Just In
- 1 hr ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 2 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 6 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 15 hrs ago
ആഴ്ചയില് രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- Movies
ആര്യയെ മോഷ്ടിച്ച് നേരെ കോടതിയിലേക്ക് പോയി; കല്യാണം അവിടെ വച്ചായിരുന്നു, മിശ്ര വിവാഹത്തെ കുറിച്ച് നോബി മർക്കോസ്
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്ഷത്തേക്ക് ബാങ്കിനേക്കാള് പലിശ വേണോ? സര്ക്കാര് ഗ്യാരണ്ടിയില് നിക്ഷേപിക്കാന് ഈ പദ്ധതി നോക്കാം
- News
കേരള ബജറ്റ് 2023: മദ്യത്തിനും പെട്രോളിനും ഡീസലിനും വില ഉയരും
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
സർവ്വൈശ്വര്യത്തിനും ഫലപ്രാപ്തിക്കും നവരാത്രി വ്രതം
നവരാത്രിക്കാലത്തിന് തുടക്കമായി. നവദുർഗ്ഗമാരെയാണ് നവരാത്രി കാലത്ത് ആരാധിക്കുന്നത്. ദേവിയുടെ ഒൻപത് ഭാവങ്ങളെയാണ് ഈ സമയത്ത് ആരാധിക്കുന്നത്. ഇവരെ നവദുർഗ്ഗമാർ എന്നാണ് അറിയപ്പെടുന്നത്. നവരാത്രി കാലത്ത് വ്രതമെടുക്കുന്നതിനെ പറ്റി പലർക്കും കൃത്യമായ ധാരണയില്ല. സർവ്വൈശ്വര്യത്തിനും വേഗം ഫലപ്രാപ്തിക്കും നവരാത്രി ഫലം ഏറ്റവും ഉത്തമമാണ്.
ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുമ്പോൾ അതിലൂടെ നമ്മളോരോ ഭക്തർക്കും ലഭിക്കുന്ന അനുഗ്രഹം വളരെ വലുത് തന്നെയാണ്. ഒൻപത് ദിവസം നീണ്ട് നിൽക്കുന്ന ദുർഗ്ഗാപൂജയാണ് ഇത്. നമ്മുടെ നാട്ടിൽ നവമിയും ദശമിയും ആണ് ആഘോഷിക്കാറുള്ളത്. എന്നാൽ ആദ്യത്തെ മൂന്ന് ദിവസം ദുർഗ്ഗയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അതിനടുത്ത മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ നടത്തേണ്ടത്.
Most
read:
ഉദ്ദിഷ്ട
കാര്യത്തിന്
നവരാത്രി
വ്രതം
നവരാത്രിയുടെ ആദ്യ ദിനം മുതൽ തന്നെ വ്രതത്തിന് തുടക്കം കുറിക്കുന്നു. പല വിധത്തിലുള്ള ചിട്ടവട്ടങ്ങൾ ഇതിന് പിന്നിൽ ഉണ്ട്. മുതിർന്നവരും ചെറുപ്പക്കാരും എല്ലാം നവരാത്രി വ്രതത്തിന്‍റെ ഭാഗമാകുന്നുണ്ട്. സർവ്വൈശ്വര്യവും നേട്ടങ്ങളും അതിവേഗ ഫലപ്രാപ്തിയും തന്നെയാണ് നവരാത്രി വ്രതത്തിൻറെ ഫലം. എങ്ങനെ നവരാത്രി വ്രതം എടുക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി പാലിക്കേണ്ട ചിട്ടവട്ടങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

അമാവാസി നാൾ മുതല്‍ വ്രതം
അമാവാസി നാൾ മുതൽ തന്നെ വ്രതത്തിന് തുടക്കം കുറിക്കണം. രാവിലെ തന്നെ കുളി കഴിഞ്ഞ് ദേവീ ക്ഷേത്രത്തിൽ ദർശനം നടത്താൻ ശ്രമിക്കണം. അതിന് സാധിക്കാത്തവര്‍ കുളികഴിഞ്ഞ ശേഷം പൂജാമുറിയിൽ പ്രാർത്ഥിക്കാവുന്നതാണ്. അതിന് ശേഷമാണ് വ്രതം ആരംഭിക്കേണ്ടത്. അരിയാഹാരം ഒരു നേരം മാത്രം ആക്കുന്നതിന് ശ്രദ്ധിക്കണം. പാലും, നെയ്യും , പഴങ്ങളും ഭക്ഷണത്തിന്‍റെ ഭാഗമാക്കാൻ ശ്രദ്ധിക്കണം.

എഴുതിരിയിട്ട വിളക്ക്
രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ക്ഷേത്ര ദർശനംനടത്തിയ ശേഷം എഴുതിരിയിട്ട വിളക്ക് കൊളുത്തണം. നാലാം യാമത്തിൽ എഴുന്നേറ്റ് വേണം ഇതെല്ലാം ചെയ്യുന്നതിന്. മാത്രമല്ല ലളിതാ സഹസ്രനാമവും ചൊല്ലുന്നത് ശീലമാക്കണം. വ്രതം എടുക്കുമ്പോൾ കള്ളത്തരം പറയുവാനോ ചെയ്യുവാനോ പാടുള്ളതല്ല. മാത്രമല്ല മുട്ട മാസം, മത്സ്യം എന്നിവ കഴിക്കാതിരിക്കണം.

സരസ്വതി ഉപാസന
സരസ്വതി ഉപാസനക്കാണ് നമ്മുടെ നാട്ടില്‍ പ്രാധാന്യം കൂടുതല്‍ നൽകുന്നത്. വിദ്യാഗുണത്തിനും സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി തന്നെയാണ് സരസ്വതി ദേവിയെ ഉപാസിക്കുന്നകും. കേരളത്തിൽ സരസ്വതി പൂജയായാണ് നവരാത്രി കാലം കൊണ്ടാടുന്നതും. പ്രഥമി മുതൽ നവമി വരെയാണ് വ്രതകാലം. മാത്രമല്ല വ്രതമെടുക്കുന്നവർ പഴകിയ ഭക്ഷണം കഴിക്കാതിരിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം.

രണ്ട് നേരം കുളിക്കണം
വ്രതമെടുക്കുന്നവർ രാവിലേയും വൈകുന്നേരവും കുളിക്കാൻ ശ്രദ്ധിക്കണം. സരസ്വതി സ്തോത്രങ്ങൾ ഉരുവിടുന്നതിനും ശ്രദ്ധിക്കണം. ആയുധപൂജയും അക്ഷരപൂജയും എല്ലാം പൂജയുടെ അവസാനദിനങ്ങളിലാണ് നടത്തുന്നത്. ബ്രഹ്മചര്യം പാലിക്കുന്നതിനും ശ്രദ്ധിക്കണം. ദാരിദ്ര്യദുഖത്തിന് പരിഹാരം കാണുന്നതിനും നവരാത്രി വ്രതം ഉത്തമമാണ്.

ശ്ലോകങ്ങൾ ജപിക്കണം
നവരാത്രി വ്രതം എടുക്കുന്നവർ സന്ധ്യാ സമയത്ത് ശ്ലോകങ്ങൾ ജപിക്കുന്നതിന് ശ്രദ്ധിക്കണം. ലളിതാ സഹസ്രനാമം, ദേവീ മാഹ്താമ്യം, എന്നിവയെല്ലാം പാരായണം ചെയ്യണം. ഒൻപത് തിരിയിട്ട വിളക്കിന് മുന്നിലിരുന്ന് വേണം ശ്ലോകങ്ങൾ ജപിക്കാൻ. ഇതെല്ലാം ഐശ്വര്യത്തിനും വിദ്യാനേട്ടത്തിനും സഹായിക്കുന്നുണ്ട്.