For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴാഴ്ച ഒരിക്കലും ഈ പ്രവര്‍ത്തികള്‍ അരുത്; ദൗര്‍ഭാഗ്യം വിട്ടുമാറില്ല

|

വ്യാഴാഴ്ച ദിവസം നമ്മുടെ ജീവിതാനുഭവത്തെ ബാധിക്കുന്ന ഭഗവാന്‍ വിഷ്ണുവിന്റെ പ്രതിരൂപമായ ഗുരു ബൃഹസ്പതിക്കായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ്. ഹിന്ദു ആചാരപ്രകാരം ഓരോ ദിവസവും ഓരോ മൂര്‍ത്തികള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും ആ പ്രത്യേക മൂര്‍ത്തികളെ ആരാധിക്കുന്നതിലൂടെ ഒരാളുടെ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യവും ഹിന്ദു മതത്തിലുണ്ട്. അതിനാലാണ് ചില കാര്യങ്ങള്‍ ഒരു പ്രത്യേക ദിവസം ചെയ്യരുതെന്നും ചില കാര്യങ്ങള്‍ ചെയ്യണമെന്നും പറയുന്നത്.

Most read: ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലംMost read: ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലം

നമ്മുടെ പൂര്‍വ്വികര്‍ പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്ത മിക്ക കാര്യങ്ങള്‍ക്കും ശാസ്ത്രീയ കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരാളുടെ പാദരക്ഷകള്‍ വീടിന് പുറത്ത് ഉപേക്ഷിക്കുന്ന രീതി പോലെ. ശാസ്ത്രം നമ്മോട് പറയുന്നത് പാദരക്ഷകള്‍ ഒരു ദശലക്ഷം സൂക്ഷ്മാണുക്കളുടെ വാഹകരാണെന്നാണ്. പണ്ടുകാലത്ത് ശാസ്ത്രത്തേക്കാള്‍ വിശ്വാസങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ആളുകള്‍ അവരുടെ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ദിവസം നിങ്ങള്‍ ചെയ്യരുതെന്നു വിശ്വസിക്കപ്പെടുന്ന ചില കാര്യങ്ങള്‍ ഈ ലേഖനത്തിലൂടെ വായിച്ചറിയൂ.

വീട് വൃത്തിയാക്കുന്നത്

വീട് വൃത്തിയാക്കുന്നത്

പണ്ടുകാലത്ത് വെളിച്ചത്തിന്റെ അഭാവത്തില്‍ രാത്രിയില്‍ വീടുകള്‍ വൃത്തിയാക്കുന്നത് അപകടകരമായി കണക്കാക്കിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച ദിവസം വീട് വൃത്തിയാക്കുകയോ മാലിന്യങ്ങള്‍ പുറത്തെടുക്കുകയോ ചെയ്യുന്നത് ദോഷം വരുത്തുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. വ്യാഴാഴ്ച വീട് വൃത്തിയാക്കി മാലിന്യം പുറത്തെടുക്കുന്നത് ദൗര്‍ഭാഗ്യത്തെ ക്ഷണിക്കുമെന്ന് കരുതപ്പെടുന്നു.

മുടി കഴുകുന്നത്

മുടി കഴുകുന്നത്

സ്ത്രീകള്‍ ഒരിക്കലും വ്യാഴാഴ്ച മുടി കഴുകരുതെന്ന് പറയപ്പെടുന്നു. വ്യാഴാഴ്ച ദിവസം ബൃഹസ്പതി ഭഗവാന്റെ ദിവസമായി കണക്കാക്കപ്പെടുന്നു, മാത്രമല്ല അദ്ദേഹം ഒരു ഭര്‍ത്താവിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുമെന്നും വിശ്വസിക്കുന്നു. അതിനാല്‍, വ്യാഴാഴ്ച തല കഴുകുന്നത് ഭര്‍ത്താവിനും കുട്ടികള്‍ക്കും ദൗര്‍ഭാഗ്യം വരുത്തുമെന്നും സമ്പത്ത് നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും പറയപ്പെടുന്നു.

Most read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവMost read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ

മുടി മുറിക്കുന്നത്

മുടി മുറിക്കുന്നത്

വ്യാഴാഴ്ച ഒരു വ്യക്തി മുടി മുറിക്കുകയോ താടി വെട്ടുകയോ ചെയ്താല്‍ അത് നിര്‍ഭാഗ്യം ക്ഷണിക്കുന്നതായി കണക്കാക്കപ്പെടുന്നു. ജീവന്‍ അല്ലെങ്കില്‍ ദീര്‍ഘായുസ്സ് നിയന്ത്രിക്കുന്ന ബ്രിഹസ്പതി ഭഗവാന്‍ അത്തരം പ്രവൃത്തികളാല്‍ ദേഷ്യപ്പെടുമെന്ന് വിശ്വസിക്കുന്നു. വ്യാഴാഴ്ച ദിവസം ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് ജീവിതത്തിനോ ജോലിക്കോ ഭീഷണി ക്ഷണിക്കുമെന്ന് പറയുന്നു. അതിനാല്‍ വ്യാഴാഴ്ച ദിവസം മുടി മുറിക്കുകയോ നഖം മുറിക്കുകയോ താടി വടിക്കുകയോ ഒഴിവാക്കുന്നതാണ് നല്ലതെന്ന് കരുതുന്നു.

ലക്ഷ്മി ദേവിയെ മാത്രം ആരാധിക്കുന്നത്

ലക്ഷ്മി ദേവിയെ മാത്രം ആരാധിക്കുന്നത്

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി. ഭഗവാന്‍ വിഷ്ണുവാണ് ലക്ഷ്മീ ദേവിയുടെ പതി. വ്യാഴാഴ്ച ദിവസം നിങ്ങളുടെ ആരാധനകളില്‍ ലക്ഷ്മീദേവിയയെ മാത്രമായി ആരാധിക്കുന്നത് നിന്ദ്യമായി കണക്കാക്കുന്നു. ദാമ്പത്യജീവിതത്തില്‍ സ്‌നേഹവും അനുയോജ്യതയും നിലനില്‍ക്കാന്‍ നിങ്ങള്‍ ലക്ഷ്മീ ദേവിക്കൊപ്പം ഭഗവാന്‍ വിഷ്ണുവിനെയും ആരാധിക്കേണ്ടത് പ്രധാനമാണ്.

Most read:വാഹനം വാങ്ങാന്‍ 2021ല്‍ നല്ല ദിവസം ഇവയാണ്Most read:വാഹനം വാങ്ങാന്‍ 2021ല്‍ നല്ല ദിവസം ഇവയാണ്

മൂര്‍ച്ചയുള്ള വസ്തുക്കള്‍ വാങ്ങരുത്

മൂര്‍ച്ചയുള്ള വസ്തുക്കള്‍ വാങ്ങരുത്

വ്യാഴാഴ്ച ദിവസം ഭഗവാന്‍ ബൃഹസ്പതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണടകള്‍, ഐലൈനറുകള്‍ മുതലായവയും കത്തി, കത്രിക പോലുള്ള മൂര്‍ച്ചയുള്ള വസ്തുക്കളും ഈ ദിവസം വാങ്ങുന്നത് മോശം ഫലങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍, സ്വത്ത് വാങ്ങുന്നതിന് ഈ ദിവസം നല്ലതാണ്.

പിതൃനിന്ദ

പിതൃനിന്ദ

പിതാവ്, അദ്ധ്യാപകന്‍, സന്ന്യാസി എന്നിവരെ ബൃഹസ്പതി ഭഗവാന്‍ പ്രതിനിധീകരിക്കുന്നു. അതിനാല്‍ ഇവരെ ഒരിക്കലും നിന്ദിക്കാതിരിക്കുക. ഈ ദിവസം വീട്ടില്‍ ഖിച്ഡി പാചകം ചെയ്യുകയോ കഴിക്കുകയോ ചെയ്യരുത്.

Most read:രാശിപ്രകാരം വാഹനത്തിന് ഈ നിറമെങ്കില്‍ ഭാഗ്യം കൂടെനില്‍ക്കുംMost read:രാശിപ്രകാരം വാഹനത്തിന് ഈ നിറമെങ്കില്‍ ഭാഗ്യം കൂടെനില്‍ക്കും

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

വ്യാഴാഴ്ച വ്രതത്തിന്റെ നേട്ടങ്ങള്‍

വ്യാഴാഴ്ച ദിവസം പൂജയും വ്രതവും നടത്തുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമ്പത്തും കൈവരുത്തുമെന്ന് കരുതപ്പെടുന്നു. ജീവിത പങ്കാളികളെ തിരയുന്നവര്‍ക്ക് അവരുടെ ജീവിതത്തിന് അനുയോജ്യമായ പങ്കാളികളെ നേടാന്‍ കഴിയുന്നു. വിവാഹിതരായ ദമ്പതികള്‍ക്ക് അവരുടെ ജീവിതത്തില്‍ പൂര്‍ണ്ണ സന്തോഷം ലഭിക്കുന്നു. വ്യാഴാഴ്ച നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ അവരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കംചെയ്യപ്പെടുന്നു. വ്യാഴാഴ്ച ഉപവാസം അനുഷ്ഠിക്കുന്നവര്‍ക്ക് ശത്രുദോഷം നീക്കാന്‍ സാധിക്കുന്നു.

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍

വ്യാഴാഴ്ച ദിവസം ഗോക്കള്‍ക്ക് വെല്ലവും പരിപ്പും നല്‍കുക. നിങ്ങളുടെ ചൂണ്ടുവിരലില്‍ പുഷ്യരാഗ മോതിരം ധരിക്കുക. മഹാവിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു സഹസ്രനാമം ചൊല്ലുകയും ചെയ്യുക. വ്യാഴാഴ്ച വ്രതം നോല്‍ക്കുക. പരമേശ്വരനോട് പ്രാര്‍ത്ഥിക്കുക, ദിവസവും ശിവലിംഗത്തില്‍ നെയ്യ് അര്‍പ്പിക്കുക. ദരിദ്രരെ സഹായിക്കുക, സാമൂഹ്യ സേവനങ്ങളില്‍ ഏര്‍പ്പെടുക, അന്ധരെ സഹായിക്കുക. ദിവസവും നിങ്ങളുടെ നെറ്റിയില്‍ ചന്ദനം അല്ലെങ്കില്‍ മഞ്ഞള്‍ കൊണ്ട് കുറി തൊടുക. കഴിയുമെങ്കില്‍ മഞ്ഞ കലര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുക.

Most read:ജീവിതത്തിലെ ഏതാഗ്രഹവും സാധിക്കാന്‍ തിങ്കളാഴ്ച ചെയ്യേണ്ടത്Most read:ജീവിതത്തിലെ ഏതാഗ്രഹവും സാധിക്കാന്‍ തിങ്കളാഴ്ച ചെയ്യേണ്ടത്

English summary

Never Do These Things On Thursdays As Per Astrology

According to astrology, some work done on thursdays brings bad luck in life. Here we will let you know what those things are.
X
Desktop Bottom Promotion