For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വ ദുരിതമകറ്റുന്ന നവദുര്‍ഗ്ഗാ ക്ഷേത്രം; നവരാത്രിയില്‍ ശ്രേഷ്ഠം ഈ ദര്‍ശനം

|

വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെയും സംസ്‌കാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഷകളുടെയും നാടാണ് നമ്മുടെ രാജ്യം. ഈ നവരാത്രി ദിനങ്ങളില്‍ നിങ്ങളുടെ ഭക്തിക്ക് ഏറ്റവും മികച്ചത് ക്ഷേത്രങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ കോവിഡ് കാലത്ത് ക്ഷേത്രദര്‍ശനം എന്നത് അല്‍പം വെല്ലുവിളി നിറഞ്ഞ ഒന്ന് തന്നെയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ഈ ക്ഷേത്രത്തിലെ ദുര്‍ഗ്ഗാദേവിയെ സ്മരിച്ച് വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നത് തന്നെയാണ് ഉത്തമം.

27 നക്ഷത്രക്കാര്‍ക്കും ഐശ്വര്യത്തിന് ഈ മരങ്ങള്‍27 നക്ഷത്രക്കാര്‍ക്കും ഐശ്വര്യത്തിന് ഈ മരങ്ങള്‍

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. ഇത്തവണ കോവിഡ് ഭീതിയില്‍ ആയതു കൊണ്ട് തന്നെ ആഘോഷങ്ങള്‍ എല്ലാം വീട്ടില്‍ തന്നെ ഒരുക്കേണ്ട സമയമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഈ പത്ത് ആരാധനലായങ്ങളിലെ ദേവികളെ നമുക്ക് ഈ ദിനത്തില്‍ ഓര്‍ക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വൈഷ്‌ണോ ദേവി

വൈഷ്‌ണോ ദേവി

ലോകമെമ്പാടുമുള്ള ഭക്തര്‍ ദര്‍ശനത്തിന് എത്തുന്ന ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ് വൈഷ്‌ണോ ദേവി. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ കത്രയിലെ ത്രികുട പര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന വൈഷ്‌ണോ ദേവി മഹാ സരസ്വതി, മഹാകാളി, മഹാലക്ഷ്മി എന്നിവരുടെ സമന്വയത്തെ പ്രതിനിധീകരിക്കുന്നു.

കാമാഖ്യ ദേവി

കാമാഖ്യ ദേവി

51 ശക്തിപീഠങ്ങളിലൊന്നായ അസമിലെ ഗുവാഹത്തിയിലെ കാമാഖ്യ ദേവി ക്ഷേത്രമാണ് മറ്റൊന്ന്. സതിദേവിയുടെ യോനി ചിതറിത്തെറിച്ച് പോയ സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കാമാഖ്യ ദേവി ക്ഷേത്രം. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ നിലാചല്‍ കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന കാമാഖ്യ ദേവി ക്ഷേത്രം രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ആരാധനാലയങ്ങളിലൊന്നാണ്. ഇവിെ ദുര്‍ഗ്ഗാപൂജ സമയത്ത് വളരെയധികം പ്രാധാന്യമുണ്ട്.

ദക്ഷിണേശ്വര്‍

ദക്ഷിണേശ്വര്‍

1855-ല്‍ കാളിദേവിയുടെ ഭക്തയായ റാണി രശ്‌മോണി പണികഴിപ്പിച്ച ഹൂഗ്ലി നദിയുടെ തീരത്തുള്ള ദക്ഷിണേശ്വര്‍ ക്ഷേത്രം കൊല്‍ക്കത്ത നഗരത്തിന് സമീപമാണ്. കാളിദേവിയുടെ ഒരു രൂപമായ മാതാ ഭവതാരിനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദുര്‍ഗ്ഗാപൂജ ദിവസങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട ആചാരങ്ങള്‍ ആണ് ഉള്ളത്.

 കാളിഘട്ട്

കാളിഘട്ട്

വര്‍ഷം മുഴുവനും കൊല്‍ക്കത്തയിലെ കാളിഘട്ട് മേഖലയിലെ കാളി ക്ഷേത്രത്തില്‍ ഭക്തര്‍ എത്താറുണ്ട്. ദേവി സതിയുടെ വലതു കാല്‍വിരല്‍ ഇവിടെ വീണതായി കരുതുന്നു. ഭദ്രകാളി പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രത്യേകത. അതുകൊണ്ട് തന്നെ ഇവിടെയുള്ള വിഗ്രഹം സവിശേഷമാണ്.

കോലാപ്പൂര്‍ മഹാലക്ഷ്മി

കോലാപ്പൂര്‍ മഹാലക്ഷ്മി

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായ കോലാപ്പൂരില്‍ സ്ഥിതി ചെയ്യുന്ന മഹാലക്ഷ്മി ക്ഷേത്രം അംബാബായ് ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്നു. ഘടനാപരമായ പ്രത്യേകതയ്ക്ക് പേരുകേട്ട ഈ ക്ഷേത്രം ചാലൂക്യരുടെ കാലത്താണ് പണിതത്. പടിഞ്ഞാറന്‍ ഭിത്തിയില്‍ ഒരു ചെറിയ ദ്വാരത്തിലൂടെ സൂര്യാസ്തമയ സമയത്ത് സൂര്യന്റെ കിരണങ്ങള്‍ പ്രതിഷ്ഠയുടെ കാലിലും നെഞ്ചിലും വര്‍ഷത്തില്‍ രണ്ടുതവണ വീഴുന്നു. ജനുവരി 31, നവംബര്‍ 9 തീയതികളില്‍ സൂര്യരശ്മികള്‍ കാലില്‍ വീഴുന്നു; ഫെബ്രുവരി 1, നവംബര്‍ 10 തീയതികളില്‍ സൂര്യന്റെ കിരണങ്ങള്‍ നെഞ്ചില്‍ പതിക്കുന്നു; ഫെബ്രുവരി 2, നവംബര്‍ 11 തീയതികളില്‍ കിരണങ്ങള്‍ മുഴുവന്‍ ദേവിയുടെ മേല്‍ പതിക്കുന്നു.

മധുര മീനാക്ഷി

മധുര മീനാക്ഷി

ചരിത്രപ്രസിദ്ധമായ മധുര, തമിഴ്നാട്ടിലെ വൈഗൈ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മീനാക്ഷി അമ്മന്‍ ക്ഷേത്രം പാര്‍വതി പ്രതിഷ്ഠയിലാണ് നില കൊള്ളുന്നത്. മാതൃദേവിയുടെ ഏറ്റവും പുണ്യ ആരാധനാലയങ്ങളിലൊന്നാണ് ഇത്. വലതു കൈയ്യില്‍ തത്തയുമായി ഇരിക്കുന്ന തരത്തിലുള്ള പ്രതിഷ്ഠയാണ് അവിടെയുള്ളത്. ദേവിയുടെ വജ്രത്തിന്റെ മൂക്കുത്തിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത

ചോറ്റാനിക്കര ക്ഷേത്രം

ചോറ്റാനിക്കര ക്ഷേത്രം

തീരദേശ നഗരമായ കൊച്ചിനഗരത്തിലാണ് കേരളത്തിലെ ലക്ഷ്മി ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം. മാതൃദേവതയുടെ മൂന്ന് വ്യത്യസ്ത രൂപങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. രാവിലെ മഹാസരസ്വതി, ഉച്ചയ്ക്ക് മഹാലക്ഷ്മി, വൈകുന്നേരം മഹാകാളി. ഇവിടെ ദേവതയെ ആരാധിച്ച ശേഷം മാനസികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സുഖപ്പെടും എന്നാണ് വിശ്വാസം.

അംബാജി ക്ഷേത്രം

അംബാജി ക്ഷേത്രം

51 ശക്തിപീഠങ്ങളിലൊന്നായ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അംബാജി ക്ഷേത്രം രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ്. ദേവി സതിയുടെ ഹൃദയം ഇവിടെ പതിച്ചതായി കരുതുന്നു. ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ ഇല്ല എന്നത് തന്നെയാണ് ഇവിടുത്തെ പ്രത്യേകത. ദേവിയുടെ യന്ത്രരൂപം മാത്രമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.

നൈന ദേവി

നൈന ദേവി

മാതൃദേവതയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് നൈനാദേവി. ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തെ മഹിഷ്പീഠ് എന്ന് വിളിക്കുന്നു, കാരണം ദേവി മഹിഷാസുരനെ തോല്‍പ്പിച്ച സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാ പൂജ സമയത്ത് നിരവധി ഭക്തരാണ് എത്തുന്നത്.

ജ്വാല ദേവി

ജ്വാല ദേവി

ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജ്വാലാദേവി ക്ഷേത്രം നിത്യ ജ്വാലയെ പ്രതിനിധീകരിക്കുന്നു. 51 ശക്തിപീതങ്ങളില്‍ ഒന്നായ ഇത് ദേവി സതിയുടെ നാവ് വീണ സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാ ദേവി രൂപത്തിലാണ് ദേവി സ്ഥിതി ചെയ്യുന്നത്.

English summary

Navratri 2020: Famous Durga Temples in India

Here are the list of famous durga temples in india. Read on to know the history and interesting things about the temples.
X
Desktop Bottom Promotion