ങളില്‍ ഐശ്വര്യവും നേട്ടവും ഉണ്ടാക്കുന്നു എന്ന ്പറഞ്ഞാല്‍ അതില്‍ തെറ്റില്ല.

English summary

Pitru Paksha 2021: Donate These Things During Pitru Paksha To Please Ancestors In Malayalam

Here in this article we are discussing about donate these things during pitru paksha to please ancestors. Take a look.
X
Desktop Bottom Promotion