ശനി മാറാനും പണം വരാനും മയില്‍പ്പീലി

Posted By:
Subscribe to Boldsky

മയില്‍പ്പീലീ സൗന്ദര്യത്തിന്റെ ഒരു ലക്ഷണമാണെന്നു പറയാം. പല വര്‍ണങ്ങള്‍ ഒത്തുചേരുന്ന ഇത് കണ്ണിനു കുളിര്‍മയേകുന്ന ഒന്നുമാണ്. പല വീടുകളിലും അലങ്കാരത്തിന്റെ ഭാഗമായി മയില്‍പ്പീലി വയ്ക്കുന്നതും സാധാരണയാണ്.

മയില്‍പ്പീലി ആധ്യാത്മികവശങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണ്. വെറുതെ ഭംഗിയ്ക്കു വേണ്ടി മാത്രമല്ലെന്നു ചുരുക്കം.കൃഷ്ണഭഗവാന്റെ വിഗ്രഹം മയില്‍പ്പീലിയില്ലാതെ കാണാന്‍ വലിയ സുഖമുണ്ടാകില്ല. ഇതുപോലെ സുബ്രഹ്മണ്യന്റെ വാഹനമാണ് മയില്‍ എന്നാണ് പുരാണങ്ങള്‍ പറയുന്നത്.

മയില്‍പ്പീലി ഇതിനപ്പുറം പല രീതിയിലും വീട്ടില്‍ സൂക്ഷിയ്ക്കുന്നുണ്ട്. ചില പ്രത്യേക രീതികളില്‍ സൂക്ഷിയ്ക്കുന്നത് ഭാഗ്യമുണ്ടാകാനും ദോഷങ്ങള്‍ നീക്കാനുമെല്ലാം ഉത്തമവുമാണ്.

മയില്‍പ്പീലി ഏതെല്ലാം വിധത്തില്‍ സൂക്ഷിയ്ക്കുന്നതാണ് ദോഷങ്ങള്‍ മാറാന്‍ അത്യുത്തമമെന്നു കാണൂ,

എട്ടു മയില്‍പ്പീലി

എട്ടു മയില്‍പ്പീലി

എട്ടു മയില്‍പ്പീലി വെളുത്ത നൂലു കൊണ്ട് അടിഭാഗം ചേര്‍ത്ത് ഒരുമിച്ചു കെട്ടി ഓം സോമായ നമ എന്ന മന്ത്രമുച്ചരിച്ചാല്‍ വീടിന്റെ വാസ്തുദോഷം തീരുമെന്നാണ് വിശ്വാസം.

മൂന്നു മയില്‍പ്പീലി

മൂന്നു മയില്‍പ്പീലി

മൂന്നു മയില്‍പ്പീലി കറുത്ത ചരടുകൊണ്ട് അടിഭാഗം ബന്ധിച്ച് സുപാരിയിട്ട വെളളം ഇതില്‍ തളിച്ചാല്‍ ശനിദോഷം നീക്കാം. ഇതു ചെയ്യുമ്പോള്‍ ഓം ശനീശ്വരായ നമ എന്ന മന്ത്രോച്ചാരണവും വേണം.

പണം

പണം

പണം വച്ചിരിയ്ക്കുന്നിടത്ത്, അതായത് അലമാരയിലോ ലോക്കറിലോ ഒരു മയില്‍പ്പീലി വയ്ക്കുന്നത് ധാരാളം സമ്പത്തുണ്ടാകാന്‍ സഹായിക്കുമന്നു പറയാം.

വീടിന്റെ മുന്‍വാതിലിനു സമീപത്ത്

വീടിന്റെ മുന്‍വാതിലിനു സമീപത്ത്

വീടിന്റെ മുന്‍വാതിലിനു സമീപത്ത് ഏതാനും മയില്‍പ്പീലി സൂക്ഷിയ്ക്കുന്നത് ദോഷങ്ങളൊഴിവാക്കാന്‍ ഏറെ നല്ലതാണെന്നാണ് വിശ്വാസം.

ഓഫീസിലോ ജോലിസ്ഥലത്തോ

ഓഫീസിലോ ജോലിസ്ഥലത്തോ

ഓഫീസിലോ ജോലിസ്ഥലത്തോ മയില്‍പ്പീലി സൂക്ഷിയ്ക്കുന്നത് ജോലിയില്‍ അഭിവൃദ്ധിയുണ്ടാകാന്‍ നല്ലതാണ്.

കിടപ്പുമുറിയില്‍

കിടപ്പുമുറിയില്‍

കിടപ്പുമുറിയില്‍ ഒരു മയില്‍പ്പീലി ചിത്രം വയ്ക്കുന്നത് ദമ്പതിമാര്‍ തമ്മിലുളള അടുപ്പവും സ്‌നേഹവും വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പറയുന്നത്.

മയില്‍പ്പീലി

മയില്‍പ്പീലി

മയില്‍പ്പീലി വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ആരോഗ്യപരമായും ഏറെ നല്ലതാണെന്നാണ് വിശ്വസിയ്ക്കുന്നത്. പണ്ടുകാലത്ത് വിഷചികിത്സയ്ക്ക് മയില്‍പ്പീലിയുപയോഗിച്ചിരുന്നു.

മയില്‍പ്പീലിയില്‍

മയില്‍പ്പീലിയില്‍

മയില്‍പ്പീലിയില്‍ പൊടിയോ അഴുക്കോ ആകാതെ വൃത്തിയായി സൂക്ഷിയ്ക്കുക. ഇത് ദോഷപരിഹാരത്തിന് ഏറെ പ്രധാനമാണ്.

ഏതെങ്കിലും പ്രത്യേക ഉദ്ദേശത്തോടെ

ഏതെങ്കിലും പ്രത്യേക ഉദ്ദേശത്തോടെ

ഏതെങ്കിലും പ്രത്യേക ഉദ്ദേശത്തോടെ സൂക്ഷിച്ചിരിയ്ക്കുന്ന മയില്‍പ്പീലി ഒരിക്കലും അലങ്കാരവസ്തുവിന്റെ ഗണത്തില്‍ കൈകാര്യം ചെയ്യരുത്. ഇത് വളരെ പ്രധാനമാണ്.

Read more about: spirituality
English summary

Peacock Feather Remedies To Remove Vastu Doshas

Peacock Feather Remedies To Remove Vastu Doshas, read more to know about
Story first published: Saturday, March 17, 2018, 13:51 [IST]