For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏകാദശികളില്‍ മികച്ച ഫലപ്രാപ്തി നല്‍കും ഏകാദശി ജൂണ്‍ 21ന്

|

ഏകാദശി വ്രതങ്ങള്‍ നിരവധിയാണ്. എല്ലാ വ്രതങ്ങളിലും വെച്ച് ഏറ്റവും വിശേഷപ്പെട്ട വ്രതം തന്നെയാണ് ഏകാദശി വ്രതം. പല തരത്തിലുള്ള ഏകാദശികള്‍ ഉണ്ടെങ്കിലും നിര്‍ജ്ജല ഏകാദശിയാണ് ഏറ്റവും മികച്ചത്. നിര്‍ജ്ജല ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ അത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങളും നേട്ടങ്ങളും നല്‍കും എന്നാണ് വിശ്വാസം. ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷത്തിലാണ് ഈ ഏകാദശി അനുഷ്ഠിക്കുന്നത്. പഞ്ചപാണ്ഡവന്‍മാരില്‍ എല്ലാ ഏകാദശിയും ഭീമസേനന്‍ ഒഴികെയുള്ളവര്‍ നോറ്റിരുന്നു. ദ്രൗപദിയും ഇതിന്റെ ഭാഗമായിരുന്നു.

ഭീമന് ഭക്ഷണം ഒഴിവാക്കുക എന്നത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഏകാദശി എന്നത് ഭീമന് എടുക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ തനിക്കും ഏകാദശി വ്രതം അനുഷ്ഠിക്കണം എന്ന് ഭീമന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം ഒഴിവാക്കാതെ എങ്ങനെ വ്രതം അനുഷ്ഠിക്കാം എന്നതായിരുന്നു ഭീമന്റെ ചിന്ത. ഇതിന് വേണ്ടി വ്യാസമഹര്‍ഷിയെ ഭീമന്‍ സന്ദര്‍ശിക്കുകയും തന്റെ ആഗമനോദ്ദേശം അറിയിക്കുകയും ചെയ്തു. ഇതിന് പരിഹാരമെന്നോണമാണ് ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷ ഏകാദശി നോല്‍ക്കുന്നതിന് ഭീമനെ ഉപദേശിച്ചത്. ഇത് മറ്റ് 24 ഏകാദശി നോറ്റ ഫലമാണ് നല്‍കുന്നത് എന്നുള്ളതായിരുന്നു വിശ്വാസം.

നിര്‍ജ്ജല ഏകാദശി 24 ഉപവാസങ്ങളില്‍ പ്രധാനം; ദീര്‍ഘായുസ്സിന് ഉറപ്പാണ് വ്രതഫലംനിര്‍ജ്ജല ഏകാദശി 24 ഉപവാസങ്ങളില്‍ പ്രധാനം; ദീര്‍ഘായുസ്സിന് ഉറപ്പാണ് വ്രതഫലം

എന്നാല്‍ സാധാരണ ഏകാദശികളേക്കാള്‍ കഠിനമായിരുന്നി നിര്‍ജ്ജല ഏകാദശി. ഈ ഏകാദശി ദിനത്തില്‍ അന്നജലപാനം പാടില്ല. പൂര്‍ണമായും അന്നജലപാനം ഒഴിവാക്കണം. ഇത് കൂടാതെ ശുദ്ധമായ മനസ്സോടും ശരീരത്തോടും കൂടിയാണ് ഏകാദശി അനുഷ്ഠിക്കേണ്ടത്. ഇതെല്ലാം നമുക്ക് പുണ്യമാണ് നല്‍കുന്നത്. ഈ ഏകാദശി ഭീമ ഏകാദശിയെന്നും പാണ്ഡവ ഏകാദശിയെന്നും അറിയപ്പെടുന്നുണ്ട്. ഈ ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ജൂണ്‍ 21ന്

ജൂണ്‍ 21ന്

ഇപ്രാവശ്യം നിര്‍ജ്ജല ഏകാദശി വരുന്നത് ജൂണ്‍ 21നാണ്. ഈ ദിനം അത്രയേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് എന്നുള്ളതാണ് സത്യം. ഈ ദിവസത്തെ നോമ്പിന്റെ ഫലം വര്‍ഷത്തിലെ ശേഷിക്കുന്ന 23 ഏകാദശികളെ ആചരിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഏകാദശി വ്രതം അനുഷ്ഠിക്കുന്ന വ്യക്തി ജീവിതത്തില്‍ എല്ലാത്തരം ഭൗതിക സന്തോഷവും നേടുന്നു എന്നാണ് വിശ്വാസം. ഏകാദശി ഉപവാസം സൂര്യോദയം മുതല്‍ ദ്വാദശി സൂര്യോദയം വരെ നീണ്ടുനില്‍ക്കും. എന്തൊക്കെ ചെയ്യണം ഈ ഏകാദശി ദിനത്തില്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നിര്‍ജ്ജല വ്രതം

നിര്‍ജ്ജല വ്രതം

നിര്‍ജല ഏകാദശിയില്‍ എല്ലാ ആളുകളും നിര്‍ജല വ്രതം ആചരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പലരും കരുതുന്നു. എന്നാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ അല്ലെങ്കില്‍ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വെള്ളം കുടിച്ച് ഉപവസിക്കാവുന്നതാണ്. ദുര്‍ബലരോ രോഗികളോ ഉള്ളവര്‍ക്ക് ഒരു സമയം പഴവര്‍ഗ്ഗങ്ങളും കഴിക്കാവുന്നതാണ്. ഏകാദശിയില്‍ അരി കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. ഏകാദശിയില്‍ അരിഭക്ഷണം കഴിക്കുന്ന വ്യക്തി അടുത്ത ജന്മത്തില്‍ ഇഴയുന്ന പുഴുവായി ജനിക്കുന്നുവെന്ന് പത്മപുരാണത്തില്‍ പറയുന്നുണ്ട്. വാഴപ്പഴം, മാമ്പഴം, മുന്തിരി തുടങ്ങിയവ പഴങ്ങളില്‍ ഏകാദശി കഴിക്കാം. ഇതോടൊപ്പം ഉണങ്ങിയ പഴങ്ങളില്‍ ബദാം, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ കഴിക്കാം.

ഉപ്പ് കഴിക്കാതിരിക്കണം

ഉപ്പ് കഴിക്കാതിരിക്കണം

ഏകാദശി ഉപവാസ സമയത്ത് ഉപ്പ് കഴിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ഉപ്പിന്റെ അളവ് ശരീരത്തില്‍ കുറയുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ക്ക് ഉപ്പ് അളവ് വളരെ കുറച്ച് ഉള്‍പ്പെടുത്താവുന്നതാണ്. ഏകാദശി ഉപവസിക്കാത്തവരും അരി കഴിക്കരുത്, കൂടാതെ ബാര്‍ലി, പയറ്, വഴുതന, റാഡിഷ്, ബീന്‍സ് എന്നിവയും ഈ ദിവസം കഴിക്കരുത്. ഏകാദശി ദിനത്തില്‍ വിഷ്ണുഭഗവാന് വെറ്റിലയും അടക്കയും സമര്‍പ്പിക്കണം എന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ഈ ദിവസം നിങ്ങള്‍ മുറുക്കരുത് ഈ ദിവസം കഴിക്കരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍, ആരാധനയില്‍ അര്‍പ്പിക്കുന്ന വെറ്റിലയും അടക്കയും ഉപയോഗിക്കാവുന്നതാണ്.

ഒഴിവാക്കേണ്ടത്

ഒഴിവാക്കേണ്ടത്

ഏകാദശി ദിനത്തില്‍ മാംസം, മദ്യം, സവാള, വെളുത്തുള്ളി തുടങ്ങിയ വസ്തുക്കളില്‍ നിന്നും വിട്ടുനില്‍ക്കണം. ഏകാദശിയില്‍ മറ്റൊരാളുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കാന്‍ പാടില്ല. പ്രത്യേകിച്ചും നോമ്പ് അനുഷ്ഠിക്കുന്നവര്‍ സ്വന്തം വീട്ടില്‍ മാത്രം കഴിക്കണം. അങ്ങനെ ചെയ്യുന്നവരുടെ സദ്ഗുണങ്ങള്‍ നശിപ്പിക്കപ്പെടുന്നു എന്നാണ് വിശ്വാസം. ഏകാദശി ദിനത്തില്‍, മാര്‍ക്കറ്റില്‍ നിന്ന് ഉണ്ടാക്കുന്ന മധുരപലഹാരങ്ങളോ കസ്റ്റാര്‍ഡുകളോ ഉപയോഗിക്കരുത്. നോമ്പ് അനുഷ്ഠിക്കുന്നവര്‍ ഈ ദിവസം നിലത്ത് ഇരുന്നു കിഴക്കോട്ട് അഭിമുഖമായി ഭക്ഷണം കഴിക്കണം. ഇത് ചെയ്യുന്നതിലൂടെ, നോമ്പിന്റെ മുഴുവന്‍ ഫലവും നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് വിഷ്ണുപുരാണത്തില്‍ പറയുന്നത്.

ഏകാദശി അനുഷ്ഠിക്കുമ്പോള്‍

ഏകാദശി അനുഷ്ഠിക്കുമ്പോള്‍

ഏകാദശി ദിനത്തില്‍ എണ്ണതേച്ച് കുളിക്കരുത്. ഇത് കൂടാതെ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ അവരുടെ ആരോഗ്യ സ്ഥിതി അറിഞ്ഞ് വേണം വ്രതം എടുക്കുന്നതിന്. പകലുറക്കം പാടില്ല, എന്ന് മാത്രമല്ല കുളിച്ച് ശുദ്ധിയായി വിഷ്ണുഗായത്രി മന്ത്രം ജപിക്കണം. ഇതോടൊപ്പം വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും എന്തുകൊണ്ടും നല്ലതാണ്. തുളസി നനക്കുന്നതും തുളസിച്ചെടിക്ക് ചുറ്റും പ്രദക്ഷിണം വെക്കുന്നതും നല്ലതാണ്. നാരായണീയമോ ഭാഗവതമോ പാരായണം ചെയ്യാവുന്നതാണ്. ദ്വാദശി ദിനത്തില്‍ മലരും തുളസിയു ഇട്ട തീര്‍ത്ഥം സേവിച്ച് വ്രതം മുറിക്കാവുന്നതാണ്.

English summary

Nirjala Ekadashi 2021: dos and don'ts In Malayalam

Here in this article we are discussing about the dos and don'ts in malayalam. Take a look.
X
Desktop Bottom Promotion