For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിങ്ങമാസത്തില്‍ ഈ നാളുകള്‍ക്കു ഗ്രഹപ്പിഴ

ചിങ്ങമാസത്തില്‍ ഈ നാളുകള്‍ക്കു ഗ്രഹപ്പിഴ

|
ചിങ്ങത്തില്‍ ഈ നാളുകാര്‍ക്ക് സമ്പല്‍സമൃദ്ധി | #Onam2019 | Boldsky Malayalam

ഓണം നമുക്ക് ഏറെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. മലയാളികളുടെ പൊന്നോണം, മഹാബലി തന്റെ ജനങ്ങളെ കാണാന്‍ വരുന്നുവെന്ന സങ്കല്‍പ്പത്തില്‍ ആഘോഷിയ്ക്കുന്ന ഒന്നാണ് ഇത്.

ഓണം പൊതുവേ സമ്പത്സമൃദ്ധി നിറഞ്ഞതാകും, ആകണം എന്നാണ് പറയുക. മലയാളികളെ സംബന്ധിച്ചിടത്തോളം പ്രധാന മാസമായതു കൊണ്ടു തന്നെ നക്ഷത്ര ഫലവും വിശേഷമാണ്.

എന്നാല്‍ ചില നക്ഷത്രങ്ങള്‍ ഈ ഓണ മാസം, പൊന്നിന്‍ചിങ്ങം അത്ര നല്ല ഫലമല്ല, പറയുന്നത്. എത്ര വലിയ സമ്പത്സമൃദ്ധിയുണ്ടെങ്കിലും ഗ്രഹപ്പിഴകള്‍ ഇവര്‍ക്കു വന്നു ചേരാന്‍ സാധ്യതയുണ്ട്. എത്ര നല്ല സദ്യയുണ്ടെങ്കില്‍ പോലും ഇതു കഴിയ്ക്കുവാന്‍ സാധിയ്ക്കാത്ത, കഴിയാതെ വരുന്ന ഒരു അവസ്ഥ എന്നു വേണമെങ്കില്‍ ഈ അവസ്ഥയെ വിലയിരുത്താം.

spiri

ഓണ മാസം ഗ്രഹപ്പിഴ ഫലം കാണിയ്ക്കുന്ന ചില നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

പൂയം

പൂയം

ഇതില്‍ ഒന്നാണ് പൂയം നക്ഷത്രം. പൂയം പ്രത്യേകം ചിങ്ങ മാസത്തില്‍ ശ്രദ്ധിയ്ക്കു. ശിവ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍, ജലധാര, കൂവളമാല, മൃത്യുഞ്ജയ ഹോമം തുടങ്ങിയവ കഴിയ്ക്കുന്നതു നല്ലതാണ്.

മകം

മകം

മകം ഇത്തരത്തിലെ ഒരു നക്ഷത്രമാണ്. ഓണ മാസം, ചിങ്ങമാസം കഷ്ടതകള്‍ കൊണ്ടു വരുന്ന ഒന്നാണിത്. ഇവരും ഇത്തരം കഷ്ടകാലം നീക്കാന്‍ ശിവക്ഷേത്ര വഴിപാടുകള്‍ കഴിയ്ക്കാം.

അത്തം, ചോതി

അത്തം, ചോതി

അത്തം, ചോതി എന്നിവയും ചിങ്ങക്കാലം ഗ്രഹപ്പിഴയുള്ള സമയമാണെന്നു പറയാം. എന്തുണ്ടെങ്കിലും ഇത്തരം ഗ്രഹപ്പിഴകള്‍ ഇവരേയും ബാധിയ്ക്കുന്ന സമയമാണ് ഓണ മാസം.

വിശാഖം, അനിഴം

വിശാഖം, അനിഴം

വിശാഖം, അനിഴം നക്ഷത്രങ്ങള്‍ക്കും ഓണ മാസം അത്ര നല്ലതല്ല. ഗ്രഹപ്പിഴയാണ് ഇവര്‍ക്കും ഫലമായി പറയുന്നത്. ഇവര്‍ക്കും യഥാവിധി വഴിപാടുകള്‍ കഴിച്ചാല്‍ ഗ്രഹപ്പിഴയുടെ ആക്കം കുറയും.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രത്തിനും ചിങ്ങ മാസത്തില്‍ ഗ്രഹപ്പിഴയുണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇവര്‍ക്കും എല്ലാമുണ്ടെങ്കിലും ഗ്രഹപ്പിഴകള്‍ ഈ മാസത്തില്‍ പ്രതീക്ഷിച്ചിരിയ്ക്കാതെ വന്നു ചേരാന്‍ ഇടയുണ്ടാകും.

ഉത്രട്ടാതി, രേവതി

ഉത്രട്ടാതി, രേവതി

ഉത്രട്ടാതി, രേവതി നക്ഷത്രങ്ങള്‍ക്കും ഓണമാസം ഗ്രഹപ്പിഴയും കൊണ്ടാണ് വരുന്നത്. ഈ മാസം കഴിഞ്ഞു കിട്ടാന്‍ വേണ്ടി വഴിപാടുകളും മറ്റും ഇവര്‍ ചെയ്യുന്നതു ഗുണകരവുമാണ്.

മൃത്യുഞ്ജയ ഹോമവും ജലധാരയും

മൃത്യുഞ്ജയ ഹോമവും ജലധാരയും

ഇവര്‍ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമവും ജലധാരയും ഒരുമിച്ചു നടത്തുന്നത് ഏറെ നല്ലതാണ്. ലക്ഷ്ണീനാരായണ ക്ഷേത്രത്തില്‍, അതായത് വിഷ്ണുവും ലക്ഷ്മീദേവിയും ഒരുമിച്ചുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും യഥാവിധി വഴിപാടുകള്‍ നടത്തുന്നതും ഗുണം ചെയ്യും.

English summary

Onam Month Chingam Is Not Good For These Birth Stars

Onam Month Chingam Is Not Good For These Birth Stars, Read more to know about,
X
Desktop Bottom Promotion