For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിക്ക് മുന്‍പ് ഈ ആറ് കാര്യങ്ങള്‍ ചെയ്യുക: ഫലം അത്ഭുതപ്പെടുത്തും

|

നവരാത്രി ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട് എന്ന് നമുക്കറിയാം. ഒന്‍പത് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ദിനങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ചടങ്ങുകളും വഴിപാടുകളും എല്ലാം നടത്താറുണ്ട് പലരും. എന്നാല്‍ നവരാത്രിക്ക് മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യൂ. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. നവരാത്രിയില്‍ ഒമ്പത് ദിവസത്തേക്ക് ദുര്‍ഗ്ഗക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നു. ഈ ദിവസങ്ങളില്‍ അമ്മ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. എന്നാല്‍ ദേവി കടാക്ഷത്തിന് മുന്‍പ് നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. സെപ്റ്റംബര്‍ 26 മുതലാണ് ശാരദിയ നവരാത്രി ആരംഭിക്കുന്നത്. നവരാത്രിയില്‍ ഒന്‍പത് ദിവസം ദുര്‍ഗ്ഗാ ദേവിയുടെ വിവിധ രൂപങ്ങളെയാണ് നാം ആരാധിക്കുന്നത്.

Navratri 2022

ദേവിയെ വീട്ടിലേക്ക് വരവേല്‍ക്കുന്നതിന് മുന്‍പ് നാം ചെയ്ത് തീര്‍ക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ചാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. നിങ്ങളുടെ കഷ്ടപ്പാടും ദുരിതവും മാറ്റി പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ ദിനം ശ്രദ്ധിക്കാവുന്നതാണ്. നവരാത്രി ദിനത്തില്‍ അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നവരാത്രി ആരംഭിക്കുന്നതിന് മുമ്പ് വീട് മുഴുവന്‍ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള അമ്മ റാണി മണ്ണുള്ള വീട്ടിലേക്കോ അലങ്കോലമായ വീട്ടിലേക്കോ പോകാറില്ല. ദുര്‍ഗ്ഗാ മാതാവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ജീവിതത്തില്‍ വേണമെങ്കില്‍ നിങ്ങള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

നവരാത്രിക്ക് മുന്നേ ചെയ്യേണ്ടത്

നവരാത്രിക്ക് മുന്നേ ചെയ്യേണ്ടത്

വീട് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇതില്‍ വീട് വൃത്തിയാക്കിയ ശേഷം ഗംഗാജലം വീട്ടിനുള്ളിലും പുറത്തും തളിക്കേണ്ടതാണ്. ഇതിന് ശേഷം വീടിന്റെ പ്രധാന വാതിലില്‍ സ്വസ്ഥിക് ചിഹ്നം വരക്കുക. പിന്നീട് ദേവിയെ വരവേല്‍ക്കാനുള്ള കാര്യങ്ങള്‍ ചെയ്യു. സ്വസ്ഥിക് ചിഹ്നം വരക്കുന്നത് ഐശ്വര്യവും ശുഭകരവുമായ കാര്യമായാണ് കണക്കാക്കുന്നത്. നവരാത്രിയില്‍ ഒന്‍പത് ദിവസം താടിയും മീശയും വടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ നഖം മുറിക്കുന്നതും ശുഭകരമായി കണക്കാക്കുന്നില്ല. നവരാത്രിക്ക് മുന്നേ തന്നെ ഇതെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം.

നവരാത്രിക്ക് മുന്നേ ചെയ്യേണ്ടത്

നവരാത്രിക്ക് മുന്നേ ചെയ്യേണ്ടത്

നവരാത്രിയില്‍ ഒന്‍പത് ദിവസം താടിയും മീശയും വയ്ക്കുന്നതും മുടി അല്ലെങ്കില്‍ നഖം മുറിക്കുന്നതും ശുഭകരമായി കണക്കാക്കില്ല. അതിനാല്‍, നവരാത്രി ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രധാന ജോലികളെല്ലാം പൂര്‍ത്തിയാക്കണം. നവരാത്രിക്ക് ഒന്‍പത് നിറങ്ങള്‍ ആണ് പ്രധാനമായും ആരാധിക്കപ്പെടുന്നത്. അമ്മയുടെ ഓരോ രൂപവും വ്യത്യസ്ത നിറങ്ങളിലായി കണക്കാക്കുന്നതാണ്. ഈ ദിവസങ്ങള്‍ എല്ലാം തന്നെ അനുയോജ്യമായ നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതിനും ധരിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കണം.

നവരാത്രിക്ക് മുന്നേ ചെയ്യേണ്ടത്

നവരാത്രിക്ക് മുന്നേ ചെയ്യേണ്ടത്

ഇത് കൂടാതെ നിങ്ങള്‍ നോണ്‍- വെജിറ്റേറിയന്‍ കഴിക്കുന്ന വ്യക്തിയാണെങ്കില്‍ നവരാത്രി ദിനത്തിന് മുന്‍പായി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ വിധത്തിലുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നവരാത്രി ദിനങ്ങളില്‍ സാത്വികമായ ഭക്ഷണം മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ദുര്‍ഗ്ഗാദേവി പ്രസാദിക്കുകയുള്ളൂ. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഇതിലൂടെ ഉണ്ടാവുകയും ആഗ്രഹ പൂര്‍ത്തീകരണം സംഭവിക്കുകയും ചെയ്യുന്നു.

വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കാന്‍

വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കാന്‍

എന്നാല്‍ നവരാത്രി വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് പൂര്‍ണമായും സാത്വികമായ ആഹാരം കഴിക്കണം എന്നുള്ളത്. മാംസവും മത്സ്യവും മാത്രമല്ല ഉള്ളി, വെളുത്തുള്ളി തുടങ്ങിയവും ഒഴിവാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കൂടാതെ ആരോടും മോശമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. കൂടാതെ വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിനും ദേവിയെ കുടിയിരുത്തുന്നതിനും വേണ്ടി പൂജാ സമയത്ത് കലശം സ്ഥാപിക്കുന്നതിനും ശ്രദ്ധിക്കുക. ഇതോടൊപ്പം തന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നോണ്‍ വെജ് ഉത്പ്പന്നങ്ങള്‍ ഒഴിവാക്കുക എന്നതാണ്.

Navratri 2022: ദുര്‍ഗ്ഗാപൂജയില്‍ ഇവ പാടില്ല: ദേവി നല്‍കും അശുഭഫലങ്ങള്‍Navratri 2022: ദുര്‍ഗ്ഗാപൂജയില്‍ ഇവ പാടില്ല: ദേവി നല്‍കും അശുഭഫലങ്ങള്‍

ഇന്ന് കന്നി ആയില്യം: നാഗദേവതകളുടെ അനുഗ്രഹത്തില്‍ സര്‍വ്വദുരിത പരിഹാരംഇന്ന് കന്നി ആയില്യം: നാഗദേവതകളുടെ അനുഗ്രഹത്തില്‍ സര്‍വ്വദുരിത പരിഹാരം

English summary

Navratri 2022: Do This Work Before Navratri In Malayalam

Here in this article we are discussing about do this work before navratri your wish will be fulfilled. Take a look.
Story first published: Saturday, September 24, 2022, 14:07 [IST]
X
Desktop Bottom Promotion