For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി ദിനത്തില്‍ 9 ദിനവും ഈ തിരി കെടാതെ സൂക്ഷിച്ചാല്‍

|

നവരാത്രിക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഓരോ നവരാത്രി ദിനത്തിലും നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് അഖണ്ഡജ്യോതി എന്ന് പറയുന്നത്. വിളക്ക് തെളിയിക്കുന്നത് ഇരുട്ടിനെ അകറ്റി പ്രകാശം പരത്തുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും വെളിച്ചത്തിലൂടെ പ്രകാശം പരത്തുന്നതിന് സാധിക്കുന്നു എന്നാണ് പറയുന്നത്. സാധാരണ അവസ്ഥയില്‍ രണ്ട് തവണയാണ് വിളക്ക് കൊളുത്തുന്നത്. അതില്‍ ഒന്ന് രാവിലെയും പിന്നീട് സന്ധ്യക്കും ആണ്. എന്നാല്‍ ഒരു ജ്യോതി തെളിയിക്കുന്നത് ജീവിതത്തില്‍ അറിവ്, പരിശുദ്ധി, ഭാഗ്യം, സമൃദ്ധി എന്നിവയാണ് അര്‍ത്ഥമാക്കുന്നത്.

Navratri Akhand Jyoti

രാശിപ്രകാരം ദുര്‍ഗ്ഗാദേവിയെ ഭക്തിയോടെ ആരാധിക്കും ഫലം നിശ്ചയംരാശിപ്രകാരം ദുര്‍ഗ്ഗാദേവിയെ ഭക്തിയോടെ ആരാധിക്കും ഫലം നിശ്ചയം

എന്നാല്‍ നവരാത്രി ദിനത്തില്‍ കത്തിക്കുന്ന ജ്യോതിക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഇതില്‍ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ദിവസങ്ങളായി കെടാതെ കത്തിക്കുന്ന വിളക്കിനെയാണ് അഖണ്ഡജ്യോതി എന്ന് വിളിക്കുന്നത്. അതിനാല്‍, ദുര്‍ഗാദേവിയെ ആദരിക്കുന്നതിനായി ഭക്തര്‍ നവരാത്രിയില്‍ അഖണ്ഡ ജ്യോതി (നിത്യ ദീപം) കത്തിക്കുന്നു. ഇത് കത്തിക്കുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ അഖണ്ഡജ്യോതിക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഒന്‍പത് ദിവസം കത്തിക്കണം

ഒന്‍പത് ദിവസം കത്തിക്കണം

അഖണ്ഡ ജ്യോതി കത്തിക്കുന്നത് ഒന്‍പത് ദിവസത്തേക്കാണ്. അതാണ് അതിനെ ഒരു അദ്വിതീയ ആചാരമാക്കി മാറ്റുന്നത്. അഖണ്ഡജ്യോതി തെളിയിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന് പ്രത്യേക ചില നിയമങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നും നമുക്ക് നോക്കാവുന്നതാണ്. നവരാത്രി ദിനത്തില്‍ തെളിയിക്കുന്ന ഈ വിളക്കിന് വളരെയധികം പ്രാധാന്യം ഉണ്ട്. അതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

നവരാത്രി അഖണ്ഡ ജ്യോതി തെളിയിക്കേണ്ടത്

നവരാത്രി അഖണ്ഡ ജ്യോതി തെളിയിക്കേണ്ടത്

പിച്ചള, വെള്ളി അല്ലെങ്കില്‍ മണ്‍ വിളക്ക് വേണം ഉപയോഗിക്കേണ്ടത്. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യാതിരിക്കാന്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക.അരി കൊണ്ട് അഷ്ടദള താമര വരക്കുക. ഇതിന് മുകളില്‍ വേണം വിളക്ക് സ്ഥാപിക്കുന്നതിന്. ദുര്‍ഗാ ദേവിയുടെ ചിത്രം വിളക്കിന് വലത് വശത്തായി സ്ഥാപിക്കേണ്ടതുണ്ട്. ഉത്സവത്തിന്റെ ഒന്‍പതാം ദിവസം അവസാനിക്കുന്നതുവരെ കത്തിക്കാന്‍ സഹായിക്കുന്നതിന് നീളമുള്ളതും കട്ടിയുള്ളതുമായ തിരി വേണം ഉപയോഗിക്കാന്‍. വിളക്ക് കത്തിക്കുന്നതിന് ശുദ്ധമായ എള്ളെണ്ണയോ കടുകെണ്ണയോ നെയ്യോ ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

അഖണ്ഡ ജ്യോതി തെളിയിച്ച് കഴിഞ്ഞാല്‍ കാറ്റ്/ജനല്‍/വാതില്‍ മുതലായവയില്‍ നിന്ന് അകറ്റി നിര്‍ത്തുക. മുകളില്‍ നിന്ന് തുറന്ന ഒരു ഗ്ലാസ് ബോക്‌സ് അല്ലെങ്കില്‍ വായുവില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഒരു തുറന്ന ടോപ്പ് ഉള്ള ഒരു ഗ്ലാസ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് കൂടാതെ വിളക്കിലെ എണ്ണയുടെ അളവ് ഇടക്കിടക്ക് പരിശോധിക്കുക. തിരി കെടാതെ സൂക്ഷിക്കുക എന്നുള്ളത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. തിരി കത്തി തീരുന്നതിന് അനുസരിച്ച് തിരി കത്തിച്ച അവശിഷ്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് മാറ്റി പുതിയ തിരി കൊളുത്തുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിലവിലുള്ള തിരി കെടാതെ സൂക്ഷിക്കേണ്ടതാണ്. നവരാത്രി വ്രതം അവസാനിക്കുന്നതിനുമുമ്പ് അഖണ്ഡ് ജ്യോതി കെടുന്നത് തടയാന്‍ കൃത്യമായ ഇടവേളകളില്‍ ഈ നടപടിക്രമം പിന്തുടരേണ്ടതാണ്.

നവരാത്രി വ്രതം ഗര്‍ഭകാലത്ത് എടുക്കാമോ, അറിഞ്ഞിരിക്കണം ഇതെല്ലാംനവരാത്രി വ്രതം ഗര്‍ഭകാലത്ത് എടുക്കാമോ, അറിഞ്ഞിരിക്കണം ഇതെല്ലാം

ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം

ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം

അഖണ്ഡജ്യോതി തെളിയിക്കുന്നതിലൂടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഐശ്വര്യവും ദേവിയുടെ അനുഗ്രഹവും നിങ്ങളില്‍ ധാരാളം ചൊരിയുന്നു. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ദേവിയുടെ അനുഗ്രഹത്തിനും വേണ്ടി ഈ ദിനത്തില്‍ വിളക്ക് കെടാതെ സൂക്ഷിക്കുന്നത് നല്ലതാണ്. നവരാത്രിയുടെ എല്ലാ പുണ്യവും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു എന്നാണ് വിശ്വാസം.

വിളക്ക് കൊളുത്തുന്നത്

വിളക്ക് കൊളുത്തുന്നത്

വിളക്ക് കൊളുത്തുമ്പോള്‍ നാം നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് സമയത്ത് വിളക്ക് കൊളുത്തണം, എങ്ങനെ വിളക്ക് കൊളുത്തണം വിളക്ക് കൊളുത്തുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ മോശം അവസ്ഥകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്. വിളക്ക് കൊളുത്തുമ്പോള്‍ നിങ്ങള്‍ പാലിക്കേണ്ടതായ ചില ചിട്ടകള്‍ ഉണ്ട്. ഇരട്ടത്തിരി ഇട്ട് വിളക്ക് കൊളുത്താന്‍ പാടില്ല. മൂന്ന്, അഞ്ച്, ഏഴ് എന്നിവയാണ് വിളക്കിലെ തിരികളുടെ എണ്ണം.

English summary

Navratri Akhand Jyoti : Know The Rules And How To Keep The Lamp Lit For Nine Days In Malayalam

Here we are sharing the rules and how to keep the lamp lit for navratri days in malayalam. Take a look.
Story first published: Wednesday, October 6, 2021, 12:52 [IST]
X
Desktop Bottom Promotion