Just In
Don't Miss
- Technology
വീണ് പോയവരെ വാഴ്ത്തുന്ന നാട്; ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്
- Movies
ഈ വീട്ടിൽ ഞാൻ പെട്ടു, ഉറക്കം സോഫയിൽ, അമ്മായി അമ്മയുടെ ഉപദ്രവം; നവാസുദീന്റെ ഭാര്യ
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Sports
IND vs NZ: ക്യാപ്റ്റന് ഹര്ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള് ഇന്ത്യയെ തോല്പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
പാപങ്ങളില് നിന്ന് മോചനം, മോക്ഷഫലം; പാപന്കുശ ഏകാദശി വ്രതാനുഷ്ഠാനം ഈവിധം
ഹിന്ദുമത വിശ്വാസപ്രകാരം പലതരത്തിലുള്ള ഏകാദശി വ്രതങ്ങളുണ്ട്. അതിലൊന്നാണ് പാപന്കുശ ഏകാദശി. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നത് പ്രധാനമായി കണക്കാക്കുന്നു. ഈ വര്ഷം പാപന്കുശ ഏകാദശി വ്രതം ഒക്ടോബര് 06 വ്യാഴാഴ്ചയാണ്.
ഈ ദിവസം വ്രതമെടുക്കുന്നതിലൂടെ ഭക്തര് മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല് പാപങ്ങളില് നിന്ന് മുക്തി നേടുകയും മോക്ഷം നേടുകയും ചെയ്യുന്നു. അശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയാണ് പാപന്കുശ ഏകാദശി. പാപന്കുശ ഏകാദശി ഏകാദശി വ്രതത്തിന്റെ പ്രാധാന്യവും വ്രതം അനുഷ്ഠിക്കേണ്ട രീതികളും എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

പാപന്കുശ ഏകാദശി വ്രത കഥ
ശ്രീകൃഷ്ണന് യുധിഷ്ടിരനോട് പറഞ്ഞ പാപന്കുശ ഏകാദശി വ്രതത്തിന്റെ കഥ ഇപ്രകാരമാണ്. വിന്ധ്യാ പര്വ്വതത്തില് ഒരു വേട്ടക്കാരന് താമസിച്ചിരുന്നു. അയാള് വളരെയേറെ പാപപ്രവൃത്തികളില് ഏര്പ്പെടുന്നവനായിരുന്നു. കാലം കടന്നുപോയപ്പോള് അയാളുടെ ജീവിതത്തിന്റെ അവസാന നിമിഷമെത്തി. മരണത്തിന് ഒരു ദിവസം മുമ്പ് യമന്റെ ദൂതന്മാര് അദ്ദേഹത്തിന് ഒരു സന്ദേശം നല്കി. നാളെ നിങ്ങളുടെ ജീവിതത്തിലെ അവസാന ദിവസമാണെന്നു നാളെ നിങ്ങളുടെ ജീവനെടുക്കാന് വരുമെന്നുമായിരുന്നു ആ സന്ദേശം. ഇതറിഞ്ഞ വേട്ടക്കാരന് വളരെ സങ്കടപ്പെടുകയും ഭയക്കുകയും ചെയ്തു. ഇതിനു പ്രതിവിധി അറിയാന് അദ്ദേഹം അംഗിര ഋഷിയുടെ ആശ്രമത്തിലെത്തി.

പാപന്കുശ ഏകാദശി വ്രത കഥ
ജീവിതകാലം മുഴുവന് താന് പാപപ്രവൃത്തികള് ചെയ്തിട്ടുണ്ടെന്നും അവയില് നിന്ന് മുക്തനാകാന് താന് ആഗ്രഹിക്കുന്നുവെന്നും വേട്ടക്കാരന് പറഞ്ഞു. അപ്പോള് സന്യാസി അദ്ദേഹത്തോട് പാപന്കുശ ഏകാദശി വ്രതം അനുഷ്ഠിക്കാന് ആവശ്യപ്പെട്ടു. മഹര്ഷി പറഞ്ഞ പ്രകാരം വേട്ടക്കാരന് പാപന്കുശ ഏകാദശി വ്രതം അനുഷ്ഠിച്ചു. ഈ വ്രതാനുഷ്ഠാനത്തിന്റെ പുണ്യഫലത്താല് അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ പാപങ്ങളും നശിക്കകയും ജീവിതത്തിന്റെ അവസാന നിമിഷങ്ങളില് ശ്രീഹരിയുടെ കൃപയാല് മോക്ഷവും ലഭിച്ചു.
Most
read:നിര്ഭാഗ്യത്തെപ്പോലും
ഭാഗ്യമാക്കി
മാറ്റാം;
ഗരുഡപുരാണം
പറയുന്ന
ഈ
രഹസ്യങ്ങള്
ശീലിക്കൂ

അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കുന്നു
പാപന്കുശ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്ക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കുമെന്ന് ഭഗവാന് കൃഷ്ണന് യുധിഷ്ടിരനോട് പറഞ്ഞു. അവരുടെ ജീവിതത്തില് പണത്തിനും ധാന്യങ്ങള്ക്കും ഒരു കുറവുമുണ്ടാകില്ല. ഈ ദിവസം സ്വര്ണം, എള്ള്, ഭക്ഷണം, വെള്ളം, കുട തുടങ്ങിയവ ദാനം ചെയ്യുന്നത് വളരെ ഉത്തമമാണ്.

ആയിരം അശ്വമേധ യാഗങ്ങള്ക്ക് സമം
തികഞ്ഞ ഭക്തിയോടും സമര്പ്പണത്തോടും കൂടി ഈ വ്രതം അനുഷ്ഠിക്കുന്നവര്ക്ക് നൂറ് സൂര്യയാഗങ്ങള് അല്ലെങ്കില് ആയിരം അശ്വമേധ യാഗങ്ങള് ചെയ്യുന്നതിന്റെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. മാത്രമല്ല, ഈ ദിവസം വിഷ്ണുവിന്റെ നാമം ഉച്ചരിക്കുന്നത് നിരവധി പുണ്യസ്ഥലങ്ങള് സന്ദര്ശിക്കുന്നതിനോ ഒരു തീര്ത്ഥാടനത്തിന് പോകുന്നതിനോ തുല്യമാണ്.
Most
read:ജ്യോതിഷപ്രകാരം
രക്തചന്ദനം
ഉപയോഗിച്ച്
ഈ
പ്രതിവിധി
ചെയ്താല്
ഭാഗ്യവും
സമ്പത്തും

യമലോക പീഢനം നീക്കുന്നു
പാപന്കുശ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്ക്ക് യമലോകത്ത് പീഡനം അനുഭവിക്കേണ്ടതില്ലെന്നാണ് വിശ്വാസം. ജീവിതത്തില് ചെയ്ത എല്ലാ പാപങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിനാണ് ഈ വ്രതം ആചരിക്കുന്നതെന്ന് പറയപ്പെടുന്നു. പാവന്കുശ ഏകാദശി വ്രതത്തിന്റെ ഫലമായി ഭക്തര്ക്ക് വൈകുണ്ഠവാസവും കൈവരുന്നുവെന്ന് പറയപ്പെടുന്നു.

പാപന്കുശ ഏകാദശി ആചാരങ്ങള്
ഈ പ്രത്യേക ദിവസം ഭക്തര് അതിരാവിലെ ഉണര്ന്ന് കുളിച്ച ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കണം. പാപന്കുശ ഏകാദശി വ്രതത്തിന്റെ എല്ലാ ആചാരങ്ങളും ദശമി (പത്താം ദിവസം) നാളില് ആരംഭിക്കുന്നു. ഈ പ്രത്യേക ദിവസം നോമ്പെടുക്കുന്നവര് ഒരുനേരം സാത്വിക ഭക്ഷണം കഴിക്കേണ്ടതുണ്ട്, അതും സൂര്യാസ്തമയത്തിന് മുമ്പ്. ഏകാദശി തിഥി അവസാനിക്കുന്ന സമയം വരെ വ്രതം തുടരുക. പാപന്കുശ ഏകാദശി വ്രതം ആചരിക്കുന്നവര് ഏതെങ്കിലും തരത്തിലുള്ള പാപമോ തിന്മയോ ചെയ്യരുത്, നുണ പറയരുത്.
Most
read:അറിയുമോ,
വള
ഇടുന്നതിനു
പിന്നിലെ
ഈ
ജ്യോതിഷ
കാരണം?

പാപന്കുശ ഏകാദശി ആചാരങ്ങള്
ദ്വാദശിയുടെ തലേന്ന് പന്ത്രണ്ടാം ദിവസമാണ് ഉപവാസം അവസാനിക്കുന്നത്. ഉപവാസം അവസാനിപ്പിക്കുന്നതിന് മുമ്പ് ബ്രാഹ്മണര്ക്ക് സംഭാവനകള് നല്കുകയും ഭക്ഷണം നല്കുകയും വേണം. വ്രതമെടുക്കുന്നവര് രാത്രിയിലും പകലും ഉറങ്ങാന് പാടില്ല. മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കാന് മുഴുവന് സമയവും മന്ത്രോച്ഛാരണത്തിനായി ചെലവഴിക്കണം. ഈ ദിവസം 'വിഷ്ണു സഹസ്രനാമം' ചൊല്ലുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഈ പ്രത്യേക ദിവസം, ഭക്തര് ഭഗവാന് വിഷ്ണുവിനെ വളരെ തീക്ഷ്ണതയോടും അത്യധികം ഭക്തിയോടും കൂടി ആരാധിക്കുന്നു. എല്ലാ ചടങ്ങുകളും പൂര്ത്തിയാക്കിയാല് ഭക്തര് ആരതി ചെയ്യുന്നു.

ദാനകര്മ്മങ്ങളിലൂടെ പുണ്യഫലം
ഈ ദിവസം ദാനധര്മ്മങ്ങള് ചെയ്യുന്നത് വളരെ ശുഭകരമായ ഫലങ്ങള് നിങ്ങള്ക്ക് നല്കുന്നു. ബ്രാഹ്മണര്ക്ക് ഭക്ഷണം, വസ്ത്രം, പണം എന്നിവ നല്കണം. ഈ ദിവസത്തിന്റെ തലേദിവസം ദാനധര്മ്മങ്ങള് ചെയ്യുന്ന വ്യക്തികള് അവരുടെ മരണശേഷം ഒരിക്കലും നരകത്തില് പോകില്ലെന്ന് വിശ്വസിക്കപ്പെടുന്നു.
Most
read:ഇത്തരം
ആളുകളെ
ശത്രുക്കളാക്കരുത്,
ജീവനും
സ്വത്തിനും
നഷ്ടം;
ചാണക്യനീതി