For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃദോഷം നിസ്സാരമായി കാണരുത്, ചെയ്യേണ്ടത് ഇതാണ്

|

പിതൃദോഷം എന്താണെന്ന് അറിയാമോ? നമ്മള്‍ ധാരാളം കേട്ടിട്ടുള്ള വാക്കുകളില്‍ ഒന്നാണ് പിതൃദോഷം. എന്നാല്‍ എന്താണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് അറിയുകയില്ല. നമുക്ക് പ്രിയപ്പെട്ട മുതിര്‍ന്നയാള്‍ മരിച്ചാല്‍ മരണാനന്തര കര്‍മ്മങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്. ആത്മാവിന് മോക്ഷം കിട്ടുന്ന തരത്തില്‍ വേണം ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്.

കൂടാതെ എല്ലാവര്‍ഷവും ആത്മാവിന് മോക്ഷം കിട്ടുന്നതിന് വേണ്ട് ബലിയിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലരും ഇതില്‍ വീഴ്ച വരുത്തുന്നു. ആത്മാവിന്‌ വേണ്ട കര്‍മ്മങ്ങള്‍ പലരും ചെയ്യാതിരിക്കുന്നു. ഇതിലൂടെ ആത്മാവിന് മോക്ഷം ലഭിക്കാതാവുന്നു.

<strong>ആയുസ്സിനും,ദാരിദ്ര്യംമാറുന്നതിനുംതാമരപ്പൂ തുലാഭാരം</strong>ആയുസ്സിനും,ദാരിദ്ര്യംമാറുന്നതിനുംതാമരപ്പൂ തുലാഭാരം

ഇത് പലപ്പോഴും കുടുംബത്തില്‍ ഒന്ന് കഴിയുമ്പോള്‍ ഒന്ന് എന്ന അവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് കുടുംബത്തിന്റെ സമാധാനം കളയുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുന്നു. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ നമ്മളില്‍ പലരും ജ്യോത്സ്യനെ കാണുന്നതിനും മറ്റും ഓടുന്നു.

എന്നാല്‍ ഇതിലൂടെ പിന്നീട് സംഭവിക്കുന്നത് പിതൃദോഷം നമ്മളെ ബാധിച്ചിരിക്കുന്നു എന്നതാണ്. പിതൃദോഷം കൊണ്ട് വിവാഹം നടക്കാതിരിക്കുക, ജോലി ലഭിക്കാതിരിക്കുക, കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിയാതിരിക്കുക എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെ പരിഹാരങ്ങള്‍ ഉണ്ടെന്ന് നോക്കണം.

 നിങ്ങളുടെ കുടുംബത്തില്‍ പിതൃദോഷമോ?

നിങ്ങളുടെ കുടുംബത്തില്‍ പിതൃദോഷമോ?

നിങ്ങളുടെ കുടുംബത്തില്‍ പിതൃദോഷമുണ്ടോ എന്ന കാര്യം ആദ്യം അറിയണം. ഇത്തരത്തില്‍ ഉണ്ടെങ്കില്‍ അതിന്റേതായ ചില ലക്ഷണങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ കാണപ്പെടുന്നു. പ്രത്യേകിച്ച് കുട്ടികള്‍ ജനിക്കുന്ന അവസ്ഥയിലും മറ്റുമാണ് ഇത് കൂടുതല്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നത്. കുട്ടികള്‍ ഉണ്ടാവാതിരിക്കുക, ഉണ്ടായാലും അബോര്‍ഷന്‍ ആയി പോവുക, മാത്രമല്ല കുട്ടികളില്‍ ജനന വൈകല്യം ഉണ്ടാവുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

പിതൃദോഷം നിസ്സാരമായി കാണരുത്

പിതൃദോഷം നിസ്സാരമായി കാണരുത്

പലപ്പോഴും പണമുണ്ടെങ്കില്‍ പോലും ദരിദ്രാവസ്ഥയില്‍ കഴിയേണ്ടി വരുകയും വിവാഹം മുടങ്ങുകയും ചെയ്യുന്ന അവസ്ഥ ഉണ്ടങ്കില്‍ അതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇതിനെല്ലാം പുറകില്‍ പലപ്പോഴും പിതൃദോഷമാണ് എന്ന കാര്യം മറക്കേണ്ടതില്ല. പിതൃദോഷം മാറ്റുന്നതിന് നമ്മള്‍ ചെയ്യേണ്ട ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് തിരിച്ചറിഞ്ഞാല്‍ പല കാര്യങ്ങളിലും നമുക്ക് പരിഹാരം കാണാവുന്നതാണ്.

പിതൃദോഷത്തിന് പരിഹാരം കാണാം

പിതൃദോഷത്തിന് പരിഹാരം കാണാം

പിതൃദോഷത്തിന് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പിതൃപക്ഷ ദിനം ആചരിച്ച് പിതൃക്കളോടുള്ള കടം വീട്ടാവുന്നതാണ്. പത്ത് ദിവസമാണ് പിതൃപക്ഷമായി ആചരിക്കുന്നത്. ഈ ദിവസങ്ങൡലെല്ലാം തന്നെ പിതൃക്കളോടുള്ള കടപ്പാടിലും ഭക്തിയിലും തന്നെയായിരിക്കണം നമ്മളെല്ലാവരും. ഇതിന്റെ ഭാഗമായി പല ചടങ്ങുകളും ഉണ്ട്. ഇതെല്ലാം കൃത്യമായി ചെയ്യേണ്ടത് അത്യാവശ്യമാണ്. മരിച്ച് പോയ പിതൃക്കള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും പൂജയും എല്ലാം നല്‍കണം.ഈ ദിവസങ്ങളില്‍ പിതൃക്കള്‍ നിങ്ങളോട് കൂടെ ഉണ്ടാവും എന്നാണ് വിശ്വാസം.

ആല്‍ മരത്തിന് വെള്ളം കൊടുക്കുക

ആല്‍ മരത്തിന് വെള്ളം കൊടുക്കുക

ആല്‍മരത്തിന് വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം. ഇത് ഒരു പുണ്യമായാണ് കണക്കാക്കുന്നത്. ഇത് പിതൃദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ ആല്‍മരത്തിന് താഴെ വെള്ളമൊഴിക്കണം. ബ്രഹ്മാവുമായി ബന്ധപ്പെട്ടാണ് എപ്പോഴും ആല്‍മരത്തെ കാണുന്നത്. മാത്രമല്ല ക്ഷേത്രങ്ങളിലെല്ലാം സ്ഥിതി ചെയ്യുന്ന ഒന്നാണ് ആല്‍മരം. മാത്രമല്ല ഇതിലൂടെ മരിച്ച് പോയ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നു. ഇവര്‍ ജീവിച്ചിരിക്കുന്നവരില്‍ എല്ലാ വിധത്തിലുള്ള അനുഗ്രഹവും നല്‍കുന്നു.

അമാവാസി അനുഷ്ഠിക്കുക

അമാവാസി അനുഷ്ഠിക്കുക

അമാവാസി അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. അമാവാസി ദിനത്തിലും പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ തക്ക വിധത്തിലുള്ള പൂജകളും അനുഷ്ഠാനങ്ങളും നടത്തേണ്ടത് അത്യാവശ്യമാണ്. സ്ത്രീകള്‍ പ്രത്യേക പൂജയും വഴിപാടും നടത്തേണ്ടതാണ്. പലരും ഈ ദിവസങ്ങളില്‍ പിതൃപൂജ വരെ ചെയ്യുന്നുണ്ട്. ഇതിലൂടെയെല്ലാം നമുക്ക് പിതൃദോഷത്തെ മാറ്റാവുന്നതാണ്. മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്. അതെല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ്.

<strong>ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?</strong>ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?

വിവാഹവും പിതൃദോഷവും

വിവാഹവും പിതൃദോഷവും

വിവാഹവും പിതൃദോഷവുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ല. വിവാഹത്തിന് തടസ്സം നില്‍ക്കുന്നതും പിതൃദോഷവുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ല. ജാതകപ്രകാരമുള്ള ദോഷങ്ങള്‍ മാത്രമാണ് വിവാഹം നടക്കാത്തതിന്റെ കാരണങ്ങള്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ ഒരു നല്ല ജ്യോത്സ്യനെ സമീപിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ വിവാഹവും പിതൃദോഷവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കാര്യം മനസ്സിലാക്കണം.

പിതൃദോഷത്തിനെ നിര്‍വ്വചിച്ചാല്‍

പിതൃദോഷത്തിനെ നിര്‍വ്വചിച്ചാല്‍

നമ്മുടെ പൂര്‍വ്വികര്‍ പല വിധത്തില്‍ നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇതിന് ഇവരോടെല്ലാം നാം കടപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. ഇതിനെയാണ് പലപ്പോഴും പിതൃദോഷം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ മൊത്തത്തിലുള്ള സമാധാനം കളയുന്നതിന് കാരണമാകുന്നു. പിതൃക്കള്‍ ചെയ്ത് വെച്ച് ചീത്ത കാര്യങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. അതിനെല്ലാം പരിഹാരം കാണേണ്ടതു ശ്രദ്ധിക്കണം.

English summary

Pitra Dosha: Indications And Remedies

It is believed that if the ancestors are not fed, the family members get cursed and the entire progeny suffers because of this.
X
Desktop Bottom Promotion