For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടക രാശി; വിശ്വസ്തരാണ് ഇക്കൂട്ടര്‍

|

കര്‍ക്കിടകം രാശിക്കാര്‍ സ്വഭാവത്താല്‍ ശക്തവും വൈകാരികവും റൊമാന്റിക് പ്രകൃതമുള്ളവരുമാണ്. ആതിഥ്യമര്യാദ പാലിക്കുന്ന അവര്‍ വളരെ വിശ്വസ്തരും അവരുടെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കുന്നവരുമാണ്. മാറ്റങ്ങള്‍, പുതുമ, യാത്ര എന്നിവ കര്‍ക്കിടകം രാശിക്കാര്‍ ഇഷ്ടപ്പെടുന്നു. കര്‍ക്കിടകം രാശിക്കാരുടെ പൊതുവായ സ്വഭാവ സവിശേഷതകള്‍ ഇവിടെ വായിച്ചറിയാം.

Most read: സമ്പന്നനാവാന്‍ വാസ്തു പറയും വഴിMost read: സമ്പന്നനാവാന്‍ വാസ്തു പറയും വഴി

ശാരീരിക പ്രകൃതം

ശാരീരിക പ്രകൃതം

കര്‍ക്കിടകം രാശിക്കാര്‍ ഉയരത്തില്‍ ശരാശരിക്കാരാണ്. വൃത്താകൃതിയിലുള്ള മുഖം, കവിള്‍, ഇരട്ട താടി എന്നിവയുള്ളവരാണ്. ചെറിയ കൂര്‍ത്ത മൂക്കുള്ളവരാണ് കര്‍ക്കിടക രാശിക്കാര്‍. ഇളം നീല അല്ലെങ്കില്‍ ചാരനിറത്തിലുള്ള കണ്ണുകള്‍, ഇളം നിറം, ചെറിയ കൈകള്‍, ചെറിയ പാദങ്ങള്‍, വിശാലമായ നെഞ്ച് എന്നിവ കര്‍ക്കിടകം രാശിക്കാരുടെ ശാരീരിക പ്രകൃതമാണ്.

മാനസിക നില

മാനസിക നില

കര്‍ക്കിടകം രാശിക്കാര്‍ മാറ്റങ്ങള്‍, പുതുമ, യാത്ര എന്നിവ ഇഷ്ടപ്പെടുന്നു. അവര്‍ അവരുടെ കുടുംബങ്ങളുമായും ബന്ധുക്കളുമായും വൈകാരിക അടുപ്പം കാണിക്കുന്നവരാണ്. ചില സമയങ്ങളില്‍, പൊതുജീവിതത്തില്‍ ചായ്‌വ്, സഹതാപം, അക്ഷമ എന്നിവ പ്രകടിപ്പിക്കുന്നു. കര്‍ക്കിടകം രാശിക്കാര്‍ ദീര്‍ഘനേരം ദേഷ്യപ്പെടാന്‍ കഴിയുന്നവരല്ല.

വ്യക്തിത്വം

വ്യക്തിത്വം

കര്‍ക്കിടകം രാശിക്കാര്‍ സ്വഭാവത്താല്‍ ശക്തവും വൈകാരികവും റൊമാന്റിക് പ്രകൃതമുള്ളവരുമാണ്. ആതിഥ്യമര്യാദ പാലിക്കുന്ന അവര്‍ വളരെ വിശ്വസ്തരും അവരുടെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കുന്നവരുമാണ്. അവര്‍ പതിവായി തൊഴിലില്‍ മാറ്റങ്ങള്‍ അനുഭവിക്കുന്നു. വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്ന് പണം നേടാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നു, തുടര്‍ന്ന് ഒരു ഉറവിടത്തില്‍ നിന്ന് ഒരു വലിയ തുക നേടുന്നു. അര്‍പ്പണബോധമുള്ളവരും ആത്മാര്‍ത്ഥരും സമര്‍പ്പിതരുമായ പങ്കാളികളാണ് കര്‍ക്കിടകം രാശിക്കാര്‍. അവരുടെ കുട്ടികളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ എന്തും ത്യജിക്കാന്‍ അവര്‍ക്ക് കഴിയും.

Most read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നംMost read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

ആരോഗ്യം

ആരോഗ്യം

ചെറുപ്പത്തില്‍ ദുര്‍ബലരായി കാണുന്ന ഇവര്‍ പ്രായം കൂടുന്നതിനനുസരിച്ച് അവരുടെ ആരോഗ്യം മെച്ചപ്പെടുന്നു. കര്‍ക്കിടകം രാശിക്കാര്‍ക്ക് പൊതുവേ ദഹനശേഷി ദുര്‍ബലമാണ്. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നു. ആസ്ത്മയും ഇത്തരക്കാരില്‍ സാധാരണമാണ്.

കരുതിയിരിക്കേണ്ട രോഗം

കരുതിയിരിക്കേണ്ട രോഗം

ശ്വാസകോശം, തൊണ്ട, പനി, ചുമ, ഛര്‍ദ്ദി, ഗ്യാസ്, പിത്തരസം, പിത്തസഞ്ചി, നെഞ്ചെരിച്ചില്‍ എന്നിവ കര്‍ക്കിടകം രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ കരുതിയിരിക്കേണ്ട അസുഖങ്ങളാണ്. ഈ അസുഖങ്ങള്‍ ജീവിതത്തിലുടനീളം കര്‍ക്കിടകം രാശിക്കാരെ വലയം ചെയ്യപ്പെട്ടിരിക്കും.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

സാമ്പത്തികാവസ്ഥ

സാമ്പത്തികാവസ്ഥ

അവര്‍ തങ്ങളുടെ ധനകാര്യത്തില്‍ വളരെ മിതവ്യയമുള്ളവരാണ്. തങ്ങളോട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്തുന്നു. സ്വന്തം കഠിനാധ്വാനത്തിലൂടെ അവര്‍ സമ്പത്ത് സമ്പാദിക്കുന്നു, സാമ്പത്തികം നേടുന്ന കാര്യങ്ങളില്‍ കര്‍ക്കിടകം രാശിക്കാര്‍ ഭാഗ്യവാന്മാര്‍.

Most read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെMost read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

പ്രണയം

പ്രണയം

അവര്‍ പ്രണയ ജീവിതത്തില്‍ വിശ്വസ്തരും ആത്മാര്‍ത്ഥതയും വാത്സല്യവും കാത്തുസൂക്ഷിക്കുന്നവരാണ്. പക്ഷേ പങ്കാളികളോട് ആത്മാര്‍ത്ഥത കാണിക്കുന്നതില്‍ അവര്‍ അല്‍പം പിന്നിലാണ്. ചില അവസരങ്ങളില്‍ കര്‍ക്കിടകം രാശിക്കാര്‍ നിശ്ചയദാര്‍ഢ്യമുള്ളവരും ചഞ്ചല ചിന്താഗതിക്കാരും കഠിനഹൃദയരുമാണ്.

Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

വിവാഹം

വിവാഹം

ഈ ആളുകള്‍ ഒരു കുടുംബ മനോഭാവം ആസ്വദിക്കുകയും വീട്ടില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അവര്‍ റൊമാന്റികും വികാരാധീനരുമായ പങ്കാളികളാകുന്നു. അവര്‍ കുട്ടികള്‍ക്ക് നല്ലൊരു മാതാപിതാക്കളായി മാറുന്നു. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവര്‍ ഏതറ്റം വരെയും പോകുന്നു. കര്‍ക്കിടകം രാശിക്കാര്‍ ശാന്തരും തീക്ഷ്ണതയുള്ളവരും ധൈര്യം നിറഞ്ഞവരുമാണ്.

ജീവിതപങ്കാളി

ജീവിതപങ്കാളി

കര്‍ക്കിടകം രാശിക്കാര്‍ ഭാര്യമാര്‍ക്കായി സമര്‍പ്പിതരായ ഭര്‍ത്താക്കന്മാരാണ്. ഭാര്യമാരെ സന്തോഷത്തോടെ നിലനിര്‍ത്താനും കര്‍ക്കിടകം രാശിക്കാര്‍ ഇഷ്ടപ്പെടുന്നു.

ഭാര്യ

ഭാര്യ

കര്‍ക്കിടകം രാശിക്കാരായ ഭാര്യമാര്‍ ത്മാര്‍ത്ഥരും വിശ്വസ്തരും കടമയുള്ളവരും സഹതാപമുള്ളവരും ഭര്‍ത്താക്കന്മാരോട് അര്‍പ്പണബോധമുള്ളവരുമാണ്. അവര്‍ കുട്ടികള്‍ക്ക് നല്ല അമ്മമാരാണ്. എന്നാല്‍ അവരെ അവഗണിക്കുകയും കേള്‍ക്കാതിരിക്കുകയും ചെയ്താല്‍ അവര്‍ക്ക് ധാര്‍ഷ്ട്യമുണ്ടാകും.

Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

കുടുംബം

കുടുംബം

കുടുംബത്തോട് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരായവരാണ് കര്‍ക്കിടകം രാശിക്കാര്‍. വീട്ടിലിരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു, അത് അവര്‍ക്ക് ആനന്ദം നല്‍കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വീട്ടില്‍ സല്‍കരിക്കുന്നതിനും വീട്ടില്‍ നല്ല അന്തരീക്ഷം നിലനിര്‍ത്തുന്നതിനും അവര്‍ ഇഷ്ടപ്പെടുന്നു. അവരുടെ മക്കളോടും വീടിനോടും ഉള്ള സ്‌നേഹം കര്‍ക്കിടകം രാശിക്കാരുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണ്. അവര്‍ മറ്റുള്ളവരുമായി ദീര്‍ഘകാല സൗഹൃദം നിലനിര്‍ത്തുന്നവരുമാണ്.

ജോലി

ജോലി

അവര്‍ സാധാരണയായി വാണിജ്യ ബിസിനസ്സുകളിലോ ജോലികളിലോ പ്രവേശിക്കുന്നു. മുത്ത്, മത്സ്യം തുടങ്ങിയ വെള്ളത്തില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കളാണ് അവയുടെ പ്രത്യേകത. നാവികസേന, അന്തര്‍വാഹിനി, ഷിപ്പിംഗ് വകുപ്പുകള്‍, ഇറക്കുമതി കയറ്റുമതി, ഗതാഗതം, യാത്ര എന്നിവയിലേക്കും അവര്‍ ജോലിതേടി നീങ്ങുന്നു. കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്ല മാനേജര്‍മാര്‍, റെസ്റ്റോറന്റ് ഉടമകള്‍, പ്രാസംഗികര്‍, കരാറുകാരന്‍, ജലസേചന വകുപ്പുമായി ബന്ധപ്പെട്ടവര്‍ എന്നിവരാകാം.

തിരുത്തേണ്ട സ്വഭാവം

തിരുത്തേണ്ട സ്വഭാവം

അവര്‍ സഹിഷ്ണുത പുലര്‍ത്തുകയും ക്ഷമിക്കുകയും നിസ്സാര പ്രശ്‌നങ്ങളില്‍ അക്ഷമ കാണിക്കുന്നത് ഒഴിവാക്കുകയും വേണം. വഴക്കും നിസ്സംഗതയും കര്‍ക്കിടകം രാശിക്കാരുടെ ദുര്‍ബല സ്വഭാവ വിശേഷങ്ങളാണ്. അപകര്‍ഷതാബോധം ഉണ്ടാകരുത്, മടിയും നിഷ്‌ക്രിയത്വവും അമിത ഉത്കണ്ഠയും ഒഴിവാക്കണം. കര്‍ക്കിടകം രാശിക്കാര്‍ അവരുടെ ലജ്ജാ സ്വഭാവത്തെ മറികടക്കാന്‍ ശ്രമിക്കുകയും വേണം.

Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

ഭാഗ്യ ദിവസങ്ങള്‍, നിറങ്ങള്‍

ഭാഗ്യ ദിവസങ്ങള്‍, നിറങ്ങള്‍

തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വിജയങ്ങള്‍ ലഭിക്കും. ശനിയാഴ്ച പ്രതികൂലമായി തുടരാം, അന്ന് വാദങ്ങള്‍, വഴക്കുകള്‍ തുടങ്ങിയവ ഉണ്ടാക്കാം. തിങ്കളാഴ്ചയാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് നോമ്പ് അനുഷ്ഠിക്കാന്‍ പറ്റിയ ദിവസം. മഞ്ഞ, വെള്ള, ക്രീം, ചുവപ്പ് എന്നിവയാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂല നിറങ്ങള്‍. നീല, പച്ച എന്നിവയുടെ ഉപയോഗവും നിര്‍ത്തലാക്കണം.

ഭാഗ്യ നമ്പറുകള്‍

ഭാഗ്യ നമ്പറുകള്‍

4, 6 എന്നിവ ജീവിതത്തില്‍ വൈബ്രേഷന്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംഖ്യകളാണ്. അതേസമയം 8, 1 എന്നിവ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യ സംഖ്യകളാണ്. 2, 7, 9 എന്നിവ നിഷ്‌ക്രിയമാണ്, 3, 5 എന്നിവ വിയോജിപ്പുളവാക്കുന്നതിനാല്‍ അവ ഒഴിവാക്കണം.

Most read:നിങ്ങള്‍ എങ്ങനെയെന്ന് നിങ്ങളുടെ നെറ്റി പറയുംMost read:നിങ്ങള്‍ എങ്ങനെയെന്ന് നിങ്ങളുടെ നെറ്റി പറയും

English summary

Personality Traits of Cancer Born People

Learn more about the personality traits of cancer born people.
X
Desktop Bottom Promotion