For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pitru Paksha 2022: പിതൃക്കള്‍ അസംതൃപ്തരെങ്കില്‍ വീട്ടിലുണ്ടാവുന്ന അനിഷ്ടസംഭവങ്ങള്‍

|

പിതൃക്കളെ ആരാധിക്കുക്കയും അവരുടെ മോക്ഷപ്രാപ്തിക്ക് വേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. സെപ്റ്റംബര്‍ 10ന് ആരംഭിച്ച പിതൃപക്ഷം സെപ്റ്റംബര്‍ 25 വരെയാണ് നീണ്ടു നില്‍ക്കുന്നത്. പൂര്‍ണചന്ദ്ര ദിനത്തിലാണ് പിതൃപക്ഷം ആരംഭിക്കുന്നത്. ഈ ദിവസങ്ങള്‍ എല്ലാം തന്നെ പിതൃക്കളെ ആരാധിക്കുന്നതിനും പിതൃദോഷത്തെ അകറ്റുന്നതിനും വേണ്ടിയാണ് നാം ശ്രമിക്കുന്നത്. പിതൃദോഷം എന്നത് നിസ്സാരമല്ല ഇത് പലപ്പോഴും തസമുറകളെ വരെ പിന്തുടരുന്നു. പൂര്‍വ്വികരുടെ അനുഗ്രഹം കുടുംബത്തിന്റെ ഐശ്വര്യത്തിനും അനുഗ്രഹത്തിനും സമാധാനത്തിനും സന്തോഷത്തിനും അത്യാവശ്യമാണ്.

Pitru Paksha 2022

അതുകൊണ്ട് തന്നെ ഈ ദിനങ്ങളില്‍ പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തിക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്. വീട്ടില്‍ ഉണ്ടാവുന്ന ചില അനിഷ്ട സംഭവങ്ങള്‍ അല്ലെങ്കില്‍ ദോഷകരമായ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങളില്‍ പിതൃദോഷം ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. പൂര്‍വ്വികര്‍ സംതൃപ്തരല്ല എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. വീട്ടിലുണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ നോക്കി നമുക്ക് പിതൃദോഷത്തെ മനസ്സിലാക്കാം.

വീട്ടില്‍ വഴക്കുണ്ടാവുന്നത്

വീട്ടില്‍ വഴക്കുണ്ടാവുന്നത്

വീട്ടില്‍ വഴക്കുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ വിട്ടുമാറാതെ ഉണ്ടാവുന്ന വഴക്കുകള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ ഓരോ ദിവസം ചെല്ലുന്തോറും വഴക്ക് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളതെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പൂര്‍വ്വികര്‍ തൃപ്തരല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പിതൃദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി നമുക്ക് ഉടന്‍ തന്നെ അതിന് വേണ്ട പരിഹാരം തേടേണ്ടതാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വീട്ടിലെ പ്രത്യേക മരം

വീട്ടിലെ പ്രത്യേക മരം

വീട്ടില്‍ ആല്‍മരം വളര്‍ന്നു വരുന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആല്‍മരം വീട്ടില്‍ വളര്‍ത്തുന്നത് നല്ലതല്ല. ഇത് ക്ഷേത്രത്തിലും മറ്റ് ഒറ്റപ്പെട്ട സ്ഥലങ്ങളിലുമാണ് ആല്‍മരം സാധാരണ വളരുന്നത്. എന്നാല്‍ വീട്ടിലോ വീടിനോട് ചുറ്റപ്പെട്ട പരിസരത്തോ ആല്‍മരം വളരുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പിതൃക്കള്‍ കോപത്തിലാണ് എന്നതാണ്. അതിന്റെ ഫലമായാണ് ആല്‍മരം വളരുന്നത് എന്നാണ് പറയപ്പെടുന്നത്.

പൂര്‍വ്വികരെ സ്വപ്‌നം കാണുന്നത്

പൂര്‍വ്വികരെ സ്വപ്‌നം കാണുന്നത്

പൂര്‍വ്വികരെ സ്വ്പ്‌നം കാണുന്നത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നല്ലതും മോശവുമായ ഫലങ്ങള്‍ നല്‍കുന്നു എന്ന് വേണം പറയാന്‍. എന്നാല്‍ സ്വപ്‌നത്തില്‍ പിതൃക്കള്‍ കരയുന്നതായാണ് കാണുന്നതെങ്കില്‍ അതിനര്‍ത്ഥം പിതൃക്കള്‍ നിങ്ങളുടെ പ്രവൃത്തിയില്‍ സംതൃപ്തരല്ല എന്നതാണ്. നിങ്ങളെ പിതൃദോഷം വേട്ടയാടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് പിതൃമോക്ഷത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യണം. ദാന ധര്‍മ്മങ്ങള്‍ നടത്തുകയും ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും വേണം.

സംസാരത്തില്‍ അകല്‍ച്ചയുണ്ടെങ്കില്‍

സംസാരത്തില്‍ അകല്‍ച്ചയുണ്ടെങ്കില്‍

സംസാരത്തില്‍ അകല്‍ച്ചയും പ്രശ്‌നങ്ങളും നിരന്തരമായി നിലനില്‍ക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടടെ പിതൃക്കളുടെ കോപം നിമിത്തം സംഭവിക്കുന്നതാണ് എന്നാണ് പറയപ്പെടുന്നത്. ഇത്തരം ദോഷങ്ങളെ അകറ്റുന്നതിന് വേണ്ടിയും പിതൃക്കളെ സംതൃപ്തരാക്കുന്നതിന് വേണ്ടിയും ഉള്ള കര്‍മ്മങ്ങളും മറ്റും അനുഷ്ഠിക്കുന്നതിനും ദോഷസമയത്തെ ചെറുക്കുന്നതിനും വേണ്ടി ശ്രദ്ധിക്കണം.

സന്താനഭാഗ്യമില്ലാത്തത്

സന്താനഭാഗ്യമില്ലാത്തത്

സന്താനഭാഗ്യമില്ലാത്തത് പലപ്പോഴും നിങ്ങളില്‍ വളരെയധികം മാനസിക വിഷമമുണ്ടാക്കുന്ന ഒന്നാണ്. പിതൃകോപം ഉള്ളവരിലും സന്താനസൗഭാഗ്യം ഉണ്ടാവണം എന്നില്ല. സന്താനസൗഭാഗ്യമില്ലാത്തതും അതോടൊപ്പം കുട്ടികള്‍ ഉള്ളവരില്‍ കുഞ്ഞിന് സ്വഭാവത്തിലുണ്ടാവുന്ന മാറ്റവും എല്ലാം ശ്രദ്ധിക്കണം. ഇതിനര്‍ത്ഥം നിങ്ങളുടെ പൂര്‍വ്വികര്‍ നിങ്ങളോട് ദേഷ്യത്തിലാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കുക.

വിവാഹ തടസ്സം

വിവാഹ തടസ്സം

വിവാഹ തടസ്സവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം വിവാഹപ്രായമായിട്ടും നിങ്ങള്‍ക്ക് വിവാഹം നടന്നില്ലെങ്കിലും ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കിലും ഇടക്കിടെ വഴക്കുകളും പ്രശ്‌നങ്ങളും ഉണ്ടെങ്കിലും എല്ലാം ശ്രദ്ധിക്കണം. കൂടാതെ ദിവസം മുഴുവന്‍ അധ്വാനിച്ചിട്ടും നഷ്ടം സംഭവിക്കുകയാണെങ്കിലും അല്‍പം ശ്രദ്ധിക്കണം. എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും പ്രയോജനം ലഭിക്കാത്ത അവസ്ഥയും, പൂര്‍വ്വികര്‍ക്ക് നിങ്ങളോടുള്ള ദേഷ്യവും എല്ലാം ജീവിതത്തില്‍ നെഗറ്റീവ് ഫലം നല്‍കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതാണ്.

പരിഹാരം

പരിഹാരം

പിതൃദോഷപരിഹാരത്തിന് വേണ്ടി ഈ ദിനത്തില്‍ പിതൃക്കള്‍ക്ക് വേണ്ടി പിണ്ഡദാനം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത് കൂടാതെ പൂര്‍വികരെ പ്രീതിപ്പെടുത്താന്‍ ഭക്ഷണം, വസ്ത്രം, പണം തുടങ്ങിയ സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക. ഇതെല്ലാം പൂര്‍വ്വികരെ സന്തോഷിപ്പിക്കുന്നു. കൂടാതെ പൂമുഖത്ത് പൂര്‍വ്വികരുടെ ചിത്രം സ്ഥാപിക്കണമെന്ന കാര്യവും ഓര്‍ക്കുക. പിതൃ പക്ഷത്തില്‍ ശ്രാദ്ധവും തര്‍പ്പണവും ചെയ്യുക. ഇതെല്ലാം മോക്ഷം നല്‍കുകയും പിതൃദോഷത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഈ രാശിക്കാര്‍ ബന്ധങ്ങളില്‍ അതിര് സൂക്ഷിക്കാത്തവര്‍ഈ രാശിക്കാര്‍ ബന്ധങ്ങളില്‍ അതിര് സൂക്ഷിക്കാത്തവര്‍

Pitru Paksha 2022 : പിതൃപക്ഷത്തില്‍ പിതൃകോപമുണ്ടാക്കും ഈ ശ്രാദ്ധദിന തെറ്റുകള്‍Pitru Paksha 2022 : പിതൃപക്ഷത്തില്‍ പിതൃകോപമുണ്ടാക്കും ഈ ശ്രാദ്ധദിന തെറ്റുകള്‍

English summary

Pitru Paksha 2022: These Are The Signs That Ancestors Are Angry In Malayalam

Here in this article we are discussing about theses signs that ancestors are angry in malayalam. Take a look.
Story first published: Monday, September 12, 2022, 13:43 [IST]
X
Desktop Bottom Promotion