For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവഗ്രഹങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും തീരാദോഷവും അപ്രതീക്ഷിത ഭാഗ്യവും

|

നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഗ്രഹങ്ങളാണ് നവഗ്രഹങ്ങള്‍. ഈ ഒന്‍പത് ഗ്രഹങ്ങള്‍ ഒരു വ്യക്തിയുടെ ജനനസമയത്ത് സ്ഥാനവും ചലനവും നമ്മുടെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും തീരുമാനിക്കുമെന്ന് പറയപ്പെടുന്നു. ഹിന്ദുമതത്തില്‍, ഈ 9 ഗ്രഹങ്ങളെയും അവയുടെ ദോഷകരമായ ഫലങ്ങള്‍ നീക്കംചെയ്യാനും സന്തോഷം നല്‍കാനും ആരാധിച്ച് വരുന്നുണ്ട്.

 12 രാശിയില്‍ ഈ 6 രാശിക്കാര്‍ക്ക് പ്രശസ്തിയും പണവും പുറകേ വരും 12 രാശിയില്‍ ഈ 6 രാശിക്കാര്‍ക്ക് പ്രശസ്തിയും പണവും പുറകേ വരും

എന്നാല്‍ ഇതില്‍ ഓരോ ഗ്രഹവും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നു എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബൂധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു- കേതു, ഗുളികന്‍ എന്നിവയാണ് നവഗ്രഹങ്ങള്‍. ഇതില്‍ ഓരോ ഗ്രഹങ്ങൡലെ മാറ്റങ്ങള്‍ ജീവിതത്തില്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

സൂര്യന്‍

സൂര്യന്‍

സൂര്യനെ രവി എന്നും അറിയപ്പെടുന്നു. സൂര്യന്റെ സ്ഥാനം സ്ഥിരമാണ്. സൂര്യനെ മറ്റ് ഗ്രഹങ്ങള്‍ ചുറ്റുകയാണ് ചെയ്യുന്നത്. സൂര്യന്‍ കന്നി രാശിയില്‍ നില്‍ക്കുമ്പോള്‍ കന്നി മാസം എന്നും ചിങ്ങം രാശിയിലെങ്കില്‍ ചിങ്ങമാസം എന്നും പറയുന്നു. സൂര്യന്റെ പ്രഭാവം ഒരോ വ്യക്തിയിലും ഇച്ഛാശക്തിയും ഊര്‍ജ്ജവും ഭാഗ്യവും നല്‍കുന്നു. വ്യക്തിത്വം, രൂപം, ജ്ഞാനം, നേട്ടങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കേണ്ടത് ഈ ഗ്രഹത്തിന്റെ ഉത്തരവാദിത്തമാണ്. രാശിചിഹ്നമായ ചിങ്ങം രാശിയിലാണ് സൂര്യന്‍ ഭരിക്കുന്നത്.

ചന്ദ്രന്‍

ചന്ദ്രന്‍

ചന്ദ്രനാണ് നവഗ്രഹങ്ങളില്‍ രണ്ടാം സ്ഥാനത്തില്‍ വരുന്നത്. 354 ദിവസങ്ങള്‍ കൊണ്ട് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നു ചന്ദ്രന്‍. ഭൂമിക്ക് ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ചന്ദ്രന്‍. ജീവിതത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചന്ദ്രന്‍ തീരുമാനിക്കുന്നു. ഫലഭൂയിഷ്ഠത, വളര്‍ച്ച, ബന്ധങ്ങള്‍, മൊത്തത്തിലുള്ള വൈകാരിക ഗുണങ്ങള്‍ എന്നിവ തീരുമാനിക്കുന്നതും ചന്ദ്രന്റെ പ്രഭാവത്തിലാണ്. ചന്ദ്രന്റെ നല്ല ഫലങ്ങള്‍ ഒരു വ്യക്തിയെ യോജിപ്പുള്ള ജീവിതം ഉറപ്പാക്കാന്‍ സഹായിക്കുന്നു.

ചൊവ്വ

ചൊവ്വ

ചൊവ്വ വളരെ ക്രൂരനായ ഗ്രഹമായാണ് കണക്കാക്കുന്നത്. ചൊവ്വ ഒരു പ്രാവശ്യം സൂര്യനെ പ്രദക്ഷിണം ചെയ്ത് വരുന്നതിന് ഒന്നര വര്‍ഷം എടുക്കുന്നുണ്ട്. സ്വാതന്ത്ര്യം, വ്യക്തിത്വം, ആദര്‍ശവാദം എന്നിവ ചൊവ്വയെ പ്രതിനിധീകരിക്കുന്നു. ഈ ഗ്രഹം രാശിചക്ര ചിഹ്നങ്ങളായ മേടം, വൃശ്ചികം എന്നീ രാശിക്കാരാണ് ചൊവ്വയുടെ സ്വക്ഷേത്രങ്ങള്‍. ഇത് ഒരു ആക്രമണാത്മക ഗ്രഹമായതിനാല്‍, ഇത് രാശിചിഹ്നങ്ങളെ ആക്രമണാത്മകമാക്കുന്നു. അതുകൊണ്ട് ചൊവ്വയെ ശ്രദ്ധിക്കണം. പരിഹാരം ചെയ്യേണ്ടതായി വരുന്ന അവസ്ഥയുണ്ട്.

ബുധന്‍

ബുധന്‍

സൂര്യനെ ബുധന്‍ പ്രദക്ഷിണം വെച്ച് വരുന്നത് 88 ദിവസങ്ങള്‍ എടുത്താണ്. ബുധന്‍ ഒരു മാസമാണ് ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ മനസ്സിനെ മൂര്‍ച്ച കൂട്ടുന്നതില്‍ ബുധന് വലിയ പങ്കുണ്ട്, ഒപ്പം മള്‍ട്ടി-ഫങ്ഷണല്‍ കഴിവുകളും വൈവിധ്യവും സൃഷ്ടിക്കുന്നു. ബുധന്‍ ഭരിക്കുന്ന ആളുകള്‍ക്ക് നല്ല വിശകലനപരവും യുക്തിസഹവുമായ ചിന്ത ഉണ്ടായിരിക്കും. ഇത് ഇവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

വ്യാഴം

വ്യാഴം

ബ്രാഹ്മണസ്പതി എന്നാണ് വ്യാഴം അറിയപ്പെടുന്നത്. ദൈവങ്ങളുടെ ഉപദേഷ്ടാവെന്ന നിലയില്‍ പ്രശസ്തനായ അദ്ദേഹം ഋഗ്വേദത്തിലെ പല സ്തുതിഗീതങ്ങളിലും പ്രശംസിക്കപ്പെടുന്നു. ശനി കഴിഞ്ഞാല്‍ ഭൂമിയില്‍ നിന്ന് ഏറ്റവും വലിപ്പമുള്ള ഗ്രഹമാണ് വ്യാഴം. 11 വര്‍ഷവും 10 മാസവും 12 ദിവസവും കൊണ്ടാണ് വ്യാഴം ഒരു തവണ സൂര്യനെ ഗ്രഹണം ചെയ്ത് വരുന്നത്. നമ്മുടെ ജീവിതത്തിലെ ഭാഗ്യ ഘടകം നിര്‍ണ്ണയിക്കുന്ന ഗ്രഹമാണ് വ്യാഴം. ബുദ്ധി, സൗഭാഗ്യം, വിജയം, നമ്മുടെ ജീവിതത്തിലെ എല്ലാ മതപരമായ വശങ്ങള്‍ക്കും ഈ ഗ്രഹം ഉത്തരവാദിയാണ്.

ശുക്രന്‍

ശുക്രന്‍

സൂര്യനെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്ത് എത്തുന്നതിന് ശുക്രന് 225 ദിവസമാണ് വേണ്ടത്. ശുക്രന്‍ ഒരു സ്ത്രീ ഗ്രഹമായി കണക്കാക്കപ്പെടുന്നതിനാല്‍, ഏറ്റവും സൗമ്യമായ ജ്യോതിഷ ഗ്രഹങ്ങളില്‍ ഒന്നാണിത്. പ്രണയം, ആഭരണങ്ങള്‍, ആഢംബരം, ഭക്ഷണം, സമ്പത്ത്, കല, സൗന്ദര്യാത്മക ജീവിതം തുടങ്ങി നിരവധി ജീവിതത്തിലെ അതിലോലമായതും വൈകാരികവുമായ മേഖലകളെ ഇത് പ്രതിനിധീകരിക്കുന്നു. ഭരിക്കുന്ന ഗ്രഹമായ ശുക്രന്‍ എല്ലായ്‌പ്പോഴും സൗമ്യനും മൃദുലവുമാണ്.

ശനി

ശനി

സൂര്യനില്‍ നിന്ന് ഏറ്റവും അകലെ നില്‍ക്കുന്ന ഗ്രഹമാണ് ശനി. സൂര്യനെ ശനി ഒരു തവണ പ്രദക്ഷിണം ചെയ്ത് വരണം എന്നുണ്ടെങ്കില്‍ 29 വര്‍ഷവും അഞ്ചര മാസവും എടുക്കുന്നു. എല്ലാവരേയും ഭയപ്പെടുത്തുന്ന ഒരു ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നെഗറ്റീവ് ജ്യോതിഷ ഗ്രഹങ്ങളായി ശനിയെ കണക്കാക്കുന്നു. ഇത് മന്ദഗതിയിലുള്ളതും അലസതയും അശ്രദ്ധയുമാണെന്ന് പറയപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമാണ് ശനിദോഷം എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ശനിയായ സ്ഥാനത്താണ് ശനിയെങ്കില്‍ ജ്ഞാനം, അധികാരം, വിജയം, സന്തോഷം എന്നിവ നല്‍കുമെന്ന് ജ്യോതിഷികള്‍ പറയുന്നു. ഈ ഗ്രഹത്തെ ഭരിക്കുമ്പോള്‍ ഏഴര വര്‍ഷത്തെ മോശം ഘട്ടമുള്ള ഏഴര ശനിയിലൂടെയാണ് നാം ഓരോരുത്തരും ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നത്.

രാഹു- കേതു

രാഹു- കേതു

ഈ ഗ്രഹം ബുധനുമായി ഏറെക്കുറെ സാമ്യമുള്ളതാണെങ്കിലും സ്വഭാവ സവിശേഷതകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. 18 വര്‍ഷമാണ് രാഹുകേതുക്കളുടെ അനുഭവ സമയം. ഹിന്ദു പുരാണത്തില്‍ സര്‍പ്പത്തിന്റെ വാലും അണ്ഡാകാര ശരീരവുമായാണ് കേതുവിനെ സങ്കല്‍പ്പിച്ചിരിക്കുന്നത്. ഇത് ഒരു ശക്തിയുടെ ആഗ്രഹമാണ്. അതിന്റെ സ്ഥാനം ഒരു വ്യക്തിയുടെ വളര്‍ച്ചയോ തകര്‍ച്ചയോ നിര്‍ണ്ണയിക്കുന്നു. ഇത് ധനു രാശി ചിഹ്നത്തെയാണ് ഭരിക്കുന്നത്. ഇവ എപ്പോഴും രാശിവ്യത്യാസപ്പെട്ട് മാത്രമേ നിലനില്‍ക്കുകയുള്ളൂ.

ഗുളികന്‍

ഗുളികന്‍

രാത്രിയും പകലും എന്നോണം രണ്ട് പ്രാവശ്യം ഭൂമിക്ക് നേരെ രാശിചക്രത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ് ഗുളികന്‍. ഇത് ചന്ദ്രനെപ്പോല ഭൂമിയോട് ഒന്നിച്ചാണ് സഞ്ചരിക്കുന്നതും. ഗുളികന്റെ ഭാവം മാറുന്നതോടൊപ്പം അനുഭവത്തില്‍ വരുന്ന ഫലങ്ങളും മാറി വരുന്നുണ്ട്. അലഞ്ഞ് തിരിയല്‍,മന്ദത, അലസത എന്നിവയെല്ലാം ഫലങ്ങളില്‍ പെടുന്നവയാണ്. എന്നാല്‍ ശുഭസ്ഥാനത്താണെങ്കില്‍ തേജസ്, രാഷ്ട്രീയത്തില്‍ നേട്ടം എന്നിവയും ഉണ്ടാവുന്നു.

English summary

Nine Planets And Their Roles In Your Life

Here in this article we are discussing about the nine planets and their roles in your life. Take a look
X
Desktop Bottom Promotion